Sauditimesonline

obit
മംഗല്യപ്പുടവയുടെ മണം മായും മുന്‍പേ മരണം; നവദമ്പതികള്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് മലയാളി യുവതിക്ക് ദാരുണാന്ത്യം

gulf

Damam, gulf, Jeddah, Riyad

വിമാനയാത്രക്ക് വാക്‌സിന്‍ നിര്‍ബന്ധം

റിയാദ്: സൗദിയില്‍ നിന്ന് വിമാനമാര്‍ഗം രാജ്യം വിടുന്നവര്‍ കൊവിഡ് ബാധിതരല്ലെന്ന് ഉറപ്പുവരുത്തുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി. വാക്‌സിന്‍ എടുത്തവര്‍ക്കു യാത്രാ അനുമതി ലഭിക്കും. ഇതിനു പുറമെ തവക്കല്‍നാ ആപ്ലിക്കേഷനിലെ സ്റ്റാറ്റസും പരിഗണിക്കും. ബോര്‍ഡിംഗ് പാസ് ലഭിക്കുന്നതിന് യാത്രക്കാരുടെ വിവരങ്ങള്‍ തവക്കല്‍നാ ആപുമായി ബന്ധിപ്പിക്കും. ഇതോടെ വിമാനയാത്രക്ക് തവക്കല്‍നാ ആപ് നിര്‍ബന്ധമായി. വാക്‌സിന്‍ എടുക്കാത്തവരുടെ ബുക്കിംഗ് റദ്ദാക്കും.. ഇതുസംബന്ധിച്ച് എസ്എംഎസ് സന്ദേശം യാത്രക്കാര്‍ക്കു ലഭിക്കും.

Damam, gulf, Jeddah, Riyad

ഒ ടി പി കൈമാറരുതെന്ന് സാമയുടെ മുന്നറിയിപ്പ്

ഓണ്‍ലൈന്‍ ബാങ്ക് ഇടപാടുകള്‍ നടത്തുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സൗദി കേന്ദ്ര ബാങ്കായ സാമയുടെ മുന്നറിയിപ്പ്. മൊബൈല്‍ ഫോണുകളില്‍ എസ്എംഎസ് സന്ദേശമായി വരുന്ന ഒ ടി പി നമ്പര്‍ കൈമാറരുതെന്നും കേന്ദ്ര ബാങ്ക് വ്യക്തമാക്കി. ഓണ്‍ലൈന്‍ തട്ടിപ്പു നടത്തുന്നവരാണ് മറ്റൊരാളുടെ ഒടിപി ആവശ്യപ്പെടുന്നത്. ബാങ്കുകളോ ഇതര ധനകാര്യ സ്ഥാപനങ്ങളോ ഉപഭോക്താക്കളോട് ഒടിപി ആവശ്യപ്പെടില്ല. അതുകൊണ്ടുതന്നെ രജിസ്‌ട്രേഡ് മൊബൈല്‍ ഫോണില്‍ സ്വീകരിക്കുന്ന ഒടിപി മറ്റൊരാളുമായും പങ്കുവെക്കരുതെന്ന് സൗദി കേന്ദ്ര ബാങ്ക് അറിയിച്ചു. ഒരു തവണ മാത്രം ഉപയോഗിക്കാനുളള പാസ്‌വേര്‍ഡാണ്

Damam, gulf, Jeddah, Riyad

ഉറുമാന്‍ പഴത്തിനുളളില്‍ ലഹരി ഗുളികകള്‍ നാര്‍കോട്ടിക്‌സ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു

റിയാദ്: സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ച മയക്കു മരുന്ന് ശേഖരം പിടിച്ചെടുത്തതായി നാര്‍കോട്ടിക്‌സ് കണ്‍ട്രാള്‍ ഡയറക്ടറേറ്റ് അറിയിച്ചു. ഉറുമാന്‍ പഴം നിറച്ച കാര്‍ട്ടണുകളില്‍ ഒളിപ്പിച്ച ലഹരി ഗുളികകളാണ് പിടിച്ചെടുത്തത്. ലബനണില്‍ നിന്നു ഉറുമാന്‍ പഴം നിറച്ച ട്രക്കില്‍ നിന്ന് 24.66 ലക്ഷം ലഹരി ഗുളികകള്‍ കണ്ടെത്തിയതായി നാര്‍കോട്ടിക്‌സ് കണ്‍ട്രാള്‍ ഡയറക്ടറേറ്റ് വക്താവ് ക്യാപ്റ്റന്‍ മുഹമ്മദ് അല്‍ നജീദി പറഞ്ഞു. ദമാം കിംഗ് അബ്ദുല്‍ അസീസ് പോര്‍ടില്‍ കസ്റ്റംസിന്റെ സഹായത്തോടെയാണ് മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തത്. ഉറുമാന്‍പഴത്തിന്റെ ഉള്‍ഭാഗം നീക്കം

Damam, gulf, Jeddah, Riyad

സ്വീഡനില്‍ സൗദിയുടെ വനിതാ സ്ഥാനപതി

റിയാദ്: സൗദി അറേബ്യയുടെ മൂന്നാമത്തെ വനിതാ അംബാസഡര്‍ ഇനാസ് അല്‍ ശഹ്‌വാനെ സ്വീഡനില്‍ നിയമിച്ചു. 15 രാജ്യങ്ങളിലേക്ക് പുതിയ അംബാസഡര്‍മാരെയും നിയമിച്ചു. ഇവര്‍ ഭരണാധികാരി സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെയും സാന്നിദ്ധ്യത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. 2007ല്‍ വിദേശകാര്യ മന്ത്രാലയത്തില്‍നിയമനം ലഭിച്ച ഇനാസ് അഹമദ് അല്‍ ശഹ്‌വാന്‍ വിദേശകാര്യ സഹമന്ത്രിയുടെ ഉപദേഷ്ടാവാണ്. മന്ത്രാലയത്തിലെ നിരവധി സുപ്രധാന തസ്തികകളിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. പ്രിന്‍സസ് റീമ ബിന്ത് ബന്ദര്‍ ബിന്‍ സുല്‍ത്താനെ അമേരിക്കന്‍ സ്ഥാനപതിയായി 2019ല്‍ നിയമിച്ചിരുന്നു. കഴിഞ്ഞ

Damam, gulf, Jeddah, Riyad

‘രിസാല’ ഖുര്‍ആന്‍ പാരായണ മത്സരം; റിയാദ് സെന്‍ട്രല്‍ മത്സരം ഏപ്രില്‍ 23ന്

റിയാദ്: റമദാനോടനുബന്ധിച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ ഖുര്‍ആന്‍ പാരായണം, പ്രഭാഷണം, പ്രശ്‌നോത്തരി, മാഗസിന്‍ തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. മേയ് 7 വരെ യൂണിറ്റ്, സെക്ടര്‍, സെന്‍ട്രല്‍, നാഷനല്‍, ജി സി സി ഘടകങ്ങളില്‍ നടക്കും. കിഡ്‌സ്, ജൂനിയര്‍, സെക്കന്‍ഡറി, സീനിയര്‍ എന്നീ വിഭാഗങ്ങളിലായാണ് മത്സരം. പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് പ്രതിഭ പ്രകടിപ്പിക്കാന്‍ അവസരമൊരുക്കുന്ന പരിപാടിയില്‍ വിദ്യാര്‍ഥികളും യുവാക്കളും ഉള്‍പ്പെടെ 33 വയസ്സ് വരെയുളളവര്‍ക്കാണ് അവസരം. യൂണിറ്റ്, സെക്ടര്‍ ഘടകങ്ങളില്‍ മത്സരം പൂര്‍ത്തിയാക്കി ഒന്നാം സ്ഥാനം ലഭിച്ചവരുടെ റിയാദ് സെന്‍ട്രല്‍

Damam, gulf, Jeddah, Riyad

കൊവിഡ് വാക്‌സിന്‍ ചലഞ്ച്: കേളി 1000 വാക്‌സിനുള്ള തുക നല്‍കും

റിയാദ്: കോവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യാനുള്ള കേരളസര്‍ക്കാര്‍ തീരുമാനത്തെ റിയാദ് കേളി കലാസാംസ്‌കാരിക വേദി സ്വാഗതം ചെയ്തു. കൊവിഡ് മഹാമാരിയില്‍ ക്ലേശം നേരിടുന്ന ജനതയെ കൂടുതല്‍ ദ്രോഹിക്കുന്ന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. ഈ സാഹചര്യത്തില്‍ കൊവിഡ് വാക്‌സിന്‍ ിലഞ്ചില്‍ കേളി പങ്കാളികളാകും. ആദ്യം ഘട്ടം 1000 വാക്‌സിനുളള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നും സംഘാടകര്‍ അറിയിച്ചു. പ്രവാസി സമൂഹത്തില്‍ നിന്ന് ‘കോവിഡ് ചലഞ്ച്’ കാമ്പയിന്‍ വഴിയാണ് തുക കണ്ടെത്തുക. കോവിഡ് മുക്ത

Damam, gulf, Jeddah, Riyad

യാര സ്‌കൂള്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് ഏപ്രില്‍ 24ന്

റിയാദ്: യാര ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സൂം പ്ലാറ്റ്‌ഫോമിലൂടെ കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സിലിംഗ് സെഷന്‍ സംഘടിപ്പിക്കുന്നു. വിജയകരമായ ഭാവി രൂപപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനാണ് പരിപാടി. പത്താം ക്ലാസ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും പങ്കെടുക്കാന്‍ അവസരമുണ്ടെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സെഷന്‍ ഏപ്രില്‍ 24 ശനി ഉച്ചക്കു 1ന് ആരംഭിക്കും. പത്താം ക്ലാസിന് ശേഷം എന്ത് എന്ന ചോദ്യത്തെ അഭിമുഖീകരിക്കുന്നവര്‍ക്ക് അവരുടെ അഭിരുചികള്‍ക്കും ശേഷികള്‍ക്കും അനുയോജ്യമായ ജീവിത സരണിയിലേക്കുള്ള മാര്‍ഗം കാണിച്ചുകൊടുക്കുക എന്നതാണ്

Damam, gulf, Jeddah, Riyad

വെല്‍ഫെയര്‍ പാര്‍ട്ടി ദശവാര്‍ഷികത്തിന് ‘പ്രവാസി’ ഐക്യദാര്‍ഢ്യം

റിയാദ്: ‘സാമൂഹിക നീതിയുടെ രാഷ്ട്രീയത്തിന് പത്ത് പോരാട്ട വര്‍ഷങ്ങള്‍’ എന്ന പ്രമേയത്തില്‍ പ്രവാസി സാംസ്‌കാരിക വേദി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഐക്യദാര്‍ഢ്യ സംഗമം നടത്തി. സംസ്ഥാന വ്യാപകമായി നടക്കുന്ന വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് സംഗമം സംഘടിപ്പിച്ചത്. പിന്നിട്ട 10 വര്‍ഷ കാലത്ത് അടിസ്ഥാന ജനവിഭാഗങ്ങളുടെ അധികാര പങ്കാളിത്തത്തിനും നീതിക്കും വേണ്ടിയുള്ള നിരന്തരമായ പോരാട്ടങ്ങളും നിരവധി സമരങ്ങളും സംഘടിപ്പിച്ച പാര്‍ട്ടി പുതിയ കാലത്തിന്റെ പ്രതീക്ഷയാണെന്ന് സംഗമം ഉദ്ഘാടനം ചെയ്ത പ്രസിഡന്റ് സാജു ജോര്‍ജ്ജ് പറഞ്ഞു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന

Damam, gulf, Jeddah, Riyad

കൊവിഡ് കിംവദന്തി: ശക്തമായ നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം

റിയാദ്: കൊവിഡ് സംബന്ധിച്ച് കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. സാമൂഹിക മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്ത പ്രിരിപ്പിക്കുന്നവര്‍ക്കെതിരെ പത്തു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തും. ഇതിന് പുറമെ അഞ്ചു വര്‍ഷം വരെ തടവും ശിക്ഷ ലഭിക്കും. സാമൂഹികമാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി. ഭീതി പരത്തുന്ന സന്ദേശങ്ങളും തെറ്റായ വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കും ഫോര്‍വേഡ് ചെയ്യുന്നവര്‍ക്കും ഒരു ലക്ഷം മുതല്‍ പത്തു ലക്ഷം റിയാല്‍

Damam, gulf, Jeddah, Riyad

ആരോഗ്യ സുരക്ഷ ഉറപ്പു വരുത്താന്‍ ‘ഏവിയേഷന്‍ മെഡിസിന്‍’ ആരംഭിച്ചു

റിയാദ്: സൗദി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ കീഴില്‍ ഏവിയേഷന്‍ മെഡിസിന്‍ വിഭാഗം ആരംഭിച്ചു. വിമാനത്താവളങ്ങളില്‍ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനാണ് പുതിയ സംവിധാനമെന്ന് അധികൃതര്‍ അറിയിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ കൂടുതല്‍ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനാണ് ഏവിയേഷന്‍ മെഡിസിന്‍ വിഭാഗം ആരംഭിച്ചത്. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും സമഗ്രവും സുരക്ഷിതവുമായ ആരോഗ്യ അന്തരീക്ഷം പ്രദാനം ചെയ്യുകയാണ് ലക്ഷ്യമെന്നും ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി. കാബിന്‍ ക്രൂ, എയര്‍ ട്രാഫിക് കണ്‍ട്രോളേഴ്‌സ്, മെയിന്റനന്‍സ് എഞ്ചിനീയേഴ്‌സ്

Damam, gulf, Jeddah, Riyad

ജി എം എഫ് റമദാന്‍ കിറ്റ് വിതരണണ

റിയാദ്: ഗള്‍ഫ് മലയാളി ഫെഡറേഷന്‍ റമദാന്‍ കിറ്റ് വിതരണം ആരംഭിച്ചു. മരുഭൂമിയിലും ലേബര്‍ കാമ്പുകളിലുമാണ് ഭക്ഷ്യ കിറ്റ് വിതരണം ആരംഭിച്ചത്. ജനദ്രിയ മരുഭൂമിയില്‍ ആടിനെയും ഒട്ടകത്തെയും മേയ്ക്കുന്ന ഇടയന്മാര്‍ക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു ഉദ്ഘാടനം നിര്‍വഹിച്ചു. അഞ്ചു കിലോ അരിയും എണ്ണയും ഉള്‍പ്പടെ പലവ്യഞ്‌നങ്ങള്‍ അടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്യുന്നത്, റിയാദില്‍ ജനദ്രിയ മരുഭൂമിക്കുള്ളില്‍ 50 കിലോമീറ്റര്‍ ഉള്‍ പ്രദേശങ്ങളിലുളള ടെന്റുകളില്‍ കഴിയുന്നവര്‍ക്കാണ് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തത്. ഗള്‍ഫ് മലയാളി ഫെഡറേഷന്‍ സൗദി നാഷണല്‍

Damam, gulf, Jeddah, Riyad

വാക്‌സിന്‍ സ്വീകരിച്ച 15 പേര്‍ക്ക് സ്‌ട്രോക്; ആശങ്ക വേണ്ടെന്ന് എസ്എഫ്ഡിഎ

റിയാദ്: ആസ്ട്രാസെനക്ക കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച 15 പേരില്‍ സ്‌ട്രോക് റിപ്പോര്‍ട്ട് ചെയ്തതായി സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി. എന്നാല്‍ ആശങ്കപ്പെടാനില്ലെന്നും രണ്ടു ലക്ഷം പേരില്‍ ഒരാള്‍ക്ക് മാത്രമാണ് രക്തം കട്ടപിടിച്ചതായി കണ്ടെത്തിയതെന്നും അതോറിറ്റി വ്യക്തമാക്കി. കൊവിഡ് പ്രതിരോധ വാക്‌സിനായ ആസ്ട്രാസെനക്ക ഉപയോഗിച്ചവരില്‍ രക്തം കട്ട പിടിച്ചതായി യൂറോപ്പില്‍ നിന്നു നേരത്തെ വാര്‍ത്ത പുറത്തു വന്നിരുന്നുന്നു. ഒന്നേകാല്‍ ലക്ഷം മുതല്‍ 10 ലക്ഷം പേരില്‍ ഒരാള്‍ക്ക് എന്ന അനുപാതത്തിലാണ് ആസ്ട്രാ സെനക്ക ഉപയോഗിച്ചവരില്‍ അന്താരാഷ്ട്ര രംഗത്ത്

Damam, gulf, Jeddah, Riyad

സൗദിയില്‍ ലോക പൈതൃക ദിനാഘോഷം

റിയാദ്: സൗദി ഹെറിറ്റേജ് കമ്മീഷന്റെ നേതൃത്വത്തില്‍ ലോക പൈതൃക ദിനം ആഘോഷിച്ചു. കിംഗ് അബ്ദുല്‍ അസീസ് ഹിസ്‌റ്റോറിക്കല്‍ സെന്ററില്‍ ചിത്ര പ്രദര്‍ശനം ഉള്‍പ്പെടെ വിവിധ പരിപാടികളും അരങ്ങേറി. സൗദി അറേബ്യയിലെ പുരാവസ്തുക്കള്‍, പൈതൃകം അടയാളപ്പെടുത്തുന്ന നിരവധി പ്രദേശങ്ങള്‍ എന്നി പ്രദര്‍ശിപ്പിക്കുന്ന ചിത്ര പ്രദര്‍ശനമായിരുന്നു പരിപാടിയിലെ മുഖ്യ ആകര്‍ഷണം. ഓരോ പ്രദേശത്തിന്റെയും സവിശേഷത വ്യക്തമാക്കുന്ന ചിത്രങ്ങള്‍, ദേശീയ പൈതൃകം സംരക്ഷിക്കുന്നതില്‍ ഹെറിറ്റേജ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍, കരകൗശല മേഖലയിലെ സ്ത്രു, പുരുഷ തൊഴിലാളികളുടെ വൈദഗ്ദ്യം എന്നിവയും പ്രദര്‍ശിപ്പിച്ചു. ദേശീയ പൈതൃകത്തിന്റെ

Damam, gulf, Jeddah, Riyad

റമദാന്‍ വിപണിയിലെ ബുറൈദ സമൂസപ്പെരുമ

മിദിലാജ് വലിയന്നൂര്‍ ബുറൈദ: റമദാനില്‍ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് സമൂസ. അതുകൊണ്ടുതന്നെ സമൂസ വിപണിയും സജീവമാണ്. സൗദിയില്‍ ഏറ്റവും കൂടുതല്‍ ഹാന്‍ഡ് മെയ്ഡ് സമൂസ ലീഫ് തയ്യാറാക്കുന്നത് ബുറൈദയിലാണ്. മലയാളികള്‍ ഉള്‍പ്പെടെയുളളവരുടെ നേതൃത്വത്തില്‍ ദിവസവും ലക്ഷക്കണക്കിന് സമൂസ ലീഫുകളാണ് ഇവിടെ തയ്യാറാക്കുന്നത്. റമദാന് മാസങ്ങള്‍ക്ക് മുമ്പു തന്നെ സമൂസ ലീഫ് തയ്യാറാക്കി തുടങ്ങും. ആധുനിക മെഷീന്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന സമൂസ ലീഫ് വിപണിയില്‍ ലഭ്യമാണ്. എങ്കിലും ബുറൈദയിലെ ഹാന്‍ഡ്‌മെയ്ഡ് ലീഫുകള്‍ക്കാണ് വിപണിയില്‍ പ്രിയം. ലീഫുകള്‍ക്ക് പുറമെ വിവിധയിനം സമൂസയും

Scroll to Top