വോട്ട് അഭ്യര്‍ത്ഥിച്ച് ഒഐസിസി ‘കാളിംഗ് ബൂത്ത്’
റിയാദ്: ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മറ്റിക്ക് കീഴിലുള്ള തിരൂരങ്ങാടി മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ‘കാളിംഗ് ബൂത്ത്’ ശ്രദ്ധേയമായി. രാവിലെ അഞ്ചു മണിയോടെ പ്രവര്‍ത്തകരും നേതാക്കളും കോണ്‍ഗ്രസ് ആസ്ഥാനമായ റിയാദ് ബത്ഹയിലെ സബര്‍മതിയിലെത്തി മണ്ഡലത്തിലെ വോട്ടര്‍മാരെ ടെലിഫോണില്‍ വിളിച്ചു ഐക്യജനാധിപത്യ മുന്നണിക്ക് വോട്ടഭ്യര്‍ത്ഥിച്ചു. നാട്ടില്‍ പോളിംഗ് ബൂത്ത് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ സൗദിയില്‍ ഒഐസിസിയുടെ കാളിംഗ് ബൂത്ത് തുറന്ന് വോട്ടര്‍മാരെ വിളിച്ചു തുടങ്ങി. ഒഐസിസി മലപ്പുറം ജില്ല പ്രസിഡന്റ് സിദ്ധിഖ് കല്ലുപറമ്പന് ആദ്യ കാള്‍ വിളിച്ച് […]