വ്യാജ മരുന്ന് വിപണിയിലെത്തിക്കുന്നവര്‍ക്ക് കനത്ത ശിക്ഷ
റിയാദ്: സൗദിയില്‍ വ്യാജ മരുന്നുകളും മെഡിക്കല്‍ ഉല്‍പ്പന്നങ്ങളും വില്‍ക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍. ഔഷധങ്ങളും ആരോഗ്യ പരിചരണ ഉല്‍പ്പന്നങ്ങളും വിപണനം നടത്തുന്നതിന് സൗദി ഡ്രഗ് ആന്റ് ഫുഡ് അതോറിറ്റിയുടെ വ്യവസ്ഥകള്‍ പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. എസ് എഫ് ഡി എ അനുമതിയും അംഗീകാരവും ലഭിക്കാത്ത മരുന്നുകള്‍ വില്‍പ്പന നടത്താന്‍ പാടില്ല. അനധികൃതമായി രാജ്യത്ത് കടത്തിക്കൊണ്ടുവരുന്ന ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കുന്നത് നിയമ ലംഘനമാണ്. കാലാവധി കഴിഞ്ഞ മരുന്നുകളും സൗന്ദര്യവര്‍ധക വസ്തുക്കളും വില്‍ക്കാന്‍ പാടില്ല. പരിഷ്‌കരിച്ച നിയമം […]












