‘ഗോത്ര ജ്യോതി’: സ്മാര്‍ട്ട് ഫോണ്‍ വിതരണം ചെയ്ത് റിയാദ് ഒഐസിസി
റിയാദ്: കെ.പി.സി.സി. സാംസ്‌കാരിക സാഹിതിയുടെ ‘ഗോത്ര ജ്യോതി’ പദ്ധതിയിലേക്ക് ഇരുപത് സ്മാര്‍ട്ട് ഫോണുകള്‍ കൈമാറി. ഓ.ഐ.സി.സി. റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിലമ്പൂരില്‍ വിതരണം ചെയ്യുന്നതിനാണ് സ്മാര്‍ട് ഫോണ്‍ കൈമാറിയത്. അപ്പോളോ ഡിമോറോ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മലപ്പുറം ജില്ലാ ആക്ടിങ് പ്രസിഡണ്ട് അമീര്‍ പട്ടണത്ത് ഇരുപത് സ്മാര്‍ട്ട് ഫോണുകള്‍ക്കുള്ള തുക ജില്ലാ ജീവകാരുണ്യ കണ്‍വീനര്‍ വഹീദ് വാഴക്കാടിനു കൈമാറി. ചടങ്ങില്‍ അമീര്‍ പട്ടണത്ത് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹകളായ അബ്ദുല്ല വല്ലാഞ്ചിറ, സലിം […]














