Sauditimesonline

lulu
സൗദിയില്‍ 'ബിഗ് ബാങ്' നോണ്‍സ്‌റ്റോപ് ഓഫറുകള്‍ പ്രഖ്യാപിച്ച് ലുലു ഹൈപ്പര്‍
Damam, gulf, Jeddah, Riyad

മാസപ്പിറവി ദൃശ്യമായില്ല; ഈദുല്‍ ഫിത്വര്‍ മയ് 13ന്

റിയാദ്: സൗദി അറേബ്യയില്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായില്ലെന്ന് നിരീക്ഷണ സമിതികള്‍ അറിയിച്ചു. റമദാന്‍ 30 പൂര്‍ത്തിയാക്കി പെരുന്നാള്‍ മെയ് 13 വ്യാഴം ആഘോഷിക്കുമെന്ന് സുപ്രിം കോതെിയും റോയല്‍ കോര്‍ട്ടും അറിയിച്ചു. രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ നിന്നുളള മാസപ്പിറവി നിരീക്ഷണ സമിതികളുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് തീരുമാനം. ഹോത്ത സുദൈര്‍, ശഖ്‌റ, മദീന, മക്ക, റിയാദ്, തുമൈര്‍, അല്‍ ഖസിം, ദഹ്‌റാന്‍, ഹായില്‍, തബൂക് എന്നിവിടങ്ങളിലാണ് മാസപ്പിറവി നിരീക്ഷിക്കാന്‍ സൗകര്യം ഒരുക്കിയിരുന്നത്. അതേസമയം, കേരളത്തിലും മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ ഈദുല്‍ […]

Damam, gulf, Jeddah, Riyad

മെയ് 20 മുതല്‍ സൗദിയിലെത്തുന്നവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധം

റിയാദ്: സൗദി അറേബ്യ സന്ദര്‍ശിക്കുന്നവര്‍ക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലുളള സ്ഥാപനത്തില്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കുന്നു. സൗദിയിലേക്ക് വരാന്‍ നിരോധനം ബാധകമല്ലാത്ത രാജ്യങ്ങളില്‍ നിന്നു മെയ് 20 മുതല്‍ എത്തുന്നവര്‍ക്കാണ് ഏഴ് ദിവസം നിര്‍ബന്ധിത ക്വാറന്റൈന്‍ ആവശ്യമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിന്റെ ഭാഗമായി രാജ്യത്തെ 13 പ്രവിശ്യകളിലും ലഭ്യമായ ഹോട്ടലുകളുടെ വിവരം ടൂറിസം മന്ത്രാലയം പ്രസിദ്ധീകരിച്ചു. (അംഗീകൃത ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളുടെ പട്ടിക: https://cdn.mt.gov.sa/public/licensedAccommodations/integrated.html ) സന്ദര്‍കര്‍ രാജ്യത്ത് പ്രവേശിക്കുന്ന ദിവസവും ഏഴാം ദിവസവും ആര്‍ടി പിസിആര്‍ പരിശോധന

Damam, gulf, Jeddah, Riyad

മെയ് 14 വരെ സൗദിയില്‍ മഴക്ക് സാധ്യത

റിയാദ്: സൗദി അറേബ്യയില്‍ മെയ് 14 വരെ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അസീര്‍, അല്‍ബാഹ, ജിസാന്‍, നജ്‌റാന്‍, പടിഞ്ഞാറന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ മഴ പെയ്യും. മദീന, ഖസീം, അല്‍ ജൗഫ്, തബൂക്ക് എന്നിവിടങ്ങളില്‍ സാമാന്യം ശക്തമായ മഴയും ദമ്മാം പ്രവിശ്യയില്‍ ശക്തമായ മഴക്കും സാധ്യതയുണ്ട്. ഈദ് ദിനങ്ങളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സിവല്‍ ഡിഫന്‍സ് വക്താവ് ലഫ്. കേണല്‍. മുഹമ്മദ് അല്‍ ഹമ്മാദി ആവശ്യപ്പെട്ടു. താഴ്‌വരകളില്‍ മഴവെളളം

Damam, gulf, Jeddah, Riyad

ഖത്തര്‍ അമീര്‍ സൗദി അറേബ്യ സന്ദര്‍ശിക്കുന്നു

റിയാദ്: ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി സൗദി അറേബ്യ സന്ദര്‍ശിക്കുന്നു. മെയ് 10ന് രാത്രി ജിദ്ദയിലെത്തുന്ന അമീറിനൊപ്പം ഉന്നത തല പ്രതിനിധി സംഘവും അനുഗമിക്കും. നാളെ ഭരണാധികാരി സല്‍മാന്‍ രാജാവ്, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ മാസം ഖത്തര്‍ അമീറിനെ സൗദി സന്ദര്‍ശിക്കാന്‍ സല്‍മാന്‍ രാജാവ് ക്ഷണക്കിച്ചിരുന്നു. ഖത്തറുമായി മൂന്നര വര്‍ഷത്തിലേറെ നീണ്ടു നിന്ന നയതന്ത്ര പ്രതിസന്ധി ഈ വര്‍ഷം ജനുവരിയില്‍ സൗദിയിലെ അല്‍ ഉലയില്‍ നടന്ന

Damam, gulf, Jeddah, Riyad

വിസ്മയ വിലക്കിഴിവ്: നെസ്‌റ്റോ ഹൈപ്പറില്‍ ഈദ് ഓഫര്‍

റിയാദ്: ഈദ് ആഘോഷമാക്കാന്‍ വിപുലമായ ഒരുക്കങ്ങളുമായി നെസ്‌റ്റോ ഹൈപ്പര്‍. ഈദിന്റെ ഭാഗമായി റിയാദ്, ബുറൈദ എന്നിവിടങ്ങളിലെ സ്‌റ്റോറുകളില്‍ പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു. നിത്യോപയോഗ സാധനങ്ങള്‍ക്കു ഏറ്റവും കുറഞ്ഞ വിലയില്‍ ഉത്പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കുന്ന ഓഫറാണ് പ്രഖ്യാപിച്ചിട്ടുളളത്. ഫാഷന്‍ തുണിത്തരങ്ങള്‍, ഫുട്‌വെയര്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, സുഗന്ധ ദ്രവ്യങ്ങള്‍ എന്നിവക്കും വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. മാസം, പഴം, പച്ചക്കറി, മധുരപലഹാരങ്ങള്‍, ചോക്‌ളേറ്റ്, ഡ്രൈ ഫ്രൂട് എന്നിവക്ക് പുറമെ റെഡിമെയ്ഡ് വസ്ത്രങ്ങള്‍, സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങള്‍ എന്നിവയുടെ വിപുലമായ ശേഖരവും

Damam, gulf, Jeddah, Riyad

സിറ്റി ഫ്‌ളവര്‍ ഈദ് ഓഫര്‍; 250 റിയാല്‍ പര്‍ചേസിന് 50 റിയാല്‍ ഡിസ്‌കൗണ്ട്

റിയാദ്: വ്രതാനുഷ്ടാനം സമ്മാനിച്ച ആത്മ നിര്‍വൃതിയുടെ നിറവില്‍ ഈദ് ആഘോഷിക്കാനുളള ഒരുക്കത്തിലാണ് ലോകം. ഈദ് ആഘോഷങ്ങളുടെ ഭാഗമായി സിറ്റി ഫ്‌ളവര്‍ സ്‌റ്റോറുകളില്‍ വിപണനോത്സവം ആരംഭിച്ചു. മികച്ച ഉത്പ്പന്നങ്ങള്‍ ഏറ്റവും കുറഞ്ഞ വിലക്ക് ലഭ്യമാക്കുന്നതിന് പ്രഖ്യാപിച്ച് ‘സൂഖ്’ പ്രമോഷന്‍ മെയ് 19 വരെ തുടരും. ഈദിന്റെ ഭാഗമായി പ്രത്യേക പ്രൊമോഷനും പ്രഖ്യാപിച്ചു. ഇതുപ്രകാരം 250 റിയാലിന് ഗാര്‍മെന്റ്‌സും ഫുട്‌വെയറും പര്‍ചേസ് ചെയ്യുന്നവര്‍ക്ക് 50 റിയാല്‍ ഗിഫ്റ്റ് വൗചര്‍ സമ്മാനിക്കും. ചുരുങ്ങിയത് 250 റിയാലിന് ഗാര്‍മെന്റ്‌സ്, ഫുട്‌വെയര്‍ വിഭാഗങ്ങളില്‍ പര്‍ചേസ്

Damam, gulf, Jeddah, Riyad

‘ഒത്തൊരുമിക്കാം ലഹരിക്കെതിരെ’ പ്രസംഗമത്സരം: വിജയികള്‍ക്ക് ഉപഹാരം സമ്മാനിച്ചു

റിയാദ്: സുബൈര്‍കുഞ്ഞു സ്മാരക സ്‌കോളര്‍ഷിപ്പ് ‘റിസ’യുടെ നേതൃത്വത്തില്‍ നടത്തിയ ‘ഒത്തൊരുമിക്കാം ലഹരിക്കെതിരെ’ പ്രസംഗ മത്സര വിജയികള്‍ക്ക് ഉപഹാരം സമ്മാനിച്ചു. ഇംഗ്ലീഷ് കാറ്റഗറി 1 വിഭാഗത്തില്‍ മൂന്നാം സ്ഥാനം ലഭിച്ച ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ അര്‍ണവ് ശ്രേയസിനുള്ള പ്രശംസാഫലകം സ്‌കൂളില്‍ നടന്ന ലളിതമായ ചടങ്ങില്‍ പ്രിന്‍സിപ്പല്‍ മെഹനാസ് എ ഫരീദ് സമ്മാനിച്ചു. റിസ സോണല്‍ കണ്‍വീനര്‍ നൗഷാദ് ഇസ്മായില്‍, വിജയിയുടെ മാതാപിതാക്കളായ സുബ്രത് സാഹു, ശാലിനി ശുഭം എന്നിവര്‍ പങ്കെടുത്തു.

Damam, gulf, Jeddah, Riyad

അജിത് കുമാര്‍, നൗഷാദ് വെട്ടിയാര്‍ പി എം എഫ് അനുശോചനം

റിയാദ്: പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ചാരിറ്റി കണ്‍വീനര്‍ എസ് അജിത്കുമാറിന്റെയും റിയാദ് സെന്‍ട്രല്‍ അംഗവും സാമൂഹ്യ പ്രവര്‍ത്തകനുമായ നൗഷാദ് വെട്ടിയറിന്റെയും ആകസ്മിക വേര്‍പാടില്‍ പി എം എഫ് ഗ്ലോബല്‍ കമ്മിറ്റി അനുസ്മരണം നടത്തി. പി എം എഫിനൊപ്പം ഭൂരിഭാഗം സമയവും ചിലവഴിക്കുകയും, സംഘടനാപാടവം കൊണ്ട് ഏല്പിക്കുന്ന ഏതൊരു കാര്യവും വളരെ തന്മയത്വവും ശുഷ്‌കാന്തിയോടും കൂടി പ്രവര്‍ത്തിച്ച വ്യക്തി ആയിരുന്നു അജിത് കുമാറെന്ന്ഓ ണ്‍ലൈന്‍ മീറ്റിംഗില്‍ പങ്കെടുത്തവര്‍ അനുസ്മരിച്ചു. നൗഷാദ് വെട്ടിയറിന്റെ വേര്‍പാടും സംഘടനക്കും സമൂഹത്തിനും പ്രത്യേകിച്ച്

Damam, gulf, Jeddah, Riyad

സൗദി വിഷന്‍ 2030 അഞ്ചാം വാര്‍ഷികം: രാജ്യം കൈവരിച്ചത് പ്രതീക്ഷിച്ചതിലധികം നേട്ടങ്ങള്‍

ആധുനിക സൗദി അറേബ്യ അന്താരാഷ്ട്ര രംഗത്ത് കുതിക്കുകയാണ്. രാജ്യ വികസനത്തിന്റെ നാഴിക കല്ലായി മാറിയിരിക്കുകയാണ് വിഷന്‍ 2030 പദ്ധതി. കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചപദ്ധതിയുടെ അഞ്ചാം വാര്‍ഷികത്തില്‍ രാജ്യം കൈവരിച്ചത് പ്രതീക്ഷിച്ചതിലധികം നേട്ടങ്ങങ്ങളാണ്. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും സാമ്പത്തിക വൈവിദ്യവത്ക്കരണത്തിനും മുഖ്യ പ്രധാധാന്യം നല്‍കിയാണ് വിഷന്‍ 2030 വിഭാവന ചെയ്തിട്ടുളളത്. ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനങ്ങള്‍, വിനോദ സഞ്ചാരം, തൊഴില്‍ തുടങ്ങി ദീര്‍ഘ വീക്ഷണത്തോടെ രാജ്യത്തിന്റെ ഭാവിക്ക് മുതല്‍കൂട്ടാകുന്ന പദ്ധതികളാണ് നടപ്പിലാക്കിയിട്ടുളളത്. തീര്‍ച്ചയായും ഭാവനയും

Damam, gulf, Jeddah, Riyad

സുബൈര്‍കുഞ്ഞു സ്മാരക സ്‌കോളര്‍ഷിപ്പ് പ്രസംഗമത്സരം: വിജയികളെ ആദരിച്ചു

റിയാദ്: സുബൈര്‍ കുഞ്ഞു ഫൗണ്ടേഷന്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടി റിസയുടെ നേതൃത്വത്തില്‍ ‘ഒത്തൊരുമിക്കാം ലഹരിക്കെതിരെ’എന്ന വിഷയത്തില്‍ നടത്തിയ പ്രസംഗമത്സര വിജയികളെ ആദരിച്ചു. ഏറ്റവും കൂടുതല്‍ സമ്മാനങ്ങള്‍ നേടിയ ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍സ്‌കൂളിലെ ഗണേഷ് മാധവ് രാജേഷ്, അഖ്‌സ ജോണ്‍ കോശി (കാറ്റഗറി 1 മലയാളം), അഞ്ജലി സലീഫ് (കാറ്റഗറി 2 മലയാളം), ഹുദാ ജലീല്‍ (കാറ്റഗറി 1 ഇംഗ്ലീഷ്), ആഖില്‍ ഫഹീം ഹാഷിം (കാറ്റഗറി 2 ഇംഗ്ലീഷ്) എന്നിവര്‍ക്ക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. മുസഫ്ര്‍ ഹസ്സന്‍ പ്രശംസാഫലകം

Damam, gulf, Jeddah, Riyad

കെഎംസിസി ഭവന നിര്‍മാണ സഹായം

ബുറൈദ: കെഎംസിസി സാല്‍മിയ ഫാക്‌റി ഏരിയ കമ്മിറ്റിയുടെ വെല്‍ഫയര്‍ വിംഗ് ഭവന നിര്‍മാണ ഫണ്ട് വിതരണം ചെയ്തു. കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍ മണ്ഡലത്തിലെ മുഴക്കുന്ന് പഞ്ചായത്തില്‍ നിര്‍ധന കുടുംബത്തിന് ആണ് വീട് നിര്‍മ്മിക്കുന്നത്. ബുറൈദ സാല്‍മിയ ഫാക്രിയ ഏരിയ കെഎംസിസി സമാഹരിച്ച തുക ഫാക്രിയ ഏരിയ കമ്മിറ്റി പ്രസിഡന്റ് നൗഫല്‍ പാലേരി കുടുംബത്തിന് കൈമാറി. സമദ് പനങ്ങാട്, നൗഷാദ് പനോളില്‍. ഹാഫിസ്ഇസ്മയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Damam, gulf, Jeddah, Riyad

സിറ്റി ഫ്‌ളവര്‍ ‘സൂഖ്’ ഫോട്ടോഗ്രഫി മത്സരം

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവര്‍ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. ഇഫ്താര്‍ വേളയിലെ സുന്ദര നിമിഷങ്ങള്‍ പകര്‍ത്തി സിറ്റി ഫ്‌ളവര്‍ ഫെയ്‌സ് ബുക് പേജിലെ #souqphotocontest ഹാഷ്ടാഗില്‍ കമന്റായി പോസ്റ്റ് ചെയ്യുന്നവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. മികച്ച ചിത്രങ്ങള്‍, സെല്‍ഫി എന്നിവക്ക് 1000 റിയാലിന്റെ ഗിഫ്റ്റ് വൗചര്‍ സമ്മാനിക്കും. ചിത്രങ്ങള്‍ മെയ് 12 വരെ സമര്‍പ്പിക്കാം. വിജയികളെ മെയ് 17ന് പ്രഖ്യാപിക്കുമെന്നും സിറ്റി ഫ്‌ളവര്‍ അറിയിച്ചു. എന്‍ട്രികള്‍ സമര്‍പ്പിക്കാന്‍ ലിങ്ക് ക്ലിക് ചെയ്യുക. https://www.facebook.com/cityflowerarabia/photos/a.118067631614561/3955140241240595/ സൗദിയിലും

Damam, gulf, Jeddah, Riyad

ഖത്തര്‍ അമീറിന് സൗദി രാജാവിന്റെ ക്ഷണം

റിയാദ്: സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ ഖത്തര്‍ അമീറിന് ക്ഷണം. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ക്ഷണക്കത്ത് സൗദി വിദേശ കാര്യ മന്ത്രി ഖത്തര്‍ അമീറിന് കൈമാറി. ഖത്തറുമായി മൂന്നര വര്‍ഷത്തിലേറെ നീണ്ടു നയതന്ത്ര പ്രതിസന്ധി ഈ വര്‍ഷം ജനുവരിയില്‍ സൗദിയില്‍ നടന്ന ജിസിസി ഉച്ചകോടിയിലാണ് പരിഹരിച്ചത്. ഇരുരാജ്യങ്ങളും നയതന്ത്രബന്ധം പുനസ്ഥാപിക്കുകയും എംബസികള്‍ തുറക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സൗദി അറേബ്യ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയെ രാജ്യത്തേക്ക് ക്ഷണിക്കുന്നത്. ഭരരണാധികാരി സല്‍മാന്‍ രാജാവിന്റെ ക്ഷണക്കത്ത്

Damam, gulf, Jeddah, Riyad

വിഷന്‍ 2030: വികസന കാര്യങ്ങളിലും ക്ഷേമ പ്രവര്‍ത്തനങ്ങളിലും വന്‍ നേട്ടം

റിയാദ്: സൗദി അറേബ്യയില്‍ നടപ്പിലാക്കുന്ന വിഷന്‍ 2030 പദ്ധതി രാജ്യത്തിന് മികച്ച നേട്ടമാണ് സമ്മാനിച്ചതെന്ന് കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍. പദ്ധതി പ്രഖ്യാപിച്ച് അഞ്ച് വര്‍ഷത്തിനിടെ വികസന കാര്യങ്ങളിലും ക്ഷേമ പ്രവര്‍ത്തനങ്ങളിലും വന്‍ നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞതായും കിരീടാവകാശി പറഞ്ഞു. വിഷന്‍ 2030 പദ്ധതിയുടെ ലക്ഷ്യം നേടുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. രാജ്യത്ത് നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് മികച്ച പിന്തുണ നല്‍കിയ ഭരണാധികാരി സല്‍മാന്‍ രാജാവിന് സാമ്പത്തിക വികസനകാര്യ മസിതി ചെയര്‍മാന്‍ കൂടിയായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍

Scroll to Top