റിയാദ് നാടക വേദിക്ക് സംഗീത നാടക അക്കാദമി അംഗീകാരം
റിയാദ്: നാടക കല പ്രോത്സാഹിപ്പിക്കുന്നതിന് രൂപംകൊണ്ട റിയാദ് നാടക വേദി ആന്റ് ചില്‍ഡ്രന്‍സ് തീയേറ്ററിന് കേരള സംഗീത നാടക അക്കാദമി അംഗീകാരം. അഞ്ചു വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയ സമിതിക്ക് 2023 വരെ അംഗീകാരം പുതുക്കി നല്‍കി. പ്രവാസികള്‍ക്കിടയില്‍ മലയാള നാടകം പരിചയപ്പെടുത്തുക, നാടക കലാകാരന്‍മാരുടെ ഉന്നമനത്തിനു പ്രവര്‍ത്തിക്കുക എന്നിവയാണ് സമിതിയുടെ ലക്ഷ്യം. www.nadakam.com വെബ്‌സൈറ്റുമായി സഹകരിച്ച് പ്രവൃത്തിക്കുന്ന നാടകവേദി മിഡില്‍ ഈസ്റ്റില്‍ കേരള സംഗീത നാടക അക്കാദമിയുടെ അംഗീകാരമുള്ള ഏക സമിതിയാണ്. 25 അംഗ കേന്ദ്ര കമ്മറ്റിയുടെ […]











