Sauditimesonline

basheer
ഉംറ പൂര്‍ത്തിയാക്കി; കാണാതായ മലയാളി മക്കയില്‍ വിടവാങ്ങി

gulf

Damam, gulf, Jeddah, Riyad

ഡബ്ല്യു.എം.എഫ് ദേശീയദിനാഘോഷം

.റിയാദ്: വേള്‍ഡ്മലയാളിഫെഡറേഷന്‍ (ഡബ്ല്യു.എം.എഫ്) സൗദി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഓണവും സൗദി ദേശീയ ദിനവും ആഘോഷിക്കുന്നു. സെപ്തം 25 വെള്ളി ഉച്ചക്ക് 2.30ന് ഓണ്‍ലൈനിലാണ് പരിപാടി. ഡബ്ല്യു.എം.എഫ് രക്ഷാധികാരികളായഎന്‍.കെപ്രേമചന്ദ്രന്‍എം.പി, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ എന്നിവര്‍ പങ്കെടുക്കും. പിന്നണി ഗായിക ദലീമയുടെ സംഗീത വിരുന്നും അരങ്ങേറും.

Damam, gulf, Jeddah, Riyad

അധ്യാപകരെ ആദരിച്ച് സിജി റിയാദ്

റിയാദ്: അധ്യാപന രംഗത്ത് റിയാദില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ അധ്യാപകരെ ആദരിച്ചു. സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) റിയാദ് ചാപ്റ്റര്‍ ആണ് ‘അധ്യാപക സുദിനം’ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്. സൂം പ്ലാറ്റ്‌ഫോമില്‍ നടന്ന പരിപാടിയില്‍ പൂര്‍വ വിദ്യാര്‍ഥികളും ജൂനിയര്‍ അധ്യാപകരും ഓര്‍മ്മകള്‍ പങ്കുവെച്ചു. മഹാരാജാസ് കോളെജ് അസി. പ്രൊഫസര്‍ ഡോ. പ്രിയേഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സിജി സ്‌റ്റേറ്റ് സെക്രട്ടറി ഡോ. ഇസഡ് എ അഷ്‌റഫ് മുഖ്യ പ്രഭാഷണം നടത്തി. അധ്യാപകന്റെ സര്‍ഗാത്മകത

Damam, gulf, Jeddah, Riyad

കെഎംസിസി കാസര്‍ഗോഡ് കമ്മറ്റിക്ക് പുതിയ ജന. സെക്രട്ടറി

റിയാദ്: കെഎംസിസി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ബത്ഹാ ക്ലാസിക് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ സലാം സാഹിബ് ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ, ഷംസു പെരുമ്പട്ട, അസിസ് അടക്ക, മൂസപട്ട, കുഞ്ഞി സഫമക്ക, അഷ്‌റഫ് മീപുഗിരി, മഷൂദ്, ജമാല്‍, റഫീഖ്, ഇസ്മായില്‍ കരോളം, കെ എച് മുഹമ്മദ്, ഖാദര്‍ തോട്ടുങ്കര, ജാസിം കടമ്പാര്‍, ഖാദര്‍ നാട്ടക്കല്‍, സുനീര്‍ ആസാദ്, സലീം എച്

Damam, gulf, Jeddah, Riyad

സണ്‍സിറ്റിസ് പോളിക്ലിനിക്കില്‍ സമ്പൂര്‍ണ മെഡിക്കല്‍ ചെക്കപ്പ്

റിയാദ്: സൗദി ദേശീയ ദിനം പ്രമാണിച്ച് സണ്‍സിറ്റീസ് പോളിക്ലിനിക്കില്‍ സമ്പൂര്‍ണ മെഡിക്കല്‍ ചെക്കപ്പ് നടത്തുന്നു. തൊണ്ണൂറാമത് ദേശീയ ദിനത്തിന്റെ ഭാഗമായി 690 റിയാല്‍ മൂല്യമുളള പരിശോധനകള്‍ 90 റിയാലിന് സൗജന്യ നിരക്കും പ്രഖ്യാപിച്ചു. ബ്‌ളഡ് കൗണ്ട്, ബ്‌ളഡ് ഷുഗര്‍, യൂറിന്‍ അനാലിസിസ്, സീറം ക്രിയാറ്റിന്‍, സി റിയാക്ടീവ് പ്രോടീന്‍, എസ് ജി പി ടി, കൊളസ്‌ട്രോള്‍, എല്‍ ഡി എല്‍, എച് ഡി എല്‍, ട്രൈഗ്ലിസറൈഡ്, യൂറിക് ആസിഡ്, തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോര്‍മോണ്‍, ഇ സി ജി,

Damam, gulf, Jeddah, Riyad

ഒബ്‌സെസ്സ്ഡ് ഹ്രസ്വ ചിത്രം; അണിയറ പ്രവര്‍ത്തകരെ ആദരിച്ചു

റിയാദ്: പ്രവാസി കലാകാരന്‍മാര്‍ അഭിനയിച്ച ഹ്രസ്വ ചിത്രം ഒബ്‌സെസ്സ്ഡ് പ്രകാശനം ചെയ്തു. മാനസികാരോഗ്യവും ചികിത്സയുടെ പ്രസക്തിയുമാണ് ചിത്രത്തിന്റെ പ്രമേയം. മനസ്സില്‍നിന്ന് വിട്ടുപോകാതിരിക്കുന്ന മലിന ചിന്തകളാണ് വ്യക്തികളെ പീഡിപ്പിക്കുന്നത്. ഇത് പെരുമാറ്റ വൈകല്യം ഉള്‍പ്പെടെ വിവിധ തരത്തിലാണ് വ്യക്തികളെ സ്വാധീനിക്കുന്നത്. ലളിതമായ ചികിത്സയും കൗണ്‍സലിംഗും നടത്തി ഇത്തരം വെല്ലുവിളികളില്‍ നിന്നു മോചനം നേടാന്‍ കഴിയും. ഇതുവഴി സന്തോഷകരമായ ജീവിതം സാധ്യമാകുമെന്ന സന്ദേശമാണ് ഒബ്‌സെസ്സ്ഡ് പങ്കുവെക്കുന്നത്. സെന്റര്‍ ഫോര്‍ ഹെല്‍ത് കെയര്‍ ഡവലപ്‌മെന്റും മൈന്‍ഡ് കണക്ട് മെന്റല്‍ ഹെല്‍തും സംയുക്തമായാണ്

Damam, gulf, Jeddah, Riyad

സൗദി ദേശീയദിനം; ആഘോഷത്തിനൊരുങ്ങി അല്‍ഹസ നെസ്‌റ്റൊ

അല്‍ ഹസ: റീറ്റെയില്‍ വിതരണ രംഗത്തെ പ്രമുഖരായ നെസ്‌റ്റോ ഹൈപ്പറിന്റെ അല്‍ ഹസ ശാഖയില്‍ തൊണ്ണൂറാമത് സൗദി ദേശീയ ദിനം ആഘോഷിക്കുന്നു. സ്വദേശി പൗരന്മാരുടെ നേതൃത്വത്തില്‍ വിപുലമായ ആഘോഷ പരിപാടികളാണ് ഒരുക്കിയിട്ടുളളത്. ആഘോഷങ്ങളുടെ ഭാഗമായി സെപ്തംബര്‍ 22ന് വൈകുന്നേരം 6ന് നെസ്‌റ്റോ ഹൈപ്പറിന്റെ കാര്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വിവിധ മത്സരങ്ങള്‍ നടക്കും. ദേശീയ ഗാനാലാപനം, സൗദി അറേബ്യയുടെ ചരിത്രം അടിസ്ഥാനമാക്കി ക്വിസ്, പരമ്പരാഗത വസ്ത്രധാരണം തുടങ്ങിയ മത്സരങ്ങള്‍ അരങ്ങേറും. സ്വദേശികള്‍ക്കും വിദേശികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. താല്പര്യമുള്ളവര്‍

Damam, gulf, Jeddah, Riyad

ബുറൈദയില്‍ ഈന്തപ്പഴ മേള സന്ദര്‍ശിക്കാന്‍ അയല്‍ രാജ്യങ്ങളിലുളള വ്യാപാരികളും

മിദ്‌ലാജ് വലിയന്നൂര്‍ ബുറൈദ: സൗദി അറേബ്യയിലെ ബുറൈദയില്‍ നടക്കുന്ന ഈന്തപ്പഴ മേള സന്ദര്‍ശിക്കാന്‍ അയല്‍ രാജ്യങ്ങളിലുളളവരും എത്തി തുടങ്ങി. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഈന്തപ്പഴം ഉല്‍പ്പാദിപ്പിക്കുന്ന പ്രദേശമാണ് ബുറൈദ ഉള്‍പ്പെടുന്ന അല്‍ ഖസിം പ്രവിശ്യ. ഗവര്‍ണറേറ്റും കാര്‍ഷിക മന്ത്രാലയവും സംയുക്തമായാണ് ഈന്തപ്പഴ മേള ഒരുക്കിയിട്ടുളളത്. 30 ഇനങ്ങളിലുളള ഈന്തപ്പഴങ്ങള്‍ മേളയിലുണ്ട്. ഈന്തപ്പഴം അടിസ്ഥാന ഘടകമായി ചേര്‍ത്ത മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നുണ്ട്. ഓരോ ദിവസവും തോട്ടങ്ങളില്‍ നിന്നെത്തിക്കുന്ന ഈന്തപ്പഴങ്ങളുടെ ലേലത്തില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ

gulf

സ്‌പോണ്‍സര്‍ഷിപ് സമ്പ്രദായം ബിനാമി സംരംഭം വര്‍ധിപ്പിക്കുമെന്ന്

റിയാദ്: തൊഴിലാളികളുടെ നിയന്ത്രണം സ്വദേശി പൗരന്‍മാരില്‍ നിക്ഷിപ്തമാക്കുന്ന സ്‌പോണ്‍സര്‍ഷിപ് സമ്പ്രദായമാണ് സൗദിയില്‍ ബിനാമി സംരംഭങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന് സാമ്പത്തിക വിദഗ്ദന്‍ ഥാമിര്‍ അല്‍ സഈദ്. ബിനാമി സംരംഭകര്‍ വര്‍ഷം 400 ബില്യണ്‍ റിയാലിന്റെ വ്യാപാരം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൗദിയിലെ വിദേശ തൊഴിലാളികളിലേറെയും വ്യക്തികളുടെ സ്‌പോണ്‍സര്‍ഷിപിന് കീഴിലാണ് ജോലി ചെയ്യുന്നത്. ഇത് ബിനാമി സംരംഭം വര്‍ധിപ്പിക്കാന്‍ ഇടവരുത്തും. സ്‌പോണ്‍സര്‍ക്കു കീഴില്‍ രഹസ്യമായും സ്‌പോണ്‍സറുടെ അനുമതിയോടെയും നിയമം ലംഘിച്ച് സംരംഭം നടത്തുന്നുണ്ട്. സ്‌പോണ്‍സര്‍ഷിപ്പ് നിയമം എടുത്തുകളഞ്ഞാല്‍ സ്വന്തം സംരംഭം

Damam, gulf, Jeddah, Riyad

ജസാനില്‍ മിസൈല്‍ പതിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്

റിയാദ്: സൗദിയുടെ തെക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശമായ ജസാനിലെ ജനവാസ കേന്ദ്രങ്ങളില്‍ മിസൈല്‍ പതിച്ച് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. യമനില്‍ നിന്ന് ഹൂതികളാണ് മിസൈല്‍ വിക്ഷേപിച്ചത്. പരിക്കേറ്റവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന്സിവില്‍ ഡിഫന്‍സ് മാധ്യമ വക്താവ് കേണല്‍ മുഹമ്മദ് ബിന്‍ യഹിയ അല്‍ ഗാംദി പറഞ്ഞു. ജസാന്‍ അല്‍ ഹറത്ത് ഗവര്‍ണറേറ്റിലെ അതിര്‍ത്തി ഗ്രാമങ്ങളിലാണ് മിസൈല്‍ പതിച്ചത്. മൂന്ന് വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി അല്‍ ഗാംദി പ്രസ്താവനയില്‍ പറഞ്ഞു.

Damam, gulf, Jeddah, Riyad

സാല്‍മിയാ കെ.എം.സി.സി ചികിത്സാ ധനസഹായം

മിദിലാജ് വലിയന്നൂര്‍ ബുറൈദ: വയനാട് കണിയാമ്പറ്റ പഞ്ചായത്ത് കംബ്ലക്കാട് സിയാദ് കെ പിക്ക് കെ എം സി സി സാല്‍മിയാ കമ്മിറ്റി സഹായധനം വിതരണം ചെയ്തു. നാലു വര്‍ഷം ബുറൈദയില്‍ ജോലി ചെയ്തിരുന്നു. നാട്ടില്‍ കൂലിവേല ചെയ്തു ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനിടെ മസ്തിഷ്‌ക അര്‍ബുദം കണ്ടെത്തി. ശസ്ത്രക്രിയ വേണമെന്ന് ഡോക്ട്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു, കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയ നടത്തുന്നതിന് ഭീമമായ സംഖ്യ ആവശ്യമാണ് നിര്‍ധന കുടുംബം വയനാട് ജില്ലാ ഗ്ലോബല്‍ കെ എം സി സി

Damam, gulf, Jeddah, Riyad

സുരേശന്റെ മൃതദേഹം നാട്ടില്‍ സംസ്‌കരിച്ചു

മിദിലാജ് വലിയന്നൂര്‍ ബുറൈദ: കഴിഞ്ഞ മാസം ബുറൈദയില്‍ മരിച്ച സുരേശന്‍ പുത്തഞ്ചാരി(50)യുടെ നാട്ടില്‍ സംസ്‌കരിച്ചു. സൗദി എയര്‍ലൈന്‍സിന്റെ റിയാദ് കൊച്ചി വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. ഖസീം പ്രവാസി സംഘം മുന്‍ കേന്ദ്രകമ്മറ്റി അംഗം ടി. കെ സലീമിന്റെ നേതൃത്വത്തില്‍ കുടുംബാംഗങ്ങള്‍ മൃതദേഹം ഏറ്റുവാങ്ങി. നോര്‍ക്ക റൂട്‌സിന്റെ സഹായത്തോടെ ജന്മദേശമായ മലപ്പുറം വാഴക്കാടാണ് സംസ്‌കാരം നടന്നത്. 20 വര്‍ഷമായി ബുറൈദയില്‍ ജോലി ചെയ്തിരുന്ന സുരേശന്‍ ആഗസ്ത് 4ന് താമസ സ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഫോറന്‍സിക് പരിശോധനയില്‍ ഹൃദയാഘാതം

Damam, gulf, Jeddah, Riyad

നാടുകടത്തല്‍ കേന്ദ്രത്തിലുളള ഇന്ത്യക്കാരെ നാട്ടിലെത്തിക്കും

റിയാദ്: സൗദി അറേബ്യയിലെ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരെ മാതൃരാജ്യത്തെത്തിക്കാനുളള ശ്രമം തുടരുകയാണെന്ന് റിയാദ് ഇന്ത്യന്‍ എംബസി. ഇതിനായി ചെന്നൈയിലേക്ക് സെപ്തംബര്‍ 24ന് പ്രത്യേക വിമാന സര്‍വീസ് നടത്തുമെന്നും എംബസി വ്യക്തമാക്കി. നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്ന 500 ഇന്ത്യക്കാരെ മെയ് മാസം ഹൈദരാബാദില്‍ എത്തിച്ചിരുന്നു. സൗദിയിലെ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി ഇന്ത്യന്‍ എംബസി നടത്തിയ ഏകോപനമാണ് ഇവരുടെ മോചനത്തിന് ഇടയാക്കിയത്. കൊവിഡ് വൈറസ് പടരാതിരിക്കാന്‍ കര്‍ശന മുന്‍ കരുതല്‍ നടപടി സ്വീകരിച്ചാണ് ഇവരെ ഇന്ത്യയിലെത്തിച്ചത്. ഇന്ത്യന്‍ എംബസി,

Damam, gulf, Jeddah, Riyad

പുതിയ സമുദ്രജല ശുദ്ധീകരണ ശാലകള്‍ സ്ഥാപിക്കുമെന്ന് ദേശീയ ജല കമ്പനി

റിയാദ്: സൗദിയില്‍ പുതുതായി പതിനൊന്നു സമുദ്രജല ശുദ്ധീകരണ ശാലകള്‍ സ്ഥാപിക്കുമെന്ന് ദേശീയ ജല കമ്പനി. ഭാവിയില്‍ അനുഭവപ്പെടാന്‍ സാധ്യതയുളള ജല ദൗര്‍ലഭ്യം പരിഹരിക്കുന്നതിനാണ് ശൂദ്ധീകരണ ശാലകളെന്നും കമ്പനി വ്യക്തമാക്കി. അടുത്ത അഞ്ചു വര്‍ഷത്തിനകം പ്രതിദിനം 45 ലക്ഷം ഘനമീറ്റര്‍ ജലം കുറവ് വരുമെന്നാണ് കണക്കാക്കുന്നത്. അടുത്ത പത്തു വര്‍ഷത്തിനകം നജ്‌റാന്‍, ഹായില്‍, അല്‍ജൗഫ്, ഉത്തര അതിര്‍ത്തി തുടങ്ങിയ പ്രവിശ്യകളില്‍ മാത്രമേ ഭൂഗര്‍ഭ ജലത്തെ ആശ്രയിക്കാന്‍ കഴിയുകയുള്ളൂ. രാജ്യത്തെ മറ്റു പ്രവിശ്യകളില്‍ ശുദ്ധീകരിച്ച സമുദ്രജലത്തെ മുഖ്യ സ്രോതസ്സുകളായി ആശ്രയിക്കേണ്ടി

Damam, gulf, Jeddah, Riyad

റിയാദ് മെട്രോയില്‍ പരീക്ഷണ ഓട്ടം

റിയാദ്: നിര്‍മാണം അന്തിമ ഘട്ടത്തിലായ റിയാദ് മെട്രോ റെയില്‍ ശൃംഖലയില്‍ പരീക്ഷണ ഓട്ടം ആരംഭിച്ചു. സുരക്ഷയും ഗുണനിലവാരവും പരിശോധിക്കുന്നതിനാണ് പരീക്ഷണ ഓട്ടം. ഇറക്കുമതി ചെയ്ത മുഴുവന്‍ ട്രെയിനുകളുടെയും പരീക്ഷണ ഓട്ടം നടക്കുമെന്നും അധികൃതര്‍ അറിയിച്ചു. സ്‌റ്റേഷനകള്‍, റെയില്‍ പാതകള്‍, അനുബന്ധ സൗകര്യങ്ങള്‍, വാര്‍ത്താ വിതരണ സംവിധാനങ്ങള്‍ തുടങ്ങി മെട്രോയിലെ എല്ലാ വിഭാഗങ്ങളുടെയും സുരക്ഷ ഉറപ്പു വരുത്തുന്നതിനാണ് പരീക്ഷണ ഓട്ടം സര്‍വീസ് ആരംഭിച്ചാല്‍ നേരിടാന്‍ സാധ്യതയുളള സാങ്കേതിക പ്രതിസന്ധികള്‍ കണ്ടെത്തി പരിഹരിക്കുന്നതിനും പരീക്ഷണ ഓട്ടം സഹായിക്കും. മെട്രോ പൈലറ്റുമാരെ

Scroll to Top