70 ശതമാനം സ്വദേശിവത്ക്കരണം ആസസ്ത് 19 മുതല്‍
റിയാദ്: സൗദി അറേബ്യയില്‍ നാളെ മുതല്‍ ഒന്‍പത് തൊഴില്‍ മേഖലകളില്‍ 70 ശതമാനം സ്വദേശിവത്ക്കരണം പ്രാബല്യത്തില്‍ വരും. ചെറുകിട, ഇടത്തരം മൊത്ത വ്യാപാരം, ചില്ലറ വില്‍പ്പന മേഖലയില്‍ ഘട്ടംഘട്ടമായി സ്വദേശിവത്ക്കരണ പദ്ധതി നടപ്പിലാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സ്വദേശിവത്ക്കരണം പ്രാബല്യത്തില്‍ വരുന്നതെന്ന് മനുഷ്യ വിഭവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു. കോഫി, ചായ പൊടി, തേന്‍, പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങള്‍, മിനറല്‍ വാട്ടര്‍, പാനീയങ്ങള്‍, പഴം, പച്ചക്കറികള്‍, ധാന്യങ്ങള്‍, വിത്തുകള്‍, പുഷ്പങ്ങള്‍, സസ്യങ്ങള്‍, കാര്‍ഷിക വസ്തുക്കള്‍, പുസ്തകങ്ങള്‍, […]













