Sauditimesonline

basheer
ഉംറ പൂര്‍ത്തിയാക്കി; കാണാതായ മലയാളി മക്കയില്‍ വിടവാങ്ങി

gulf

Damam, gulf, Jeddah, Riyad

വിദേശത്തുളളവരുടെ റീ എന്‍ട്രി വിസ പുതുക്കി തുടങ്ങി

റിയാദ്: കൊവിഡ് പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് സൗദിയില്‍ നിന്നു റീ എന്‍ട്രി വിസയില്‍ രാജ്യം വിട്ടവര്‍ക്ക് ആശ്വാസം. കാലാവധിയുളള ഇഖാമയുളളവര്‍ക്ക് റീ എന്‍ട്രി വിസയുടെ കാലാവധി ഒരു മാസത്തേക്ക് ദീര്‍ഘിപ്പിച്ചു നല്‍കി. മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വിദേശ തൊഴിലാളികള്‍ക്ക് ആശ്വാസമാണ് സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റിന്റെ നടപടി. റിഡന്റ് പെര്‍മിറ്റുളള വിദേശികളുടെ വിവരങ്ങള്‍ സൗദി നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇവിടെയുളള വവരങ്ങളുടെ അടിസ്ഥാനത്തില്‍ സൗജന്യമായി റീ എന്‍ട്രി പുതുക്കി തുടങ്ങിയതായി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു. അടുത്ത മാസം 30 […]

Damam, gulf, Jeddah, Riyad

എം കെ മുഹമ്മദ്അലി ചെറൂപ്പ നാട്ടില്‍ മരിച്ചു

മിദ്‌ലാജ് വലിയന്നൂര്‍ ബുറൈദ: സാമൂഹിക പ്രവര്‍ത്തകനും മുന്‍ പ്രവാസിയുമായ എം കെ മുഹമ്മദ് അലി മരിച്ചു. മുപ്പത്തിരണ്ട് വര്‍ഷം ബുറൈദയിലെ ‘ഹദായദ്’ എന്ന സ്ഥാപനത്തിലായിരുന്നു ജോലി. രണ്ട് വര്‍ഷം മുമ്പാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. കെ എം സി സി സജീവ പ്രവര്‍ത്തകനായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ഒരാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു. തലച്ചോറിലെ അമിത രക്തസ്രവമാണ് മരണ കാരണം ഭാര്യ: മറിയം കുറ്റിക്കാട്ടൂര്‍, മക്കള്‍: നജ്മുന്നിസ, റിസ്വാന, നവാസ്, അല്‍ത്താഫ്. ജാമാതാക്കള്‍: റഫീക് യു.കെ

Damam, gulf, Jeddah, Riyad

ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്ലാസ്മാ ദാന കാംപയിന് സമാപനം

റിയാദ്: കൊവിഡ് ബാധിതര്‍ക്ക് ആശ്വാസവുമായി സൗദിയിലെ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സംഘടിപ്പിച്ച പ്ലാസ്മ രക്തദാന ദേശീയ കാംപയിന്‍ സമാപിച്ചു. രക്തദാതാക്കളുടെ ലഭ്യത കുറയുകയും രക്തശേഖരണം അനിവാര്യവുമായ സാഹചര്യത്തിലാണ് ഫ്രറ്റേണിറ്റി ഫോറം പ്ലാസ്മ, രക്തദാന ദേശീയ കാംപയിന്‍ സംഘടിപ്പിച്ചത്. ഒരു മാസം നീണ്ടു നിന്ന കാംപയിന്‍ സൗദിയിലെ എല്ലാ പ്രവിശ്യകളിലും സര്‍ക്കാര്‍ ആശുപത്രികളുമായി സഹകരിച്ചാണ് നടത്തിയത്. ഫ്രറ്റേണിറ്റി ഫോറം റിയാദ് കേരളാ ചാപ്റ്ററിന്റെ കീഴില്‍ അല്‍ജൗഫ്, അറാര്‍, ഹായില്‍, അല്‍റാസ്, അല്‍ഖര്‍ജ് എന്നിവിടങ്ങളില്‍ രക്തദാന ക്യാംപ് സംഘടിപ്പിച്ചിരുന്നു. കാംപയിന്‍

Damam, gulf, Jeddah, Riyad

വിദഗ്ദ ചികിത്സക്കിടെ കൊവിഡ് ബാധിച്ചു; വയനാട് സ്വദേശിയെ നാട്ടിലെത്തിച്ചു

റിയാദ്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ച യുവാവിനെ വിദഗ്ദ ചികിത്സക്ക് നാട്ടിലെത്തിച്ചു. വയനാട് സുല്‍ ത്താന്‍ ബത്തേരി പൂമല കൂട്ടപ്പിലാക്കല്‍ ശിഹാബി(31)നെയാണ് റിയാദില്‍ നിന്നു കെ.എം.സി.സി ചാര്‍ട്ടര്‍ വിമാനത്തില്‍ നാട്ടിലെത്തിച്ചത്. സഹോദരന്‍ സിദ്ദീഖ് അനുഗമിച്ചു. ക.എം.സി.സി വെല്‍ഫെയര്‍ വിംഗിന്റെ സഹായത്തോടെ സ്ട്രക്ചറിയലാണ് യാത്ര ഒരുക്കിയത്. ശിഹാബിനെ കോഴിക്കോട് ഇഖ്‌റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനുവരി ഒന്നിനായിരുന്നു അപകടം. സഹോദരനൊപ്പം റിയാദിലെ സുവൈദിയില്‍ ബക്കാല ജീവനക്കാരനായിരുന്നു. വീടുകളില്‍ സാധനങ്ങള്‍ വിതരണം ചെയ്തു മടങ്ങുമ്പോള്‍ ശിഹാബ് ഓടിച്ചിരുന്ന വാഹനത്തില്‍

Damam, gulf, Jeddah, Riyad

പാലത്തായി പീഡനം; സര്‍ക്കാര്‍ പ്രതിയെ സംരക്ഷിക്കുന്നു: സോഷ്യല്‍ ഫോറം

അല്‍ അഹ്‌സ: പാലത്തായില്‍ ബാലികയെ പീഡിപ്പിച്ച ബി.ജെ.പി നേതാവ് പത്മരാജനെതിരെ പോക്‌സോ നിയമം ഒഴിവാക്കിയത് പ്രതിയെ സംരക്ഷിക്കാനാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം. സര്‍ക്കാരും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രിസിക്യൂഷനും നിര്‍ദ്ദേശിച്ച പ്രകാരമാണ് െ്രെകംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. സംഘപരിവാര്‍ നേതാവിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു എന്നതിന്റെ തെളിവാണിതെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ അഹ്‌സ ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു. മന്ത്രി ശൈലജ ടീച്ചറുടെ മണ്ഡലത്തില്‍ സംഘപരിവാര്‍ അധ്യാപകന്റെ ക്രൂര പീഡനത്തിനിരയായ പതിനൊന്നുകാരിക്ക് നീതി നിഷേധിക്കുകയാണ്. പോലീസില്‍ ആര്‍.എസ്.എസ്

Damam, gulf, Jeddah, Riyad

കരിപ്പൂര്‍ ദുരന്തം; രക്ഷാ പ്രവര്‍ത്തകര്‍ക്ക് ആദരം

കോഴിക്കോട്: കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം പ്രശസ്തി പത്രവും ഓണക്കോടിയും സമ്മാനിച്ചു. കോഴിക്കോട് ഇന്റര്‍ന്നാഷണല്‍ എയര്‍പ്പോര്‍ട്ടില്‍ നടന്ന ചടങ്ങ് കൊണ്ടോട്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.സി. ഷീബ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എം ബഷീര്‍ അദ്ധ്യക്ഷ്യത വഹിച്ചു. എം.ഡി.എഫ് വൈസ് പ്രസിഡന്റ് ജോയ് ജോസഫ് കൊണ്ടോട്ടി, നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മുഹമ്മദ് റാഫി, നഗരസഭ കൗണ്‍സിലര്‍ പാറപ്പുറം ഇണ്ണി, ഹസ്സന്‍ സഖാഫി (എസ്‌വൈഎസ് മലപ്പുറം), എയര്‍ ഇന്ത്യ ക്രൈസിസ് മാനേജ്‌മെന്റ്

Damam, gulf, Jeddah, Riyad

ഐ സി എഫ് കൗണ്‌സിലിംഗ്

ബുറൈദ: കോവിട് കാലത്തെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ നല്ല ഗുണങ്ങള്‍ സ്വീകരിക്കുന്നതോടൊപ്പം ക്ലാസ്മുറികളില്‍ നഷ്ടമാകുന്ന നല്ല പാഠങ്ങള്‍ പകര്‍ന്നു നല്‍കാന്‍ രക്ഷിതാക്കള്‍ തയ്യാറാവണമെന്നു കൗണ്‍സിലറും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ ശിഹാബുദ്ധീന്‍ നഈമി. ഐ സി എഫ് അല്‍ ഖസീം സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച സ്റ്റുഡന്റ്‌സ് ആന്റ് പേരന്റ്‌സ് കൗണ്‍സിലിംഗില്‍ സംസാരിക്കുകയായിരുന്നു. കാലികപ്രസക്തമായ എല്ലാ വിഷയങ്ങളിലും സമയ ബന്ധിതമായി ഇടപെടുകയും ആവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുകയും ചെയ്തു വരുകയാണ് ഐ സി എഫ്. പരിപാടി അബ്ദുറഹീം കോട്ടക്കല്‍ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം

Damam, gulf, Jeddah, Riyad

റിയാദ് സിജി മദേഴ്‌‌സിന് പുതിയ ഭാരവാഹികള്‍

റിയാദ്: സെന്റര്‍ ഫോര്‍ ഇന്‍ഫോര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് (സിജി) വനിതാ ഘടകം സിജി മദേഴ്‌സ് റിയാദ് ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍. വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ വിര്‍ച്വലായി നടന്ന യോഗത്തിലാണ് ഭാരവാഹികളെ തെരെഞ്ഞെടുത്തത്. എക്‌സിക്യൂട്ടീവ് അംഗങ്ങളുടെയും ഭാരവാഹികളെയും സഫീന ഫൈസല്‍ പ്രഖ്യാപിച്ചു. സാബിറ ലബീബ് (പ്രസിഡന്റ്), ഷഫ്‌ന നിഷാന്‍ (സെക്രട്ടറി), ഷീബ ഫൈസല്‍, ബനാന്‍ (ജോ. സെക്രട്ടറിമാര്‍), സഫീന ഫൈസല്‍ (ട്രഷറര്‍), ഫെബിന നിസാര്‍, ശബീബ റഷീദ് അലി, ശര്‍മി നവാസ് (എച് ആര്‍ കോ ഓര്‍ഡിനേറ്റര്‍),

Damam, gulf, Jeddah, Riyad

ബില്‍ കുടിശ്ശിക അടക്കാത്തവര്‍ക്ക് ഫൈനല്‍ എക്‌സിറ്റ് ഇല്ല

റിയാദ്: സൗദിയില്‍ നിന്നു രാജ്യം വിടണമെങ്കില്‍ വിദേശികളുടെ പേരിലുളള വിവിധ സേവനങ്ങളുടെ ബില്‍ കുടിശ്ശിക പൂര്‍ണമായി അടക്കണമെന്ന് പാസ്‌പോര്‍ട് ഡയറക്ടറേറ്റ്. വിദേശ തൊഴിലാളികളുടെ പേരിലുളള ടെലിഫേണ്‍, ഇലക്ട്രിസിറ്റി, വാട്ടര്‍ കണക്ഷനുകളുടെ ബില്‍ തുക കുടിശ്ശികയുളളവര്‍ക്ക് ഫൈനല്‍ എക്‌സിറ്റ് വിസ അനുവദിക്കില്ല. ടെലികോം കമ്പനികളില്‍ വരിക്കാരായ നിരവധി വിദേശികള്‍ കുടിശ്ശിക അടക്കാതെ രാജ്യം വിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കര്‍ശന നടപടി സ്വീകരിക്കുന്നത്. സന്ദര്‍ശന വിസ പുതുക്കുന്നതിന് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ അബ്ശിര്‍ വഴി

Damam, gulf, Jeddah, Riyad

ട്രാന്‍സിറ്റ് ട്രകുകള്‍ക്കു സൗദിയിലൂടെ കടന്നുപോകാന്‍ അനുമതി

റിയാദ്: സൗദി അറേബ്യയില്‍ അയല്‍ രാജ്യങ്ങളില്‍ നിന്നുളള ട്രക്കുകള്‍ കടത്തിവിടുമെന്ന് കസ്റ്റംസ് അതോറിറ്റി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ജിസിസി രാജ്യങ്ങളില്‍ നിന്നു ചരക്കു കൊണ്ടുവരുന്ന ട്രക്കുകള്‍ക്ക് നേരത്തെ അനുമതി നല്‍കിയിരുന്നു. നിയന്ത്രണം പിന്‍വലിച്ചതോടെ ജോര്‍ദാന്‍, ഇറാഖ്, എന്നീ രാജ്യങ്ങളിലേക്കു റോഡ് മാര്‍ഗം ട്രക്കുകള്‍ക്കു പോകാന്‍ അനുമതി ലഭിക്കും. സൗദിയിലൂടെ കടന്നുപോകുന്ന ട്രാന്‍സിറ്റ് ട്രക്കുകള്‍ക്കും പ്രവേശനം ലഭിക്കുമെന്ന് കസ്റ്റംസ് അറിയിച്ചു. ദുബായില്‍ നിന്ന് സൗദിയിലെ അല്‍ ഖര്‍ജ്, ഹായില്‍, ഖുറയ്യാത്

azhchavatam, gulf

സ്വാതന്ത്ര്യം സ്വപ്നമാവരുത്

കമര്‍ബാനു സലാം ‘സ്വാതന്ത്ര്യം തന്നെയമൃതംസ്വാതന്ത്ര്യം തന്നെ ജീവിതംപാരതന്ത്ര്യം മാനികള്‍ക്ക്മൃതിയേക്കാള്‍ ഭയാനകം’ കുമാരനാശാന്റെ അര്‍ത്ഥവത്തായ വരികളാണിത്. വ്യക്തി ജീവിതത്തില്‍ എറ്റവും പ്രധാനം സ്വാതന്ത്ര്യമാണ്. ജീവിക്കുന്നുവെങ്കില്‍ തികച്ചും വ്യക്തിയായി തന്നെ ജീവിക്കണം. രാഷ്ട്രത്തില്‍ പൗരസ്വാതന്ത്ര്യം എന്ന പോലെ സമൂഹത്തിലും കുടുംബത്തിലും വീട്ടിലും പരസ്പര ധാരണയും അഭിപ്രായ സ്വാതന്ത്ര്യവും അനിവാര്യം. അതില്ലാതാവുമ്പോഴാണ് തെറ്റിദ്ധാരങ്ങള്‍ രൂപപ്പെടുന്നത്. ഗൃഹാന്തരീക്ഷവും കുടുംബബന്ധങ്ങളും ശിഥിലമാവുകയും ചെയ്യും. സ്വതന്ത്ര ഭാരതത്തില്‍ ജീവിക്കുന്ന ഭാരതീയനായ ഓരോ പൗരനും മൗലിക അവകാശങ്ങളുണ്ട്. മൂല്യബോധത്തോടെ ജീവിക്കാം. മൂല്യാധിഷ്ടിത വിദ്യാഭ്യാസം നേടാം. ആരുടെയും അടിച്ചമര്‍ത്തലിന്

azhchavatam, gulf

കൊഴിഞ്ഞു പോയ അവധിക്കാലം

അബ്ദുല്‍ ബഷീര്‍ എഫ്, റിയാദ് റയ്യാനും ആതിരയും ഫാത്തിമയും അഭിയും ആവേശപൂര്‍വ്വം കാത്തിരുന്നു. ആ രണ്ടു രണ്ടര മാസത്തിനായി. എല്ലാ വര്‍ഷവും ജൂണ്‍ മാസം അവസാനം മധ്യവേനലവധി തുടങ്ങും. സ്‌കൂളടച്ചാല്‍ ഉടന്‍ അവര്‍ കുടുംബസമേതം നാട്ടിലേക്ക് പറക്കും. പിന്നെ അവരുടെ അടിച്ചു പൊളിയാണ്. ഈ വര്‍ഷം സംഗതികളെല്ലാം തകിടം മറിഞ്ഞു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അന്താരാഷ്ട്ര യാത്രകള്‍ മുടങ്ങി. ഇതോടെ പിഞ്ചോമനകളുടെ സ്വപ്നങ്ങളും പൊലിഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും പ്രളയം അപ്രതീക്ഷിതമായെത്തിയത് അവധിയുടെ പൊലിമ നഷ്ടപ്പെടുത്തി. അതിന്റെ

Damam, gulf, Jeddah, Riyad

സിറ്റി ഫ്‌ളവര്‍ ജുബൈല്‍ ഹൈപ്പറില്‍ ഓണസദ്യയും പായസമേളയും

റിയാദ്: ലോകത്തെമ്പാടുമുള്ള മലയാളികള്‍ ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ പ്രവാസി മലയാളികളും ഓണവട്ടത്തിന്റെ തിരക്കിലാണ്. ഓണം, വിഷു, ഈദ് ക്രിസ്മസ് തുടങ്ങി ആഘോഷ വേളകള്‍ അവിസ്മരണീയമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യമായതെല്ലാം ഒരുക്കുന്ന സിറ്റി ഫ്‌ളവറും ഓണത്തെ വരവേല്‍ക്കാന്‍ സുസജ്ജം. പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖലയായ സിറ്റി ഫ്‌ളവര്‍ ഓണ വിഭവങ്ങള്‍ക്കു പുറമെ ആകര്‍ഷകമായ വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. സിറ്റി ഫ്‌ളവര്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നാട്ടില്‍ നിന്നുളള പഴം, പച്ചകറികള്‍ എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. വാഴക്ക, മുരിങ്ങ, ചേമ്പ്, ചേന, കൂര്‍ക്ക, ഞാലിപ്പൂവന്‍ പഴം, കൈതച്ചക്ക,

Damam, gulf, Jeddah, Riyad

സൗദിയില്‍ പൊന്നാനി കൂട്ടായ്മ രൂപീകരിച്ചു

റിയാദ്: പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ (പി സി ഡബ്ലിയു എഫ്) സൗദി നാഷണല്‍ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. നാട്ടിലും ഗള്‍ഫ് രാജ്യങ്ങളിലുമായി നാലായിരത്തിലധികം അംഗങ്ങളുള്ള കൂട്ടായ്മയുടെ ഘടകമാണ് രൂപീകരിച്ചത്. സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗത്ത് പൊന്നാനിയുടെ ജനകീയ കൂട്ടായ്മയാണിത്. താലൂക്ക് പരിധിയില്‍ നിന്നു സൗദിയില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് അംഗത്വം. പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ ആഭിമുഖ്യത്തില്‍ പൊന്നാനി ഇന്‍ സൗദി ഓണ്‍ലൈന്‍ മീറ്റും സംഘടിപ്പിച്ചു. ഗ്ലോബല്‍ കമ്മിറ്റി പ്രസിഡന്റ് സി എസ് പൊന്നാനി അധ്യക്ഷത വഹിച്ചു.

Scroll to Top