വ്യാജ എഞ്ചിനീയര്‍മാരെ നാടുകടത്തും
റിയാദ്: വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയവരെ സൗദി അറേബ്യ നാടുകടത്തുന്നു. എഞ്ചിനീയറിംഗ് മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ വ്യാപകമായി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കര്‍ശന നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകളും പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റും സമര്‍പ്പിച്ച് ജോലി നേടിയ 2800 വിദേശികളായ എഞ്ചിനീയര്‍മാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനിയേഴ്‌സ് തീരുമാനിച്ചിരുന്നു. അറബ് വംശജരും ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുളള ഏഷ്യക്കാരും വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് ജോലി നേടിയിട്ടുണ്ട്. എഞ്ചിനീയറിംഗ് […]












