സ്‌ട്രെക്ചറില്‍ രണ്ടു യാത്രക്കാര്‍; റിയാദില്‍ നിന്നു ജംബോ വിമാനം കണ്ണൂരില്‍
റിയാദ്: സൗദി എയര്‍ലൈന്‍സിന്റെ ജംജോ വിമാനം കണ്ണൂരിലേക്ക് സര്‍വീസ് നടത്തി. സ്‌ട്രെക്ചറില്‍ യാത്ര ചെയ്ത രണ്ടുപേര്‍ ഉള്‍പ്പെടെ 214 യാത്രക്കാരാണ് കണ്ണൂരിലെത്തിയത്. കെ എം സി സി യുടെ നേതൃത്വത്തിലാണ് വിമാനം ചാര്‍ട്ടര്‍ ചെയ്തത്. ഡിസംബര്‍ 31ന് സുവൈദിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ വയനാട് സ്വദേശി ശിഹാബ്, കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കോഴിക്കോട് സ്വദേശി അബ്ദുറസാഖിനെയുമാണ് കേരളത്തിലെത്തിച്ചത്. ഇവരോടൊപ്പം നഴ്‌സ് രേഷ്മ പോള്‍ അനുഗമിച്ചു. ഒരാള്‍ക്ക് വീല്‍ ചെയറും ആവശ്യമായിരുന്നു. ഒരേ വിമാനത്തില്‍ […]














