‘ഓണം പൊന്നോണം’; ആഘോഷത്തിനൊരുങ്ങി അല്‍ മൂസ ജീവനക്കാര്‍
അല്‍ ഹസ: അല്‍ മൂസ ഹോസ്പ്പിറ്റല്‍ മലയാളീസ് അസോസിയേഷന്‍ അണിയിച്ചൊരുക്കുന്ന ‘ഓണം പൊന്നോണം-2023’ ഓഗസ്റ്റ് 18ന് അരങ്ങേറും. മലയാളികളുടെ ദേശീയ ആഘോഷം പ്രവാസ മണ്ണിലും തനിമ ചോരാതെ ആഘോഷിക്കുന്നതിനാണ് ജീവനക്കാര്‍ അവസരം വരുക്കുന്നത്. വിവിധ രാജ്യക്കാരായ സഹപ്രവര്‍ത്തകര്‍ക്ക് പുതുമകള്‍ സമ്മാനിക്കുക എന്നതും ലക്ഷ്യമാണ്. അംഗങ്ങളുടെ വിവിധ കലാപരിപാടികളോടെ രാവിലെ മുതല്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. ഗള്‍ഫ് സാഹചര്യത്തില്‍ ഓണമെത്തുന്നതിന് മുമ്പ് തന്നെ ഓണാഘോഷിക്കുന്നതിന്റെ ആവേശത്തിലാണ് അംഗങ്ങളെന്ന് ഭാരവാഹികള്‍ പറഞ്ഞു. വിഭവ സമൃദ്ധമായ ഓണ സദ്യയുടെ രുചി നുകരാന്‍ സ്വദേശികളും […]














