സുരേശന്റെ മൃതദേഹം നാട്ടില്‍ സംസ്‌കരിച്ചു
മിദിലാജ് വലിയന്നൂര്‍ ബുറൈദ: കഴിഞ്ഞ മാസം ബുറൈദയില്‍ മരിച്ച സുരേശന്‍ പുത്തഞ്ചാരി(50)യുടെ നാട്ടില്‍ സംസ്‌കരിച്ചു. സൗദി എയര്‍ലൈന്‍സിന്റെ റിയാദ് കൊച്ചി വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. ഖസീം പ്രവാസി സംഘം മുന്‍ കേന്ദ്രകമ്മറ്റി അംഗം ടി. കെ സലീമിന്റെ നേതൃത്വത്തില്‍ കുടുംബാംഗങ്ങള്‍ മൃതദേഹം ഏറ്റുവാങ്ങി. നോര്‍ക്ക റൂട്‌സിന്റെ സഹായത്തോടെ ജന്മദേശമായ മലപ്പുറം വാഴക്കാടാണ് സംസ്‌കാരം നടന്നത്. 20 വര്‍ഷമായി ബുറൈദയില്‍ ജോലി ചെയ്തിരുന്ന സുരേശന്‍ ആഗസ്ത് 4ന് താമസ സ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഫോറന്‍സിക് പരിശോധനയില്‍ ഹൃദയാഘാതം […]











