Sauditimesonline

lulu
സൗദിയില്‍ 'ബിഗ് ബാങ്' നോണ്‍സ്‌റ്റോപ് ഓഫറുകള്‍ പ്രഖ്യാപിച്ച് ലുലു ഹൈപ്പര്‍
Damam, gulf, Jeddah, Riyad

പ്രവാസികള്‍ക്ക് വാക്‌സിന്‍ രണ്ടാം ഡോസ് നേരത്തെ ലഭ്യമാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശ യാത്ര ആവശ്യമുളള പ്രവാസികള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ആധാര്‍ നമ്പര്‍ ചേര്‍ക്കുന്നത് വിദേശ രാജ്യങ്ങളിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് വിഷമം സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട്‌ നമ്പര്‍ ഉള്‍പ്പെടുത്തുന്നതിന് സൗകര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ആറു മുതല്‍ എട്ട് ആഴ്ചകള്‍ക്കകം രണ്ടാമത്തെ ഡോസിന് അപ്പോയ്ന്റ്‌മെന്റ് നല്‍കിയിരുന്നത്. അത് 12 മുതല്‍ 16 ആഴ്ചയായി പുതുക്കി നിശ്ചയിച്ചത് പ്രവാസികള്‍ക്ക് തിരിച്ചടിയായി. ഈ സാഹചര്യത്തിലാണ് വിദേശത്തേക്ക് പോകേണ്ടവര്‍ക്ക് […]

Damam, gulf, Jeddah, Riyad

ജുമുഅക്കിടെ മസ്ജിദുല്‍ ഹറമിലെ പ്രസംഗ പീഠത്തിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമം

ജിദ്ദ: ജുമുഅ പ്രാര്‍ത്ഥനക്കിടെ മക്കയിലെ മസ്ജിദുല്‍ ഹറമിലെ പ്രസംഗ പീഠത്തിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമം. മെയ് 21ന് ജുമുഅ നമസ്‌കാരത്തിന് മുമ്പ് ഇമാം ഉത്‌ബോധന പ്രഭാഷണം നടത്തുന്നതിനിടെയാണ് വിശ്വാസികള്‍ക്കിടയില്‍ നിന്നു ഒരാള്‍ മുന്‍ നിരയിലേക്ക് പാഞ്ഞടുത്തത്. പ്രസംഗ പീഠത്തിന് സമീപം സുരക്ഷാ ഉദ്യോഗസ്ഥന്‍ ഇയാളെ തടഞ്ഞു. മല്‍പ്പിടുത്തം നടത്തി മുന്നോട്ടു നീങ്ങാനുളള ശ്രമം തടഞ്ഞ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഞൊടിയിടയില്‍ ഇയാളെ കീഴ്‌പ്പെടുത്തി. ഇയാളെ അറസ്റ്റ് ചെയ്തതായി മക്ക മേഖലാ പൊലീസ് അറിയിച്ചു. ഉംറ കര്‍മം നിര്‍വഹിക്കുന്നതിനുളള

Damam, gulf, Jeddah, Riyad

അവസാന ആശ്രയവും അടഞ്ഞു; ബഹ്‌റൈന്‍ വഴി സൗദി യാത്രക്കു വിലക്ക്

റിയാദ്: ബഹ്‌റൈന്‍ വഴി സൗദിയിലേക്കുളള യാത്രക്കും വിലക്ക് ഏര്‍പ്പെടുത്തിയതോടെ മലയാളികള്‍ ഉള്‍പ്പെടെയുളളവര്‍ കൂടുതല്‍ ദുരിതത്തില്‍. ബഹ്‌റൈനില്‍ താമസാനുമതി രേഖയുളള വിദേശികള്‍ക്ക് മാത്രമാണ് പ്രവേശനമെന്ന് കോവിഡ് പ്രതിരോധത്തിനുള്ള നാഷണല്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സ് അറിയിച്ചു. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളിലെ പൗരന്‍മാര്‍ക്കാണ് ബഹ്‌റൈന്‍ വിലക്കേര്‍പ്പെടുത്തിയത്. മെയ് 21 മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. നൂറുകണക്കിന് മലയാളികളും അവരുടെ കുടുംബാംഗങ്ങളും സൗദിയിലേക്ക് മടങ്ങാന്‍ ബഹ്‌റൈന്‍ വഴി വിസ നേടിയിരുന്നു. ഇവര്‍ക്ക് കനത്ത തിരിച്ചടിയാണ് ബഹ്‌റൈന്റെ പ്രഖ്യാപനം. സൗദിയിലേക്ക്

Damam, gulf, Jeddah, Riyad

ബ്‌ളാക് ഫംഗസ് നിസാരക്കാരനല്ല

ഡോ. ഹസീന ഫുവാദ് കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ എന്തെല്ലാമാണെന്ന് നാം ഒരുപാട് ചര്‍ച്ച ചെയ്തിട്ടുണ്ട്. കൊവിഡ് ബാധ നേരിട്ടാല്‍ എന്തൊക്കെ ചെയ്യണമെന്നും നമുക്ക് അറിയാം. എന്നാല്‍ കൊവിഡ് മുക്തി നേടിയവര്‍ നേരിടുന്ന ഫംഗസ് ബാധയെ സംബന്ധിച്ചാണ് ചില കാര്യങ്ങള്‍ പങ്കുവെക്കുന്നത്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ബ്‌ളാക് ഫംഗസ് അഥവാ മ്യൂക്കര്‍മൈക്കോസിസ് പ്രത്യക്ഷപ്പെട്ടത് വാര്‍ത്തയായിരുന്നു. മാത്രമല്ല ബ്‌ളാക് ഫംഗസ് ബാധിച്ച് നിരവധി മരണവും റിപ്പോര്‍ട്ട് ചെയ്തു. കേരളത്തിലും കോവിഡാനന്തര രോഗമായി ബ്‌ളാക് ഫംഗസ് കണ്ടുതുടങ്ങി. അതുകൊണ്ടുതന്നെ ഇതിനെ നിസാരമായി

Damam, gulf, Jeddah, Riyad

‘ഡിജിറ്റല്‍ ഗവണ്‍മെന്റ്’: സൗദി അറേബ്യക്ക് അഞ്ചാം സ്ഥാനം

റിയാദ്: ഡിജിറ്റല്‍ സര്‍വീസ് നല്‍കുന്ന ഗവണ്‍മെന്റുകളില്‍ സൗദി അറേബ്യക്ക് ലോകത്ത് അഞ്ചാം സ്ഥാനം. അന്താരാഷ്ട്ര കണ്‍സള്‍ടിംഗ് ഏജന്‍സിയായ അക്‌സെഞ്ചര്‍ നടത്തിയ പഠനത്തിലാണ് രാജ്യത്തിന് നേട്ടം. സര്‍ക്കാര്‍ ഇ-സേവനം നല്‍കുന്നതില്‍ മികച്ച സംവിധാനങ്ങളാണ് രാജ്യത്തുളളത്. ഇതിനായി സ്ഥിരമായ നിക്ഷേപവും രാജ്യം നടത്തിയിട്ടുണ്ട്. ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് ഏറ്റവും മികച്ച പ്രവര്‍ത്തന ക്ഷമതയുണ്ടെന്നും അന്താരാഷ്ട്ര കണ്‍സള്‍ട്ടിംഗ് ഏജന്‍സിയായ അക്‌സെഞ്ചര്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. 500 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ അബ്ഷിറില്‍ 280 സേവനങ്ങള്‍ ലഭ്യമാണ്.

Damam, gulf, Jeddah, Riyad

തബൂകിലെ പൗരാണിക കേന്ദ്രങ്ങളില്‍ സന്ദര്‍ശക പ്രവാഹം

മിദിലാജ് വലിയന്നൂര്‍ തബൂക്: സൗദി അറേബ്യയുടെ വടക്ക്-പടിഞ്ഞാറന്‍ പ്രവിശ്യയായ തബൂകിലെ പൗരാണിക കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ മലയാളികള്‍ ഉള്‍പ്പെടെയുളളവരുടെ പ്രവാഹം. തബൂക് കോട്ട, മദിയന്‍ ശുഹൈബ് തുടങ്ങിയ കേന്ദ്രങ്ങളിലാണ് സന്ദര്‍ശകരെത്തുന്നത്. അയ്യായിരം വര്‍ഷം പഴക്കമുളള ചരിത്രവും പൗരാണിക കേന്ദ്രങ്ങളുമാണ് തബൂക് പ്രവിശ്യയെ ശ്രദ്ധേയമാക്കുന്നത്. മാത്രമല്ല, മിത ശീതകാലാവസ്ഥയും സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ഘടകമാണ്. ശുഐബ് നബിയുടെ നഗരം എന്നറിയപ്പെടുന്ന മദിയന്‍ ശുഹൈബ് പ്രദേശത്ത് കുന്നുകളില്‍ നിര്‍മിച്ച വാസ സ്ഥലങ്ങളാണ് മുഖ്യ ആകര്‍ഷണം. കേരളത്തില്‍ കൊവിഡ് രൂക്ഷമായതോടെ പല മലയാളി കുടുംബങ്ങളും

Damam, gulf, Jeddah, Riyad

നിയമ കുരുക്കിലായ മലയാളിക്ക് കേളിയുടെ സഹായ ഹസ്തം

റിയാദ്: സുഹൃത്തിന്റെ ചതിയില്‍പെട്ട് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ ദുരിതത്തിലായ തിരുവനന്തപുരം സ്വദേശിക്ക് പ്രവാസി കൂട്ടായ്മ തുണയായി. പണമിടപാടില്‍ ജാമ്യം നിന്ന വര്‍ക്കല നടയറ യൂനസ് കുഞ്ഞ് നാസറിന് റിയാദ് ബദിയ കേളി കലാ സാംസ്‌കാരിക വേദിയാണ് ജാമ്യ തുകയും നിയമ സഹായവും നല്‍കിയത്. റിയാദിലെ റബുവ ഖലീജില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെയാണ് സുഹൃത്തിന്റെ പണമിടപാടില്‍ യൂനസ് കുഞ്ഞ് നാസര്‍ ജാമ്യം നിന്നത്. സുഹൃത്ത് മുങ്ങിയതോടെ ഭീമമായ സംഖ്യയുടെ ബാധ്യത ഏറ്റെടുക്കാന്‍ നിര്‍ബന്ധിതനായി. പണമടക്കാന്‍ കഴിയാതെ വന്നതോടെ

Damam, gulf, Jeddah, Riyad

ഫലസ്തീന്‍ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം

റിയാദ്: അന്താരാഷ്ട്ര പ്രമേയങ്ങളുടെ നഗ്‌നമായ ലംഘനമാണ് ഫലസ്തീനില്‍ അരങ്ങേറുന്നതെന്ന് സൗദി വിദേശ കാര്യമന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍. ഫലസ്തീനിലെ പുണ്യ സ്ഥലങ്ങളിലും അവിടെയെത്തുന്ന സന്ദര്‍ശകരെയും ഇസ്രയേല്‍ അക്രമിക്കുകയമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. ഫലസ്തീന് നേരെയുളള ആക്രമണങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. നിര്‍ബന്ധിത നാടുകടത്തലാണ് ഇപ്പോള്‍ അരങ്ങേറുന്നത്. ജറുസലേമില്‍ വീടുകളും സ്ഥലങ്ങളും അധിനിവേശ സേന പിടിച്ചെടുക്കുന്നു. ഐക്യ രാഷ്ട്ര സുരക്ഷാ സമിതിയുടെ പ്രമേയങ്ങളും അന്താരാഷ്െ്ര തത്വങ്ങള്‍ക്കും എതിരാണിതെന്നും മന്ത്രി പറഞ്ഞു. പുണ്യ സ്ഥലങ്ങളിലെത്തുന്നവരെ ആക്രമിക്കുന്നത് അവസാനിപ്പിക്കണം.

Damam, gulf, Jeddah, Riyad

അതിര്‍ത്തികള്‍ തുറന്നു; ഇന്ന് 385 വിമാന സര്‍വീസുകള്‍; ഇന്ത്യയിലേക്ക് സൗദികള്‍ക്ക് യാത്രാ വിലക്ക്

റിയാദ്: 14 മാസവും എട്ട് ദിവസവും കഴിഞ്ഞ് സൗദി അറേബ്യയുടെ അതിര്‍ത്തികള്‍ തുറക്കുന്നു. 2020 മാര്‍ച്ച് 8ന് അടച്ച അതിര്‍ത്തികള്‍ 2021 മെയ് 17ന് പുലര്‍ച്ചെ തുറന്നുകൊടുക്കും. കര, നാവിക, വ്യോമ പാതകള്‍ തുറക്കുന്നതോടെ കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെ അതിജയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സൗദി അറേബ്യ. പൂര്‍ണമായും കൊവിഡ് മുക്തി നേടാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും വൈറസ് വ്യാപനം പിടിച്ചുകെട്ടാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് രാജ്യത്തെ ജനങ്ങള്‍. കര്‍ശന കൊവിഡ് പ്രോടോെകോള്‍ പ്രകാരമാണ് അന്താരാഷ്ട്ര ഗതാഗതം പുനരാരംഭിക്കുന്നത്. അതുകൊണ്ട്തന്നെ ജാഗ്രത കൈവിടരുതെന്ന

Damam, gulf, Jeddah, Riyad

ഹൃദയാഘാതം: ഷിഫയില്‍ തിരുവനന്തപുരം സ്വദേശി മരിച്ചു

റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം സ്വദേശി റിയാദില്‍ മരിച്ചു. ചെമ്പഴന്തി സുരേഷ് രാജന്‍ (46) ആണ് മരിച്ചത്. ഷിഫ മലയാളി സമാജം പ്രവര്‍ത്തകനാണ്.പത്തു വര്‍ഷമായി ഷിഫയില്‍ വര്‍ക് ഷോപ്പ് ജീവനക്കാരനായിരുന്നു. സ്ഥാപനത്തോട് ചേര്‍ന്നുള്ള ഫ്‌ളാറ്റില്‍ ഒറ്റക്കായിരുന്നു താമസം. പെരുന്നാള്‍ അവധിക്കു മുമ്പ് ശമ്പളം വാങ്ങി പോയതാണ്. ടമയ് 12ന് ബുധന്‍ രാത്രിയാണ് മരിച്ചത്. വെള്ളി രാത്രിയും സുരേഷ് രാജിനെ കാണാതായതോടെ സുഹൃത്തുക്കള്‍ അന്വേഷിച്ചു. മുറിയില്‍ നിന്നു ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെ സ്‌പോണ്‍സറെ അറിയിച്ചു. പോലീസില്‍ വിവരം നല്‍കിയതോടെ റൂം

Damam, gulf, Jeddah, Riyad

ഖസീം പ്രവാസി സംഘം ഭക്ഷ്യ കിറ്റ് വിതരണം

മിദിലാജ് വലിയന്നൂര്‍ ബുറൈദ: അല്‍ ഖസീം നഗരത്തില്‍ നിന്നു വിദൂര സ്ഥലങ്ങളിള്‍ കാര്‍ഷികവൃത്തിയിലും ആട്ടിടയന്മാരായും ജോലിചെയ്യുന്നവര്‍ക്ക് ഖസീം പ്രവാസി സംഘം പ്രവര്‍ത്തകര്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. കേന്ദ്ര ജീവകാരുണ്യ സെല്ലിന്റെ ആഭിമുഖ്യത്തിലാണ് കിറ്റുകള്‍ വിതരണം ചെയ്തത്. യൂണിറ്റ് പ്രവര്‍ത്തകര്‍ ഈദ് ആഘോഷങ്ങള്‍ മാറ്റിവച്ചു സ്വരൂപിച്ച തുകയിലൂടെയാണ് കിറ്റുകള്‍ക്കാവശ്യമായ വിഭവസമാഹരണം നടത്തിയത്. ഖസീം പ്രവിശ്യയിലെ ദുല്‍ഫ, ഫുഐലക്ക്, മിദ്‌നബ് തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന പരിപാടിയില്‍ അതാത് പ്രദേശത്തെ കേന്ദ്ര, ഏരിയയൂണിറ്റ് പ്രവര്‍ത്തകര്‍ പങ്കെടുത്തു. കേന്ദ്രജീവകാരുണ്യ വിഭാഗം

Damam, gulf, Jeddah, Riyad

മെയ് 12 മുതല്‍ വ്യാപാര കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധം

റിയാദ്: സൗദി അറേബ്യയിലെ തൊഴില്‍ മേഖലയില്‍ കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നു. മെയ് 12 മുതല്‍ ഗ്രോസറി ഷോപ്പുകളിലും ഷോപ്പിംഗ് മാളുശളിലും ജോലി ചെയ്യുന്നവര്‍ വാക്‌സിന്‍ സ്വീകരിച്ചവരായിരിക്കണമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് രോഗ മുക്തരായി പ്രതിരോധ ശേഷി കൈവരിച്ചവര്‍, വാക്‌സിന്‍ സ്വീകരിച്ചവര്‍ എന്നിവരെ മാത്രമേ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ പാടുളളൂവെന്ന് മന്ത്രാലയം തൊഴിലുടമകള്‍ക്ക് നിര്‍ദേശം നല്‍കി. ജീവനക്കാരുടെ പേരിലുളള മൊബൈല്‍ ഫോണ്‍ നമ്പരില്‍ രജിസ്റ്റര്‍ ചെയ്ത തവക്കല്‍നാ ആപ്ലിക്കേഷനില്‍ വാക്‌സിന്‍ സ്വീകരിച്ച വിവരം ഉള്‍പ്പെടെ

Damam, gulf, Jeddah, Riyad

അലിഫ് റമദാന്‍ കാമ്പയിന്‍ ഖുര്‍ആന്‍ പരായണ മത്സരത്തിന് സമാപനം

റിയാദ്: അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിശുദ്ധ റമദനിനോട് അനുബന്ധിച് നടത്തിയ കാമ്പയിന് ഖുര്‍ആന്‍ പാരായണ മത്സരത്തോടെ സമാപനം. ആസ്‌ട്രേലിയന്‍ യുവ പണ്ഡിതന്‍ ജഹ്ഫര്‍ നിസാമിയുടെ ഉത്‌ബോധന പ്രഭാഷണത്തോടെ പരിപാടി ആരംഭിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് സംശയ നിവാരണത്തിന് അവസരവും ഒരുക്കിയിരുന്നു. പുതുതായി ആരംഭിച്ച സ്‌കൂള്‍ ഓഫ് തഹ്ഫിദുല്‍ ഖുര്‍ആന്‍ ഉദ്ഘാടനം അലിഫ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ് ചെയര്‍മാന്‍ അലി അബ്ദുര്‍ റഹ്മാന്‍ നിര്‍വഹിച്ചു. ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് അല്‍ സീര്‍ അധ്യക്ഷത വഹിച്ചു. വിര്‍ച്വല്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി അലിഫ്

Damam, gulf, Jeddah, Riyad

ഹോട്ടല്‍ ക്വാറന്റൈന്‍ ഇളവ്: കേരള സര്‍ക്കാര്‍ പ്രവാസികള്‍ക്ക് വാക്‌സിന്‍ നല്‍കണം

റിയാദ്: കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നിര്‍ത്തിവെച്ച അന്താരാഷ്ട്ര വ്യോമ ഗതാഗതം മെയ് 17ന് സൗദി അറേബ്യ പുനരാരംഭിക്കും. എന്നാല്‍ രാജ്യത്തെത്തുന്ന സന്ദര്‍ശകര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. ഇതോടെ ഇന്ത്യയില്‍ നിന്നുളള യാത്രക്കാരുടെ ദുരിതം ഇരട്ടിയായി. ബഹ്‌റൈന്‍, അര്‍മേനിയ തുടങ്ങിയ രാജ്യങ്ങള്‍ ഇടത്താവളമാക്കിയാണ് ഇന്ത്യയിലുളളവര്‍ ഇപ്പോള്‍ സൗദിയിലെത്തുന്നത്. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ബാധകമല്ല. ഈ സാഹചര്യത്തില്‍ കേരളത്തില്‍ സൗദി പ്രവാസികള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കണം. ഇതുവഴി ഏഴ് ദിവസത്തെ ക്വാറന്റൈന്‍ ഇളവ് നേടാന്‍ കഴിയും. കേരള സര്‍ക്കാര്‍ ആവശ്യമായ

Scroll to Top