സിദ്ദീഖ് കാപ്പന്റെ അറസ്റ്റ്; പ്രതിഷേധ സംഗമം
അല്‍ ഖോബാര്‍: യു പിയില്‍ അരങ്ങേറുന്നത് ഹിന്ദുത്വ രാഷ്ട്രത്തിന്റെ പരീക്ഷണമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനും എന്‍.സി.എച്ച്.ആര്‍.ഒ ദേശീയ സെക്രട്ടറിയുമായ റെനി ഐലിന്‍. മാധ്യമ പ്രവര്‍ത്തകനായ സിദ്ധീഖ് കാപ്പനേയും കാംപസ്ഫ്രണ്ട് നേതാക്കളായ അതീഖുറഹ്മാന്‍, മസൂദ് അഹമ്മദ് എന്നീ വിദ്യാര്‍ത്ഥി നേതാക്കളെയും യുഎപിഎ ചുമത്തി ജയിലില്‍ അടച്ചതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ഖോബാര്‍ കമ്മിറ്റി സംഘടിപ്പിച്ച ഓണ്‍ലൈന്‍ പ്രതിഷേധ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘപരിവാറിനെതിരെ ഭിന്നിപ്പില്ലാതെ യോജിച്ച മുന്നേറ്റം മാത്രമാണ് പരിഹാരമെന്നു പരിപാടിയില്‍ പങ്കെടുത്ത രാഷ്ട്രീയ, സാമൂഹിക, മാധ്യമ രംഗത്തെ […]











