ആഗസ്ത് 31 വരെ സൗദിയില്‍ മഴയ്ക്ക് സാധ്യത
റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി. ആഗസ്ത് 31 വരെ മഴ തുടരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. താഴ്‌വരകള്‍, തടാകങ്ങള്‍, മലവെളളപ്പാച്ചിലില്‍ രൂപപ്പെടുന്ന വെളളക്കെട്ടുകള്‍ എന്നിവിടങ്ങളില്‍ നിന്ന് മാറിനില്‍ക്കണമെന്നും സിവില്‍ ഡിഫന്‍സ് നിര്‍ദ്ദേശിച്ചു. പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. വെള്ളപ്പൊക്കം, കുത്തൊഴുക്ക്, ആലിപ്പഴ വര്‍ഷം, ശക്തമായ പൊടിക്കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. തലസ്ഥാനമായ റിയാദിലും മഴ, പൊടിക്കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ട്. മദീന, അല്‍ ബാഹ, അസീര്‍, ജിസാന്‍, […]














