Sauditimesonline

nissam
മലയാളി എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന്‍ റിയാദില്‍ മരിച്ചു

Saudi News

Damam, gulf, Jeddah, Riyad

ഖസര്‍ ഹൈപ്പര്‍ സെപ്തംബര്‍ 3ന് ഉദ്ഘാടനം

റിയാദ്: ഷോപ്പിംഗ് അനുഭവമാക്കാന്‍ സമ്പൂര്‍ണ ഇടം ഒരുങ്ങിക്കഴിഞ്ഞു. ഖസര്‍ ഹൈപ്പര്‍മാര്‍ക്കറ്റ് സെപ്തംബര്‍ 3ന് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 4.30ന് പൗരപ്രമുഖനും വ്യവസായിയുമായ ഉമര്‍ സലിം ആയിള് അല്‍ ഉതൈബി ഉദ്ഘാടനം നിര്‍വഹിക്കും. റിയാദ് ബത്ഹ ഫിലിപ്പീനോ മാര്‍ക്കറ്റില്‍ മനില പ്ലാസയിലാണ് വിശാലമായ ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇരുപത് ഡിപ്പാര്‍ട്ട്‌മെന്റുകളിലായി നൂറിലധികം രാജ്യങ്ങളിലെ അന്‍പതിനായിരത്തിലധികം ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശ്രേണി ഒരുക്കിയിട്ടുണ്ട്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആവശ്യമായതെല്ലാം ഒരു കുടക്കീഴില്‍ തയ്യാറാക്കിയാണ് ഹൈപ്പര്‍മാര്‍ക്കറ്റ് സജ്ജീകരിച്ചിട്ടുളളത്. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും ഉദ്ഘാടന പരിപാടികള്‍. […]

Damam, gulf, Jeddah, Riyad

വിര്‍ച്വല്‍ ഓണം ആഘോഷിച്ച് റിയാദിലെ പ്രവാസി കൂട്ടായ്മകള്‍

റിയാദ്: വിവിധ പ്രവാസി കൂട്ടായ്മകള്‍ ഓണം ആഘോഷിച്ചു. ഗൃഹാതുര സ്മരണകള്‍ പങ്കുവെച്ചും കലാപരിപാടികള്‍ അവതരിപ്പിച്ചും ഓണ്‍ലൈനിലാണ് ഓണം ആഘോഷിച്ചത്. സുബൈര്‍ കുഞ്ഞു ഫൗണ്ടേഷന്‍ ഫാമിലി ഫോറം റിയാദില്‍ സംഘടിപ്പിച്ച ഓണാഘോഷം ഡോ. എം കെ മുനീര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ഡോ. എസ് അബ്ദുള്‍ അസീസ് അധ്യക്ഷത വഹിച്ചു. ഡോ. തമ്പി വേലപ്പന്‍, ഡോ. എ വി ഭരതന്‍, രാജു വര്‍ഗീസ് ജയന്‍ കൊടുങ്ങല്ലൂര്‍, ഷക്കീബ് കൊളക്കടന്‍, ഷംനാദ് കരുനാഗപ്പള്ളി, ഇബ്രാഹിം സുബഹാന്‍,

Damam, gulf, Jeddah, Riyad

കിരീടാവകാശിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് സൗദി ജനത

റിയാദ്: സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന് മുപ്പത്തിയഞ്ചാം ജന്മദിനം. ഔദ്യോഗിക ആഘോഷങ്ങളില്ലെങ്കിലും സൗദിയിലെ ജനങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നേതാവിന് ആശംസകള്‍ നേര്‍ന്നു. രാജ്യത്ത് വിപ്ലവകരമായ പരിവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കിയ യുവ ഭരണാധികാരി എന്ന നിലയിലാണ് പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധനേടുന്നത്. രാജ്യത്തിന്റെ ഭാവിയെ ലക്ഷ്യമാക്കി പ്രഖ്യാപിച്ച വിഷന്‍ 2030ന് വന്‍ സ്വീകാര്യതയാണ് ദേശീയ അന്തര്‍ദേശീയ രംഗത്ത് ലഭിച്ചത്. സമഗ്ര വികസനവും എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുകയുമാണ് പദ്ധതി ലക്ഷ്യം

Damam, gulf, Jeddah, Riyad

വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ ആലോചന

റിയാദ്: അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് ഗൗരവമായി പരിശോധിച്ചു വരുകയാണെന്ന് ആരോഗ്യ മന്ത്രാലയം. അതേസമയം, കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച് വ്യാപാര, സേവന മേഖലകളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചുവരുകയാണെന്നും മന്ത്രാലയം.വിദേശങ്ങളില്‍ കഴിയുന്ന സൗദിയില്‍ റസിഡന്റ് പെര്‍മിറ്റുളളവരുടെ റീ എന്‍ട്രി വിസ കാലാവധി സെപ്തംബര്‍ 30 വരെ സൗജന്യമായി നീട്ടി നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ വിസ കാലാവധി തീരുന്നതിന് മുമ്പ് മടങ്ങി വരണമെങ്കില്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിക്കണം. ഈ സാഹചര്യത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രഖ്യാപനം ശുഭസൂചനയാണ്. രാജ്യത്ത് കൊവിഡ് രോഗികളുടെ

Damam, gulf, Jeddah, Riyad

‘അവനവനെയറിയുക’ സിജി ശില്പശാല

റിയാദ്: സ്വയം മനസിലാക്കുന്ന അവസ്ഥയിലേ വ്യക്തിത്വ വളര്‍ച്ച പൂര്‍ത്തിയാകുകയുള്ളൂവെന്ന് സൈക്കോതെറാപ്പി കൗണ്‍സിലറും ക്ലിനിക്കല്‍ ഹിപ്‌നോതെറാപ്പിസ്റ്റുമായ തെഹ്‌സീന്‍ സാകിര്‍. സ്വയം തിരിച്ചറിയുകയും മാറ്റങ്ങള്‍ ആവശ്യമായ മേഖലകളില്‍ അനുയോജ്യമായ സ്വഭാവ വളര്‍ച്ച കൈവരിക്കുകയും വേണം. അപ്പോള്‍ മാത്രമാണ് വ്യക്തികള്‍ സമൂഹത്തിനും കുടുംബത്തിനും മുതല്‍ കൂട്ടാകുന്നതെന്നും അവര്‍ പറഞ്ഞു. സിജി മദേഴ്‌സ് റിയാദ് ചാപ്റ്റര്‍ സംഘടിപ്പിച്ച് ‘അവനവനെയറിയുക’ ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു. വിവിധതരം വ്യക്തിസ്വഭാവങ്ങളെ ട്രാന്‍സാക്ഷണല്‍ അനാലിസിസിലൂടെ പരിചയപ്പെടുത്തി. എന്തെല്ലാം മാറ്റങ്ങള്‍ വരുത്തിയാല്‍ പക്വമായ സ്വഭാവ സവിശേഷത കൈവരിക്കാന്നെും വിശദീകരിച്ചു. സാബിറ ലത്തീഫ്

Damam, gulf, Jeddah, Riyad

വിദേശത്തുളളവരുടെ റീ എന്‍ട്രി വിസ പുതുക്കി തുടങ്ങി

റിയാദ്: കൊവിഡ് പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് സൗദിയില്‍ നിന്നു റീ എന്‍ട്രി വിസയില്‍ രാജ്യം വിട്ടവര്‍ക്ക് ആശ്വാസം. കാലാവധിയുളള ഇഖാമയുളളവര്‍ക്ക് റീ എന്‍ട്രി വിസയുടെ കാലാവധി ഒരു മാസത്തേക്ക് ദീര്‍ഘിപ്പിച്ചു നല്‍കി. മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വിദേശ തൊഴിലാളികള്‍ക്ക് ആശ്വാസമാണ് സൗദി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റിന്റെ നടപടി. റിഡന്റ് പെര്‍മിറ്റുളള വിദേശികളുടെ വിവരങ്ങള്‍ സൗദി നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇവിടെയുളള വവരങ്ങളുടെ അടിസ്ഥാനത്തില്‍ സൗജന്യമായി റീ എന്‍ട്രി പുതുക്കി തുടങ്ങിയതായി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു. അടുത്ത മാസം 30

Damam, gulf, Jeddah, Riyad

എം കെ മുഹമ്മദ്അലി ചെറൂപ്പ നാട്ടില്‍ മരിച്ചു

മിദ്‌ലാജ് വലിയന്നൂര്‍ ബുറൈദ: സാമൂഹിക പ്രവര്‍ത്തകനും മുന്‍ പ്രവാസിയുമായ എം കെ മുഹമ്മദ് അലി മരിച്ചു. മുപ്പത്തിരണ്ട് വര്‍ഷം ബുറൈദയിലെ ‘ഹദായദ്’ എന്ന സ്ഥാപനത്തിലായിരുന്നു ജോലി. രണ്ട് വര്‍ഷം മുമ്പാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. കെ എം സി സി സജീവ പ്രവര്‍ത്തകനായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ഒരാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു. തലച്ചോറിലെ അമിത രക്തസ്രവമാണ് മരണ കാരണം ഭാര്യ: മറിയം കുറ്റിക്കാട്ടൂര്‍, മക്കള്‍: നജ്മുന്നിസ, റിസ്വാന, നവാസ്, അല്‍ത്താഫ്. ജാമാതാക്കള്‍: റഫീക് യു.കെ

Damam, gulf, Jeddah, Riyad

ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്ലാസ്മാ ദാന കാംപയിന് സമാപനം

റിയാദ്: കൊവിഡ് ബാധിതര്‍ക്ക് ആശ്വാസവുമായി സൗദിയിലെ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സംഘടിപ്പിച്ച പ്ലാസ്മ രക്തദാന ദേശീയ കാംപയിന്‍ സമാപിച്ചു. രക്തദാതാക്കളുടെ ലഭ്യത കുറയുകയും രക്തശേഖരണം അനിവാര്യവുമായ സാഹചര്യത്തിലാണ് ഫ്രറ്റേണിറ്റി ഫോറം പ്ലാസ്മ, രക്തദാന ദേശീയ കാംപയിന്‍ സംഘടിപ്പിച്ചത്. ഒരു മാസം നീണ്ടു നിന്ന കാംപയിന്‍ സൗദിയിലെ എല്ലാ പ്രവിശ്യകളിലും സര്‍ക്കാര്‍ ആശുപത്രികളുമായി സഹകരിച്ചാണ് നടത്തിയത്. ഫ്രറ്റേണിറ്റി ഫോറം റിയാദ് കേരളാ ചാപ്റ്ററിന്റെ കീഴില്‍ അല്‍ജൗഫ്, അറാര്‍, ഹായില്‍, അല്‍റാസ്, അല്‍ഖര്‍ജ് എന്നിവിടങ്ങളില്‍ രക്തദാന ക്യാംപ് സംഘടിപ്പിച്ചിരുന്നു. കാംപയിന്‍

Damam, gulf, Jeddah, Riyad

വിദഗ്ദ ചികിത്സക്കിടെ കൊവിഡ് ബാധിച്ചു; വയനാട് സ്വദേശിയെ നാട്ടിലെത്തിച്ചു

റിയാദ്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ച യുവാവിനെ വിദഗ്ദ ചികിത്സക്ക് നാട്ടിലെത്തിച്ചു. വയനാട് സുല്‍ ത്താന്‍ ബത്തേരി പൂമല കൂട്ടപ്പിലാക്കല്‍ ശിഹാബി(31)നെയാണ് റിയാദില്‍ നിന്നു കെ.എം.സി.സി ചാര്‍ട്ടര്‍ വിമാനത്തില്‍ നാട്ടിലെത്തിച്ചത്. സഹോദരന്‍ സിദ്ദീഖ് അനുഗമിച്ചു. ക.എം.സി.സി വെല്‍ഫെയര്‍ വിംഗിന്റെ സഹായത്തോടെ സ്ട്രക്ചറിയലാണ് യാത്ര ഒരുക്കിയത്. ശിഹാബിനെ കോഴിക്കോട് ഇഖ്‌റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനുവരി ഒന്നിനായിരുന്നു അപകടം. സഹോദരനൊപ്പം റിയാദിലെ സുവൈദിയില്‍ ബക്കാല ജീവനക്കാരനായിരുന്നു. വീടുകളില്‍ സാധനങ്ങള്‍ വിതരണം ചെയ്തു മടങ്ങുമ്പോള്‍ ശിഹാബ് ഓടിച്ചിരുന്ന വാഹനത്തില്‍

Damam, gulf, Jeddah, Riyad

പാലത്തായി പീഡനം; സര്‍ക്കാര്‍ പ്രതിയെ സംരക്ഷിക്കുന്നു: സോഷ്യല്‍ ഫോറം

അല്‍ അഹ്‌സ: പാലത്തായില്‍ ബാലികയെ പീഡിപ്പിച്ച ബി.ജെ.പി നേതാവ് പത്മരാജനെതിരെ പോക്‌സോ നിയമം ഒഴിവാക്കിയത് പ്രതിയെ സംരക്ഷിക്കാനാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം. സര്‍ക്കാരും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രിസിക്യൂഷനും നിര്‍ദ്ദേശിച്ച പ്രകാരമാണ് െ്രെകംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. സംഘപരിവാര്‍ നേതാവിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു എന്നതിന്റെ തെളിവാണിതെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ അഹ്‌സ ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു. മന്ത്രി ശൈലജ ടീച്ചറുടെ മണ്ഡലത്തില്‍ സംഘപരിവാര്‍ അധ്യാപകന്റെ ക്രൂര പീഡനത്തിനിരയായ പതിനൊന്നുകാരിക്ക് നീതി നിഷേധിക്കുകയാണ്. പോലീസില്‍ ആര്‍.എസ്.എസ്

Damam, gulf, Jeddah, Riyad

കരിപ്പൂര്‍ ദുരന്തം; രക്ഷാ പ്രവര്‍ത്തകര്‍ക്ക് ആദരം

കോഴിക്കോട്: കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം പ്രശസ്തി പത്രവും ഓണക്കോടിയും സമ്മാനിച്ചു. കോഴിക്കോട് ഇന്റര്‍ന്നാഷണല്‍ എയര്‍പ്പോര്‍ട്ടില്‍ നടന്ന ചടങ്ങ് കൊണ്ടോട്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.സി. ഷീബ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എം ബഷീര്‍ അദ്ധ്യക്ഷ്യത വഹിച്ചു. എം.ഡി.എഫ് വൈസ് പ്രസിഡന്റ് ജോയ് ജോസഫ് കൊണ്ടോട്ടി, നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മുഹമ്മദ് റാഫി, നഗരസഭ കൗണ്‍സിലര്‍ പാറപ്പുറം ഇണ്ണി, ഹസ്സന്‍ സഖാഫി (എസ്‌വൈഎസ് മലപ്പുറം), എയര്‍ ഇന്ത്യ ക്രൈസിസ് മാനേജ്‌മെന്റ്

Damam, gulf, Jeddah, Riyad

ഐ സി എഫ് കൗണ്‌സിലിംഗ്

ബുറൈദ: കോവിട് കാലത്തെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ നല്ല ഗുണങ്ങള്‍ സ്വീകരിക്കുന്നതോടൊപ്പം ക്ലാസ്മുറികളില്‍ നഷ്ടമാകുന്ന നല്ല പാഠങ്ങള്‍ പകര്‍ന്നു നല്‍കാന്‍ രക്ഷിതാക്കള്‍ തയ്യാറാവണമെന്നു കൗണ്‍സിലറും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ ശിഹാബുദ്ധീന്‍ നഈമി. ഐ സി എഫ് അല്‍ ഖസീം സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച സ്റ്റുഡന്റ്‌സ് ആന്റ് പേരന്റ്‌സ് കൗണ്‍സിലിംഗില്‍ സംസാരിക്കുകയായിരുന്നു. കാലികപ്രസക്തമായ എല്ലാ വിഷയങ്ങളിലും സമയ ബന്ധിതമായി ഇടപെടുകയും ആവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുകയും ചെയ്തു വരുകയാണ് ഐ സി എഫ്. പരിപാടി അബ്ദുറഹീം കോട്ടക്കല്‍ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം

Damam, gulf, Jeddah, Riyad

റിയാദ് സിജി മദേഴ്‌‌സിന് പുതിയ ഭാരവാഹികള്‍

റിയാദ്: സെന്റര്‍ ഫോര്‍ ഇന്‍ഫോര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് (സിജി) വനിതാ ഘടകം സിജി മദേഴ്‌സ് റിയാദ് ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍. വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ വിര്‍ച്വലായി നടന്ന യോഗത്തിലാണ് ഭാരവാഹികളെ തെരെഞ്ഞെടുത്തത്. എക്‌സിക്യൂട്ടീവ് അംഗങ്ങളുടെയും ഭാരവാഹികളെയും സഫീന ഫൈസല്‍ പ്രഖ്യാപിച്ചു. സാബിറ ലബീബ് (പ്രസിഡന്റ്), ഷഫ്‌ന നിഷാന്‍ (സെക്രട്ടറി), ഷീബ ഫൈസല്‍, ബനാന്‍ (ജോ. സെക്രട്ടറിമാര്‍), സഫീന ഫൈസല്‍ (ട്രഷറര്‍), ഫെബിന നിസാര്‍, ശബീബ റഷീദ് അലി, ശര്‍മി നവാസ് (എച് ആര്‍ കോ ഓര്‍ഡിനേറ്റര്‍),

Damam, gulf, Jeddah, Riyad

ബില്‍ കുടിശ്ശിക അടക്കാത്തവര്‍ക്ക് ഫൈനല്‍ എക്‌സിറ്റ് ഇല്ല

റിയാദ്: സൗദിയില്‍ നിന്നു രാജ്യം വിടണമെങ്കില്‍ വിദേശികളുടെ പേരിലുളള വിവിധ സേവനങ്ങളുടെ ബില്‍ കുടിശ്ശിക പൂര്‍ണമായി അടക്കണമെന്ന് പാസ്‌പോര്‍ട് ഡയറക്ടറേറ്റ്. വിദേശ തൊഴിലാളികളുടെ പേരിലുളള ടെലിഫേണ്‍, ഇലക്ട്രിസിറ്റി, വാട്ടര്‍ കണക്ഷനുകളുടെ ബില്‍ തുക കുടിശ്ശികയുളളവര്‍ക്ക് ഫൈനല്‍ എക്‌സിറ്റ് വിസ അനുവദിക്കില്ല. ടെലികോം കമ്പനികളില്‍ വരിക്കാരായ നിരവധി വിദേശികള്‍ കുടിശ്ശിക അടക്കാതെ രാജ്യം വിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കര്‍ശന നടപടി സ്വീകരിക്കുന്നത്. സന്ദര്‍ശന വിസ പുതുക്കുന്നതിന് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലായ അബ്ശിര്‍ വഴി

Scroll to Top