Sauditimesonline

moroccan siamese
മൊറോക്കന്‍ സയാമിസ് ഇരട്ടകള്‍ ചികിത്സയ്ക്കായി സൗദിയില്‍
Damam, gulf, Jeddah, Riyad

സി എച് ചരിത്രം രചിച്ച പരിഷ്‌കര്‍ത്താവ്: അനീസ് ചുഴലി

മിദ്‌ലാജ് വാലിയന്നുര്‍ ബുറൈദ: കേരളത്തില്‍ നവേത്ഥാന രംഗത്തും വിദ്യാഭ്യാസ മേഖലയിലും ചരിത്രം രചിച്ച പരിഷ്‌കര്‍ത്താവാണ് സി എച് മുഹമ്മദ് കോയ എന്ന് കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അനീസ് ചുഴലി. അതുകൊണ്ടാണ് പതിറ്റാണ്ടുകള്‍ക്ക് ശേഷവും കേരള സമൂഹം സി എചിനെ സ്മരിക്കുന്നത്. മുസ്‌ലിം സമുദായത്തിന്റെ ഇന്നത്തെ പുരോഗതിയുടെ അടിസ്ഥാനം സി എച്ചിന്റെ ദീര്‍ഘവീക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ സി എച് സെന്റര്‍ ബുറൈദ കമ്മിറ്റി സംഘടിപ്പിച്ച സി എച് അനുസ്മരണം ഉദ്ഘാടനം ചെയ്തു […]

women job in saudi
Damam, gulf, Jeddah, Riyad

ഗതാഗത മേഖലയില്‍ സ്വദേശികള്‍ക്ക തൊഴില്‍; കരാര്‍ ഒപ്പുവെച്ചു

റിയാദ്: സൗദി അറേബ്യയിലെ ഗതാഗത മേഖലയില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് നിയമനം നല്‍കുന്നതിന് ധരാണാ പത്രം ഒപ്പുവെച്ചു. ഗതാഗകത മന്ത്രാലയവും മാനവ വിഭവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയവുമാണ് ധരാണാ പത്രത്തില്‍ ഒപ്പുവെച്ചത്. ഗതാഗത മേഖലയില്‍ വിദേശികള്‍ക്ക് പകരം 45,000 തസ്തികകളില്‍ സ്വദേശികളെ നിയമിക്കാനാണ് ധാരണാ പത്രം ഒപ്പുവെച്ചതെന്ന് ഗതാഗത മന്ത്രി എഞ്ചിനിയര്‍ സാലേ അല്‍ജാസിര്‍ പറഞ്ഞു. ഗതാഗത മേഖലയിലെ തൊഴിലുകള്‍ പ്രവിശ്യ അടിസ്ഥാനമാക്കി തരംതിരിക്കും. ഇവിടങ്ങളില്‍ സ്വദേശികള്‍ക്ക് മാത്രമായി ജോലി നിജപ്പെടുത്തും. സ്വദേശികളായ യുവതി യുവാക്കള്‍ക്ക് നിയമനം നല്‍കുന്നതിനാണ്

Damam, gulf, Jeddah, Riyad

സൗദിയില്‍ ഓണ്‍ലൈന്‍ പഠനം തുടരും

റിയാദ്: സൗദി അറേബ്യയില്‍ ഈ അധ്യയനവര്‍ഷം അവസാനിക്കുന്നതുവരെ വിദൂര പഠനം തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. മാര്‍ച്ച് 9ന് സ്‌കൂള്‍ അടച്ചതിന് ശേഷം ഓഗസ്ത് 30ന് ആണ് വിദൂര പഠനം ആരംഭിച്ചത്. രാജ്യത്തെ പൊതുവിദ്യാലയങ്ങള്‍, സര്‍വ്വകലാശാലകള്‍, സാങ്കേതിക പരിശീലന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ വിദൂര പഠനം തുടരാനാണ് തീരുമാനം. ഓണ്‍ലൈന്‍ പഠനം തുടരാന്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചതായി വിദ്യാഭ്യാസ മന്ത്ര ഡോ. ഹമദ് ആലുശൈഖ് വ്യക്തമാക്കി. രാജ്യത്തെ അധ്യായന വര്‍ഷത്തിന് രണ്ട് ടേമുകളാണുളളത്. ആദ്യ ടേം ഡിസംബര്‍

Damam, gulf, Jeddah, Riyad

ജീപാസ് ക്ലിയറന്‍സ് സെയിത്സ് ആരംഭിച്ചു; 70 ശതമാനം വരെ വിലക്കിഴിവ്

റിയാദ്: വെസ്‌റ്റേണ്‍ ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ ജനപ്രിയ ബ്രാണ്ടായ ജീപാസ് ഉത്പ്പന്നങ്ങള്‍ ക്ലിയറന്‍സ് സെയിത്സ് പ്രഖ്യാപിച്ചു. ഈ മാസം 10 വരെ അസീസിയ ട്രയിന്‍ മാള്‍ നെസ്‌റ്റോ ഓഡിറ്റോറിയത്തിലാണ് ക്ലിയറന്‍സ് സെയിത്സ്. രാവിലെ 10 മുതല്‍ രാത്രി 9 വരെ ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ അവസരം ഉണ്ട്. കണ്‍സ്യൂമര്‍ ഗുഡ്‌സ്, ഗൃഹോപകരണങ്ങള്‍, അടുക്കള സാമഗ്രികള്‍, ട്രോളി ബാഗ്‌സ്, എന്റര്‍ടൈന്‍മെന്റ് ഉത്പ്പന്നങ്ങള്‍, പഴ്‌സനല്‍ കെയര്‍ പ്രൊഡക്ട്‌സ് തുടങ്ങി വൈിവിധ്യമാര്‍ന്ന ഉത്പ്പന്നങ്ങളുടെ വിപുലമായ ശ്രേണിയാണ് വിലക്കിഴിവില്‍ ലഭ്യമാക്കിയിട്ടുളളത്. ജീപാസിന് പുറമെ റോയല്‍ഫോഡ്,

Damam, gulf, Jeddah, Riyad

നാടുകടത്തല്‍ കേന്ദ്രത്തില്‍ നിന്നു 580 ഇന്ത്യക്കാര്‍ നാട്ടിലെത്തി

റിയാദ്: ഡിപ്പോര്‍ട്ടേഷന്‍ സെന്ററില്‍ (തര്‍ഹീല്‍) കഴിഞ്ഞിരുന്ന 580 ഇന്ത്യക്കാര്‍ നാട്ടിലെത്തി. റിയാദില്‍ നിന്നുള്ള സംഘത്തെ സൗദി എയര്‍ലൈന്‍സിന്റെ രണ്ട് വിമാനങ്ങളില്‍ ദല്‍ഹി, ലക്‌നൗ എന്നിവിടങ്ങളിലാണ് എത്തിച്ചതെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ദല്‍ഹിയിലേക്കു 335ഉും ലക്‌നൗവിലേക്കു 245 പേരുമാണ് മടങ്ങിയത്. ഒരു മാസത്തിനിടെ സൗദിയിലെ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ നിന്നായി 1,162 പേരാണ് ഇന്ത്യയിലെത്തിയത്. സൗദയിലെ വിവിധ വകുപ്പുകളും സൗദി എയര്‍ലൈന്‍സുമായി ഏകോപനം നടത്തിയാണ് ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതെന്ന് എംബസി അറിയിച്ചു. സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ തര്‍ഹീലില്‍ കഴിയുന്നവരുടെ

Damam, gulf, Jeddah, Riyad

സുഡാന്‍ സാമാധാന കരാര്‍ സ്വാഗതം ചെയ്ത് സൗദി മന്ത്രി സഭ

റിയാദ്: സുഡാന്‍ സര്‍ക്കാരും വിമത ഗ്രൂപ്പുകളും തമ്മിലുള്ള സമാധാന കരാറിനെ സൗദി മന്ത്രി സഭാ യോഗം അഭിനന്ദിച്ചു. സുഡാന്‍ ജനതയുടെ അഭിലാഷങ്ങളും പ്രതീക്ഷകളും നേടിയെടുക്കുന്നതിന് കരാര്‍ സഹായിക്കുമെന്നും മന്ത്രിസഭ അഭിപ്രായപ്പെട്ടു. സുഡാന്റെ പരമാധികാരം, ദേശീയ ഐക്യം, പ്രദേശിക സമഗ്രത, ബാഹ്യ ഇടപെടലില്‍ നിന്നുളള സംരക്ഷണം എന്നിവയാണ് സമാധാന കരാര്‍ ലക്ഷ്യം വെക്കുന്നത്. ഇതിനെ പിന്തുണക്കുന്നു. വെര്‍ച്വല്‍ മന്ത്രിസഭാ യോഗത്തില്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് അധ്യക്ഷത വഹിച്ചു. അണുവായുധങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച് ഐക്യരാഷ്ട്രസഭയില്‍ രാജ്യത്തിന്റെ ആവശ്യം

Damam, gulf, Jeddah, Riyad

ഉപയോഗിക്കാത്ത ടിക്കറ്റുകള്‍ക്ക് ഒരു വര്‍ഷത്തിനകം പണം മടക്കി ലഭിക്കും: സൗദിയ

റിയാദ്: ഏജന്‍സികള്‍ വിതരണം ചെയ്ത സൗദി എയര്‍ലൈന്‍സിന്റെ ഉപയോഗിക്കാത്ത ടിക്കറ്റുകളുടെ പണം മടക്കി ലഭിക്കുന്നതിന് ഏജന്‍സികളെ സമീപിക്കണമെന്ന് അധികൃതര്‍. എയര്‍ലൈന്‍സില്‍ നിന്ന് നേരിട്ട് വാങ്ങിയ ടിക്കറ്റുകള്‍ക്ക് ഇതു ബാധകമല്ലെന്നും സൗദിയ അറിയിച്ചു. റദ്ദാക്കിയ ടിക്കറ്റുകളുടെ പണം മടക്കി ലഭിക്കുന്നതിന് ട്രാവല്‍ ഏജന്‍സികളെയോ ടിക്കറ്റ് വിതരണം ചെയ്ത ടൂറിസം സ്ഥാപനങ്ങളെയോ സമീപിക്കണം. ഏജന്‍സികളില്‍ നിന്നെടുത്ത ടിക്കറ്റ് ഒരു വര്‍ഷത്തിനകം ഉപയോഗിച്ചില്ലെങ്കില്‍ സൗദി എയര്‍ലൈന്‍സില്‍ നിന്ന് നേരിട്ട് മാറ്റം വരുത്താന്‍ കഴിയില്ല. ടിക്കറ്റ് റീഫണ്ട് ചെയ്യാനും സാധ്യമല്ല. എന്നാല്‍ സൗദി

Damam, gulf, Jeddah, Riyad

‘കരിക്കോട്ടക്കരി’ ചര്‍ച്ച ചെയ്തു ചില്ല സര്‍ഗവേദി

റിയാദ്: ചില്ല സര്‍ഗവേദി ഒക്ടോബര്‍ മാസം വായനാ, സംവാദ പരിപാടി ഓണ്‍ലൈനില്‍ നടന്നു. കുടിയേറ്റ കര്‍ഷകരുടെ ജീവിതം പറയുന്ന വിനോയ് തോമസിന്റെ കരിക്കോട്ടക്കരി എന്ന നോവലിന്റെ വായനാനുഭവം ഇഖ്ബാല്‍ കൊടുങ്ങല്ലൂര്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളികളെയും കോര്‍പ്പറേറ്റുകളെ സഹായിക്കാന്‍ ഭരണകൂടം നടപ്പാക്കുന്ന കര്‍ഷകവിരുദ്ധ നിയമങ്ങളും ചര്‍ച്ച ചെയ്തു. ഇ സന്തോഷ് കുമാറിന്റെ മൂന്ന് വിരലുകള്‍ എന്ന കഥാ സമാഹാരത്തിന്റ വായനാനുഭവം നജീം കൊച്ചുകലുങ്ക് പങ്കുവെച്ചു. ചരിത്രത്തിന്റെ ഇഴകള്‍ക്കൊപ്പം ഭാവനയും ഫാന്റസിയും ഉള്‍ച്ചേര്‍ന്നവയാണ് സന്തോഷ് കുമാറിന്റെ കഥകളെന്ന്

Damam, gulf, Jeddah, Riyad

ലേണ്‍ ദി ഖുര്‍ആന്‍ അന്താരാഷ്ട്ര ഓണ്‍ലൈന്‍ പരീക്ഷ നവംബര്‍ 13ന്

റിയാദ്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഖുര്‍ആന്‍ പഠന പദ്ധതി ലേണ്‍ ദി ഖുര്‍ആന്‍ ഇരുപത്തിയൊന്നാമത് പൊതു പരീക്ഷ നവംബര്‍ 13ന് ഓണ്‍ലൈനില്‍ നടക്കും. ഇതിന്റെ സൗദി ദേശീയതല പ്രചരണ യോഗം ലേണ്‍ ദി ഖുര്‍ആന്‍ ഡയറക്ടര്‍ അബ്ദുല്‍ ഖയ്യൂം ബുസ്താനി ഉദ്ഘാടനം ചെയ്തു. 100 ചോദ്യങ്ങളെ അഹ്‌ല്‌, മാഹിര്‍, ഫാഇസ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങയി തിരിച്ചാണ് പരീക്ഷ. പരീക്ഷാര്‍ത്ഥികള്‍ക്ക് മൂന്ന് വിഭാഗങ്ങളും പൂര്‍ത്തിയാക്കുകയോ ഇഷ്ടമുള ഭാഗം ഒഴിവാക്കുകയോ ചെയ്യാം. ഓരോ വിഭാഗത്തിലും മികച്ച വിജയം നേടുന്നവര്‍ക്ക് ഉപഹാരവും

Damam, gulf, Jeddah, Riyad

നജ്‌റാനില്‍ വീണ്ടും ഹൂതി ഡ്രോണ്‍; സഖ്യസേന തകര്‍ത്തു

റിയാദ്: സൗദി അറേബ്യയിലെ തെക്ക് പടിഞ്ഞാറന്‍ നഗരമായ നജ്‌റാനിലെ ജനവാസ കേന്ദ്രം ലക്ഷ്യമാക്കി ഹൂതികള്‍ തൊടുത്ത ഡ്രോണ്‍ സഖ്യസേന തകര്‍ത്തു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ യമനില്‍ നിന്ന് ഹൂതികളാണ് നിയന്ത്രിക്കുന്നത്. ഇത് ഉപയോഗിച്ച് ആക്രമണം നടത്താനായിരുന്നു ശ്രമം. ലക്ഷ്യത്തിലെത്തുന്നതിന് മുമ്പ് ആകാശത്ത് തകര്‍ത്തതിനാല്‍ അപകടം ഒഴിവായി. യമന്‍ അതിര്‍ത്തി പ്രവിശ്യയായ നജ്‌റാനില്‍ ഹൂതികള്‍ നിരന്തരം ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണത്തിന് ശ്രമിക്കുകയാണെന്നു സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. കഴിഞ്ഞ മാസം 10ന് രണ്ട്

Damam, gulf, Jeddah, Riyad

വാര്‍ത്തകളറിയാന്‍ സാമൂഹിക മാധ്യമങ്ങളെ ആശ്രയിക്കുന്നവര്‍ വര്‍ധിച്ചു

റിയാദ്: സൗദി യുവാക്കളില്‍ 90 ശതമാനവും വാര്‍ത്തകളറിയാന്‍ ആശ്രയിക്കുന്നത് സാമൂഹിക മാധ്യമങ്ങളെയാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. നാലു വര്‍ഷം മുമ്പ് ഇത് 14 ശതമാനമായിരുന്നെന്നും അറബ് യൂത്ത് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. പരമ്പരാഗത മാധ്യമങ്ങളെ ഒഴിവാക്കി ട്വിറ്റര്‍, വാട്‌സ്ആപ്പ് എന്നീ പ്ലാറ്റ്‌ഫോമുകളെയാണ് പ്രധാനമായും വാര്‍ത്തകളറിയാന്‍ ആശ്രയിക്കുന്നത്. പശ്ചിമേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലുളള 18നും 24നും ഇടയില്‍ പ്രായമുളള 4,000 യുവതി യുവാക്കളിലാണ് സര്‍വേ നടത്തിയത്. രാജ്യത്തെ 87 ശതമാനം യുവാക്കളും ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്നുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ഷോപിംഗ്

Damam, gulf, Jeddah, Riyad

റിയാദില്‍ മരിച്ച അനില്‍ കുമാറിന്റെ മൃദദേഹം നാട്ടില്‍ സംസ്‌കരിച്ചു

റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദില്‍ മരിച്ച തിരുവനന്തപുരം കാട്ടാക്കട അനില്‍കുമാര്‍ ഗോപിനാഥന്‍ ആചാരിയുടെ മൃതദേഹം നാട്ടില്‍ സംസ്‌കരിച്ചു. ഇരുപത്തിരണ്ട് വര്‍ഷമായി പ്രവാസിയായിരുന്നു. നാലു വര്‍ഷമായി റിയാദിലെ മെറ്റല്‍ വര്‍ക്ക്‌ഷോപ്പിലായിരുന്നു ജോലി. നിയമക്കുരുക്കില്‍പ്പെട്ട് രണ്ടു വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സ്‌പോണ്‍സര്‍ സഹകരിക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നോര്‍ക്കയില്‍ പരാതിപ്പെട്ടു. ലോക കേരള സഭ അംഗവും കേളി രക്ഷാധികാരി കണ്‍വീനറുമായ കെ പി എം സാദിഖ് ഇടപെട്ടതോടെ നോര്‍ക്ക വിഷയം എംബസിയുടെ ശ്രദ്ധയില്‍ പെടുത്തി. മൃതദേഹം നാട്ടില്‍

Damam, gulf, Jeddah, Riyad

വന്ദേ ഭാരത് മിഷന്‍; ഏഴാം ഘട്ടത്തില്‍ കേരളത്തിലേക്ക് 19 സര്‍വീസുകള്‍

റിയാദ്: വന്ദേ ഭാരത് മിഷന്റെ ഏഴാം ഘട്ടത്തില്‍ സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് 28 വിമാന സര്‍വീസ് നടത്തുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഇതില്‍ 19 സര്‍വീസും കേരളത്തിലേക്കാണ്. ഒക്‌ടോബര്‍ 5 മുതല്‍ 24 വരെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആണ് സര്‍വീസ് നടത്തുന്നത്. റിയാദില്‍ നിന്നു എട്ടും ദമ്മാമില്‍ നിന്നു 11 സര്‍വീസും കേരളത്തിലേക്ക് നടത്തും. റിയാദില്‍ നിന്നു തിരുവനന്തപുരത്തേക്ക് ഒന്നും കൊച്ചിയിലേക്ക് മന്നും സര്‍വീസ് നടത്തും. കണ്ണൂരിലേക്ക് ഒന്നും കോഴിക്കോടേക്ക് മൂന്നും സര്‍വീസുകളാണ് റിയാദില്‍ നിന്നുളളത്.

Damam, gulf, Jeddah, Riyad

എംബസിയുടെ പേരില്‍ വ്യാജ ട്വിറ്റര്‍ സന്ദേശം

റിയാദ്: എംബസിയുടെപേരില്‍ പ്രത്യക്ഷപ്പെട്ട ട്വിറ്റര്‍ അക്കൗണ്ടിനെതിരെ ജാഗ്രത പാലിക്കണമെന്ന് റിയാദ് ഇന്ത്യന്‍ എംബസി. supportindianembassy എന്ന പേരില്‍ ട്വിറ്റര്‍ അക്കൗണ്ടും indianhighcommission20@yahoo.com എന്ന ഇമെയില്‍ ഐഡിയും എംബസിയുടേതല്ല. സൗദി അറേബ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്രാ സൗകര്യം ഒരുക്കുമെന്ന് സന്ദേശം നല്‍കി പണം സമാഹരിക്കുകയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചെയ്യുന്നത്. ഇന്ത്യന്‍ സമൂഹം വഞ്ചിതരാകരുതെന്ന് എംബസി മുന്നറിയിപ്പ് നല്‍കി. www.eoiriyadh.gov.in വെബ്‌സൈറ്റില്‍ ഔദ്യോഗിക ഇ മെയില്‍ വിലാസം, ടെലിഫോണ്‍ നമ്പര്‍, ട്വിറ്റര്‍, ഫെയ്‌സ് ബുക് ഐ ഡി എന്നിവ

Scroll to Top