Sauditimesonline

ART EXHIBITION MONA LISA & PORTRAIT
സാമൂഹിക ഓര്‍മകളിലൂടെ ചിത്രകലയുടെ ചരിത്ര യാത്ര; 'ബിദായാത്ത്' പ്രദര്‍ശനത്തില്‍ സൗദി മോണാ ലിസ

gulf

Damam, gulf, Jeddah, Riyad

ത്രൈമാസ ഇഖാമ; മന്ത്രിസഭ അംഗീകരിച്ചു

റിയാദ്: സൗദിയില്‍ വിദേശികളുടെ താമസാനുമതിരേഖയായ ഇഖാമ പുതുക്കാനുളള ഏറ്റവും കുറഞ്ഞ കാലയളവ് മൂന്ന് മാസമായി ചുരുക്കാന്‍ അനുമതി. നിലവില്‍ ഇഖാമയുടെ മിനിമം കാലാവധി ഒരു വര്‍ഷമാണ്. ഭേദഗതി ചെയ്ത വ്യവസ്ഥ പ്രാബല്യത്തില്‍ വരുന്നതോടെ പുതിയ ഇഖാമ നേടുന്നതിനും പുതുക്കുന്നതിനും മൂന്ന് മാസത്തെ ലെവി ഉള്‍പ്പെടെയുളള ഫീസ് അടച്ചാല്‍ മതിയാകും. ഒരു വര്‍ഷത്തെ ഫീസ് ഒരുമിച്ച് അടക്കുന്നതില്‍ നിന്ന് ഇളവു ലഭിക്കുന്നത് ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് ആശ്വാസമാകും. അതേസമയം, ലെവി ബാധകമല്ലാത്ത ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മൂന്ന് മാസം വീതം […]

Damam, gulf, Jeddah, Riyad

ട്രാഫിക് പരിശോധന ശക്തമാക്കി റിയാദ് പൊലീസ്

റിയാദ്: ട്രാഫിക് നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ പൊലീസ് പരിശോധന ശക്തമാക്കി. രാത്രികാലങ്ങളില്‍ നിയമ ലംഘനം നടത്തുന്നവരെ കണ്ടെത്താന്‍ ട്രാഫിക് വിഭാഗം ഏര്‍പ്പെടുത്തിയ പ്രത്യേക പരിശോധനയില്‍ നിരവധിയാളുകള്‍ പിടിയിലായി, റിയാദ് ട്രാഫിക് പൊലീസിന്റെ നേതൃത്വത്തിന്റെ തലസ്ഥാനത്തെ പ്രധാന റോഡുകളില്‍ പരിശോധന നടന്നു. എക്‌സ്പ്രസ് റോഡില്‍ വാഹനങ്ങളില്‍ അഭ്യാസം കാണിച്ച യുവാക്കളെ ട്രാഫിക് പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. അന്യ വാഹനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന ഹെഡ് ലൈറ്റ് ഉപയോഗിച്ചതിനും മറ്റു വാഹനങ്ങളുമായി നിശ്ചിത അകലം പാലിക്കാത്തതിനും നിരവധിയാളുകളെ പിടികൂടി. അവ്യക്തമായ നമ്പര്‍

Damam, gulf, Jeddah, Riyad

അംബാസഡറും ആരോഗ്യ മന്ത്രിയും ചര്‍ച്ച നടത്തി

റിയാദ്: ഇന്ത്യന്‍ അംബാസഡര്‍ ഡോ ഔസാഫ് സഈദും ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅയുമാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തി. വ്യോമ ഗതാഗതം പുനസ്ഥാപിക്കുന്നതും ഇന്ത്യയില്‍ നിന്ന്‌കൊവിഡ് വാക്‌സിന്‍ ഇറക്കുമതി ചെയ്യുന്നതും ഇരുവരും ചര്‍ച്ചചെയ്തു. ഇന്ത്യയില്‍ നിന്നുളള വിമാനങ്ങള്‍ നേരിട്ട് സൗദിയിലെത്തുന്നതിന് ആവശ്യമായ നടപടികള്‍ സംബന്ധിച്ച് അംബാസഡര്‍ ആരോഗ്യ മന്ത്രിയെ ധരിപ്പിച്ചു. ഇതിനു പുറമെ ഇന്ത്യയില്‍ നിന്നുളള കൊവിഡ് വാക്‌സിന്‍ സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന കാര്യങ്ങളും ചര്‍ച്ച ചെയ്തു. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ

Damam, gulf, Jeddah, Riyad

പബ്‌ളിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് കര്‍മ പദ്ധതി പ്രഖ്യാപിച്ചു

റിയാദ്: സൗദി പബ്‌ളിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ അഞ്ച് വര്‍ഷത്തേക്കുള്ള കര്‍മ്മ പദ്ധതി പ്രഖ്യാപിച്ചു. വിവിധ പദ്ധതികളില്‍ വര്‍ഷം 4,000 കോടി ഡോളര്‍ നിക്ഷേപിക്കും. 18 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും പദ്ധതി വിശദീകരിച്ച കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. രാജ്യത്തെ സമ്പദ് ഘടനയില്‍ വന്‍ കുതിപ്പിന് കളമൊരുക്കുന്ന പ്രഖ്യാപനമാണ് പബ്‌ളിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ചെയര്‍മാന്‍ കൂടിയായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചത്. എണ്ണയിതര പദ്ധതികളില്‍ 320 ബില്യണ്‍ ഡോളര്‍ നിക്ഷിപിക്കും.

Damam, gulf, Jeddah, Riyad

പി എസ് സി നഴ്‌സിംഗ് പരീക്ഷ; ക്വാറന്റൈന്‍ ഇളവ് നല്‍കണം: വേള്‍ഡ് മലയാളി ഫെഡറേഷന്‍

റിയാദ്: ജനുവരി 30ന് നടക്കുന്ന പി എസ് സി പരീക്ഷ എഴുതാന്‍ ഗള്‍ഫില്‍ പ്രവാസികളായി കഴിയുന്ന നഴ്‌സുമാര്‍ക്ക് ആവശ്യമായ സൗകര്യം ഏര്‍പെടുത്തണമെന്ന് വേള്‍ഡ് മലയാളി ഫെഡറേഷന്‍ ആവശ്യപ്പെട്ടു. ക്വാറന്റൈന്‍ മാനദണ്ഡങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്നും ഫെഡറേഷന്‍ സൗദി നാഷണല്‍ കൗണ്‍സില്‍ കേരള മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ അഭ്യര്‍ത്ഥിച്ചു. മൂന്ന് വര്‍ഷം മുമ്പാണ് നഴ്‌സിംഗ് തസ്തികയില്‍ പി എസ് സി അവസാിനമായി മത്സര പരീക്ഷ നടത്തിയത്. ഈ സാഹചര്യത്തില്‍ വിദേശങ്ങളില്‍ കഴിയുന്ന നിരവധിയാളുകള്‍ പരീക്ഷയില്‍ പങ്കെടുക്കുന്നുണ്ട്. വിമാന സര്‍വീസുകളുടെ

gulf

റിപ്പബ്‌ളിക് ദിനാഘോഷം: ലുലു ഹൈപ്പറില്‍ ഇന്ത്യാ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു

റിയാദ്: എഴുപത്തിരത്തിരണ്ടാമത് ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ആഘോഷിക്കാനൊരുങ്ങി സൗദിയിലെ ഇന്ത്യന്‍ പ്രവാസി സമൂഹം. ഇതിന്റെ ഭാഗമായി പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ‘ഇന്ത്യ ഫെസ്റ്റ്’ ആരംഭിച്ചു. റിയാദ് മുറബ അവന്യൂ മാളിലെ ലുലു ഹൈപ്പറില്‍ ഇന്ത്യ ഫെസ്റ്റിന്റെ ഉദ്ഘാടനം സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് നിര്‍വഹിച്ചു. ലുലു സൗദി ഡയറക്ടര്‍ ഷഹിം മുഹമ്മദ്, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. കൊവിഡ് പ്രോടോകോള്‍ പ്രകാരം പരിമിതമായ അതിഥികളെ ഉള്‍പ്പെടുത്തിയാണ് പരിപാടി ഒരുക്കിയത്.

Damam, gulf, Jeddah, Riyad

കൊവിഡ് ഗവേഷണത്തില്‍ സൗദിക്ക് നേട്ടം: വിദ്യാഭ്യാസ മന്ത്രി

റിയാദ്: കൊവിഡ് വൈറസ് ഗവേഷണങ്ങളില്‍ സൗദി അറേബ്യക്ക് മികച്ച നേട്ടം. ലോകത്ത് പതിനാലാം സ്ഥാനവും അറബ് രാജ്യങ്ങളില്‍ ഒന്നാം സ്ഥാനവുമാണ് സൗദി അറേബ്യക്കുളളത്. ജി 20 അംഗരാജ്യങ്ങളില്‍ രാജ്യത്തിനു പന്ത്രണ്ടാം സ്ഥാനമുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് ബിന്‍ മുഹമ്മദ് അല്‍ഷെയ്ഖ് പറഞ്ഞു. വിദ്യാഭ്യാസത്തിനും ശാസ്ത്രീയ ഗവേഷണത്തിനും പ്രോത്സാഹനങ്ങളും നിരന്തര പിന്തുണയും ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് കൊവിഡ് വൈറസുമായി ബന്ധപ്പെട്ട ഗവേഷണങ്ങളില്‍ 84 ശതമാനവും പ്രസിദ്ധീകരിക്കാന്‍

Damam, gulf, Jeddah, Riyad

അധിക സമയം ജോലി ചെയ്യുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യത്തിന് അര്‍ഹത

റിയാദ്: സൗദി അറേബ്യയില്‍ അധിക സമയം ജോലി ചെയ്യുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യത്തിന് അര്‍ഹതയുണ്ടെന്ന് മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം. അടിസ്ഥാന ശമ്പളത്തിന്റെ 150 ശതമാനത്തിനാണ് അര്‍ഹത.തൊഴില്‍ നിയമ പ്രകാരം സ്വദേശികള്‍ക്കും വിദേശികള്‍ക്കും അധിക ജോലിക്ക് പ്രതിഫലം നല്‍കണമെന്ന് വ്യവസ്ഥയുണ്ട്. ദിവസം എട്ട് മണിക്കൂര്‍ വീതം ആഴ്ചയില്‍ അഞ്ച് ദിവസമാണ് ജോലി സമയം. ഇതില്‍ കൂടുതല്‍ സമയം ജോലി ചെയ്യുന്നവര്‍ക്ക് മണിക്കൂര്‍ അടിസ്ഥാനമാക്കി വേതനം വിതരണം ചെയ്യണം. അല്ലെങ്കില്‍ തൊഴിലാളിയുടെ അനുമതി നേടിയതിന് ശേഷം ശമ്പളത്തോടെ അവധി അനുവദിക്കണം.

Damam, gulf, Jeddah, Riyad

അമേരിക്കയുമായി ചരിത്രപരമായ ബന്ധം: സൗദി വിദേശകാര്യ മന്ത്രി

റിയാദ്: അമേരിക്കന്‍ ഭരണകൂടവുമായി മികച്ച നയതന്ത്രബന്ധമാണുളളതെന്ന് സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍. പുതിയ പ്രസിഡന്റ് ജോ ബൈഡനുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. അമേരിക്കയും സൗദിയും തമ്മിലുളള ബന്ധം ചരിത്രപരമാണ്. അമേരിക്കയിലെ ഇരു പാര്‍ട്ടികളിലെയും ഭരണാധികാരികളുമായി ഏറ്റവും മികച്ച സൗഹൃദമാണ് സൗദി അറേബ്യ കാത്തു സൂക്ഷിച്ചിട്ടുളളതെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. ഇറാന്‍ അമേരിക്കയുമായി ചര്‍ച്ചക്ക് ഒരുങ്ങുന്ന സാഹചര്യം സൂക്ഷ്മമായി വിലയിരുത്തിവരുകയാണ്. അമേരിക്കയും യൂറോപ്പും ഇറാനുമായി പുതിയ കരാറിലേക്കു നീങ്ങിയാല്‍ സൗദിയും

Damam, gulf, Jeddah, Riyad

റിയാദ് ലക്ഷ്യമാക്ക അക്രമണത്തിന് ശ്രമം; ഹൂതി മിസൈല്‍ ആകാശത്ത് തകര്‍ത്തു

റിയാദ്: സൗദി തലസ്ഥാനമായ റിയാദ് ലക്ഷ്യമാക്കി ഹൂതികളുടെ അക്രമണ ശ്രമം തകര്‍ത്തതായി അധികൃതര്‍. മിസൈല്‍, ഡ്രോണ്‍ എന്നിവ ഉപയോഗിച്ചാണ് അക്രമണത്തിന് ശ്രമം. ആകാശത്ത് തീ ഗോളം ദൃശ്യമായെന്നും സ്‌ഫോടന ശബ്ദം കേട്ടതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ദേശീയ ടെലിവിഷന്‍ ചാനല്‍ അക്രമണത്തിന് ശ്രമം നടന്നതായി സ്ഥിരീകരിച്ചു. ഇറാന്റെ മിസൈലുകളും ആളില്ലാ വിമാനങ്ങളും ഉപയോഗിച്ച് ഹൂതികളാണ് അക്രമണത്തിന് ശ്രമിച്ചത്.2014 സെപ്റ്റംബര്‍ മുതല്‍ ഹൂതികള്‍ യെമന്‍ തലസ്ഥാനമായ സനഅ പിടിച്ചെടുത്തു. അന്താരാഷ്ട്ര അംഗീകാരമുള്ള സര്‍ക്കാരിനെയാണ് സൗദി അറേബ്യയുടെ നേതൃത്വത്തിലുളള സഖ്യം പിന്തുണക്കുന്നത്.

Damam, gulf, Jeddah, Riyad

മധുരിക്കുന്ന സുഗന്ധം

രാജസ്ഥാനിലെ സൂരത്ഗഡ്. എയര്‍ഫോഴ്‌സിലെ ആദ്യ പോസ്റ്റിംഗ് അവിടെയായിരുന്നു. മലയാളി അസോസിയേഷനും ലൈബ്രറിയും അയ്യപ്പന്റെ അമ്പലവുമെല്ലാമുളള സ്ഥലം. ബാച്ചിലേഴ്‌സിന്റെ വൈകുന്നേരങ്ങള്‍ ധന്യമാക്കിയിരുന്ന വിഹാരകേന്ദ്രങ്ങള്‍. അമ്പലത്തിന് അടുത്തു തന്നെയായിരുന്നു ഗുരുദ്വാരയും മറ്റു പ്രതിഷ്ഠകളും. ചെറിയ ഓഡിറ്റോറിയം കൂടി ഉള്‍പ്പെട്ട കോംപ്ലക്‌സ്. വൈകുന്നേരങ്ങളില്‍ എല്ലാവരും ഒത്തുചേരുന്നതും തമ്മില്‍കാണുന്നതും അവിടെയായിരുന്നു. മേമ്പൊടിയായി അമ്പലത്തിലെ പ്രസാദവും. നാട്ടിന്‍പുറത്തൊക്കെ കാണുമ്പോലെ, ഈ എയര്‍ഫോഴ്‌സ് സ്‌റ്റേഷനിലും പലരുടെയും പ്രണയം തളിരിട്ടത് അമ്പലനടയിലായിരുന്നു. ഇന്നത്തെ പോലെ സോഷ്യല്‍ മീഡിയ വഴിയുള്ള പ്രേമവും കോലാഹലങ്ങളും തൂങ്ങിച്ചാകലുമൊന്നും ഇല്ലാതിരുന്ന കാലം. എന്റെ

Damam, gulf, Jeddah, Riyad

1.6 ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടം; അര ലക്ഷം സ്വദേശികള്‍ക്ക് നിയമനം

റിയാദ്: സൗദി അറേബ്യയില്‍ കഴിഞ്ഞ വര്‍ഷം 1.6 ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടം സംഭവിച്ചതായി റിപ്പോര്‍ട്ട്. കൊവിഡിനെ തുടര്‍ന്നു തൊഴില്‍ വിപണിയിലുണ്ടായ പ്രതിസന്ധിയാണ് തൊഴില്‍ നഷ്ടപ്പെടാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ കണക്കുകള്‍ പ്രകാരം 2020ല്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന 1.6 ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. എന്നാല്‍ സ്വദേശി ജീവനക്കാരുടെ എണ്ണം 2.9 ശതമാനം വര്‍ധിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2019 ഡിസംബറിനെ അപേക്ഷിച്ച് 2020 ഡിസംബറില്‍ 49,000 സ്വദേശി ജീവനക്കാര്‍ക്ക്

Damam, gulf, Jeddah, Riyad

ഫ്യൂചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് ജനുവരി 27ന് ആരംഭിക്കും

റിയാദ്: നാലാമത് ഫ്യൂചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് ഈ മാസം റിയാദില്‍ അരങ്ങേറും. 27, 28 തീയതികളില്‍ നടക്കുന്ന സംഗമത്തില്‍ അന്താരാഷ്ട്ര വ്യവസായ രംഗത്തെ പ്രമുഖരും നിക്ഷേപകരും സംബന്ധിക്കും. സൗദി പബ്‌ളിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ നേതൃത്വത്തിലാണ് ആഗോള നിക്ഷേപ സംഗമം. ദി നിയോ റിനൈസന്‍സ് എന്ന പ്രമേയത്തിലാണ് പരിപാടി നടക്കുന്നത്. വിഷന്‍ 2030ന്റെ ഭാഗമായി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ 2017ലാണ് ഫ്യൂചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവിന് തുടക്കം കുറിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ നടത്താനിരുന്ന

gulf

ഓര്‍മകള്‍ക്ക് അപ്പുറത്തേക്ക് ഒരു യാത്ര

ഷാഹിന മജീദ് ഓര്‍മവഴികള്‍താണ്ടി അപ്പുറം കടക്കണമെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ആഗ്രഹിക്കുന്നെങ്കില്‍ ഒരുപാട് ത്യാഗങ്ങള്‍ സഹിക്കാന്‍ തയ്യാറായി കൊള്ളുക. നമുക്കൊട്ടും നേരം കളയാനില്ല. ആദ്യമായി നിങ്ങള്‍ക്ക് കൂട്ടിരുന്ന പുസ്തകങ്ങളെയും കേട്ടിരുന്ന പാട്ടുകളെയും മനപ്പൂര്‍വം മറന്നു വെക്കുക. ഇനി നമുക്ക് ഏകാന്തതയുടെ വിശാലതയിലേക്കു മെല്ലെ പടിയിറങ്ങാം. വഴിയരികില്‍ നിഷ്‌കളങ്കമായി ചിരിച്ചു നില്‍ക്കുന്ന ഇലപ്പച്ച, പൂമഞ്ഞകളെ കണ്ടില്ലെന്നു നടിക്കുക. അവ നിങ്ങളെ ബാല്യത്തിന്റെ ഊഞ്ഞാലില്‍ പിടിച്ചിരുത്തി ഊളിയിട്ടു കളയും. നമുക്കൊട്ടും നേരം കളയാനില്ലല്ലോ… പടിക്കെട്ടുകളില്‍ പടര്‍ന്നിറങ്ങുന്ന കൗമാരത്തിന്റെ മുല്ലവള്ളികളില്‍ ഉടക്കി വീഴാതെ

Scroll to Top