Sauditimesonline

basheer
ഉംറ പൂര്‍ത്തിയാക്കി; കാണാതായ മലയാളി മക്കയില്‍ വിടവാങ്ങി

gulf

Damam, gulf, Jeddah, Riyad

റിയാദില്‍ പ്രവാസി മലയാളി ഫെഡറേഷന്‍ പുനഃസംഘടിപ്പിച്ചു

റിയാദ്: മലയാളി കൂട്ടായ്മയായ പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ജിബിന്‍ സമദ് കൊച്ചി (ജനറല്‍ സെക്രട്ടറി), നസീര്‍ തൈക്കണ്ടി (വൈസ്പ്രസിഡന്റ്). മുഹമ്മദ് സിയാദ് തിരുവനന്തപുരം (പി ആര്‍ ഒ) എന്നിവരെ ഉള്‍പ്പെടുത്തിയാണ് സെന്‍ട്രല്‍ കമ്മറ്റി പുനസംഘടിപ്പിച്ചത്. ഗ്ലോബല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം റാഫി പാങ്ങോഡ്, നാഷണല്‍ കമ്മറ്റി ജനറല്‍ സെക്രറി ഷിബു ഉസ്മാന്‍, കോഡിനേറ്റര്‍ സുരേഷ് ശങ്കര്‍, ട്രഷറര്‍ ജോണ്‍സണ്‍ മാര്‍ക്കോസ് എന്നിവരുടെ സാനിധ്യത്തില്‍ ചേര്‍ന്ന യോഗമാണ് പുതിയ ഭാരവാഹികളെ ഉള്‍പ്പെടുത്തി പുനസംഘടിപ്പിച്ചത്. […]

Damam, gulf, Jeddah, Riyad

പി എം എഫ് സഹായ ഹസ്തം

റിയാദ്: കൊല്ലം അയത്തില്‍ ഷാഫി കുടുംബ സഹായ നിധി കൈമാറി. വൃക്ക രോത്തിന് ചികിത്സയില്‍ കഴിയവെ മരിച്ച ഷാഫിയുടെ കുടുംബത്തിന് പ്രവാസി മലയാളി ഫെഡറേഷന്‍ സൗദി നാഷണല്‍ കമ്മിറ്റി സമാഹരിച്ച തുക അല്‍ഖര്‍ജ്ജ് സെക്രട്ടറി സവാദ് അയത്തിലിനു നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ഡോ. അബ്ദുല്‍ നാസര്‍ കൈമാറി. അല്‍ഖര്‍ജ്ജ് പി എം എഫ് സെന്‍ട്രല്‍ കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ നാഷണല്‍ കമ്മിറ്റി കോഡിനേറ്റര്‍ സുരേഷ് ശങ്കര്‍, ജനറല്‍ സെക്രട്ടറി ഷിബു ഉസ്മാന്‍, ട്രഷറര്‍ ജോണ്‍സണ്‍ മാര്‍ക്കോസ്,

Damam, gulf, Jeddah, Riyad

യാത്രക്കാരിയുടെ ചിത്രം പകര്‍ത്തിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

റിയാദ്: യാത്രക്കാരിയുടെ ചിത്രം പകര്‍ത്തിയ ടാക്‌സി ഡ്രൈവറെ അറസ്റ്റു ചെയ്തു. പാക്കിസ്ഥാന്‍ പൗരനെയാണ് അറസ്റ്റ് ചെയ്തത്. അനുമതിയില്ലാതെ ഫോട്ടോ എടുത്തതിനും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തതിനാണ് അറസ്റ്റ്. ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യേക്ഷപ്പെട്ടതോടെ നടത്തിയ അന്വേഷണത്തിലാണ് അറുപത് കാരനായ ടാക്‌സി ഡ്രൈവറാണ് ഇതിന് പിന്നിലെന്ന് വ്യക്തമായത്. ഗൗരമവായ കുറ്റകൃത്യമാണ് ടാക്‌സി ഡ്രൈവറുടെ ഭാഗത്തു നിന്നുണ്ടായതെന്ന് റിയാദ് പൊലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍ ക്രിദിസ് പറഞ്ഞു. സൈബര്‍ കുറ്റകൃത്യ വിരുദ്ധ നിയമപ്രകാരമാണ് ഇയാളെ അറസ്റ്റുചെയ്തത്. നിയമ നടപടികള്‍ക്കായി

Damam, gulf, Jeddah, Riyad

സൗദി ദേശീയ ദിനം; പ്രോട്ടോകോള്‍ പ്രകാരം ആഘോഷങ്ങള്‍

റിയാദ്: ദേശീയ ദിനം ആഘോഷിക്കാനുളള ഒരുക്കത്തിലാണ് സൗദി അറേബ്യ. ഈ മാസം 23ന് ആണ് തൊണ്ണൂറാമത് ദേശീയ ദിനം. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സ്‌പെതംബര്‍ 23, 24 തീയതികളില്‍ അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉള്‍പ്പെടെ തുടര്‍ച്ചയായ നാലു ദിവസം അവധി ലഭിക്കും. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് 23 ബുധന്‍ മാത്രമാണ് അവധി. എന്നാല്‍ ചില വന്‍കിട സ്വകാര്യ സ്ഥാപനങ്ങള്‍ 24നും ശമ്പളത്തോടെ അവധി പ്രഖ്യാപിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ പരിമിതപ്പെടുത്തണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. കൊവിഡ് പ്രോട്ടോകോള്‍

Damam, gulf, Jeddah, Riyad

‘ഓറ ആര്‍ട്ടി ക്രാഫ്റ്റ്‌സ്’ അധ്യാപകദിനം ആഘോഷിച്ചു

റിയാദ്: വനിതാ കൂട്ടായ്മ ഓറ ആര്‍ട്ടി ക്രാഫ്റ്റ്‌സ് അധ്യാപക ദിനം ആഘോഷിച്ചു. ഓണ്‍ലൈനില്‍ നടന്ന പരിപാടി ജസ്റ്റിസ് കെമാല്‍ പാഷ ഉദ്ഘാടനം ചെയ്തു. സമഗ്രമായ വ്യക്തിത്വ വികസനമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഭാവി തലമുറയെ സൃഷ്ടിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയുന്നത് അധ്യാപകര്‍ക്കാണ്. അതുകൊണ്ടുതന്നെ അധ്യാപക വിദ്യാര്‍ത്ഥി ബന്ധം ഊഷ്മളമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചെന്നിത്തല ജവഹര്‍ നവോദയ വിദ്യാലയം ചിത്രകലാ അധ്യാപകന്‍ സജി കുമാര്‍ ചിത്രകല, കരകൗശല വിദ്യ എന്നിവ പരിചയപ്പെടുത്തി. ജൈവകൃഷി സംരക്ഷണ സമിതി സംസ്ഥാന

Damam, gulf, Jeddah, Riyad

രാജാവും അമേരിക്കന്‍ പ്രസിഡന്റും ടെലിഫോണില്‍ ചര്‍ച്ച നടത്തി

റിയാദ്: പലസ്തീന്‍ പ്രശ്‌നത്തില്‍ ന്യായവും ശ്വാശ്വതവുമായ പരിഹാരം കാണണമെന്ന് സൗദി അറേബ്യ. ഭരണാധികാരി സല്‍മാന്‍ രാജാവും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് സൗദി അറേബ്യ നിലപാട് വ്യക്തമാക്കിയത്. പശ്ചിമേഷ്യയില്‍ സമാധാനം കൈവരിക്കുന്നതിന് അമേരിക്ക നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു. പലസ്തീനില്‍ ശാശ്വത പരിഹാരം കൈവരിക്കാന്‍ സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണെന്നും ഭരണാധികാരി സല്‍മാന്‍ രാജാവ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറിയിച്ചു. അറബ് സമാധാന സംരംഭത്തിന്റെ പ്രധാന തുടക്കമാണിത്. 2002 ല്‍

Damam, gulf, Jeddah, Riyad

സൗദിയില്‍ ഫോര്‍ക് ലിഫ്റ്റ് ഓപ്പറേറ്റ് ചെയ്യാനും സ്വദേശി യുവതി

റിയാദ്: സൗദിയില്‍ ഫോര്‍ക് ലിഫ്റ്റ് ഓപറേറ്റ് ചെയ്യുന്ന സ്വദേശി യുവതിയുടെ വൈദഗ്ദ്യം ശ്രദ്ധനേടുന്നു. അല്‍ ഹസയില്‍ ഈന്തപ്പഴ സംസ്‌കരണ ഫാക്ടറിയിലാണ് അലീഖ എന്ന യുവതിയുടെ ഫോര്‍ക് ലിഫ്റ്റ് വൈദഗ്ദ്യം ശ്രദ്ധനേടുന്നത്. ഇന്ത്യ, ബംഗ്‌ളാദേശ്, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുളള തൊഴിലാളികളാണ് അല്‍ ഹസയിലെ ഈന്തപ്പഴ ഫാക്ടറിയില്‍ ജോലി ചെയ്തിരുന്നവരിലേറെയും. ഇന്ന് മുഴുവന്‍ ജോലികളും നിര്‍വഹിക്കുന്നത് സ്വദേശി യുവതികളാണ്. ഇവിടെയാണ് സ്വദേശി യുവതി അഖീല ഫോര്‍ക് ലിഫ്റ്റ് ഓപ്പറേറ്റ് ചെയ്യുന്നത്. ഈന്തപ്പഴം നിറച്ച കാര്‍ട്ടനുകള്‍ ട്രക്കുകളില്‍ ലോഡുചെയ്യുന്നതും അണ്‍ലോഡു ചെയ്യുന്നതും

Damam, gulf, Jeddah, Riyad

വീണ്ടും ആശ്വാസം; രാജ്യത്തിന് പുറത്തുളളവരുടെ ഇഖാമ ഒരു മാസത്തേക്ക് ദീര്‍ഘിപ്പിക്കും

റിയാദ്: റീ എന്‍ട്രി വിസയില്‍ സൗദി അറേബ്യക്കു പുറത്തു പോയവരുടെ റസിഡന്റ് പെര്‍മിറ്റ് കാലാവധി നീട്ടി നല്‍കുന്നു. സെപ്തംബര്‍ 30ന് മുമ്പ് റീ എന്‍ട്രി കാലാവധി തീരുന്നവര്‍ക്കാണ് റസിഡന്റ് പെര്‍മിറ്റ് കാലാവധി ഒരു മാസം നീട്ടി നല്‍കുന്നത്. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉത്തരവിനെ തുടര്‍ന്ന് മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി സഹകരിച്ചാണ് നടപടി പൂര്‍ത്തിയാക്കുന്നത്. അതേസമയം, ഫൈനല്‍ എക്‌സിറ്റ്, റീ എന്‍ട്രി എന്നിവ നേടിയതിന് ശേഷം രാജ്യം വിടാന്‍ കഴിയാത്തവര്‍ക്കും

Damam, gulf, Jeddah, Riyad

‘അറിവിന്റെ ജാലകം തുറന്ന് ഇവ’ വിജയികള്‍ക്ക് ഉപഹാരം സമ്മാനിച്ചു

റിയാദ്: ആലപ്പുഴക്കാരുടെ കൂട്ടായ്മ ഈസ്റ്റ് വെനീസ് (ഇവ) അസോസിയേഷന്‍ ഓണ്‍ലൈന്‍ ക്വിസ് മത്സര വിജയികള്‍ക്കുള്ള ഉപഹാരം വിതരണം ചെയ്തു. കൊവിഡ് കാലത്ത് ആരംഭിച്ച മത്സരത്തിന്റെ രണ്ടാം ഘട്ട വിജയികള്‍ക്കാണ് ഉപഹാരം വിതരണം ചെയ്തത്. വിവിധ ക്ലാസുകളില്‍ ഉന്നത വിജയം കൈവരിച്ച ഇവ അംഗങ്ങളുടെ മക്കള്‍ക്ക് പ്രശംസാ ഫലകം സമ്മാനിച്ചു. അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപകരായ ഇവ അംഗങ്ങളെ ആദരിക്കുകയും ചെയ്തു. പരിപാടി നസ്‌റുദ്ദീന്‍ വി ജെ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശരത് സ്വാമിനാഥന്‍ അധ്യക്ഷത വഹിച്ചു. ധന്യ ശരത്

Damam, gulf, Jeddah, Riyad

വന്ദേ ഭാരത് ആറാംഘട്ടം; കേരളത്തിലേക്ക് 10 സര്‍വീസ്

റിയാദ്: വന്ദേ ഭാരത് മിഷന്‍ ആറാം ഘട്ടത്തില്‍ സൗദിയില്‍ നിന്നു 21 അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഇതില്‍ 10 സര്‍വീസുകള്‍ കേരളത്തിലേക്കാണ്. ദാമം, റിയാദ് എന്നിവിടങ്ങളില്‍ നിന്ന് കോഴിക്കോടേക്ക് ഓരോ സര്‍വീസ് നടത്തും. സെപ്തംബര്‍ 6 മുതല്‍ 15 വരെയുളള സര്‍വീസുകളുടെ വിവരം റിയാദ് ഇന്ത്യന്‍ എംബസി പ്രസിദ്ധീകരിച്ചു. റിയാദില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഒന്നും ദമ്മാമില്‍ നിന്നു രണ്ടും സര്‍വീസ് ഉണ്ടാകും. ദമ്മാം, റിയാദ് എന്നിവിടങ്ങളില്‍ നിന്നു കൊച്ചിയിലേക്ക് രണ്ടും ദമ്മാം കണ്ണൂര്‍ മൂന്ന് സര്‍വീസും നടത്തും.

Damam, gulf, Jeddah, Riyad

സൗദി സമ്പദ് ഘടന കരുത്താര്‍ജ്ജിക്കുന്നു

റിയാദ്: കൊവിഡ് രോഗബാധിതരുടെ എണ്ണം ഗണ്യമായി കുറയുകയും നിയന്ത്രണ വിധേയമാവുകയും ചെയ്തതോടെ സൗദി സമ്പദ് ഘടന ശക്തിപ്രാപിക്കുന്നു. നിക്ഷേപം, ധനകാര്യം എന്നീ മന്ത്രിമാരാണ് സമ്പദ് ഘടന കരുത്താര്‍ജ്ജിക്കുന്നതായി അറിയിച്ചത്. കൊവിഡിന് മുമ്പുളള സ്ഥിതിയിലേക്ക് രാജ്യത്തെ സമ്പദ് ഘടന കടക്കുകയാണെന്നും മന്ത്രിമാര്‍ അറിയിച്ചു. ഈ വര്‍ഷം ജൂണ്‍ വരെ അഞ്ഞൂറിലധികം പുതിയ സംരഭങ്ങള്‍ക്കുളള ലൈസന്‍സുകള്‍ വിതരണം ചെയ്തതായും മന്ത്രാലയം അറിയിച്ചു. റിയാദ്: കൊവിഡ് രോഗബാധിതരുടെ എണ്ണം ഗണ്യമായി കുറയുകയും നിയന്ത്രണ വിധേയമാവുകയും ചെയ്തതോടെ സൗദി സമ്പദ് ഘടന ശക്തിപ്രാപിക്കുന്നു.

Damam, gulf, Jeddah, Riyad

ആരോഗ്യ മേഖലയില്‍ തൊഴില്‍ കരാര്‍ പുതുക്കുന്നതില്‍ നിയന്ത്രണം

റിയാദ്: പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ വിദേശികളായ ആരോഗ്യ പ്രവര്‍ത്തകരുടെ തൊഴില്‍ കരാര്‍ പുതുക്കുന്നതിന് സൗദിയില്‍ നിയന്ത്രണം. പുതിയ തീരുമാനം ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുളളവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ ഇടവരുത്തും. അതേസമയം, സ്‌പെഷ്യലൈസേഷന്‍ കേഡറിലുള്ളവരുടെ കരാറുകള്‍ പുതുക്കി നല്‍കും. സ്‌പെഷ്യലൈസേഷന്‍ വിഭാഗത്തിലുളളവരുടെ സേവനം അത്യാവശ്യമാണെങ്കില്‍ മാത്രമാണ് കരാര്‍ പുതുക്കാന്‍ അനുമതിയുളളത്. ഇവരുടെ കരാര്‍ പുതുക്കുന്നതിന് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ എച് ആര്‍ വിഭാഗമായിരുന്നു എന്നാല്‍ ഇനിമുതല്‍ അതിന് അനുമതി ഉണ്ടാവില്ല. റീജിയനല്‍ ഹെല്‍ത് ഡയറക്ടര്‍ക്കാണ് ഇനിമുതല്‍

Damam, gulf, Jeddah, Riyad

സൗദി തൊഴില്‍ വിപണിയില്‍ സ്വദേശിവത്ക്കരണം ശക്തമാക്കും

റിയാദ്: സ്വകാര്യ തൊഴില്‍ വിപണിയിലെ കൂടുതല്‍ മേഖലകള്‍ സ്വദേശിവല്‍ക്കരിക്കുന്നു. വിദേശി തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിന് കൂടുതല്‍ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുമെന്നും മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു. വിദേശ തൊഴിലാളികളെ ആശ്രയിക്കുന്ന രാജ്യങ്ങളില്‍ ബ്രിട്ടന്‍, റഷ്യ, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ക്കു പിന്നാലെ നാലാം സ്ഥാനമാണ് സൗദി അറേബ്യക്കുളളത്. ഒരു കോടിയിലധികം വിദേശ തൊഴിലാളികള്‍ സൗദിയില്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 28 ലക്ഷം ഇന്ത്യക്കാരാണ്. രാജ്യത്തെ 80 ശതമാനം കുടുംബങ്ങളിലും വിദേശികളായ ഹൗസ് ഡ്രൈവര്‍മാരും വീട്ടു വേലക്കാരും ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.

Damam, gulf, Jeddah, Riyad

ശിക്ഷാ കാലാവധി കഴിഞ്ഞ ഇന്ത്യക്കാരെ നാട്ടിലെത്തിക്കും

റിയാദ്: സൗദി അറേബ്യയിലെ നാടുകടത്തല്‍ കേന്ദ്രങ്ങകളില്‍ (തര്‍ഹീല്‍) കഴിയുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ അവസരമൊരുങ്ങുന്നു. അടുത്ത ആഴ്ചകളിലായി ഇവരെ ഇന്ത്യയിലെത്തിക്കുമെന്നാണ് വിവരം. ഇതുസംബന്ധിച്ച് റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്കും ഇന്ത്യന്‍ എംബസിക്കും ഇമെയില്‍ സന്ദേശം അയച്ചിരുന്നു. കൊവിഡ് പടര്‍ന്ന ഘട്ടത്തില്‍ നൂറിലധികം ഇന്ത്യക്കാര്‍ക്ക് റിയാദ് തര്‍ഹീലില്‍ യാത്ര രേഖകള്‍ ശരിയായിട്ടും ഇന്ത്യയിലേക്ക് മടങ്ങാന്‍ കഴിഞ്ഞല്ല. ഇതുസംബന്ധിച്ച് എംബസിയില്‍ പരാതി സമര്‍പ്പിച്ചിരുന്നു. ഇതിനിടെ ഇവര്‍ക്ക് ജാമ്യം നല്‍കാന്‍ തര്‍ഹീലധികൃതര്‍ അവസരമൊരുക്കി. ഇതു പ്രയോജനപ്പെടുത്തി മലയാളികടക്കമുള്ളവര്‍ മോചിതരായിരുന്നു.

Scroll to Top