വേസ്റ്റ് മാനേജ്‌മെന്റ് നിയമത്തിന് സൗദി ശൂറാ കൗണ്‍സിലിന്റെ അംഗീകാരം
റിയാദ്: സൗദി ശൂറാ കൗണ്‍സില്‍ വേസ്റ്റ് മാനേജ്‌മെന്റ് നിയമം പാസാക്കി. ദേശീയ മാലിന്യ സംസ്‌കരണ കേന്ദ്രത്തിന്റെ അനുമതിയില്ലാതെ മാലിന്യ സംസ്‌കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത് നിയമ ലംഘനമാണ്. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട സമഗ്ര നിയമ നിര്‍മാണത്തിനാണ് ശൂറാ കൗണ്‍സില്‍ അംഗീകാരം നല്‍കിയത്. പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന വിധം മാലിന്യ സംസ്‌കരണം അനുവദിക്കില്ല. മാലിന്യ സംഭരണം, സംസ്‌കരണം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ നിയമം ലംഘിച്ചാല്‍ 10 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കും. ഇതിന് പുറമെ മൂന്ന് കോടി റിയാല്‍ വരെ […]














