അടിയറവ് വെയ്ക്കാനുളളതല്ല സ്വാതന്ത്ര്യം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
റിയാദ്: പോരാടി നേടിയ സ്വാതന്ത്യം ഒരു ശക്തിയുടെയും മുന്‍പില്‍ അടിയറവ് വയ്ക്കാന്‍ ഉള്ളതല്ലന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം മലാസ് ബ്ലോക്ക് കണ്‍വെന്‍ഷന്‍. സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി എന്‍.എന്‍. ലത്തീഫ് കണ്ണൂര്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ തെരുവില്‍ അടിസ്ഥാന ജന വിഭാഗങ്ങള്‍ സമര്‍പ്പിച്ച അധ്വാനവും സമ്പത്തും സമയവും രക്തവും ജീവനും നല്‍കിയാണ് ഇന്ത്യ സ്വാതന്ത്ര്യയായത്. സ്വാതന്ത്ര്യ സമര നായകരെ ഒറ്റുകൊടുത്തവരെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത ആളുകളുടെ പട്ടികയില്‍ തിരുകി കയറ്റുന്നത് സമര നായകരോടുള്ള നീതികേടാണെന്ന് അദ്ധേഹം പറഞ്ഞു. […]











