Sauditimesonline

icf haji reception
എസ്.വൈ.എസ് ഹജ്ജ് സെല്‍ തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം

Saudi News

Damam, gulf, Jeddah, Riyad

മിന താഴ്‌വരയില്‍ നിന്ന് തീര്‍ഥാടകര്‍ മടങ്ങി; മക്കയില്‍ നിന്ന് ആദ്യ സംഘം മദീനയില്‍

മക്ക: ആത്മ നിര്‍വൃതിയോടെ ഹജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി തീര്‍ഥാടകര്‍ മിന താഴ്‌വരയോട് വിടപറഞ്ഞു. ജൂലൈ 1 ശനി ഉച്ചയ്ക്ക് മുമ്പ് ജംറയില്‍ കല്ലേറ് കര്‍മം പൂര്‍ത്തിയാക്കിയാണ് തീര്‍ഥാടകര്‍ മിനയില്‍ നിന്ന് മടങ്ങിയത്. ഇതോടെ ആറ് ദിനങ്ങളില്‍ 18.5 ലക്ഷം തീര്‍ഥാടകര്‍ പങ്കെടുത്ത ഹജ് കര്‍മത്തിന് വിജയകരമായ സമാപിച്ചു. പാപക്കറകള്‍ കഴുകിക്കളഞ്ഞ് നവജാത ശിശുവിനെ പോലെയാണ് ഓരോ തീര്‍ഥാടകനും മിനയോട് വിട പറയുന്നത്. ഭാവി ജീവിതം കൂടുതല്‍ സൂക്ഷ്മതയോടെയും ദൈവ ഭയത്തോടെയും ജീവിക്കുമെന്ന പ്രതിജ്ഞയോടെയാണ് തീര്‍ഥാടകര്‍ മടങ്ങുന്നത്. നല്ലൊരു […]

Damam, gulf, Jeddah, Riyad

കേരളത്തിന്റെ പട്ടിണി മാറ്റുന്നത് പ്രവാസികള്‍: കാനത്തില്‍ ജമീല എംഎല്‍എ

റിയാദ്: കേരളത്തിന്റെ പട്ടിണി മാറ്റുന്നതില്‍ പ്രവാസികളുടെ പങ്ക് ഒഴിച്ചുകൂടാന്‍ കഴിയില്ലെന്ന് കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല. ഇന്ത്യന്‍ രാഷ്ട്രീയത്തെ സസൂക്ഷ്മം വീക്ഷിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നവരാണ് പ്രവാസികള്‍. പ്രവാസി സംഘടനകള്‍ കാലത്തിന്റെ അനിവാര്യതയാണെന്നും അവര്‍ പറഞ്ഞു. റിയാദില്‍ ഹ്രസ്വ സന്ദര്‍ശനത്തിനെത്തിയ സിപിഐ എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ കാനത്തില്‍ ജമീല എംഎല്‍എക്ക് കേളി കലാസാംസ്‌കാരിക വേദിയുടെയും കേളി കുടുംബ വേദിയും ഒരുക്കിയ സ്വീകരണയോഗത്തില്‍ നന്ദി പറഞ്ഞ് സംസാരിക്കുകയായിരുന്നു അവര്‍.

Damam, gulf, Jeddah, Riyad

യുഎഇയില്‍ സെക്യൂരിറ്റി ഗാര്‍ഡ്; വിസ, ടിക്കറ്റ് സൗജന്യം

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് യുഎഇയില്‍ സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് പുരുഷന്‍മാരിര്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രീസെലക്ഷന് ജൂലൈ ഒന്‍പതിന് അങ്കമാലിയില്‍ ഇന്‍ഇന്റര്‍വ്യൂ നടക്കും. യുഎഇയിലെ വേള്‍ഡ് സെക്യൂരിറ്റിയിലേക്കാണ് റിക്രൂട്‌മെന്റ്. ഉദ്യോഗാര്‍ത്ഥികള്‍ എസ്എസ്എല്‍സി പാസായിരിക്കണം. ഇംഗ്ലീഷില്‍ ആശയവിനിമയം നടത്താന്‍ കഴിയണം. ഏതെങ്കിലും മേഖലയില്‍ ചുരുങ്ങിയത് 2 വര്‍ഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. അഞ്ച് അടി അഞ്ച് ഇഞ്ചില്‍ കുറയാത്ത ഉയരമുളള 25-40നും ഇടയില്‍ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം.. സൈനിക/അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ ജോലി ചെയ്തിരുന്നവര്‍ക് മുന്‍ഗണന. ആകര്‍ഷകമായ ശമ്പളം,

Damam, gulf, Jeddah, Riyad

ഓര്‍മപ്പെരുന്നാള്‍ ആഘോഷമാക്കി ‘ഈദ് സുലൈമാനി’ സംഗീത ആല്‍ബം

റിയാദ്: ഒപ്പനയുടെ താളവും ഓര്‍മപ്പെരുന്നാളിന്റെ ഈരടിയും ഒത്തുചേര്‍ന്ന ‘ഈദ് സുലൈമാനി’. പഴമയുടെ പൈതൃകവും ത്യാഗത്തിന്റെ സ്മരണയും മാത്രമല്ല, സംഗീതവും പെരുന്നാളിനുണ്ടാകും എന്ന ഈരടികളോടെയാണ് ഈദ് സുലൈമാനി സംഗീത ആല്‍ബം ദൃശ്യവിരുന്നൊരുക്കിയത്. ലളിതമായ വരികളില്‍ അതി ബൃഹത്തായ ചരിത്രമാണ് ആല്‍ബം പങ്കുവെക്കുന്നത്. ആഘോഷത്തിന്റെ ആരവങ്ങളും സ്‌നേഹത്തിന്റെ ഭാവങ്ങും ചിത്രീകരിക്കുന്നതിലും അണിയറ പ്രവര്‍ത്തകര്‍ വിജയിച്ചു. റിയാദിലെ പ്രവാസി സൗഹൃദ കൂട്ടമാണ് 150തിലധികം കലാകാരന്‍മാരെ അണി നിരത്തി സംഗീത ആല്‍ബം അണിയിച്ചൊരുക്കിയത്. സൗദി വനിത സാറാ ഫഹദ് മലയാളം ആല്‍ബത്തില്‍ ആദ്യമായി

Damam, gulf, Jeddah, Riyad

നേതാക്കള്‍ കാപട്യക്കാരല്ലെന്ന് തെളിയിക്കാനുളള സമയം

അഫ്‌സല്‍ കായംകുളം ഗല്‍ഫ് നാടുകളില്‍ പെരുന്നാള്‍ അവധി തുടങ്ങി. സ്‌കുളുകളില്‍ വേനലവധിയും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്വകാര്യ മേഖലയിലും ജീവനക്കാര്‍ക്ക് അവധിയുണ്ട്. പത്ത് ദിവസം അവധി പ്രഖ്യാപിച്ച പൊതുമേഖലകളും ഉണ്ട്.വാരാന്ത്യങ്ങളിലെ അവധി കൂടി ചേര്‍ത്താല്‍ രണ്ടാഴ്ചയെങ്കിലും അവധി ലഭിക്കും. ഗല്‍ഫ് രാജ്യങ്ങളില്‍ ഉയര്‍ന്ന അന്തരീക്ഷ താപം അസഹനിയമായി തുടരുന്നു. 40-45 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് പല ദിവസങ്ങളിലും അനുഭവപ്പെടുന്നത്. അവധി ദിനങ്ങളിലെങ്കിലും നാടണയാന്‍ പ്രവാസികള്‍ ഏറെ ആഗ്രഹിക്കുന്ന സമയം കൂടിയാണിത്. പെരുന്നാളും സ്‌കുള്‍ അവധിയും ആഘോഷിക്കുകയുംകടുത്ത ചൂടില്‍ നിന്നു

Damam, gulf, Jeddah, Riyad

എ.ബി.സി കാര്‍ഗോ കപ്പ് സെമീ ഫൈനല്‍

റിയാദ്: കെ.എം.സി സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി എ.ബി.സി കാര്‍ഗോ കപ്പ് മണ്ഡലതല ഫുട്‌ബോളില്‍ സെമി ഫൈനല്‍ ലൈന്‍അപ് പൂര്‍ത്തിയായി. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ കൊടുവള്ളിക്കെതിരെ ഏകപക്ഷീയമായ രണ്ട് ഗോളിന് തിരൂരങ്ങാടി ജേതാക്കളായി. പരാജയപ്പെട്ടെങ്കിലും അവസാന നിമിഷം വരെ മികച്ച കളി കാഴ്ചവച്ച ശേഷമാണ് കൊടുവളളി ടീം കളിക്കളം വിട്ടത്. സഫൂര്‍ അലനല്ലൂരിനെ കെല്‍ക്കോ ഇലക്ട്രോണിക്‌സ് കളിയിലെ താരമായി തെരഞ്ഞെടുത്തു. രണ്ടാം മല്‍സരത്തില്‍ നിലമ്പൂര്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അഴീക്കോടിനെ കീഴടക്കി സെമിയില്‍ പ്രവേശിച്ചു. ആദ്യ

Damam, gulf, Jeddah, Riyad

റിഫ പ്രീമിയര്‍ ലീഗിന് കൊടിയിറങ്ങി

റിയാദ്: നാലു മാസം നീണ്ടു നിന്ന റിയാദ് ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയേഷന്‍ (റിഫ) പ്രീമിയര്‍ ലീഗ് ഫുട്ബാള്‍ മത്സരങ്ങള്‍ക്ക് സമാപനം. എ ഡിവിഷനില്‍ റോയല്‍ ഫോക്കസ്‌ലൈന്‍ എഫ് സി ചാപ്യന്‍സ് ട്രോഫി നേടി. യൂത്ത് ഇന്ത്യ സോക്കര്‍ ടീം അവസാന മത്സരത്തില്‍ അസീസിയ സോക്കറിനോട് പൊരുതിയെങ്കിലും വിജയം നേടാനായില്ല. ഇരുവരും സമനില പാലിച്ചതിനെ തുടര്‍ന്നാണ് ഗ്രൂപ്പില്‍ ഒരേ പോയിന്റ് നിലയുള്ള റോയല്‍ ഫോക്കസ് ലൈന്‍ ഗോള്‍ ശരാശരിയില്‍ മുന്നിലെത്തിയതും ട്രോഫിയില്‍ മുത്തമിട്ടതും. ബി ഡിവിഷനില്‍ ബ്ലാസ്‌റ്റേഴ്‌സ് വാഴക്കാടും

Damam, gulf, Jeddah, Riyad

ഐസിഎഫ് റൂബി ജൂബിലി; മുതിര്‍ന്ന പ്രവാസികളെ ആദരിക്കും

റിയാദ്: ‘നേരിന്റെ പക്ഷം നാല്‍പതാണ്ടുകള്‍’ എന്ന പ്രമേയത്തില്‍ റൂബി ജൂബിലി ആഘോഷിക്കുഞ ഇന്ത്യന്‍ കള്‍ച്ചറല്‍ഫൗണ്ടേഷന്‍ (ഐസിഎഫ്) റിയാദിലെ 40 മുതിര്‍ന്ന പ്രവാസികളെ ആദരിക്കുന്നു. റിയാദില്‍ മുപ്പതു വര്‍ഷം പ്രവാസം പൂര്‍ത്തിയാക്കിയവരെയാണ് ആദരിക്കുന്നത്. റൂബി ജൂബിലിയുടെ ഭാഗമായി നടത്തുന്ന വിവിധ പരിപാടികളോടനുബന്ധിച്ചാണ് മുതിര്‍ന്ന പ്രവാസികളെ ആദരിക്കുന്നത്. മുതിര്‍ന്ന പ്രവാസികള്‍ ജൂണ്‍ മുപ്പതിന് മുമ്പായി https://forms.gle/tddSjiCTzqmfvyev6 ഗൂഗിള്‍ ഫോമില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0508677305 നമ്പറില്‍ ബന്ധപെടുക. റൂബി ജൂബിലിയുടെ ഭാഗമായി 40 കുടിവെളള പദ്ധതികള്‍,

Damam, gulf, Jeddah, Riyad

ചൂട് അതി കഠിനം; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

റിയാദ്: ഗള്‍ഫ് നാടുകളില്‍ താപനില വര്‍ധിച്ചുവരുകയാണ്. പല നഗരങ്ങളിലും 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് അന്തരീക്ഷ താപം. 20 ലക്ഷത്തിലധികം തീര്‍ഥാടകന സംഗമിക്കുന്ന മക്കയില്‍ 43 ഡിഗ്രിക്ക് മുകളിലാണ് താപനില. സൗദി അറേബ്യ ഉള്‍പ്പെടെയുളള ഗഭഫ് രാജ്യങ്ങളില്‍ മധ്യാഹ്ന വിശ്രമ നിയമം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. സൂര്യാഘാതം ഏല്‍ക്കാനുളള സാധ്യത പരിഗണിച്ച് പുറം ജോലി നിര്‍വഹിക്കുന്നവര്‍ക്ക് ഉച്ചക്ക് 12 മുതല്‍ 3 വരെ വിശ്രമം അനുവദിക്കണം എഞാണ് ചട്ടം. ഇത് സെപ്റ്റംബര്‍ പതിനഞ്ച് വരെ നീണ്ടു നില്‍ക്കും. സൗദി

Damam, gulf, Jeddah, Riyad

മക്കയില്‍ അന്തരീക്ഷ താപം 43 ഡിഗ്രി; മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം

മക്ക: ഹജ്ജ് ദിനങ്ങളില്‍ മക്കയിലും പുണ്യസ്ഥലങ്ങളും അന്തരീക്ഷ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വരുന്ന ദിവസങ്ങളില്‍ മക്കയിലെ കാലാവസ്ഥ പകല്‍ സമയത്ത് വരണ്ടതും ചൂടുള്ളതും ആയിരിക്കും. രാത്രിയില്‍ താപനില മിതമായിരിക്കും. എറ്റവും ഉയര്‍ന്ന താപനില 43.6 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 29.6 ഡിഗ്രി സെല്‍ഷ്യസും ആണ്. കനത്ത അന്തരീക്ഷ താപത്തിനിടയിലും 0.1 മില്ലീമീറ്റര്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. വടക്കു പടിഞ്ഞാറന്‍ ദിശയില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍

Damam, gulf, Jeddah, Riyad

തീര്‍ഥാടക ലക്ഷങ്ങള്‍ മിനയിലേക്ക് ഒഴുകുന്നു; ഇന്ത്യന്‍ തീര്‍ഥാടകരും മിനയിലെത്തി

മക്ക: അഷ്ട ദിക്കുകളില്‍ നിന്നെത്തിയ തീര്‍ഥാടക ലക്ഷങ്ങള്‍ മിന താഴ്‌വരയിലേക്ക് നീങ്ങിയതോടെ പുണ്യ ഭൂമിയില്‍ വിശ്വാസികളുടെ പ്രവാഹം. ഇന്ത്യന്‍ തീര്‍ഥാടകര്‍ ഇന്നലെ വൈകുന്നേരത്തോടെ മിനയിലേക്ക് നീങ്ങി. 80 ശതമാനം ഇന്ത്യന്‍ തീര്‍ഥാടകരും തമ്പുകളുടെ നഗരമായ മിനയിലെത്തി. ബാക്കിയുളളവര്‍ ഇന്നു വൈകുന്നേരത്തോടെ മിനയിലെ ടെന്റുകളില്‍ എത്തിച്ചേരും. നാളെ ജൂണ്‍ 27ന് ആണ് ഹജിന്റെ സുപ്രധാന കര്‍മമായ അറഫാ സംഗമം. ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ മസ്ജിദുല്‍ ഹറമിലെത്തി മക്കയില്‍ എത്തിച്ചേരുമ്പോള്‍ നിര്‍വഹിക്കുന്ന ത്വവാഫ് അല്‍ഖുദും നിര്‍വഹിച്ചു. അല്ലാഹുവിന് നന്ദി പ്രകടിപ്പിച്ചും സമര്‍പ്പണത്തിന്റെ

Damam, gulf, Jeddah, Riyad

ചില്ലയില്‍ വൈവിദ്ധ്യങ്ങളുടെ ജൂണ്‍ വായന

റിയാദ്: ചില്ല പ്രതിമാസ വായനയുടെ ജൂണ്‍ ലക്കം പുതുതലമുറയുടെ വായനയിലെ വൈവിദ്ധ്യം, വിശകലനരീതി എന്നിവ കൊണ്ട് അര്‍ത്ഥവത്തായി. ഡാനിഷ് തത്വചിന്തകന്‍ സോറന്‍ കിര്‍ക്കെഗാഡിന്റെ ‘ഫിയര്‍ ആന്‍ഡ് ട്രംമ്പ്‌ലിങ്’ എന്ന പുസ്തകത്തിന്റെ വായനാനുഭവം പങ്കുവെച്ച് കൊണ്ട് അഖില്‍ ‘എന്റെ വായന’ക്ക് തുടക്കം കുറിച്ചു. മനുഷ്യജീവിതത്തിന്റെ അടിസ്ഥാന ബോധത്തിലും ചിന്തയിലും വലിയ പൊളിച്ചെഴുത്ത് നടത്തിയ കിര്‍കെഗാഡ് വിശ്വാസത്തിന്റെ മനഃശാസ്ത്രപരമായ അപഗ്രഥനം നടത്തുകയാണ് ഈ കൃതിയില്‍ എന്ന് അഖില്‍ അഭിപ്രായപ്പെട്ടു. വിഖ്യാത പത്രപ്രവര്‍ത്തക അനിത പ്രതാപിന്റെ ‘ഐലന്‍ഡ് ഓഫ് ബ്ലഡ്’ന്റെ വായനാനുഭവം

Damam, gulf, Jeddah, Riyad

ഹജ് ഒരുക്കം പൂര്‍ണം; പുണ്യം തേടി വിശ്വാസികള്‍

റിയാദ്: കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കു ശേഷം ഹജ് തീര്‍ഥാടകരുടെ എണ്ണം മുന്‍ കാലത്തേതുപോലെ ഉയര്‍ന്ന നിലയിലായിരിക്കുമെന്ന് സൗ്വി ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ. പുണ്യ ഭൂമിയിലേക്ക് വിവിധ രാഷ്ട്രങ്ങളില്‍ നിന്നുളള തീര്‍ഥാടകരെ സ്വാഗതം ചെയ്യുന്നതായും മന്ത്രി പറഞ്ഞു. ഈ വര്‍ഷത്തെ ഹജ്ജിനുള്ള ഒരുക്കം ആറു മാസം മുമ്പ് തന്നെ ആരംഭിച്ചിരുന്നു. കൊവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ മുഴുവന്‍ നിയന്ത്രണങ്ങളും എടുത്തു കളഞ്ഞു. ഉയര്‍ന്ന പ്രായപരിധിയും ഉണ്ടാവില്ല. അനുയോജ്യമായ പാക്കേജുകള്‍ തെരഞ്ഞെടുത്ത് ഹജ്ജ് നിര്‍വഹിക്കാനുള്ള അവസരമാണ്

English Edition

Riyadh hosts a knife Festival, First time in the history of Middle East

Riyadh: Knives are essential kitchen and restaurant appliances. Columbus Kitchen prides itself on informing customers that there are specific knives for fish, meat, vegetables, and fruits. Special knives are available in star hotels for carving fruits and creating amazing vegetable shapes. A rare knife collection used to cut fruits and vegetables in a unique way

Scroll to Top