സൗദിയില് വികസിപ്പിച്ച വാക്സിന്; പ്രീക്ലിനിക്കല് പരീക്ഷണം പൂര്ത്തിയായി
റിയാദ്: സൗദി അറേബ്യ വികസിപ്പിച്ച കൊവിഡ് വാക്സിന്റെ പ്രീക്ലിനിക്കല് പരീക്ഷണങ്ങള് പൂര്ത്തിയായി. ഔദ്യോഗിക അനുമതി ലഭിക്കുന്നതോടെ ക്ലിനിക്കല് പരീക്ഷണങ്ങള് ആരംഭിക്കും.രാജ്യത്ത് വികസിപ്പിച്ച വാക്സിന് കൊവിഡിനെ പ്രതിരോധിക്കാന് കഴിയുന്ന ആന്റിബോഡകള് ഉത്പ്പാദിപ്പിക്കാനുളള ശേഷി തെളിയിച്ചിട്ടുണ്ടെന്ന് ഗവേഷണ സംഘത്തിന് നേതൃത്വം നല്കുന്ന ഡോ. ഈമാന് അല് മന്സൂര് പറഞ്ഞു. ഇമാം അബ്ദുള്റഹ്മാന് ബിന് ഫൈസല് യൂണിവേഴ്സിറ്റിയുമായീടെ കീഴിലുളള ഇന്സ്റ്റിറ്റിയൂട്ട് ഫോര് റിസര്ച്ച് ആന്ഡ് മെഡിക്കല് കണ്സള്ട്ടേഷന് ആണ് വാക്സിന് വികസിപ്പിച്ചത്. വിദ്യാഭ്യാസ മന്ത്രാലയം വാക്സിന് വികസന പദ്ധതിക്ക് ധനസഹായം നല്കിയിരുന്നു. […]














