മദീന-കേരള സെക്ടറില്‍ വിമാന സര്‍വ്വീസ് ആരംഭിക്കണം: കെ എം സി സി
റിയാദ്: മദീന അന്താരാഷ്ട്ര വിമാനതാവളത്തില്‍ നിന്നു ഇന്ത്യയിലെ കേരളം ഉള്‍പ്പെടെയുള്ള ഡെസ്റ്റിനേഷനുകളിലേക്കു വിമാന സര്‍വ്വീസ് ആരംഭിക്കണമെന്ന് മദീന കെ എം സി സി. ഇന്ത്യന്‍ എംമ്പസി സൗദിയില്‍ തയ്യാറാക്കിയ വിമാനതാള പോയന്റുകളില്‍ റിയാദ്, ജിദ്ദ, ദമാം എന്നിവ മാത്രമാണുള്ളത്. മദീനയില്‍ ആയിരകണക്കിന് പ്രവാസി സമൂഹം ഇന്ത്യയിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയാണ്. വിവിധ രോഗങ്ങള്‍ക്ക് ചികിത്സ ആവശ്യമുളളവരും ഗര്‍ഭിണികളും വിസിറ്റിംഗ് വിസയിലെത്തി കാലവധി കഴിഞ്ഞവരും ഇവരില്‍ ഉള്‍പ്പെടും. ജോലി നഷ്ടപ്പെട്ടവരും ഫൈനല്‍ എക്‌സിറ്റ് നേടിയവരും വയോജനങ്ങളും എംബസി […]









