Sauditimesonline

KPCC
കരുനാഗപ്പള്ളിയുടെ ജനകീയ മുഖത്തിന് പുരസ്‌കാര തിളക്കം

Saudi News

Damam, gulf, Jeddah, Riyad

ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഫാല്‍ക്കന്‍ ഗവേഷകര്‍

ജയ്‌സല്‍മീര്‍ (മഹാരാഷ്ട്ര): ഇന്ത്യാ-പാക് അതിര്‍ത്തിയായ ജയ്‌സല്‍മീറില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഫാല്‍ക്കന്‍ ഗവേഷകന്‍ ഡോ.സുബൈര്‍ മേടമ്മലും സംഘവും. ഫാല്‍ക്കണുകളുടെ ആവാസ വ്യവസ്ഥ പഠിക്കാനാണ് ഇന്ത്യാ-പാക് അതിര്‍ത്തിയിലെത്തിയത്. ജയ്‌സല്‍മീറിലേക്കുള്ള യാത്രാമധ്യേ മഹാരാഷ്ട്രയിലെ ജയവന്ത് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാര്‍മസി (കൃഷ്ണ ഫൗണ്ടേഷന്‍ വിശ്വ വിദ്യാലയ കാരാട്) എന്ന സ്ഥാപനത്തില്‍ കുട്ടികളോടൊപ്പമാണ് സ്വാതന്ത്ര്യ ദിനത്തില്‍ പങ്കെടുത്തത്. മഹാരാഷ്ട്രയിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് വ്യത്യസ്ത അനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു. സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശം പങ്കുവെച്ച അദ്ദേഹം സ്വാതന്ത്ര്യത്തിനുവേണ്ടി പ്രയത്‌നിച്ച മഹാരഥന്മാരെ അനുസ്മരിക്കുകയും […]

Damam, gulf, Jeddah, Riyad

ഉമറുല്‍ ഫാറൂഖിന്റെ മയ്യത്ത് നാട്ടില്‍ സംസ്‌കരിക്കും

റിയാദ്: പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച മലപ്പുറം പടപ്പറമ്പ് പാങ്ങിച്ചേണ്ടി സ്വദേശി ഉമറുല്‍ ഫാറൂഖ് (34)ന്റെ മയ്യത്ത് നാട്ടില്‍ സംസ്‌കരിക്കുമെന്ന് ഐ സി എഫ് റിയാദ് സെന്‍ട്രല്‍ സാന്ത്വനം വിംഗ് അറിയിച്ചു. അസര്‍ നിസ്‌കാരാനന്തരം എക്‌സിറ്റ് അഞ്ചിലുള്ള അബ്ദുള്ള ബിന്‍ നാസര്‍ അല്‍ മുഹൈനി മസ്ജിദില്‍ മയ്യിത്ത് നിസ്‌കാരം നടത്തിയ ശേഷം ആഗസ്ത് 15 രാത്രി എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ മയ്യിത്ത് നാട്ടിലെത്തിക്കും. റിയാദ് ന്യൂ സനഇയ്യയിലെ ഹോട്ടലില്‍ ജീവനക്കാരനായിരുന്നു. റിയാദ് സൗദി ജര്‍മന്‍ ആശുപതിയില്‍ ചികിത്സയില്‍

Damam, gulf, Jeddah, Riyad

ഒഐസിസി മജ്മ കുടുംബ സംഗമവും അംഗത്വ കാര്‍ഡ് വിതരണവും

റിയാദ്: ഒഐസിസി മജ്മ കമ്മിറ്റി കുടുംബ സംഗമവും അംഗത്വ വിതരണവും വിവിധ പരിപാടികളോടെ നടന്നു. കിര്‍സാന്‍ ഓഡിറ്റോറിയം ഉമ്മന്‍ചാണ്ടി നഗറില്‍ നടന്ന സംഗമം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. സൗഹൃദവും സ്‌നേഹബന്ധങ്ങളും എല്ലാക്കാലത്തും ഊഷ്മളമായി നിലനിര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ദേശീയതലത്തിലും സംസ്ഥാനതലത്തിലും ഉജ്ജ്വലമായ പോരാട്ടം നടത്തുകയാണ്. ഇതിനുവേണ്ടി ഓരോ പ്രവര്‍ത്തകരുടെയും പിന്തുണയും അദ്ദേഹം അഭ്യര്‍ഥിച്ചു. ഒഐസിസി സൗദി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് കോലത്ത് ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.

Damam, gulf, Jeddah

ചെങ്ങന്നൂര്‍ സ്വദേശി ദമ്മാമില്‍ മരിച്ചു

റിയാദ്: ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് സൗദിയില്‍ മരിച്ചു. ചെറുവല്ലൂര്‍ കൊള്ളക്കടവ് പാടിത്തറയില്‍ വീട്ടില്‍ അനില്‍കുമാര്‍ (50) ആണ് ദമ്മാമില്‍ രമിച്ചത്. സൗദിയില്‍ ബിസിനസ് ചെയ്തു വരികയായിരുന്നു. പ്രിയ ആണ് ഭാര്യ. അനുഗ്രഹ, ആരാധന എന്നിവര്‍ മക്കളാണ്. മൃതദേഹം നാട്ടില്‍ സംസ്‌കരിക്കും. ഇതിനായി ദിശ വോളന്റിയര്‍മാരുടെ നേതൃത്വത്തില്‍ നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി.  

Damam, gulf, Jeddah, Riyad

എന്‍എസ്‌കെ സ്വാതന്ത്ര ദിനം ആഘോഷിച്ചു

റിയാദ്: ഇന്ത്യയുടെ 77-ാത് സ്വതന്ത്ര ദിനം എന്‍ എസ് കെ സൗഹൃദ കൂട്ടായ്മ ആഘോഷിച്ചു. റിയാദ് ബത്ഹ ഷാര പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ എന്‍ എസ് കെ പ്രതിന്ധികളും കുടുംബാംഗങ്ങളും പക്കെടുത്തു. ഇന്ത്യന്‍ പതാക ഉയര്‍ത്തിയും കേക്കു മുറിച്ചം മധുരം വിളമ്പിയുമായിരുന്നു ആഘോഷം. മതസൗഹാദം കാത്തു സൂക്ഷിക്കാനും ഐക്യവും യോചിപ്പിനും സ്വാതന്ത്ര്യ ദിനം ഓരോ ഇന്ത്യക്കാരനും കരുത്തു പകണമെന്നും സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ ബാബു പൊട്ടികാട് പറഞ്ഞു. നൗഷാദ് സിറ്റിഫ്‌ളവര്‍, കബീര്‍ കാര്‍ഡന്‍സ്, സലാഹ് ഗ്ലസി എന്നിവര്‍

Damam, gulf, Jeddah, Riyad

സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് റിയാദ് ഇന്ത്യന്‍ എംബസി

റിയാദ്: എഴുപത്തിയേഴാമത് സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ റിയാദ് ഇന്ത്യന്‍ എംബസിയില്‍ ആഘോഷിച്ചു. സ്ഥാനപതി ഡോ. സുഹൈല്‍ അജാസ് ഖാന്‍ പതാക ഉയര്‍ത്തി. എംബസി ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍, ഇന്ത്യന്‍ പ്രവാസി സമൂഹം എന്നിവരുള്‍പ്പെടെ അഞ്ഞൂറിലധികം ആളുകള്‍ പങ്കെടുത്തു. രാഷ്ട്രപതിയുടെ സന്ദേശം അംബാസഡര്‍ അവതരിപ്പിച്ചു. ഇന്ത്യ-സൗദി ബന്ധം ശക്തമാണെന്നു പറഞ്ഞ അംബാസഡര്‍ 2047 ആകുന്നതോടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാന്‍ കഴിയുന്ന മുന്നേറ്റമാണ് നടക്കുന്നതെന്നു പറഞ്ഞു. നൃത്തനൃത്യങ്ങള്‍, ദേശഭക്തി ഗാനം തുടങ്ങി വിവിധ സാംസ്‌കാരിക പരിപാടിളും അരങ്ങേറി. ആഘോഷത്തിന്റെ

Damam, gulf, Jeddah, Riyad

യാത്രക്കാരെ ദുരിതത്തിലാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്: നാളത്തെ റിയാദ്-കണ്ണൂര്‍ വൈകും

റിയാദ്: നാളെ ഉച്ചക്ക് 1.30ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ് (ഐഎക്‌സ് 722) റിയാദ്-കണ്ണൂര്‍ വിമാനം പുറപ്പെടാന്‍ വൈകുമെന്ന് അധികൃതര്‍. രണ്ടര മണിക്കൂര്‍ വൈകി 4.00ന് പുറപ്പെടുമെന്നാണ് അറിയിപ്പ്. അതേസമയം, യാത്രക്കാര്‍ ഉച്ചക്ക് 11.00ന് മുമ്പ് എയര്‍പോര്‍ട്ടിലെത്തി ചെക് ഇന്‍ ചെയ്യണം. വൈകീട്ട് നാലിനാണ് വിമാനം പുറപ്പെടുന്നതെങ്കിലും എയര്‍പോര്‍ട്ട് കൗണ്ടര്‍ മുന്‍ ഷെഡ്യൂള്‍ പ്രകാരം നേരത്തെ അടക്കുമെന്നാണ് എയര്‍ ഇന്ത്യാ ഓഫീസില്‍ അനേഷണം നടത്തിയ യാത്രക്കാര്‍ക്ക് ലഭിച്ച വിവരം. ഇന്നലെ വൈകുന്നേരം 6.25ന് പുറപ്പെടേണ്ട ദുബൈ-കൊച്ചി എയര്‍

Damam, gulf, Jeddah, Riyad

കേളി ‘കിയ’ അവാര്‍ഡ് ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ വിതരണം ചെയ്തു

റിയാദ്: കേളി കലാസാംസ്‌കാരിക വേദി, കുടുംബ വേദി അംഗങ്ങളുടെ കുട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ പ്രോത്സാഹന പുരസ്‌കാരത്തിന്റെ ആലപ്പുഴയിലും കാസര്‍കോടും വിതരണം ചെയ്തു. ആലപ്പുഴ ജില്ലയിലെ പുസ്‌കാര വിതരണം കപ്പക്കട പുന്നപ്ര രക്തസാക്ഷി സ്മാരക മന്ദിരം ആഡിറ്റോറിയത്തില്‍ (സിപിഐ എം അമ്പലപുഴ ഏരിയ കമ്മിറ്റി ആഫീസ്) അമ്പലപ്പുഴ എംഎല്‍എ എച് സലാം നിര്‍വഹിച്ചു. കേളി രക്ഷാധികാരി സമിതി അംഗമായിരുന്ന എം നസീര്‍ അധ്യക്ഷത വഹിച്ചു. കേളി മുന്‍ പ്രസിഡന്റ് ദയാനന്ദന്‍ ഹരിപ്പാട് സ്വാഗതം പറഞ്ഞു. സിപിഐ എം അമ്പലപ്പുഴ

Damam, gulf, Jeddah

മലേഷ്യന്‍ സര്‍വ്വകലാശാലകളില്‍ പ്രവേശനത്തിന് അവസരം

റിയാദ്: ഉന്നത വിദ്യാഭ്യാസത്തിന് നിരവധി അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന രാജ്യാന്തര നിലവാരമുളള മലേഷ്യന്‍ സര്‍വ്വകലാശാലകളുടെ പ്രതിനിധികള്‍ സൗദി അറേബ്യ സന്ദര്‍ശിക്കുന്നു. ആഗ്‌സത് 18 മുതല്‍ 24 വരെ ആണ് സന്ദര്‍ശനം. 18-19 ജിദ്ദ മൂവ്എന്‍പിക് ഹോട്ടല്‍, 20-21 എക്‌സിക്യൂട്ടീവ് ഹോട്ടല്‍ റിയാദ്, 23-24 തീയതികളില്‍ വാര്‍വിക് ഹോട്ടല്‍ അല്‍ കോബാര്‍ എന്നിവിടങ്ങളില്‍ വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവരുമായി സര്‍വകലാശാലാ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തും. മികച്ച വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം വരെ സ്‌കോളര്‍ഷിപ്പ് നേടാനുളള അവസരവും ഒരുക്കിയിട്ടുണ്ട്. താത്പര്യമുളളവര്‍ രജിസ്റ്റര്‍

Damam, gulf, Jeddah, Riyad

റിയാദ് ഇന്ത്യന്‍ എംബസിയില്‍ പുതിയ ഡിസിഎം

റിയാദ്: റിയാദ് ഇന്ത്യന്‍ എംബസിയില്‍ പുതുതായി നിയമിതനായ ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ (ഡിസിഎം) അബു മാത്തന്‍ ജോര്‍ജ് ചുമതല ഏറ്റെടുത്തു. 2009ല്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ ചേര്‍ന്ന അദ്ദേഹം അമേരിക്കയിലെ ഇന്ത്യന്‍ എംബസി, കെയ്‌റോയിലെ ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചിരുന്നു. ബാംഗ്ലൂരിലെ നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യയില്‍ നിന്ന് നിയമം ബിരുദം നേടിയ അദ്ദേഹം അഭിഭാഷകനായി കുറച്ചുകാലം പ്രവര്‍ത്തിച്ചു. കെയ്‌റോയിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അറബി ഭാഷയില്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്.

Damam, gulf, Jeddah, Riyad

റിയാദില്‍ ഒഐസിസി അംഗത്വ കാര്‍ഡ് വിതരണം

റിയാദ്: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രവാസി സംഘടന ഒഐസിസി അംഗത്വമെടുത്തവര്‍ക്കുള്ള കാര്‍ഡ് വിതരണം ആരംഭിച്ചു. ജനുവരി 31 വരെ അപേക്ഷിച്ച മുഴുവന്‍ അംഗങ്ങളുടെയും കാര്‍ഡുകള്‍ കെപിസിസിയില്‍ നിന്നു റിയാദ് സെന്‍ട്രല്‍ കമ്മറ്റി സ്വീകരിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. സൗദി അറബ്യയില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള പ്രവിശ്യയാണ് തലസ്ഥാന നഗരിയായ റിയാദ്. ബത്ഹ ലുഹ ഹാളില്‍ നടന്ന കാര്‍ഡ്‌വിതരണ പരിപാടി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. ജനാധിപത്യ മതേരത്വ ബഹുസ്വര ഇന്ത്യയുടെ വീണ്ടെടുപ്പിന് സാധ്യമാകുന്ന ഇടപെടലുകളെല്ലാം

Damam, gulf, Jeddah, Riyad

ഓണം വരവേല്‍ക്കാനൊരുങ്ങി ഷിഫാ മലയാളി സമാജം

റിയാദ്: ഷിഫ സനയ്യായിലെ തൊഴിലാളികളുടെ കൂട്ടായ്മ ഷിഫാ മലയാളി സമാജം പതിനാറാമത് വാര്‍ഷികവും ഓണാഘോഷവും നടത്താന്‍ തീരുമാനിച്ചു. ഓഗസ്‌റ് 11ന് രാവിലെ 11 മുതല്‍ ഷിഫാ റിമാസ് ഓഡിറ്റോറിയത്തിലാണ് പരിപാടി. 16വര്‍ഷമായി നടത്തിവരുന്ന കേരളോത്സവം ഈ വര്‍ഷം ഒഴിവാക്കി. ആഘോഷങ്ങള്‍ക്കു മാറ്റിവെച്ച തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും. ഓണം പ്രവര്‍ത്തി ദിനമാണ്. അതുകൊണ്ടുതന്നെ ജോലിക്ക് പോകുന്ന സാധാരണ തൊഴിലാളികള്‍ക്ക് ഓണം ആഘോഷിക്കാനും സദ്യ ഒരുക്കാനും കഴിയില്ല. ഇതിനാണ് വിപുലമായ സദ്യ ഒരുക്കി സ്‌നേഹ സംഗമം ഒരുക്കി ഓണത്തെ

Damam, gulf, Jeddah, Riyad

എ.ബി.സി കാര്‍ഗോ-കെ.എം.സി.സി ഫുട്‌ബോള്‍ ഫൈനല്‍ ആഗസ്ത് 11ന്

റിയാദ്: കാല്‍പ്പന്ത് കളിയുടെ കലാശ പോരാട്ടത്തിനൊരുങ്ങി അല്‍ഖാബൂസ് ഫ്‌ലഡ് ലിറ്റ് സ്‌റ്റേഡിയം. രണ്ടര മാസമായി തുടരുന്ന കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി എബിസി കാര്‍ഗോ കപ്പ് മത്സരം ആഗസ്ത് 11 വെളളി വൈകീട്ട് 7ന് അരങ്ങേറും. ബഗ്‌ളഫിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തിനു സമീപം അല്‍ഖാബൂസ് ഫ്‌ലഡ് ലിറ്റ് സ്‌റ്റേഡിയത്തിലാണ് മണ്ഡലം അടിസ്ഥാനമാക്കി നടന്ന മത്സരത്തിന്റെ ഫൈനല്‍. മലബാറിലെ സെവന്‍സ് മൈതാനങ്ങളില്‍ നിറസാന്നിധ്യമായ സല്‍മാന്‍ കുറ്റിക്കോട് മുഖ്യാതിഥിയായി പങ്കെടുക്കും. കലാശപ്പോരാട്ടത്തിന് നിലമ്പൂര്‍, ചേലക്കര മണ്ഡലങ്ങള്‍ ഏറ്റുമുട്ടും. സെമി ഫൈനല്‍

Damam, gulf, Jeddah, Riyad

മൗണ്ട് സീന കോളേജും ഇറാം ഗ്രൂപ്പും ധാരണാപത്രം ഒപ്പുവച്ചു

പാലക്കാട്: മൗണ്ട് സീന കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സും ഇറാം ഗ്രൂപ്പും വിവിധ മേഖലകളില്‍ സഹകരിക്കുന്നതിന് ധാരണ പത്രം ഒപ്പുവച്ചു. കരാറിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ നൈപുണ്യ വികസനം, കരിയര്‍ ഗൈഡന്‍സ്, തൊഴിലധിഷ്ഠിത പരിശീലനം, ഉദ്യോഗ നിയമനം, ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് എന്നീ മേഖലകളില്‍ പരസ്പരം സഹകരിക്കും. മൗണ്ട് സീന രജത ജൂബിലി ആഘോഷ ചടങ്ങില്‍ മൗണ്ട് സീന കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സര്‍ഫ്രാസ് നവാസും ഇറാം ടെക്‌നോളജി ഡയറക്ടര്‍ പൗലോസ് തെപ്പാലയും കരാര്‍ ഒപ്പുവച്ചു. മൗണ്ട് സീന

Scroll to Top