Sauditimesonline

kmcc alpy
തണലറ്റ കുടുംബത്തിന് സ്‌നേഹത്തണലായി കെഎംസിസി: ശ്രീകുമാറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ 10 ലക്ഷത്തിന്റെ കരുതല്‍
Damam, gulf, Jeddah, Riyad

ഹൃദയത്തിലേക്ക് പെയ്തിറങ്ങിയ ഗസല്‍ സംഗീതം

റിയാദ്: ആത്മാനന്ദത്തിന്റെ നിര്‍വൃതിയായി പെയ്തിറങ്ങിയ ഗസല്‍ സംഗീതം നവ്യാനുഭവം പകര്‍ന്ന അനുസ്മരണത്തിന്റെ വേദികൂടിയായി. മലയാളികളുടെ ഹൃദയത്തില്‍ ലയിച്ചു പോയ ഗസല്‍ ചക്രവര്‍ത്തി ഉമ്പായി എന്ന ടി ടി എ ഇബ്രാഹിം സ്മരണകളിലാണ് ഗസല്‍ സംഗീതം പെയ്തിറങ്ങിയത്. ഇ എം ടി ന്യൂസ് ടുഡേക്കുവേണ്ടി ജോളി മൂവി പ്രൊഡക്ഷന്‍ ആണ് ഗസല്‍ സന്ധ്യ സംഘടിപ്പിച്ചത്. പഴയ മലയാള ഗാനങ്ങളുടെ ഗസല്‍ അവതരണങ്ങളിലൂടെയാണ് ഉമ്പായി ശ്രദ്ധേയനായത്. 1988ല്‍ ആദ്യ ആല്‍ബം. പിന്നീട് പത്തിലധികം ഗസല്‍ ആല്‍ബങ്ങള്‍. ഒഎന്‍വി കുറുപ്, സച്ചിദാനന്ദന്‍ […]

Damam, gulf, Jeddah, Riyad

സിറ്റി ഫ്‌ളവറില്‍ ബൈ വണ്‍ ഗെറ്റ് വണ്‍ പ്രമോഷന്‍

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖലയായ സിറ്റി ഫ്‌ളവര്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന പ്രൊമോഷന്‍ പ്രഖ്യാപിച്ചു. രണ്ടു ഘട്ടങ്ങളായി നടത്തുന്ന പ്രൊമോഷന്റെ മുഖ്യ ആകര്‍ഷണം ഒരെണ്ണം വാങ്ങുന്നവര്‍ക്ക് മറ്റൊന്ന് സൗജന്യമായി നേടാനുളള അവസരമാണ്. ആഗസ്ത് 17 വരെ ഒന്നാം ഘട്ടവും 31 വരെ രണ്ടാം ഘട്ട പ്രൊമോഷനും നടക്കും. ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച വിലക്ക് ഉത്പ്പന്നങ്ങള്‍ നേടാന്‍ പ്രൊമോഷന്‍ സഹായിക്കും. ഇതിനുപുറമെ, കൂടുതല്‍ സ്‌റ്റോകുളള ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനാണ് പ്രൊമോഷന്‍. കോസ്‌മെറ്റിക്‌സ്, റെഡിമെയ്ഡ്, ഗൃഹോപകരണങ്ങള്‍, ഫുഡ്‌വെയര്‍ തുടങ്ങി

Damam, gulf, Jeddah, Riyad

ശിഹാബ് തങ്ങള്‍ മാനവ ഐക്യത്തിന് നിലകൊണ്ട നേതാവ്

റിയാദ്: മാനവ ഐക്യത്തിന് നിലകൊണ്ട നേതാവായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. സമൂഹത്തിലെ ഭിന്നിപ്പുകളെ ഇല്ലാതാക്കാന്‍ അഹോരാത്രം അദ്ദേഹം പരിശ്രമിച്ചു. മത സഹോദര്യവും മതേതരത്വവും ഭീഷണി നേരിട്ട അവസരങ്ങളില്‍ അവ സംരക്ഷിക്കാന്‍ പോരാട്ടം നടത്തിയ ശിഹാബ് തങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്. വര്‍ത്തമാന കാലത്ത് ജനാധിപത്യ ഇന്ത്യ നേരിടുന്ന വെല്ലുവിളികളെ മറികടക്കാന്‍ ശിഹാബ് തങ്ങളുടെ ജീവിതവും ദര്‍ശനങ്ങളും വലിയ പ്രതിവിധിയാണ്. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചു നടത്തിയ അനുസ്മരണ

Damam, gulf, Jeddah, Riyad

വൈദ്യുതാഘാതം; മലയാളി യുവാവ് മക്കയില്‍ മരിച്ചു

മക്ക: റഫ്രിജറേറ്ററില്‍ നിന്നു വൈദ്യുതാഘാതമേറ്റ്‌ മലയാളി മരിച്ചു. ഷറായയിലെ മിനി സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിചെയ്യുന്ന കോഴിക്കോട് പന്തീരാങ്കാവ് നടുവീട്ടില്‍ ഹാരിസ് (34) ആണ് മരിച്ചത്. കടയിലെ റെഫ്രിജറേറ്റര്‍ പരിശോധിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ്‌ നിലത്തു വീണു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മയ്യിത്ത് മക്കയിലെ അല്‍നൂര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുയാണ്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരുന്നു.

Damam, gulf, Jeddah, Riyad

വാവ റിയാദ് പുതിയ ഭാരവാഹികള്‍

റിയാദ്: വണ്ടൂര്‍ ഏരിയ വെല്‍ഫയര്‍ അസോസിയേഷന്‍ (വാവ) പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. അനീഷ് ബാബു കെ കെ (പ്രസിഡന്റ്), നസീര്‍ പി കെ (ജന. സെക്രട്ടറി), അബ്ദുല്‍ നാസര്‍ ഏമാടന്‍ (ട്രഷറര്‍), ശശീന്ദ്രന്‍ പാകിടീരി, അസൈന്‍ പൊറ്റമ്മല്‍, അബ്ദുസലാം തൊടികപ്പുലം (വൈസ് പ്രസിഡന്റുമാര്‍) ജലീല്‍എറിയാട്, റിയാസ്അബ്ദുള്ള, യാസര്‍ ഇ പി (ജോ. സെക്രട്ടറിമാര്‍), ബഷീര്‍ ടി പി (ചാരിറ്റി കണ്‍വീനര്‍), ലത്തീഫ് തലാപ്പില്‍, നൈജിന്‍ ബാബു (ജോ. കണ്‍വീനര്‍മാര്‍),

Damam, gulf, Jeddah

പ്ലാസ്മാ ദാനം; അല്‍ജൗഫില്‍ ഫ്രറ്റേണിറ്റി ഫോറം ക്യാമ്പ്

അല്‍ ജൗഫ്:സൗദിയിലെ കൊവിഡ് ബാധിതര്‍ക്ക് ആശ്വാസവുമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം. ദേശീയ തലത്തില്‍ നടത്തുന്ന പ്ലാസ്മ, രക്തദാന കാമ്പയിന്റെ ഭാഗമായി ഫ്രറ്റേണിറ്റി ഫോറം അല്‍ ജൗഫ് ഘടകമാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പ്രിന്‍സ് മിത്ഹബ് ബിന്‍ അബ്ദുല്‍ അസീസ് ആശുപത്രിയുമായി സഹകരിച്ചാണ് കാമ്പയിന്‍. ചടങ്ങില്‍ നിരവധി പേര്‍ രക്തദാനം നിര്‍വഹിച്ചു. ബ്ലഡ് ഡൊണേഷന്‍ വിഭാഗം മേധാവി ഫൈസി അല്‍ ജുനൈദി, പ്രസിഡന്റ് ബിജൂര്‍ കണിയാപുരം, സെക്രട്ടറി ഹനീഫ് തൊഴുപ്പാടം, നജീബ് വള്ളക്കടവ്, ഷഫീഖ് മൗലവി പത്തനാപുരം എന്നിവര്‍ നേത്യത്വം

Damam, gulf, Jeddah, Riyad

മഴയും കോടമഞ്ഞും; അബഹയില്‍ സന്ദര്‍ശക പ്രവാഹം

അബഹ: വിനോദ സഞ്ചാരികളുടെ പറുദീസയായ സൗദിയിലെ അസീറില്‍ സന്ദര്‍ശക പ്രവാഹം. ഇവിടുത്തെ ശീത കാലാവസ്ഥയും പ്രകൃതി സൗന്ദര്യവുമാണ് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ 45 ഡിഗ്രിക്കു മുകളിലാണ് അന്തരീക്ഷ താപം. എന്നാല്‍ അസീറില്‍ 20 ഡിഗ്രിയില്‍ താഴെയാണ് താപ നില. സമുദ്ര നിരപ്പില്‍ നിന്നു 7,450 അടി ഉയരത്തിലാണ് തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ അസീര്‍ പര്‍വ്വത നിരകള്‍. കൊവിഡിനെ തുടര്‍ന്ന് നാലു മാസത്തിലേറെയായി വിനോദ സഞ്ചാരികളുടെ വരവ് നിലച്ചിരുന്നു. രാജ്യത്ത് കൊവിഡ് ഗണ്യമായി കുറഞ്ഞു. ഇതോടെ

Damam, gulf, Jeddah, Riyad

വന്ദേ ഭാരത് മിഷന്‍ അഞ്ചാം ഘട്ട സര്‍വീസ്

റിയാദ്: സൗദി അറേബ്യയില്‍ നിന്നു ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്ന വന്ദേ ഭാരത് മിഷന്‍ അഞ്ചാം ഘട്ടം ആരംഭിച്ചു. നേരത്തെ പ്രഖ്യാപിച്ച 16 സര്‍വീസുകള്‍ക്കു പുറമെ ഇന്ത്യയിലെ ആറ് എയര്‍പോര്‍ട്ടുകളിലേക്ക് എയര്‍ ഇന്ത്യ ഒന്‍പത് സര്‍വീസുകളും നടത്തും. കേരളത്തിലേക്ക് എയര്‍ ഇന്ത്യാ സര്‍വീസുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഹൈദരാബാദ്, ബംഗളുരു, ദല്‍ഹി, മുംബൈ, ഗയ, അമൃത്‌സര്‍ എന്നിവിടങ്ങളിലേക്കാണ് എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്നത്. എക്കണോമി ക്ലാസില്‍ 1300ഉം ബിസിനസ് ക്ലാസില്‍ 2325 റിയാലുമാണ് എയര്‍ ഇന്ത്യയുടെ നിരക്ക്. ആഗസ്ത് ഒന്നു മുതലാണ്

Damam, gulf, Jeddah, Riyad

കേരളത്തില്‍ മാഫിയ ഭരണം: ഷാഫി പറമ്പില്‍ എം.എല്‍.എ

കേരളം കണ്ടതില്‍ ഏറ്റവും വലിയ അഴിമതി ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ. മാഫിയ സ്വഭാവമാണ് സര്‍ക്കാരിനുളളത്. ജനാധിപത്യ മൂല്യങ്ങളോ നൈതികതയോ തൊട്ടു തീണ്ടിയിട്ടില്ലാത്ത നയങ്ങളും നിലപാടുകളുമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രിയുടെ ഓഫിസ് കള്ള കടത്തുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെടുന്നത്. മുഖ്യമന്ത്രി ഇപ്പോഴും തെറ്റുകളെ

Damam, gulf, Jeddah, Riyad

റിയാദില്‍ അരിപ്ര പ്രവാസി സംഘം രൂപീകരിച്ചു

റിയാദ്: മലപ്പുറം ജില്ലയിലെ അരിപ്ര നിവാസികളുടെ കൂട്ടായ്മ അരിപ്ര പ്രവാസി സംഘം രൂപീകരിച്ചു. അറേബ്യന്‍ രാജ്യങ്ങളിലും ഇതര വിദേശ രാജ്യങ്ങളിലും കഴിയുന്ന അരിപ്ര നിവാസികളുടെ വിവിധ കൂട്ടായ്മകളുമായി ചര്‍ച്ച നടത്തി ആഗോള അരിപ്ര കൂട്ടായ്മക്ക് രൂപം നല്‍കാന്‍ യോഗം തീരുമാനിച്ചു. റിയാദ് അപ്പോളോ ഡിമോറ ഹാളില്‍ നടന്ന പെരുന്നാള്‍ സംഗമത്തില്‍ കമ്മറ്റിക്ക് രൂപം നല്‍കി. വാക്കയില്‍ ഷാജി അരിപ്ര (മുഖ്യ രക്ഷാധികാരി) ഷബീര്‍ അലി കോണിക്കുഴി (പ്രസിഡന്റ്), റഫീഖ് മച്ചഞ്ചേരി (ജന. സെക്രട്ടറി), മുസബ്ബിര്‍ വാക്കയില്‍ (ട്രഷറര്‍),

Damam, gulf, Jeddah, Riyad

കൊവിഡ്: മുതിര്‍ന്ന ടൂറിസ്റ്റ് ഗൈഡ് സയീദ് ജംആന്‍ മരിച്ചു

റിയാദ്: സൗദിയിലെ മുതിര്‍ന്ന ടൂറിസ്റ്റ് ഗൈഡും ദ്വിഭാഷിയുമായ സയീദ് ജംആന്‍ (90) കൊവിഡ് ബാധിച്ച് മരിച്ചു. ഔദ്യോഗിക വിദ്യാഭ്യാസം നേടിയിട്ടില്ലെങ്കിലും ഇംഗ്‌ളീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, അറബി ഉള്‍പ്പെടെ നാലു ഭാഷകള്‍ കൈകാര്യം ചെയ്യാനുളള കഴിവാണ് അദ്ദേഹത്തെ വിനോദ സഞ്ചാര മേഖലയില്‍ ശ്രദ്ധേയനാക്കിയത്.നജ്‌റാന്‍ കേന്ദ്രീകരിച്ചാണ് ടൂറിസ്റ്റ് ഗൈഡായി പ്രവര്‍ത്തിച്ചിരുന്നത്. വിദേശികളായ വിനോദ സഞ്ചാരികളെ രാജ്യത്തിന്റെ സമ്പന്നമായ ചരിത്രവും പൈതൃകവും പരിചയപ്പെടുത്തുന്നതില്‍ ഭാഷാ സ്വാധീനം സഹാായിച്ചു. സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജ് ചെയര്‍മാന്‍ പ്രിന്‍സ് സുല്‍ത്താന്‍

Damam, gulf, Jeddah, Riyad

സൗദിയില്‍ പൊതുവരുമാനം 36 ശതമാനം കുറഞ്ഞു

റിയാദ്: സൗദി അറേബ്യയുടെ വരുമാനം ഈ വര്‍ഷം ആദ്യ പകുതിയില്‍ 36 ശതമാനം കുറഞ്ഞതായി ധനമന്ത്രാലയം. അതേസമയം ചെലവുകളില്‍ എട്ട് ശതമാനം മാത്രമാണ് കുറവു വരുത്തിയിട്ടുളളതെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ സമ്പദ് ഘടനയുടെ വളര്‍ച്ച ശക്തിപ്പെടുത്തുന്നതിനുളള ശ്രമമാണ് ചെലവുകള്‍ കുറക്കാതെയുളള നടപടികള്‍ വ്യക്തമാക്കുന്നത്. 1020 ബില്യണ്‍ റിയാല്‍ ചെലവും 833 കോടി റിയാല്‍ വരവും പ്രതീക്ഷിക്കുന്ന വാര്‍ഷിക ജബറ്റാണ് ഈ വര്‍ഷം അംഗീകരിച്ചത്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പൊതു ധന വിനിയോഗം 50 ബില്യണ്‍ റിയാല്‍ കുറവു

Damam, gulf, Jeddah, Riyad

വിദേശികളുടെ റെമിറ്റന്‍സില്‍ വര്‍ധനവ്

റിയാദ്: സൗദി അറേബ്യയിലെ വിദേശ തൊഴിലാളികള്‍ മാതൃരാജ്യങ്ങളിലേക്കയക്കുന്ന പണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി കേന്ദ്ര ബാങ്കിന്റെ റിപ്പോര്‍ട്ട്. മുപ്പത് മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന തുകയാണ് ജൂണ്‍ മാസം വിദേശികളുടെ റെമിറ്റന്‍സെന്നും സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി(സാമ)യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ മാസം 1,396 കോടി റിയാലാണ് വിദേശികള്‍ മാതൃരാജ്യങ്ങളിലേക്ക് അയച്ചത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസം 870 കോടി റിയാലാണ് വിദേശികള്‍ അയച്ചത്. ഈ വര്‍ഷം 526 കോടി റിയാല്‍ അധിക റെമിറ്റന്‍സ് നടന്നതോടെ 60 ശതമാനം വര്‍ധനവാണ്

Damam, gulf, Jeddah, Riyad

അഷ്‌റഫ് മേപ്പയ്യൂരിന് യാത്രയയപ്പ്

ജുബൈല്‍: പതിനെട്ട് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സാമൂഹ്യ പ്രവര്‍ത്തകനും ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജുബൈല്‍ ചാപ്റ്റര്‍ പ്രസിഡന്റുമായിരുന്ന അഷ്‌റഫ് മേപ്പയ്യൂരിന് യാത്രയയപ്പ് നല്‍കി. ജുബൈല്‍ ചാപ്റ്റര്‍ സെക്രട്ടറി സജീദ് പാങ്ങോട് അദ്ധ്യക്ഷത വഹിച്ചു. ഫോറം സൗദി സോണല്‍ പ്രസിഡന്റ് മൂസക്കുട്ടി കുന്നേക്കാടന്‍ അഷ്‌റഫ് മേപ്പയ്യൂരിന് ഉപഹാരം സമ്മാനിച്ചു. റീജണല്‍ സെക്രട്ടറി അബ്ദുല്‍ സലാം മാസ്റ്റര്‍, ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി മുബാറക് പൊയില്‍ത്തൊടി, കുഞ്ഞിക്കോയ താനൂര്‍, അബ്ദുല്‍

Scroll to Top