റിയാദ് അരിപ്ര കൂട്ടായ്മ ചികിത്സാ സഹായം
റിയാദ്: മസ്തിഷ്‌ക അര്‍ബുദം ബാധിച്ച യുവാവിന് പ്രവാസി കൂട്ടായ്മയുടെ സഹായ ഹസ്തം. അരിപ്ര സ്വദേശി റഫീഖിന്് റിയാദ് അരിപ്ര പ്രവാസി സംഘം ഒന്നര ലക്ഷം രൂപ അടിയന്തിര ചികിത്സാ സഹായം നല്‍കും. തുടര്‍ ചികിത്സക്കുളള സഹായം വിതരണം ചെയ്യാനും മുഖ്യ രക്ഷാധികാരി ഷാജി അരിപ്രയുടെ നേതൃത്വത്തില്‍ നടന്ന യോഗം തീരുമാനിച്ചു. ചികിത്സ, വിദ്യാഭ്യാസം, ഭക്ഷണം എന്നിവക്ക് അരിപ്ര പ്രദേശത്ത് ആരും ബുദ്ധിമുട്ടരുത്. സമൂഹത്തിന്റെ ക്ഷേമവും അഭിവൃദ്ധിയുമാണ് കൂട്ടായ്മയുടെ ലക്ഷ്യമെന്നും ഷാജി അരിപ്ര പറഞ്ഞു. പ്രസിഡന്റ് ഷബീര്‍ അലി […]














