മുസാഹ്മിയയില്‍ പുതുപ്പള്ളി ഇലക്ഷന്‍ കണ്‍വെന്‍ഷന്‍
റിയാദ്: ഓഐസിസി മുസാഹ്മിയ യൂണിറ്റ് അംഗത്വം വിതരണം ചെയ്തു. നാഷണല്‍ കമ്മിറ്റി സെക്രട്ടറി സിദ്ദിഖ് കല്ലുപറമ്പന്‍ വനിതാ അംഗം അനുശ്രീക്ക് അംഗത്വ കാര്‍ഡ് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. അംഗങ്ങള്‍ക്കു ഒരു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും പ്രഖ്യാപിച്ചു. പുതുപ്പള്ളിയില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് ചാണ്ടി ഉമ്മനു പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് കൊണ്ടുള്ള തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുല്ല വല്ലാന്‍ഞ്ചിറ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജയന്‍ മാവിള അധ്യക്ഷത വഹിച്ചു. ജില്ലാ നേതാക്കളായ […]














