നോര്‍ക്ക റൂട്‌സ്-പ്രവാസി ക്ഷേമനിധി അംഗങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം
റിയാദ്: നോര്‍ക്ക റൂട്‌സിലും പ്രവാസി ക്ഷേമനിധിയിലും അംഗങ്ങളായവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു. കേളി ബത്ഹ ഏരിയയിലെ മുഴുവന്‍ അംഗങ്ങളെയും അംഗങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ക്യാമ്പയിന്റെ ഭാഗമായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായവരുടെ കാര്‍ഡുകളാണ് വിതരണം ചെയ്തത്. ബത്ഹ ക്ലാസിക് ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനവും കാര്‍ഡ് വിതരണവും മുഖ്യ രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് നിര്‍വ്വഹിച്ചു. ശുമേസി യൂണിറ്റിലെ മുതിര്‍ന്ന അംഗം മോഹന്‍ കുമാര്‍ കാര്‍ഡ് ഏറ്റുവാങ്ങി. പ്രവാസികളുടെ അഭയകേന്ദ്രമാണ് നോര്‍ക്ക. പ്രവാസികളുടെ പൊതുജനാധിപത്യ വേദിയായ ലോക […]














