സൗദിയില്‍ ആഗസ്ത് 30ന് സ്‌കൂള്‍ തുറക്കും
റിയാദ്: സൗദി അറേബ്യയില്‍ പുതിയ അധ്യായന വര്‍ഷം ഈ മാസം 30ന് ആരംഭിക്കും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 9ന് സ്‌കൂളുകള്‍ അടച്ചിരുന്നു. 175 ദിവസത്തെ അവധിക്ക് ശേഷമാണ് സ്‌കൂളുകള്‍ തുറക്കുന്നത്. പുതിയ അധ്യായന വര്‍ഷം ആരംഭിക്കാന്‍ വിദ്യാലയങ്ങള്‍ സജ്ജമാണെന്ന് വിദ്യാഭ്യാസമന്ത്രി ഡോ. ഹമദ് അല്‍ശൈഖ് പറഞ്ഞു. അറ്റകുറ്റപണികളും ഒരുക്കങ്ങളും എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് പ്രവിശ്യകളിലെയും ഗവര്‍ണറേറ്റുകളിലെയും വിദ്യാഭ്യാസ ഡയറക്ടര്‍മാരോട് മന്ത്രി ആവശ്യപ്പെട്ടു. അധ്യായന വര്‍ഷത്തെ വരവേല്‍ക്കാനുളള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മന്ത്രി വര്‍ച്വല്‍ മീറ്റിംഗും നടത്തി. സ്‌കൂളുകള്‍ പൂര്‍ണമായും […]













