സൗദി എയര്‍ലൈന്‍സ് കോഴിക്കോട് സര്‍വ്വീസ് വീണ്ടും; സ്വാഗതം ചെയ്തു സൗദി കെഎംസിസി
റിയാദ്: ഡിസംബര്‍ ആദ്യവാരം ‘സൗദിയ’ വീണ്ടും കോഴിക്കോട് സര്‍വ്വീസ് പുനരാരംഭിക്കുമെന്ന വാര്‍ത്ത സൗദിയിലെ പ്രവാസികള്‍ക്ക് സന്തോഷം പകരുന്നതാണെന്ന് കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി. സൗദിയിലെ പ്രവാസികളുടെ യാത്രാദുരിതം മനസ്സിലാക്കിയ കോഴിക്കോട് എയര്‍ പോര്‍ട്ട് അഡ്വൈസറി ബോര്‍ഡ് ചെയര്മാന് കൂടിയായ ഇ ടി മുഹമ്മദ് ബഷീര്‍ എംപിയുടെ ശ്രമം അഭിനന്ദനീയമാണെന്ന് നാഷണല്‍ കമ്മിറ്റി നേതാക്കളായ കെ പി മുഹമ്മദ്കുട്ടി, കുഞ്ഞിമോന് കാക്കിയ, അഷ്റഫ് വേങ്ങാട്ട്, അഹമ്മദ് പാളയാട്ട്, ഖാദര്‍ ചെങ്കള എന്നിവര്‍ പറഞ്ഞു. സൗദി കെഎംസിസി ഏറെക്കാലമായി ഉന്നയിക്കുന്ന














