പ്രവാസികള്‍ സംരംഭം തുടങ്ങാന്‍ കേരളത്തിലേക്ക് വരേണ്ട: കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എ
റിയാദ്: കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍ മൂന്നാം വാര്‍ഷികം ആഘോഷിച്ചു. ‘വര്‍ണ്ണപ്പകിട്ട്-2023’ എന്ന പേരില്‍ സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടിയില്‍ കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗള്‍ഫിലെ ഭരണാധികാരികള്‍ മലയാളികള്‍ ഉള്‍പ്പെടെയുളള ഇന്ത്യക്കാരോട് കാണിക്കുന്ന സ്‌നേഹവും കരുതലുമാണ് കേരളത്തെ നിലനിര്‍ത്തുന്നത്. മലയാളികളുടെ സത്യസന്ധതയാണ് അറബ് നാടുകളിലെ സ്വീകാര്യതയെന്നും കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞു. ഗള്‍ഫില്‍ മലയാളികള്‍ കഠിനാധ്വാനം ചെയ്യുന്നുണ്ട്. എന്നാല്‍ ഏത് മുന്നണി ഭരിച്ചാലും സാധാരണക്കാര്‍ക്ക് മികച്ച സര്‍ക്കാര്‍ സേവനം കേരളത്തില്‍ ലഭിക്കുന്നില്ല. പ്രവാസികള്‍ക്ക് ഒന്നും ചെയ്തു […]













