റിയാദ് ജീനിയസ് ഏപ്രില്‍ 19ന്; പോസ്റ്റര്‍ പ്രകാശനം
റിയാദ്: കേളി കലാസാംസ്‌കാരിക വേദി 23-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘കേളി ദിനം ‘റിയാദ് ജീനിയസ് 2024’ -ഗ്രാന്‍ഡ്മാസ്റ്റര്‍ ഷോ വിത്ത് മ്യൂസിക്കല്‍ നൈറ്റ് ഏപ്രില്‍ 19ന് റിയാദ് മലാസ് ലുലു റൂഫ് അരീനയില്‍ അരങ്ങേറും. ഈ വര്‍ഷം രണ്ട് ദിവസങ്ങളിലായാണ് കേളി ദിനം ആഘോഷിക്കുന്നത്. ആദ്യ ദിനം കേളി അംഗങ്ങളുടെയും കുടുംബവേദി അംഗങ്ങളുടെയും കുട്ടികളുടെയും കലാ പരിപാടികള്‍ ഫെബ്രുവരി രണ്ടിന് ഷിഫയില്‍ അരങ്ങേറിയിരുന്നു. രണ്ടാം ഭാഗം പൊതുജനങ്ങള്‍ക്കായി നാട്ടില്‍ നിന്നുള്ള കലാകാരന്മാരെ അണിനിരത്തിയാണ് ഒരുക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. […]














