ഇന്ത്യന്‍ ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ദ്വിദിന സന്ദര്‍ശനത്തിന് സൗദിയിലെത്തും
റിയാദ്: ഇന്ത്യന്‍ ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ജനറല്‍ എം എം നരവാനെ സൗദി അറേബ്യ സന്ദര്‍ശിക്കുന്നു. ഈ മാസം 13, 14 തീയതികളിലാണ് സന്ദര്‍ശനം. ദ്വിദിന സന്ദര്‍ശനത്തില്‍ സൗദിയിലെ മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതല്‍ ഊഷ്മളമാക്കുന്നതിനുളള ചര്‍ച്ചകളാണ് മുഖ്യ അജണ്ട. പ്രതിരോധവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും സ്ഥാപനങ്ങള്‍ തമ്മിലുളള സഹകരണവും ചര്‍ച്ചയില്‍ വിഷയമാകും. റോയല്‍ സൗദി ലാന്‍ഡ് ഫോഴ്‌സ് ആസ്ഥാനം, ജോയിന്റ് ഫോഴ്‌സ് കമാന്‍ഡ് ഹെഡ്ക്വാര്‍ട്ടേഴ്‌സ്, കിംഗ് […]














