‘ചെറുനാടന്‍ ഹൃദയ സംഗമം’ ഓണാഘോഷം
റിയാദ്: മലസ് നാഷണല്‍ ഹോസ്പിറ്റല്‍ (കെയര്‍) മലയാളി പ്രവാസി കൂട്ടായ്മ ‘ചെറുനാടന്‍ ഹൃദയ സംഗമം’ ഓണാഘോഷം വിവിധ പരിപാടികളോടെ അരങ്ങേറി. പെപ്പര്‍ ട്രീ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഡോ. സാജിദ് സാകി ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ടോണി വര്‍ഗീസ് ജോസഫ്, ജെയിംസ് ഒളിവേലില്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായിരുന്നു. മനു വിശ്വന്‍ കൊട്ടാരത്തില്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് നവാസ്, ഇബ്രാഹിം സാനുള്ള, ബിജി ജോര്‍ജ്, ആശ ഷാജി, റസാഖ് അബ്ദുല്‍സലാം, റോബിന്‍ തോമസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. […]













