‘സനാതന ധര്‍മ്മം തുടച്ചു നീക്കണം’ പ്രസസ്താവന അനവസരത്തില്‍
റിയാദ്: ബഹുസ്വര ഇന്ത്യയെ തിരിച്ചുപിടിക്കാനുള്ള കഠിന ശ്രമത്തിലാണ് ‘ഇന്‍ഡ്യ’ മുന്നണിയെന്ന് മഞ്ചേശ്വരം എംഎല്‍എ എ.കെ.എം. അഷ്‌റഫ്. മുന്നണിയെ തകര്‍ക്കാനുളള കുതന്ത്രങ്ങളാണ് ബി.ജെ.പി.യുടെ നേതൃത്വത്തില്‍ അരങ്ങേറുന്നത്. സനാതന ധര്‍മ്മം തുടച്ചു നീക്കണമെന്ന ഉദയനിധി സ്റ്റാലിന്റ പ്രസ്താവന ഒഴിവാക്കാമായിരുന്നു. പ്രതിപക്ഷ ഐക്യം നിര്‍ണായക ഘട്ടത്തിലൂടെ കടന്നു പോകുന്ന സമയത്ത് ഇത്തരം പ്രസ്താവനകള്‍ സംഘപരിവാറിനെ സഹായിക്കാന്‍ മാത്രമേ ഉപകരിക്കൂ. അതുകൊണ്ട് വിവാദം ഒഴിവാക്കുന്നതാണ് ഉത്തമമെന്നും റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ എം.എല്‍.എ വ്യക്തമാക്കി. ഇന്ത്യ എന്നത് ഭാരതം എന്നാക്കാനുള്ള ശ്രമം ആശങ്കാജനകമാണ്. ജനാധിപത്വ […]














