Sauditimesonline

SHERLY OBIT
ജിസാനില്‍ ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് മരിച്ചു

gulf

Damam, gulf, Jeddah, Riyad

തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ദുരിതപര്‍വം; അനുഭവം വിവരിച്ച് യുവതി (Video)

തിരുവനന്തപുരം: എയര്‍പോര്‍ട്ടിലെത്തുന്ന യാത്രക്കാരെ മാനസികമായി പീഡിപ്പിക്കുന്നതായി പരാതി. അടിസ്ഥാന സൗകര്യങ്ങളും ആവശ്യത്തിന് ജീവനക്കാരും എയര്‍പോര്‍ട്ടിലില്ലാത്തത് ദുരിതം ഇരട്ടിയാക്കുന്നു. മാസങ്ങളായി ദുരിതത്തില്‍ കഴിഞ്ഞവര്‍ ഏറെ ക്ലേശം സഹിച്ചാണ് നാട്ടിലെത്തുന്നത്. ഇവരോട് അങ്ങേയറ്റം പരുഷമായാണ് എയര്‍പോര്‍ട്ട് ജീവനക്കാര്‍ പെരുമാറുന്നതെന്ന് റിയാദില്‍ നുന്നു പോയ ദനുജ ബിനോജ് പറഞ്ഞു. വിമാനം എയര്‍പോര്‍ട്ടിലെത്തിയതിന് ശേഷം നാലു മണിക്കൂറിലധികം സമയം കഴിഞ്ഞാണ് എമിഗ്രേഷന്‍ ഉള്‍പ്പെടെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. തിരക്ക് കൈകാര്യം ചെയ്യുന്നതില്‍ എയര്‍പോര്‍ട്ട് അധികൃതര്‍ സമ്പൂര്‍ണ പരാജയമാണ്. അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആവശ്യമായ യാതൊരു […]

Damam, gulf, Jeddah, Riyad

‘പ്രതിരോധ’യാത്രയയപ്പ്…

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന റിയാദ് ഇന്ത്യന്‍ മ്യൂസിക് ലവേഴ്‌സ് അസോസിയേഷന്‍ (റിംല) കുടുംബാഗങ്ങളായ സീമ ഗോപകുമാര്‍, ഗാഥാ ഗോപകുമാര്‍, നവനീത് ഗോപകുമാര്‍ എന്നിവര്‍ക്ക് പ്രസിഡന്റ് എസ് പി ഷാനവാസ് ഉപഹാരം സമ്മാനിക്കുന്നു. കൊവിഡ് കാലത്ത് ഒത്തുകൂടല്‍ ഒഴിവാക്കിയ സാഹചര്യത്തില്‍ എയര്‍പോര്‍ട്ടിലെത്തിയാണ് റിംല ഭാരവാഹികര്‍ ഇവര്‍ക്ക് ഉപഹാരം സമ്മാനിച്ചത്. കൊവിഡ് പ്രതിരോധത്തിനുളള കവറോളും ഫെയ്‌സ് ഷീള്‍ഡും ധരിച്ചാണ് ഇവര്‍ യാത്രക്കായി എത്തിയത്.

Damam, gulf, Jeddah, Riyad

തിങ്കള്‍ മുതല്‍ സൗദിയില്‍ ഉച്ച വിശ്രമ നിയമം പ്രാബല്യത്തില്‍

റിയാദ്: അന്തരീക്ഷ താപനില ഉയര്‍തോടെ സൗദി അറേബ്യയില്‍ തിങ്കളാഴ്ച മുതല്‍ മധ്യാഹ്‌ന വിശ്രമ നിയമം പ്രാബല്യത്തില്‍ വരും. മൂന്നു മാസത്തേക്കാണ് നിയമം നടപ്പിലാക്കുന്നതെന്ന് മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പല പ്രവിശ്യകളിലും 40 ഡിഗ്രിക്കു മുകളിലാണ് അന്തരീക്ഷ താപനില. സൂര്യാഘാതം ചെറുക്കുന്നതിന് തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മധ്യാഹ്‌ന വിശ്രമ നിയമം ബാധകമാണ്. ഉച്ചക്ക് 12 മുതല്‍ 3 വരെ നാലു മണിക്കൂറാണ് വിശ്രമം അനുവദിക്കേണ്ടത്. സ്‌പെതംബര്‍ 15 വരെ നിയമം പ്രാബല്യത്തില്‍ ഉണ്ടാകും.

Damam, gulf, Jeddah, Riyad

കൂടുതല്‍ ജാഗ്രത വേണം; റിയാദില്‍ ദിവസവും ആയിരത്തിലധികം കൊവിഡ് കേസുകള്‍

റിയാദ്: സൗദി തലസ്ഥാന നഗരമായ റിയാദിലുളളവര്‍ കൊവിഡിനെതിരെ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍. ദിവസവും ആയിരത്തിലധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുളള നഗരമാണ് റിയാദ്. വിദേശികളുടെ സാന്നിധ്യവും കൂടുതലാണ്. കൊവിഡ് വ്യാപനത്തില്‍ അതിവേഗം വര്‍ധനവ് രേഖപ്പെടുത്തിയതും റിയാദിലാണ്. ഈ സാഹചര്യത്തില്‍ സ്വദേശികളും വിദേശികളും കൂടുതല്‍ ജാഗ്രത പാലിക്കണം. മുന്‍കരുതല്‍ നടപടി സ്വീകരിക്കുകയും വേണമെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ 34,457 എണ്ണം റിയാദിലാണ്.

Damam, gulf, Jeddah, Riyad

ഹെല്‍പ് ഡെസ്‌ക് പബ്‌ളിസിറ്റി മാത്രം: ഒ ഐ സി സി

റിയാദ്: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് നാടുകളില്‍ കേരള സര്‍ക്കാര്‍ രൂപം നല്‍കിയ നോര്‍ക്ക ഹെല്‍പ് ഡെസ്‌കുകള്‍ പബ്‌ളിസിറ്റി മാത്രമാണെന്ന് ഒഐസിസി. കൂടിയാലോചനയില്ലാതെ പ്രവാസി വിരുദ്ധ തീരുമാനങ്ങള്‍ ആവര്‍ത്തിക്കുന്നത് ഇതിന്റെ ഉദാഹരണമാണെന്നും ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ ആരോപിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസി മലയാളികളെ സഹായിക്കുന്നതിനാണ് നോനക്ക റൂട്‌സ് ഹെല്‍പ് ഡസ്‌കുകള്‍ സ്ഥാപിച്ചത്. ലോക കേരള സഭാ അംഗങ്ങളും വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും ഉള്‍പ്പെടുന്നതാണ് ഹെല്‍പ് ഡെസ്‌കുകള്‍. സര്‍ക്കാരിന്റെയും നോര്‍ക്ക റൂട്‌സിന്റെയും

Damam, gulf, Jeddah, Riyad

മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കിടെ സര്‍ക്കാരിന്റെ ഇരുട്ടടി: പ്രവാസി കൂട്ടായ്മകള്‍

റിയാദ്: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുകള്‍ അട്ടിമറിക്കാനാണ് കേരള സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രവാസി സംഘടനകള്‍ കുറ്റപ്പെടുത്തി. ഇതിന്റെ ഭാഗമാണ് യാത്രക്ക് മുമ്പ് കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയ നടപടി. ജൂണ്‍ 20 മുതല്‍ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ കേരളത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്ന് സാക്ഷ്യപ്പെടുത്തി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. എന്നാല്‍ വന്ദേ ഭാരത് മിഷന്‍ സര്‍വീസില്‍ കേരളത്തിലെത്തുന്നവര്‍ക്ക് ഇതിന്റെ ആവശ്യമില്ല. ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുകള്‍ അട്ടിമറിക്കാനാണ് ഇത്തരം തീരുമാനങ്ങളെന്ന് കെ എം സി

Damam, gulf, Jeddah, Riyad

വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഭക്ഷണവും മാസ്‌കും വിതരണം ചെയ്തു

റിയാദ്: ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തില്‍ കഴയുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ കൊറോണ ഭീതിയില്‍. തൊഴില്‍ കരാര്‍ അവസാനിച്ചതിനെ തുടര്‍ന്ന് ഫൈനല്‍ എക്‌സിറ്റ് നേടിയ മലയാളികള്‍ ഉള്‍പ്പെടെയുളള 350 തൊഴിലാളികളാണ് ദുരിതത്തില്‍ കഴിയുന്നത്. നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തവര്‍ക്കുവേണ്ടി മാന്‍പവര്‍ കമ്പനിയുടെ കീഴില്‍ ജോലി ചെയ്തിരുന്നവരാണ് ലേബര്‍ കാമ്പിലുളളത്. തൊഴില്‍ കരാര്‍ അവസാനിച്ചതോടെ ഫൈനല്‍ എക്‌സിറ്റ് നേടി നാട്ടിലേക്ക് മടങ്ങാനുളള ഒരുക്കത്തിനിടെ അന്താരാഷ്ട്ര വിമാന സര്‍വീസ് റദ്ദായത് ഇവര്‍ക്ക് വിനയായി. വന്ദേ ഭാരത് മിഷന്‍ സര്‍വീസില്‍ ഇന്ത്യയിലെത്താന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും

Damam, gulf, Jeddah, Riyad

കണക്ഷന്‍ ഫ്‌ളൈറ്റ് കിട്ടിയില്ല; മലയാളി നഴ്‌സുമാര്‍ക്ക് തണലൊരുക്കി കെ എം സി സി

റിയാദ്: കേരളത്തില്‍ നിന്നെത്തിയ നഴ്‌സുമാര്‍ക്ക് സ്‌നേഹ തണലൊരുക്കി കെ.എം.സി.സി. കണക്ഷന്‍ ഫ്‌ളൈറ്റ് വൈകിയതിനെ തുടര്‍ന്ന് റിയാദില്‍ കുടുങ്ങിയ 49 നഴുമാര്‍ക്കാണ് സെന്‍ട്രല്‍ കമ്മറ്റി പ്രവര്‍ത്തകര്‍ തുണയായത്. മക്ക, ഹഫര്‍ അല്‍ ബാതിന്‍ തുടങ്ങി വിവിധ പ്രവിശ്യകളിലെത്തേണ്ടവരെ കെ.എം.സി.സി പ്രവര്‍ത്തകര്‍ ഹോട്ടലില്‍ താമസം ഒരുക്കി. പിന്നീട് അധികൃതരെത്തി ഇവരെ പ്രിന്‍സസ് നൂറ യൂണിവേഴ്‌സിറ്റി ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ അവധിയില്‍ നാട്ടിലായിരുന്നു. കൊവിഡിനെ തുടര്‍ന്ന് മടക്ക യാത്ര മുടങ്ങിയതോടെ പ്രത്യേക വിമാനത്തില്‍

Damam, gulf, Jeddah, Riyad

അല്‍ ജൗഫില്‍ കൂടുതല്‍ മസ്ജിദുകള്‍ തുറന്നു

റിയാദ്: സൗദിയിലെ അല്‍ ജൗഫ് പ്രവിശ്യയില്‍ 77 പളളികള്‍ കൂടി തുറക്കുമെന്ന് ഇസ്‌ലാമിക കാര്യ മന്ത്രാലയം. സാമൂഹിക അകലം പാലിച്ച് ആരാധനകളില്‍ പങ്കെടുക്കുന്നതിനാണ് കൂടുതല്‍ പളളികള്‍ തുറക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. വെളളിയാഴ്ച ജുമുഅ പ്രാര്‍ത്ഥനക്കെത്തുന്ന വിശ്വാസികള്‍ക്ക് സൗകര്യം ഒരുക്കുന്നതിനാണിത്. ഇതോടെ അല്‍ ജൗഫ് പ്രവിശ്യയില്‍ 175 മസ്ജിദുകള്‍ വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു. സര്‍ക്കാര്‍ നിര്‍ദേശിച്ച വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ പളളികള്‍ തുറന്നതോടെ പ്രാര്‍ത്ഥനക്കെത്തുന്നവരുടെ തിരക്ക് കുറക്കാന്‍ സഹായിക്കുമെന്ന് അല്‍ജൗഫിലെ ഇസ്ലാമികകാര്യ മന്ത്രാലയം മേധാവി അവദ്

Damam, gulf, Jeddah, Riyad

കിദ്ദിയ വില്ലേജ് നിര്‍മ്മാണം തുടരുന്നു

റിയാദ്: കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും സൗദി അറേബ്യയിലെ മെഗാ പദ്ധതികളുടെ നിര്‍മാണം നിര്‍ത്തിവെച്ചിട്ടില്ലെന്ന് അധികൃതര്‍. ആഗോള സാമ്പത്തിക മാന്ദ്യം അന്താരാഷ്ട്ര രംഗത്ത് വന്‍കിട പദ്ധതികളെ ബാധിച്ചിട്ടുണ്ട്. എന്നാല്‍ രാജ്യത്തെ വന്‍കിട പദ്ധതികളിലൊന്നായ കിദ്ദിയ എന്റര്‍ടൈന്‍മെന്റ് വില്ലേജ് ഉള്‍പ്പെടെ വിവിധ പദ്ധതികളുടെ നിര്‍മാണം തുടരുകയാണ്. കൊവിഡിനെ തുടര്‍ന്ന്നിര്‍മാണ പദ്ധതികള്‍ നിര്‍ത്തിവെച്ചിട്ടില്ല. നേരത്തെ നിശ്ചയിച പ്രകാരം നിര്‍മാണം പുരോഗമിക്കുകയാണെന്ന് കിദ്ദിയ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി വ്യക്തമാക്കി. വിനോദ സഞ്ചാര മേഖലക്ക് പ്രാധാന്യം നല്‍കി രാജ്യത്ത് വിവിധ പദ്ധതികളാണ് നിര്‍മാണം പുരോഗമിക്കുന്നത്. കിദ്ദിയ സൈറ്റില്‍

Damam, gulf, Jeddah, Riyad

നിരക്കിളവില്‍ ആശ്വാസം; സ്വാഗതം ചെയ്ത് പ്രവാസികള്‍

റിയാദ്: വന്ദേ ഭാരത് മിഷന്‍ വിമാന സര്‍വീസുകളുടെ ടിക്കറ്റ് നിരക്കില്‍ എയര്‍ ഇന്ത്യ കുറവു വരുത്തി. ദമ്മാം-കോഴിക്കോട് സെക്ടറില്‍ 1253 റിയാലിന് ടിക്കറ്റെടുത്തവര്‍ക്ക് 350 റിയാല്‍ മടക്കി നല്‍കി. ഒന്നാം ഘട്ടത്തില്‍ സൗദിയില്‍ നിന്നു കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് ഈടാക്കിയ നിരക്കിന്റെ ഇരട്ടിയാണ് രണ്ടാം ഘട്ടത്തില്‍ ഈടാക്കിയത്. ഇത് പ്രവാസികളില്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ചാര്‍ട്ടര്‍ വാമാന നിരക്കിനെക്കാള്‍കൂടുതലാണ് എയര്‍ ഇന്ത്യ ഈടാക്കിയിരുന്നത്. ദമ്മാം കോഴിക്കോട് സെക്ടറില്‍ ഇന്നു വിതരണം ചെയ്ത ടിക്കറ്റുകള്‍ക്ക് കുറഞ്ഞ നിരക്കാണ് ഈടാക്കിയത്.

Damam, gulf, Jeddah, Riyad

കൊവിഡ് കോള്‍ സെന്ററില്‍ ഒരു മാസം 25 ലക്ഷം കോളുകള്‍

റിയാദ്: സൗദി അറേബ്യയിലെ കൊവിഡ് കോള്‍ സെന്ററില്‍ കഴിഞ്ഞ മാസം 25 ലക്ഷത്തിലധികം ടെലിഫോണ്‍ കോളുകള്‍ ലഭിച്ചതായി ആരോഗ്യ മന്ത്രാലയം. കോള്‍ സെന്ററില്‍ ആംഗ്യ ഭാഷാ സേവനം ആരംഭിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയത്തിന്റെ 937 കോള്‍ സെന്ററില്‍ മെയ് മാസം 25,75,939 ടെലിഫോണ്‍ കോളുകളാണ് ലഭിച്ചത്. ഇതില്‍ പകുതിയും പൊതു അന്വേഷണങ്ങളാണ്. കൊവിഡ് അപ്പോയിന്റ്‌മെന്റ് ബുക്കിംഗുകള്‍ക്കായി 72,232 കോളുകള്‍ സ്വീകരിച്ചു. ഇശാറ എന്ന പേരില്‍ കോള്‍ സെന്ററില്‍ ആംഗ്യഭാഷാ സേവനത്തിന്റെ ഒന്നാം ഘട്ടവും ആരംഭിച്ചു. ശ്രവണ

Damam, gulf, Jeddah, Riyad

വേജസ് സപ്പോര്‍ട്ട് പ്രോഗ്രാം; നാലു ലക്ഷം ഗുണഭോക്താക്കള്‍

റിയാദ്: കോവിഡിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യ പ്രഖ്യാപിച്ച വേജസ് സപ്പോര്‍ട്ട് പദ്ധതി 80,000 സംരംഭകര്‍ പ്രയോജനപ്പെടുത്തിയതായി അധികൃതര്‍. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന് കീഴില്‍ തൊഴില്‍ രഹിതരെ സഹായിക്കുന്നതിനുളള സാനെദ് പദ്ധതി വഴിയാണ് സഹായം വിതരണം ചെയ്തത്. ചെറുകിട, ഇടത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്വദേശി പൗരന്‍മാരുടെ തൊഴില്‍ നഷ്ടപ്പെടാതിരിക്കാനാണ് കൊവിഡ് കാലത്ത് വേജസ് സപ്പോര്‍ട്ട് പദ്ധതി ആരംഭിച്ചത്. മൊത്ത, ചില്ലറ വ്യാപാരം, നിര്‍മ്മാണം, കെട്ടിടം, ഹോട്ടല്‍, അപ്പാര്‍ട്‌മെന്റ്, റസ്റ്ററന്റ് എന്നീ മേഖലയിലുളള നാലു ലക്ഷം

Damam, gulf, Jeddah, Riyad

കൊവിഡ് പ്രോട്ടോകോള്‍ ലംഘനം; 71 മസ്ജിദുകള്‍ അടച്ചു

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് വിശ്വാസികള്‍ മസ്ജിദിലെത്തുന്ന സാഹചര്യം ഇല്ലാതാക്കണമെന്ന് ഇസ്‌ലാമിക കാര്യ മന്ത്രി. കൊവിഡ് ബാധയെ തുടര്‍ന്ന് കൂടുതല്‍ മസ്ജിദുകള്‍ അടച്ച സാഹചര്യത്തിലാണ് മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖിന്റെ നിര്‍ദേശം. ആരാധനകള്‍ക്കായി തുറന്ന മസ്ജിദുകളില്‍ കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച 39 മസ്ജിദുകള്‍ അടച്ചിരുന്നു. രണ്ടു ദിവസം മുമ്പ് 32 മസ്ജിദുകള്‍ കൂടി അടച്ചതോടെ അണുവിമുക്തമാക്കാന്‍ അടച്ചിട്ട മസ്ജിദുകളുടെ എണ്ണം 71 ആയി. മസ്ജിദുകളിലെത്തുന്നവര്‍ മുന്‍കരുതല്‍ നടപടികളും

Scroll to Top