സൗദി മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് അന്താരാഷ്ട്ര അംഗീകാരം
റിയാദ്: സൗദി മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ കണ്ടുപിടുത്തത്തിന് അന്താരാഷ്ട്ര അംഗീകാരം. കിംഗ് സൗദ് യൂണിവേഴ്‌സിറ്റിയിലെ കോളേജ് ഓഫ് മെഡിസിനിലെ വിദ്യാര്‍ത്ഥിനി റെനാദ് ബിന്‍ത് മുസൈദ് അല്‍ ഹുസൈന്‍ ആണ് വാഹനത്തിന് പുറത്തുള്ള ശബ്ദം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന പ്രത്യേക സെന്‍സറുകള്‍ വികസിപ്പിച്ചത്. ശ്രവണ വൈകല്യമുള്ളവര്‍, ബധിരരായ ഡ്രൈവര്‍മാര്‍ എന്നിവര്‍ക്ക് സുരക്ഷിതമായി വാഹനം ഓടിക്കാന്‍ സഹായിക്കുന്നതാണ് പുതിയ കണ്ടുപിടുത്തം. വേള്‍ഡ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷന്റെ മികച്ച കണ്ടുപിടുത്തത്തിനുളള അവാര്‍ഡ്, കൊറിയ ഇന്റര്‍നാഷണല്‍ യൂത്ത് ഒളിമ്പ്യാഡിന്റെ ഭാഗമായുള്ള അന്താരാഷ്ട്ര ശാസ്ത്ര, ഗവേഷണ മത്സരത്തില്‍ […]














