Sauditimesonline

basheer
ഉംറ പൂര്‍ത്തിയാക്കി; കാണാതായ മലയാളി മക്കയില്‍ വിടവാങ്ങി

gulf

Damam, gulf, Jeddah, Riyad

ബ്രൈറ്റ് ലേണിംഗ്‌ ആപ് പ്രകാശനം ചെയ്തു

റിയാദ്: വിര്‍ച്വല്‍ പഠന രംഗത്ത് പുതുമയും സൈബര്‍ സുരക്ഷയും ഉറപ്പു വരുത്തിയ ബ്രൈറ്റ് ലേണിംഗ് ആപിന്റെ പ്രകാശനം റിയാദില്‍ നടന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുളള പരീക്ഷകളും റിപ്പോര്‍ട്ടുകളുമാണ് ആപിന്റെ പ്രത്യേകത. ഒന്‍പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ സിബിഎസ്ഇ പാഠ്യപദ്ധതി അനുസരിച്ചുളള ഗണിതം, സയന്‍സ്, കോമേഴ്‌സ് വിഷയങ്ങള്‍ ആപില്‍ ലഭ്യമാണ്. നീറ്റ് ഉള്‍പ്പെടെയുളള മത്സര പരീക്ഷകള്‍ക്കു വിദ്യാര്‍ത്ഥികളെ സജ്ജരാക്കുന്നതിനും ആപ് സഹായിക്കുമെന്ന് ടാര്‍ഗറ്റ് ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റിയൂട്ട് സാരഥികള്‍ പറഞ്ഞു. മറ്റു ആപ്‌ളിക്കേഷനുകളില്‍ നിന്നു വ്യത്യസ്തമായി ഭാവിയിലെ […]

Damam, gulf, Jeddah, Riyad

സൗദിയിലേക്കു മടക്ക യാത്ര; കേരളത്തിലെ പിസിആര്‍ ടെസ്റ്റ് കേന്ദ്രങ്ങള്‍

റിയാദ്: സൗദിയില്‍ പ്രവേശിക്കുന്നതിന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചു. രാജ്യത്തെത്തുന്ന മുഴുവന്‍ യാത്രക്കാരും മൂന്ന് ദിവസം ക്വാറന്റൈനില്‍ കഴിയണം. തത്മന്‍, തവഖല്‍നാ എന്നീ മൊബൈല്‍ ആപുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും വേണം. കൊവിഡ് ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്നതാണ് സുപ്രധാന വ്യവസ്ഥ. ഇത് 48 മണിക്കൂറിനുള്ളില്‍ എടുത്തതായിരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ സിവില്‍ ഏവിയേഷന്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 163 അനുസരിച്ച് പിഴ ചുമത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അംഗീകൃത ലാബില്‍ നിന്നുളള

Damam, gulf, Jeddah, Riyad

നബീല്‍ പാഴൂരിന് യാത്രയയപ്പ്

റിയാദ്: കാല്‍പ്പന്തു കാളി ക്കാരുടെ കൂട്ടായ്മ റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (റിഫ) ട്രഷറര്‍ നബീല്‍ പാഴൂരിന് യാത്രയയപ്പ് നല്‍കി. റിഫ ക്ലബ് അംഗങ്ങളും സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിച്ചു. അസല്‍ ഹിന്ദ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ റിഫ പ്രസിഡന്റ്് ബഷീര്‍ ചേലേമ്പ്ര അധ്യക്ഷത വഹിച്ചു. ശാമില്‍ പാഴൂര്‍, സൈഫു കരുളായി, അബ്ദുല്ല വല്ലാഞ്ചിറ, മുജീബ് ഉപ്പട, ബഷീര്‍ കാരന്തൂര്‍, മുസ്തഫ കവ്വായി, ശരീഫ് കാളികാവ്, ഷറഫു ചെറുവാടി, ശകീല്‍ തിരൂര്‍ക്കാട്, നൗഷാദ് ചക്കാല, ജുനൈസ്

Damam, gulf, Jeddah, Riyad

‘അഭിമാനം ഉയരങ്ങളിലേക്ക്’ സൗദിയില്‍ സംഗീത വിരുന്ന്

റിയാദ്: സൗദി ദേശീയ ദിനം പ്രമാണിച്ച് രാജ്യത്തെ വിവിധ നഗരങ്ങളില്‍ വൈവിധ്യമാര്‍ന്ന സംഗീത വിരുന്നുകള്‍ സംഘടിപ്പിക്കുമെന്ന് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി. സെപ്തംബര്‍ 23നാണ് തൊണ്ണൂറാമത് ദേശീയ ദിനം. ഈ മാസം 22 മുതല്‍ 26 വരെ റിയാദ്, ദമ്മാം, ജിദ്ദ എന്നിവിടങ്ങളിലാണ് പരിപാടികള്‍. അഭിമാനം ഉയരങ്ങളിലേക്ക് എന്ന പ്രമേയത്തില്‍ അഞ്ചു ദിവസങ്ങളിലായി സംഗീത വിരുന്നാണ് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ഒരുക്കിയിട്ടുളളത്. ദമ്മാമിലെ ഗ്രീന്‍ ഹാളില്‍ റാഷിദ് അല്‍ മാജിദ്, അസീല്‍ അബൂബക്കര്‍ എന്നിവരു ൈനേതൃത്വത്തില്‍ സംഗീത കച്ചേരി

Damam, gulf, Jeddah, Riyad

റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ ഡിജിറ്റല്‍ കറന്‍സിയിലാക്കും

റിയാദ്: സൗദിയിലെ വാറ്റ് വര്‍ധനവ് റിയല്‍ എസ്‌റ്റേറ്റ് രംഗത്തുണ്ടാക്കിയ പ്രത്യാഘാതം പഠിക്കുന്നതിന് ശൂറാ കൗണ്‍സിലിന്റെ അനുമതി. റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ ഡിജിറ്റല്‍ കറന്‍സി വഴി നടത്താനും കൗണ്‍സില്‍ തീരുമാനിച്ചു. റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍, ബ്രോക്കര്‍ ഓഫീസുകള്‍ക്കുളള കമ്മീഷന്‍ എന്നിവ പണമായി കൈമാറ്റം ചെയ്യാന്‍ പാടില്ല. നികുതി വെട്ടിപ്പു തടയുന്നതിനും പണമിടപാടുകളിലെ സുതാര്യത ഉറപ്പാക്കുന്നതിനുമാണ് പുതിയ വ്യവസ്ഥ. കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് മൂല്യ വര്‍ധിത നികുതി പതിനഞ്ച് ശതമാനം ഉയര്‍ത്തിയിരുന്നു. ഇതോടെ ഇടപാടു തുക കുറച്ചു കാണിച്ച് നികുതി

Damam, gulf, Jeddah, Riyad

സൗദി കെ.എം.സി.സി സുരക്ഷാ പദ്ധതി; 5.5 കോടി രൂപ വിതരണം ചെയ്യും

റിയാദ്: സൗദി കെ.എം.സി.സി സാമൂഹിക സുരക്ഷാ പദ്ധതി ഗുണഭോക്താക്കള്‍ക്ക് ധന സഹായം വിതരണം ചെയ്യുന്നു. നാഷണല്‍ കമ്മറ്റി നടപ്പിലാക്കുന്ന പദ്ധതി പ്രകാരം 5.5 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സെപ്തംബര്‍ 17ന് വൈകുന്നേരം 3.30ന് പാണക്കാട് നടക്കുന്ന ചടങ്ങില്‍ സംസ്ഥാന മുസ്ലിംലീഗ് പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സഹായ വിതരണണം നിര്‍വഹിക്കും. സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായിരിക്കെ മരിച്ച 81 പേരുടെ ആശ്രിതര്‍ക്ക് ആറ് ലക്ഷം രൂപ വീതം വിതരണം

Damam, gulf, Jeddah, Riyad

കറക്കു ഖാലിദ് റിയാദില്‍; അളിയനെതിരെ പരാതിയുമായി അറബി

റിയാദ്: പ്രവാസത്തിനിടയിലെ സരസമായ അനുഭവങ്ങള്‍ കോര്‍ത്തിണക്കിയ വെബ് സീരീസ് പ്രകാശനം ചെയ്തു. അറബിയും അളിയനും എന്ന ഹാസ്യ പരമ്പര റിയാദിലെ മലയാളി കലാകാരന്‍മാരുടെ നേതൃത്വത്തില്‍ പഡാര്‍ മീഡിയ ആണ് തയ്യാറാക്കിയത്. പ്രവാസം സമ്മാനിക്കുന്ന അനുഭവങ്ങളുടെ ഹാസ്യാവിഷ്‌കാരമാണ് അറബിയും അളിയനും. മലയാളി യുവതിയെ വിവാഹം ചെയ്യുന്ന അറബിയും യുവതിയുടെ സഹോദരനുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍. വിസ തട്ടിപ്പും അറബിയെ കബളിപ്പിക്കുന്നതും ഉള്‍പ്പെടെ മലയാളികള്‍ പ്രവാസ ലോകത്ത് കാണിക്കുന്ന വികൃതികള്‍ ചിരിപ്പിക്കുക മാത്രമല്ല ചിന്തിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ്. അളിയാനായ കറക്കു ഖാലിദിനെ അവതരിപ്പിക്കുന്ന

Damam, gulf, Jeddah, Riyad

കൊച്ചി ജിദ്ദ ഷെഡ്യൂള്‍ഡ് വിമാനം റദ്ദാക്കി

റിയാദ്: കേരളത്തില്‍ നിന്ന് സൗദിയിലേക്ക് ഇന്ന് നടത്തുമെന്ന് പ്രഖ്യാപിച്ച ഷെഡ്യൂള്‍ഡ് വിമാനം റദ്ദാക്കി. കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുളള സൗദി എയര്‍ലൈന്‍സിന്റെ എസ് വി 775 വിമാനമാണ് റദ്ദാക്കിയത്. കൊവിഡിനെ തുടര്‍ന്ന് മാര്‍ച്ച് 15ന് നിര്‍ത്തിവെച്ച വിമാന സര്‍വീസ് ഭാഗികമായി ഇന്നലെ മുതല്‍ ആരംഭിച്ചിരുന്നു. യാത്രക്കാര്‍ക്കും വിമാന കമ്പനികള്‍ക്കുമുളള മാര്‍ഗ നിര്‍ദേശങ്ങള്‍ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി സര്‍ക്കുലര്‍ വഴി അറിയിക്കുകയും ചെയ്തു. ഇന്നു വൈകുന്നേരം 7.30ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട് രാത്രി 9.55ന് ജിദ്ദയില്‍ എത്തിച്ചേരേണ്ട വിമാനമാണ്

Damam, gulf, Jeddah, Riyad

ഇന്ത്യയില്‍ നിന്ന് സൗദിയ ഷെഡ്യൂള്‍ഡ് വിമാനം ഇന്നെത്തും

നസ്‌റുദ്ദീന്‍ വി ജെ റിയാദ്: കേരളത്തില്‍ നിന്ന് സൗദി എയര്‍ലൈന്‍സിന്റെ ഷെഡ്യൂള്‍ഡ് വിമാനം സെപ്തംബര്‍ 16ന് ജിദ്ദയിലെത്തും. സര്‍വീസ് നിര്‍ത്തിവെച്ചതിന് ശേഷം ഇന്ത്യയില്‍ നിന്നുളള ആദ്യ സര്‍വീസ് ആണിത്. എസ് വി 775 വിമാനമാണ് സര്‍വീസ് നടത്തുന്നത്. കൊവിഡിനെ തുടര്‍ന്ന് മാര്‍ച്ച് 15ന് നിര്‍ത്തിവെച്ച വിമാന സര്‍വീസ് ഭാഗികമായി ഇന്നലെ മുതല്‍ ആരംഭിച്ചിരുന്നു. യാത്രക്കാര്‍ക്കും വിമാന കമ്പനികള്‍ക്കുമുളള മാര്‍ഗ നിര്‍ദേശങ്ങള്‍ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഇന്നലെ സര്‍ക്കുലര്‍ വഴി അറിയിച്ചു. അതിന് പിന്നാലെയാണ് കൊച്ചിയില്‍ നിന്ന്

gulf

ശമ്പള വിതരണം ഡിജിറ്റല്‍ വാലറ്റുകളില്‍; കരാര്‍ ഒപ്പുവെച്ചു

റിയാദ്: ഡിജിറ്റല്‍ വാലറ്റുകള്‍ വഴി ശമ്പളം വിതരണം ചെയ്യുന്നതിന് സൗദിയിലെ ചെറുകിട സ്ഥാപനങ്ങള്‍ക്ക് അനുമതി. ഇതുസംബന്ധിച്ച് മാനവവിഭവ ശേഷി, സാമൂഹിക വികസന മന്ത്രാലയം ഡിജിറ്റല്‍ വാലറ്റ് കമ്പനികളുമായി കരാര്‍ ഒപ്പുവെച്ചു. ചെറുകിട, ഇടത്തരം സ്ഥാപനങ്ങളില്‍ ശമ്പളം വിതരണം ചെയ്യുന്നതിന് ബാങ്ക് അക്കൗണ്ടുകള്‍ക്ക് പകരം ഡിജിറ്റല്‍ വാലറ്റുകള്‍ പ്രയോജനപ്പെടുത്താനാണ് അനുമതി. മാനവ വിഭവ ശേഷി, സാമൂഹിക വികസന കാര്യ മന്ത്രാലയം അംഗീകരിക്കുകയും സൗദി പെയ്‌മെന്റ് നെറ്റ് വര്‍ക് സംവിധാനമായ മദാദില്‍ രജിസ്റ്ററും ചെയ്ത ഡിജിറ്റല്‍ വാലറ്റുകള്‍ വഴിയാണ് ശമ്പള

Damam, gulf, Jeddah, Riyad

വന്ദേ ഭാരത് മിഷന്‍: കേരളത്തിലേക്ക് ഒന്‍പത് അധിക സര്‍വീസുകള്‍

റിയാദ്: വന്ദേ ഭാരത് മിഷന്റെ ആറാം ഘട്ടത്തില്‍ സൗദിയില്‍ നിന്നു 15 അധിക സര്‍വീസുകള്‍ കൂടി പ്രഖ്യാപിച്ചു. ഇതില്‍ ഒന്‍പതെണ്ണം കേരളത്തിലേക്കാണ്. ഇതോടെ ആറാം ഘട്ടത്തില്‍ നടത്തുന്ന സര്‍വീസുകളുടെ എണ്ണം 42 ആയി ഉയര്‍ന്നു. ഈ മാസം 30 വരെ നടത്തുന്ന സര്‍വീസുകളുടെ വിവരമാണ് ഇന്ത്യന്‍ എംബസി പ്രസിദ്ധീകരിച്ചത്. റിയാദില്‍ നിന്ന് കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് രണ്ടും കൊച്ചിയിലേക്ക് ഒരു സര്‍വീസും നടത്തും. ദമ്മാമില്‍ നിന്ന് തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് രണ്ടും കണ്ണൂരിലേക്ക് ഒരു സര്‍വീസുമാണ് അധികമായി

Damam, gulf, Jeddah, Riyad

യാത്രക്കാരുടെ ശ്രദ്ധക്ക്; സൗദി സിവില്‍ ഏവിയേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍

റിയാദ്: സൗദി അറേബ്യയിലേക്കും പുറത്തേക്കും യാത്ര ചെയ്യുന്നതിനുളള വ്യവസ്ഥകളും മാര്‍ഗനിര്‍ദേശങ്ങള്‍ സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിദ്ധീകരിച്ചു. പ്രസക്ത ഭാഗങ്ങള്‍ ഇങ്ങെ ജി സി സി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യാത്ര ചെയ്യാന്‍ വിമാനങ്ങള്‍ക്ക് അനുമതി. സൗദിയില്‍ ഇഖാമയുളള വിദേശികള്‍ക്കും രാജ്യത്തിനകത്തേക്കും പുറത്തേക്കും യാത്ര ചെയ്യാം. യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളില്‍ കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കണം. കൊവിഡ് പ്രോടോകോള്‍ പ്രകാരമുളള ആരോഗ്യ മുന്‍കരുതലുകള്‍ പാലിക്കണം. സൗദിയിലെ കൊവിഡ് അവലോകന സമിതി നിര്‍ദ്ദേശങ്ങള്‍ക്കു വിധേയമായി വിമാന

Damam, gulf, Jeddah, Riyad

കൃപ ചികിത്സാ സഹായം വിതരണം ചെയ്തു

റിയാദ്: കായംകുളം നിവാസികളുടെ കൂട്ടായ്മ റിയാദ് പ്രവാസി അസോസിയേഷന്‍ (കൃപ) ചികിത്സാ സഹായം വിതരണം ചെയ്തു. കായംകുളം എം എല്‍ എ അഡ്വ. യു. പ്രതിഭയുടെ സാന്നിധ്യത്തില്‍ ആറ് കുടുംബങ്ങള്‍ക്കാണ് സഹായം വിതരണം ചെയ്തത്. ചടങ്ങില്‍ കൃപ വൈസ് പ്രസിഡന്റ് ബി. ഷൈജു കണ്ടപ്പുറം അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എ അബ്ദുല്‍ ജലീല്‍, കെ.പി.സി.സി അംഗം അഡ്വ. ഇ സമീര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ ജെ ഷാജഹാന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കൃപ പ്രസിഡന്റ് പി

Damam, gulf, Jeddah, Riyad

ഘട്ടം ഘട്ടമായി ആഭ്യന്തര ഉംറ തീര്‍ത്ഥാടനം ആരംഭിക്കും

റിയാദ്: കൊവിഡിനെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവെച്ച ഉംറ തീര്‍ഥാടനം ഘട്ടം ഘട്ടമായി പുനരാരംഭിക്കുമെന്ന് അധികൃതര്‍. ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കാണ് ആദ്യം അവസരം നല്‍കുന്നത്. കൊവിഡ് പ്രോടോകോള്‍ പാലിച്ചായിരിക്കും തീര്‍ത്ഥാടകര്‍ക്ക് പുണ്യ ഭൂമിയിലേക്ക് പ്രവേശനം അനുവദിക്കുക. ഇതുസംബന്ധിച്ച് കൂടുതല്‍ സൂക്ഷ്മമായി പഠിക്കുകയും നിരീക്ഷിക്കുകയും ചെയ്യുകയാണ്. രാജ്യത്തെ കൊവിഡ് ജാഗ്രത സമിതി തീരുമാനിച്ചതിന് ശേഷമായിരിക്കധം ഉംറ തീര്‍ത്ഥാടകര്‍ക്ക് മസ്ജിദുല്‍ ഹറാം തുറന്നു കൊടുക്കുക. ഉംറ വിസയില്‍ വിദേശ രാജ്യങ്ങളില്‍ നിന്നു രാജ്യത്തേക്ക് പ്രവേശിക്കാനോ വിസ സ്റ്റാമ്പ് ചെയ്യാനോ അനുമതി നല്‍കിയിട്ടില്ലെന്നും ഹജ്ജ്,

Scroll to Top