Sauditimesonline

PONNANI ED
ഇടയന്മാര്‍ക്ക് പൊന്നാനിയുടെ സ്‌നേഹപ്പുടവ

gulf

Damam, gulf, Jeddah, Riyad

ഹൂതി ബാലിസ്റ്റിക് മിസൈല്‍ സഖ്യസേന തകര്‍ത്തു

റിയാദ്: സൗദി അറേബ്യക്കെതിരെ ബാലിസ്റ്റിക് മിസൈല്‍ സഖ്യസേന തകര്‍ത്തു. ആളില്ലാ വിമാനം ഉപയോഗിച്ച് അക്രമിക്കാനുളള ശ്രമം പ്രതിരോധിച്ചതായും സഖ്യ സേന അറിയിച്ചു. ദക്ഷിണ നഗരങ്ങള്‍ ലക്ഷ്യമാക്കി സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ ആകാശത്ത് തകര്‍ത്തത്. ഹൂതികളാണ് അക്രമണത്തിന് പിന്നിലെന്നും പൗരന്മാരെ സംരക്ഷിക്കാന്‍ പ്രതിരോധ സേന സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും സഖ്യ സേന അറിയിച്ചു. യെമനിലെ സഅദാ പ്രവിശ്യയില്‍ നിന്ന് ഹൂതികള്‍ ബാലിസ്റ്റിക് മിസൈല്‍ തൊടുത്തിരുന്നു. വെള്ളി വൈകുന്നേരം സഖ്യസേന മിസൈല്‍ തകര്‍ത്തതായി സഖ്യ സേന വക്താവ് കേണല്‍ തുര്‍ക്കി […]

Damam, gulf, Jeddah, Riyad

ലേണ്‍ ദി ഖുര്‍ആന്‍ നാലാം ഘട്ട പാഠപുസ്തകം പ്രകാശനം ചെയ്തു

റിയാദ്: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ലേണ്‍ ദി ഖുര്‍ആന്‍ നാലാം ഘട്ട പാഠപുസ്തകം പ്രകാശനം ചെയ്തു. സോഷ്യല്‍ ഡെവലപ്‌മെന്റ് ആന്റ് ഹ്യൂമന്‍ റിസോഴ്‌സസ് മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബത്ഹ കാള്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍ മേധാവി ശൈഖ് സ്വാലിഹ് ബിന്‍ നാസിര്‍ അല്‍ ഖത്താഫ് പ്രകാശനം നിര്‍വഹിച്ചു. ഖുര്‍ആനിന്റെ യഥാര്‍ത്ഥ സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നടത്തുന്ന ലേണ്‍ ദി ഖുര്‍ആന്‍ പദ്ധതിക്കു കഴിയും. മലയാളികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. ഐക്യത്തോടെയും സമൂഹത്തിന്

Damam, gulf, Jeddah, Riyad

പ്രവാസി പ്രതിഷേധം ഫലം കണ്ടു; കൊവിഡ് പരിശോധന സൗജന്യം

റിയാദ്: വിദേശത്തുനിന്നു വരുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ കൊവിഡ് പരിശോധന സൗജന്യമായി നടത്തുമെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. 72 മണിക്കൂറിനിടെ ഇരട്ട കൊവിഡ് പരിശോധനക്കെതിരെ പ്രവാസികള്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്നാണ് കേരളത്തലെത്തുന്നവര്‍ക്ക് സൗജന്യ പി സി ആര്‍ പരിശോധന നടത്താന്‍ തീരുമാനിച്ചത്. കൊവിഡ് വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് എയര്‍പോര്‍ട്ടിലെത്തുന്ന വിദേശികളെ പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. വിദേശങ്ങളില്‍ നിന്നെത്തുന്നവരില്‍ വകഭേദം സംഭവിച്ച വൈറസും കണ്ടെത്തിയിരുന്നു. ദക്ഷിണാഫ്രിക്ക, ബ്രസീല്‍, യുകെ, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ കേരളത്തിലെ നാല്

Damam, gulf, Jeddah, Riyad

സൗദി കെ.എം.സി.സി രണ്ട് കോടി രൂപയുടെ ആനുകൂല്യം വിതരണം ചെയ്യും

റിയാദ്: സൗദി കെ.എം.സി.സി നാഷണല്‍ കമ്മറ്റി സാമൂഹ്യ സുരക്ഷാ പദ്ധതി 2020 രണ്ടാം ഘട്ട ആനുകൂല്യ വിതരണം ഫെബ്രുവരി 26ന് ഉച്ചക്ക്3ന് നടക്കും. മലപ്പുറം ജില്ലാ ലീഗ് ഓഫീസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പവര്‍ത്തക സംഗമവും നടക്കും സുരക്ഷാ പദ്ധതി അംഗങ്ങളായിരിക്കെ മരിച്ച ഇരുപത്തിയഞ്ചു പേരുടെ ആശ്രിതര്‍, ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സ തേടിയ നൂറ്റി പന്ത്രണ്ടുപേര്‍ എന്നിവര്‍ ഉള്‍പ്പെടെ 137 കുടുംബങ്ങള്‍ക്ക് രണ്ട് കോടി രൂപയുടെ ധനസഹായ വിതരണം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും.

Damam, gulf, Jeddah, Riyad

കൊവിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് പുന:പരിശോധിക്കണം: ഡബ്ല്യു.എം.എഫ്

റിയാദ്: നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് 72 മണിക്കൂറിനുള്ളില്‍ വിദേശത്തും സ്വദേശത്തും ഏര്‍പ്പെടുത്തിയ കൊവിഡ് ടെസ്റ്റ് നിബന്ധന പിന്‍വലിക്കണമെന്ന് വേള്‍ഡ് മലയാളി ഫെഡറേഷന്‍ സൗദി നാഷണല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. നാട്ടില്‍ എയര്‍പ്പോര്‍ട്ടില്‍ മാത്രമായി ടെസ്റ്റ് ചുരുക്കണം. അതിന്റെ ചിലവ് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ വഹിക്കണം. വിദേശത്ത് നിന്ന് ടെസ്റ്റ് ചെയ്യുന്നതിന് ഏഴായിരത്തിലധികം രൂപ ചിലവ് വരും. നാട്ടില്‍ വരുന്നവര്‍ക്ക് മാസസികമായും ശാരീരികമായും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്ന നടപടിയാണ് 72 മണിക്കൂറിനിടെ രണ്ടു തവണ കൊവിഡ് ടെസ്റ്റ്് നടത്തുന്ന നടപടി. സൗദി അറേബ്യ

Damam, gulf, Jeddah, Riyad

പ്രവാസി ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണം: കേളി

റിയാദ്: കൊവിഡിന്റെ മറവില്‍ പ്രവാസികളെ ദ്രോഹിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ തുടര്‍ച്ചയായ നടപടികള്‍ അപലപനീയമാണെന്ന് കേളി കലാസാംസ്‌കാരിക വേദി. നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളെ വലിയ രീതിയില്‍ ബുദ്ധിമുട്ടിക്കുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നു ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് കേളി സെക്രട്ടറിയറ്റ് അതിന്റെ പ്രതിഷേധക്കുറിപ്പില്‍ കുറ്റപ്പെടുത്തി. വിദേശത്തു നിന്നു നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ വരുന്നതിന് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നാട്ടില്‍ എയര്‍പ്പോര്‍ട്ടില്‍ ഇറങ്ങിയതിനു ശേഷം കണ്‍ഫര്‍മേറ്ററി മോളിക്യുളാര്‍ ടെസ്റ്റും നടത്തണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ഫെബ്രുവരി 22 ലെ ഉത്തരവ്. വിദേശത്ത് 5000

Damam, gulf, Jeddah, Riyad

മടക്കയാത്ര; പുതിയ നിബന്ധന പിന്‍വലിക്കണം: പ്രവാസി

റിയാദ്: കൊവിഡ് ടെസ്റ്റിന്റെ പേരില്‍ പ്രവാസി യാത്രക്കാരെ ചൂഷണം ചെയ്യുന്നതു അവസാനിപ്പിക്കണമെന്ന് പ്രവാസി സാംസ്‌കാരിക വേദി റിയാദ് ഘടകം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചു യാത്ര ചെയ്യുന്നവരെ വീണ്ടും കൊവിഡ് ടെസ്റ്റിന് വിധേയമാക്കുന്ന പ്രവണത നിര്‍ത്തിവെക്കണം. ഇത് മാനസികമായ പീഡനമാണ്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ പ്രവാസികള്‍ തയ്യാറാണ്. വിദേശ രാജ്യത്തു നിന്ന് വലിയ തുക മുടക്കി ടെസ്റ്റ് പൂര്‍ത്തിയാക്കി പുറപ്പെടുന്ന യാത്രികരെ വീണ്ടും പണം ഈടാക്കി ടെസ്റ്റിന് വിധേയമാക്കുന്നത് ധിക്കാരപരമാണ്. സര്‍ക്കാരിന് നിര്‍ബന്ധമാണെങ്കില്‍ ടെസ്റ്റ് സൗജന്യമായി നടത്തണം.

Damam, gulf, Jeddah, Riyad

സൗദിയില്‍ ശീതകാറ്റും ഇടിമിന്നലും; സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ്

റിയാദ്: സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. റിയാദ്, ദമാം, ആസിര്‍, അല്‍ ബഹ, ജസാന്‍, നജ്‌റാന്‍ എന്നിവിടങ്ങളില്‍ ഇടിമിന്നലിനു സാധ്യത ഉണ്ടെ മുന്നറിയിപ്പില്‍ വ്യക്തമാക്കി. പടിഞ്ഞാറന്‍ പ്രവിശ്യ, കാസിം, ഹായ്ല്‍ എന്നിവിടങ്ങളില്‍ മഴയും ശീത കാറ്റും അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. മദീന, വടക്കന്‍ അതിര്‍ത്തി നഗരങ്ങള്‍, തബൂക്ക് എന്നിവിടങ്ങളില്‍ ചാറ്റല്‍ മഴയും കാറ്റും അനുഭവപ്പെടും. ചിലയിടങ്ങളില്‍ ശക്തമായ മഴയും വെളളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. തബൂക്ക് മലനിരകളില്‍ മഞ്ഞുവീഴ്ചയുണ്ടാകാന്‍ സാധ്യതയുണ്ട്.

Damam, gulf, Jeddah, Riyad

സൗദിയില്‍ അഞ്ച് ലക്ഷം ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു

റിയാദ്: സൗദിയില്‍ ഗുരുതരമായി കൊവിഡ് ബാധിച്ചവരുടെ എണ്ണംഅഞ്ഞൂറായി. 327 കൊവിഡ് പൊസീറ്റീവ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജനുവരിയില്‍ ഗുരുതരമായി കൊവിഡ് ബാധിച്ചവരുടെ എണ്ണം മുന്നൂറായി കുറഞ്ഞിരുന്നു. അതിന് ശേഷം ഗുരുതരാവസ്ഥയിലായവരുടെ എണ്ണം വര്‍ധിച്ചു. രാജ്യത്ത് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയിട്ടുണ്ട്. രാജ്യത്തെ മുഴുവന്‍ പ്രവിശ്യകളിലും വാക്‌സിന്‍ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 5.41ലക്ഷം ഡോസ് വാക്‌സിനാണ് ഇതുവരെ വിതരണം ചെയ്തത്. ഇതില്‍ 40,000 പേര്‍ക്കു കഴിഞ്ഞ മൂന്ന് ദിവസത്തിനിടെയാണ് വാക്‌സിന്‍ വിതരണണം ചെയ്തത്.

Damam, gulf, Jeddah, Riyad

മലര്‍വാടി മെഗാ ഫിനാലെ: സൗദിയില്‍ നിന്നു ഏഴുപേര്‍

റിയാദ്: മലര്‍വാടി ഗ്ലോബല്‍ ലിറ്റില്‍ സ്‌കോളര്‍ വിജ്ഞാനോത്സവത്തിന്റെ മെഗാഫിനാലെയിലേക്ക് സൗദിയില്‍ നിന്നു ഏഴുപേര്‍ യോഗ്യത നേടി. മുന്നൂറ് കുട്ടികളാണ് രണ്ടാം റൗണ്ടില്‍ സൗദിയില്‍ നിന്നു മത്സരിച്ചത്. രണ്ട് ലക്ഷം കുട്ടികള്‍ പങ്കെടുത്ത മത്സര പരീക്ഷയില്‍ രണ്ടായിരം കുട്ടികള്‍ പ്രാഥമിക റൗണ്ടില്‍ സൗദിയില്‍ നിന്നു പങ്കെടുത്തു. വിവിധ പ്രവിശ്യകളില്‍ നിന്നു മെഗാഫിനാലെയിലെത്തിയ കുട്ടികളെയും രക്ഷിതാക്കളെയും മലര്‍വാടി സൗദി രക്ഷാധികാരി കെ.എം ബഷീര്‍ അഭിനന്ദിച്ചു. ദമാമിലെ അല്‍മുനാ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായ ഫാത്തിമാ നവാബ്, സഹോദരങ്ങളായ മുഹമ്മദ് നബീല്‍(യു.പി

Damam, gulf, Jeddah, Riyad

അമറുദ്ദീന് നവയുഗം യാത്രയയപ്പ്

അല്‍ഹസ്സ: 38 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം അല്‍ഹസ്സ മേഖല കമ്മിറ്റി അംഗം അമറുദ്ദീന്‍ മീരാസാഹിബിന് നവയുഗം സാംസ്‌ക്കാരികവേദി ഊഷ്മളമായ യാത്രയയപ്പ് നല്‍കി. ആക്റ്റിങ് പ്രസിഡന്റ് സിയാദിന്റെ അധ്യക്ഷതയില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ സെക്രട്ടറി സുശീല്‍ കുമാര്‍ നവയുഗത്തിന്റെ ഉപഹാരം അമറുദ്ദീന്‍ മീരാസാഹിബിന് കൈമാറി. നവയുഗം നടത്തിയ ഒട്ടേറെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുള്ള അമറുദ്ദീന്‍ മീരസാഹിബിന്, നവയുഗം മേഖല കമ്മിറ്റിഅംഗങ്ങളായ നാസര്‍, റഷീദ്, ഷിബു താഹിര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കൊല്ലം ചിതറ

Damam, gulf, Jeddah, Riyad

ഇഖാമ കാലാവധി കഴിഞ്ഞവരും ‘തവക്കല്‍നാ’ രജിസ്റ്റര്‍ ചെയ്യണം

റിയാദ്: സൗദിയില്‍ താമസാനുമതി രേഖയായ ഇഖാമ കാലാവധി അവസാനിച്ചവര്‍ക്കും തവക്കല്‍നാ മൊബൈല്‍ ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി തവക്കല്‍നാ ആപ് നിര്‍ബന്ധമാക്കിയിരുന്നു. തുടര്‍ന്നാണ് ഒളിച്ചോടിയതായി റിപ്പോര്‍ട്ട്‌ചെയ്ത വിദേശികള്‍ ഉള്‍പ്പെടെയുളളവര്‍ക്കു ‘തവക്കല്‍നാ’ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് അധികൃതര്‍ വിശദീകരിച്ചത്. വ്യാപാരസ്ഥാപനങ്ങളിലും പൊതുയിടങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സന്ദര്‍ശനം നടത്തുന്നവര്‍ തവക്കല്‍നാ ആപ് രജിസ്റ്റര്‍ ചെയ്തിരിക്കണം. ഫൈനല്‍ എക്‌സിറ്റ് വിസ നേടിയ വിദേശികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല. വിസിറ്റിംഗ് വിസയില്‍ രാജ്യത്തുളളവര്‍ക്കും ‘തവക്കല്‍നാ’ ആപ്പില്‍

gulf

‘കരുതലോടെ വിത്തിറക്കാം, കരുത്തുള്ള വിളവെടുക്കാം’ കാംപയിന് തുടക്കം

റിയാദ്: ‘കരുതലോടെ വിത്തിറക്കാം, കരുത്തുള്ള വിളവെടുക്കാം’ പ്രമേയത്തില്‍ റിയാദ് കോഴിക്കോട് ജില്ലാ മുസ്ലീം ഫെഡറേഷന്‍ ത്രൈമാസ കാംപയിന് തുടക്കം. ദി ഇന്‍ഫ്‌ലുവന്‍സ് എന്ന ശീര്‍ഷകത്തില്‍ 2021 ഫെബ്രുവരി 19 മുതല്‍ മെയ് 19 വരെ നീണ്ട് നില്‍ക്കുന്ന കാംപയിന്റെ ഉദ്ഘാടനം മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഓണ്‍ലൈന്‍ വഴി നിര്‍വ്വഹിച്ചു. പ്രസിഡണ്ട് സൈനുല്‍ ആബിദ് മച്ചക്കുളം അദ്ധ്യക്ഷത വഹിച്ചു. സമീര്‍ പുത്തൂര്‍ കാംപയിന്‍ വിശദീകരിച്ചു. അഹ്‌ലന്‍ ലി റമളാന്‍,

Damam, gulf, Jeddah, Riyad

സൗദി പ്രതിരോധ മേഖലയില്‍ വനിതാ റിക്രൂട്‌മെന്റ്

റിയാദ്: സൗദി പ്രതിരോധ സേനയില്‍ വനിതാ റിക്രൂട്‌മെന്റ് നടത്തുന്നു. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി വിവിധ മേഖലകളില്‍ വനിതകള്‍ക്ക് നിയമനം നല്‍കുന്നതിന്റെ ഭാഗമായാണ് റിക്രൂട്‌മെന്റ്. ആര്‍മി, റോയല്‍ എയര്‍ ഡിഫന്‍സ്, റോയല്‍ നേവി, റോയല്‍ സ്ട്രാറ്റെജിക് മിസൈല്‍ ഫോഴ്‌സ്, റോയല്‍ ആംഡ് മെഡിക്കല്‍ സര്‍വ്വീസസ് എന്നീ വിഭാഗങ്ങളില്‍ വനിതകളെ തെരഞ്ഞെടുക്കുന്നതിനാണ് അപേക്ഷ ക്ഷണിച്ചത്. 21 നും 40 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് 155 സെന്റിമീറ്റര്‍ ഉയരം ഉണ്ടായിരിക്കണം. വിദേശികളെ വിവാഹം ചെയ്തവര്‍ അയോഗ്യരായിരിക്കും. 17 നും 40

Scroll to Top