പ്രകൃതി സംരക്ഷണം ആഹ്വാനം ചെയ്തു മരുഭൂ യാത്ര
റിയാദ്: പ്രകൃതി വിസ്മയങ്ങളും മരുഭൂ സൗന്ദര്യവും ആസ്വദിക്കാന്‍ റിയാദ് സഞ്ചാരി ഫേസ്ബുക്ക് കൂട്ടായ്മ വിനോദ യാത്ര സംഘടിപ്പിച്ചു. വെള്ളി ഉച്ചയോടെ റിയാദില്‍ നിന്ന് പുറപ്പെട്ട് അല്‍ഖര്‍ജ് വഴി ദിലമിലേക്കായിരുന്നു യാത്ര. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി കുടുംബങ്ങള്‍ യാത്രയില്‍ പങ്കാളികളായി. ഏറ്റവും മികച്ച കാലാവസ്ഥ അനുഭവപ്പെടുന്ന വേളയില്‍ യാത്രക്കു തെരഞ്ഞെടുത്തത് അനേകം പേരെയാണു ആകര്‍ഷിച്ചത്. വൈകുന്നേരത്തോടെ അറേബ്യന്‍ കൃഷി രീതികളുടെ ചരിത്രമുറങ്ങുന്ന അല്‍ദിലം പീജണ്‍ ടവര്‍, കൃഷിയിടങ്ങള്‍, വാഹനങ്ങള്‍ കൊണ്ട് അഭ്യാസങ്ങളൊരുക്കുന്ന സ്ഥലങ്ങള്‍ തുടങ്ങി മരുഭൂമിയിലെ കാഴ്ചകളും […]














