Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം
Damam, gulf, Jeddah, Riyad

ചേര്‍ത്തു നിര്‍ത്തലാണ് മാനവികത: മുഹമ്മദുകുട്ടി സഖാഫി

റിയാദ്: സ്വയം വളരുക മാത്രമല്ല, മറ്റുളളവരെ കൈപിടിച്ചുയര്‍ത്താനും ചേര്‍ത്തു നിര്‍ത്താനും കഴിയുമ്പോഴാണ് മാനവികത പുലരുകയുളളൂവെന്ന് മുഹമ്മദുകുട്ടി സഖാഫി ഒളമതില്‍. മുആവിയ വിശ്രമകേന്ദ്രത്തില്‍ നടന്ന ഗുറാബി സെക്ടര്‍ ഐ സിഎഫ് തിളക്കം-2023 പ്രവര്‍ത്തക ക്യാമ്പില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സെന്‍ട്രല്‍ പ്രെസിഡെന്റ് ശംസുദ്ധീന്‍ സഖാഫി ഓങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. മുജീബ് എറണാകുളം ഉദ്ഘാടനം ചെയ്തു. സമിതി പഠനം, ആത്മീയം, ആദര്‍ശം, വിഷയാവതരണം, ചര്‍ച്ചാനേരം, വിനോദം, തുടങ്ങി വിവിധ സെഷനുകള്‍ക്ക് ശുക്കൂറലി ചെട്ടിപ്പടി, അബ്ദുല്‍ മജീദ് താനാളൂര്‍, നിഷാദ് […]

Damam, gulf, Jeddah, Riyad

ഏഴ് ഇടങ്ങളില്‍ കേളി പി കൃഷ്ണപിളള അനുസ്മരണം

റിയാദ്: പി കൃഷ്ണപിള്ളയുടെ 75-ാമത് ചരമവാര്‍ഷികം കേളി സമുചിതമായി ആചരിച്ചു. കേളിയുടെ പതിനഞ്ച് രക്ഷാധികാരി സമിതികളെ അഞ്ച് മേഖലകളായും രണ്ട് ഏരിയ സമിതികളായും തിരിച്ച് ഏഴ് ഇടങ്ങളിലായാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. അല്‍ഖര്‍ജ് ഏരിയാ രക്ഷാധികാരി സമിതിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തിലും ദവാദ്മിയില്‍ ഷാജി പ്ലാവിലയിലും അസിസിയ ന്യൂ സനയ്യ അര്‍ബഈന്‍ മേഖലയില്‍ ഹസ്സന്‍ പുന്നയൂരും അധ്യക്ഷത വഹിച്ചു. ബത്ഹ മര്‍ഖബ് സുലൈ മേഖലയില്‍ സെന്‍ ആന്റണി, റോദ നസീം മേഖലയില്‍

Damam, gulf, Jeddah, Riyad

എ.ബി.സി കാര്‍ഗോ സെന്‍ഡ് ആന്റ് ഡ്രൈവ് രണ്ടാം ഘട്ട വിജയികളെ പ്രഖ്യാപിച്ചു

റിയാദ്: ഇരുപത്തി അഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി എ.ബി.സി കാര്‍ഗോ ‘സെന്‍ഡ് ആന്റ് െ്രെഡവ് സീസണ് ടു’ രണ്ടാം ഘട്ട നറുക്കെടുപ്പ് പൂര്‍ത്തിയായി. കഴിഞ്ഞ ദിവസം ബത്ഹ ഫറസ്ദഖ് സ്ട്രീറ്റിലെ ഏ.ബി.സി കാര്‍ഗോ കോര്‍പറേറ്റ് ഓഫീസില്‍ ആയിരകണക്കിന് ആളുകളെ സാക്ഷിയാക്കിയാണ് നറുക്കെടുപ്പ് നടന്നത്. എബിസി കാര്‍ഗോ ഡയറക്ടര്‍ സലിം പുതിയോട്ടില്‍, നിസാര്‍ പുതിയോട്ടില്‍, ചേമ്പര്‍ ഓഫ് കോമേഴ്‌സ് പ്രതിനിധി ഹംദാന്‍ അലി ബേദനി, അബ്ദുല്ല അല്‍ ഖഹ്താനി, ബഷീര്‍ പാരഗണ്‍ തുടങ്ങി പ്രമുഖര്‍ സന്നിഹിതരായിരുന്നു. മൂന്ന് ടൊയോട്ട കൊറോള

Damam, gulf, Jeddah, Riyad

നജ്‌റാനില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

നജ്‌റാന്‍: കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കെഎംസിസി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജാബിര്‍ ആരാമ്പ്രത്തിന്റെ സ്വാഗതം പറഞ്ഞു. ഫൈസലിയ ഏരിയാ പ്രസിഡണ്ട് സുബൈര്‍ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. കെഎംസിസി പ്രസിഡണ്ട് സലാം പൂളപ്പോയില്‍ ഉദ്ഘാടനം ചെയ്തു. നിസാര്‍ ഫൈസി ചെറുകുളമ്പ്, ഖലീലുറന്മാന്‍ ചെറുതുരുത്തി, ഹാരിസ് കൊടുവള്ളി എന്നിവര്‍ ‘സ്വാതന്ത്ര്യാനന്തര ഇന്‍ന്ത്യയിലെ സ്വാതന്ത്ര്യമില്ലായ്മ’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ലീഡേര്‍സ് മീറ്റില്‍ സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ സലാം പൂളപ്പോയില്‍, സലീം ഉപ്പള, നിസാര്‍ ഫൈസി, നസീര്‍

Damam, gulf, Jeddah, Riyad

സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് റിയാദ് ടാക്കീസ്

റിയാദ്: ഇന്ത്യയുടെ 77-ാമത് സ്വാതന്ത്ര്യദിനം സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കീസ് ആഘോഷിച്ചു. ഹറാജ് മദീന ഹൈപ്പര്‍മാര്‍ക്കറ്റിന്റെ സഹകരണത്തോടെയായിരുന്നു ആഘോഷ പരിപാടികള്‍. റിയാദ് ടാക്കീസ് വൈസ് പ്രസിഡണ്ട് നബീല്‍ ഷാ അധ്യക്ഷത വഷിച്ചു. രക്ഷാധികാരി അലി ആലുവ ആമുഖ പ്രഭാഷണം നടത്തി. വിമുക്തഭടന്‍ സജി തന്നികൊത്ത്, ശിഹാബ് കൊടിയത്തൂര്‍, ഫാറുഖ് കോവില്‍, സനു മാവേലിക്കര, ഇബ്രാഹിം, ശുകൂര്‍, ഷാഫി, നവാസ് ഒപ്പീസ്, സലാം പെരുമ്പാവൂര്‍, ഷമീര്‍ കല്ലിങ്കല്‍, സജീര്‍ സമദ്, ഷൈജു പച്ച, സുനില്‍ബാബു എടവണ്ണ എന്നിവര്‍ പ്രസംഗിച്ചു.

Damam, gulf, Jeddah, Riyad

വൈവിധ്യമാണ് ഇന്ത്യയുടെ കരുത്ത്: ഐസിഎഫ് പൗരസഭ

റിയാദ്: ബഹുസ്വരതയാണ് ഉറപ്പ് എന്ന പ്രമേയത്തില്‍ ഐസിഎഫ് പൗര സഭ സംഘടിപ്പിച്ചു. വൈവിധ്യമാണ് ഇന്ത്യയുടെ പ്രൗഢിയും പൗരാണിക കരുത്തും വ്യക്തമാക്കുന്നത്. വ്യത്യസ്ഥ മതങ്ങളും ഭാഷകളും വേഷങ്ങളും സംസ്‌കാരങ്ങളും ആണ് ഇന്ത്യയെ വേറിട്ട് നിര്‍ത്തുന്നത്. പരിപാടിയി ഉദ്ഘാടനം ചെയ്ത ഐസിഎഫ് റിയാദ് സെന്‍ട്രല്‍ പ്രസിഡെന്റ് മുഹമ്മദ് കുട്ടി സഖാഫി ഒളമതില്‍ പറഞ്ഞു. ഐ സി എഫ് ബത്ഹ, ഗുറാബി സെക്ടറുകളാണ് പൗര സഭ സംഘടിപ്പിച്ചത്. ബത്ഹ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കൊളത്തൂര്‍ അബ്ദുര്‍ ഖാദര്‍ ഫൈസി പ്രാര്‍ത്ഥന

Damam, gulf, Jeddah, Riyad

എബിസി ഫുട്‌ബോള്‍: കപ്പ് കൈക്കലാക്കി നിലമ്പൂര്‍

റിയാദ്: കാല്‍പ്പന്ത് കളിയുടെ മനോഹര നിമിഷങ്ങള്‍ക്ക് സാക്ഷിയായ റിയാദ് കെഎംസിസി-എ ബി സി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ആഘോഷാരവങ്ങളോടെ പരിസമാപ്തി. കലാശപ്പോരാട്ടത്തില്‍ ചേലക്കര മണ്ഡലത്തെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് നിലമ്പൂര്‍ മണ്ഡലം എ ബി സി കപ്പില്‍ മുത്തമിട്ടു. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി മണ്ഡലം അടിസ്ഥാനത്തില്‍ നടത്തിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം ആദ്യാവസാനം വീറും വാശിയും നിറഞ്ഞതായിരുന്നു. ഇരു ഗോള്‍മുഖത്തും നിരന്തരം അക്രമണങ്ങളുണ്ടായെങ്കിലും നിലമ്പൂര്‍ തന്നെയായിരുന്നു കളിയിലെ കേമന്മാര്‍. ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍

Damam, gulf, Jeddah, Riyad

സൗദി ലുലുവില്‍ ഓണസദ്യക്ക് പഴയിടം മോഹനന്‍ നമ്പൂതിരിയുടെ രുചിക്കൂട്ട്

റിയാദ്: കേരളത്തിന്റെ പ്രശസ്ത സദ്യ പാചക വിദഗ്ദ്ധനായ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ ഊട്ടുപുരകളിലെ രുചി പുണ്യവുമായി സൗദിയിലെ ലുലു ശാഖകളില്‍ ഓണസദ്യ. നാവിനും മനസ്സിനും നൊസ്റ്റാള്‍ജിയയുടെ രുചിക്കൂട്ട് തൊട്ടുകൂട്ടി കേരളത്തിന്റെ സ്വാദിഷ്ടമായ ഇരുപത്തിരണ്ട് ഇനം വിഭവങ്ങളടങ്ങിയ വിപുലമായ ഓണസദ്യയൊരുക്കുന്നത് പഴയിടത്തിന്റെ കൈപ്പുണ്യം ഇത്തവണ ലുലുവിന്റെ ഓണസദ്യയില്‍ ആസ്വദിക്കാന്‍ കഴിയും. 32.90 റിയാലാണ് വില. ഓഗസ്റ്റ് 28ന് വൈകുന്നേരം 7ന് മുമ്പ് ഓര്‍ഡര്‍ ചെയ്താല്‍ പിറ്റേന്ന് 12.30 ന് അതാത് സ്‌റ്റോറുകളില്‍ ് സദ്യ വിതരണം ചെയ്യും. ഓര്‍ഡറുകള്‍

Damam, gulf, Jeddah, Riyad

ഒഐസിസി മജ്മ കുടുംബ സംഗമവും അംഗത്വ കാര്‍ഡ് വിതരണവും

റിയാദ്: ഒഐസിസി മജ്മ കമ്മിറ്റി കുടുംബ സംഗമവും അംഗത്വ വിതരണവും വിവിധ പരിപാടികളോടെ നടന്നു. കിര്‍സാന്‍ ഓഡിറ്റോറിയം ഉമ്മന്‍ചാണ്ടി നഗറില്‍ നടന്ന സംഗമം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. സൗഹൃദവും സ്‌നേഹബന്ധങ്ങളും എല്ലാക്കാലത്തും ഊഷ്മളമായി നിലനിര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ദേശീയതലത്തിലും സംസ്ഥാനതലത്തിലും ഉജ്ജ്വലമായ പോരാട്ടം നടത്തുകയാണ്. ഇതിനുവേണ്ടി ഓരോ പ്രവര്‍ത്തകരുടെയും പിന്തുണയും അദ്ദേഹം അഭ്യര്‍ഥിച്ചു. ഒഐസിസി സൗദി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് കോലത്ത് ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.

Damam, gulf, Jeddah, Riyad

സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് റിയാദ് ഇന്ത്യന്‍ എംബസി

റിയാദ്: എഴുപത്തിയേഴാമത് സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ റിയാദ് ഇന്ത്യന്‍ എംബസിയില്‍ ആഘോഷിച്ചു. സ്ഥാനപതി ഡോ. സുഹൈല്‍ അജാസ് ഖാന്‍ പതാക ഉയര്‍ത്തി. എംബസി ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍, ഇന്ത്യന്‍ പ്രവാസി സമൂഹം എന്നിവരുള്‍പ്പെടെ അഞ്ഞൂറിലധികം ആളുകള്‍ പങ്കെടുത്തു. രാഷ്ട്രപതിയുടെ സന്ദേശം അംബാസഡര്‍ അവതരിപ്പിച്ചു. ഇന്ത്യ-സൗദി ബന്ധം ശക്തമാണെന്നു പറഞ്ഞ അംബാസഡര്‍ 2047 ആകുന്നതോടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാന്‍ കഴിയുന്ന മുന്നേറ്റമാണ് നടക്കുന്നതെന്നു പറഞ്ഞു. നൃത്തനൃത്യങ്ങള്‍, ദേശഭക്തി ഗാനം തുടങ്ങി വിവിധ സാംസ്‌കാരിക പരിപാടിളും അരങ്ങേറി. ആഘോഷത്തിന്റെ

Damam, gulf, Jeddah, Riyad

‘ഓണം പൊന്നോണം’; ആഘോഷത്തിനൊരുങ്ങി അല്‍ മൂസ ജീവനക്കാര്‍

അല്‍ ഹസ: അല്‍ മൂസ ഹോസ്പ്പിറ്റല്‍ മലയാളീസ് അസോസിയേഷന്‍ അണിയിച്ചൊരുക്കുന്ന ‘ഓണം പൊന്നോണം-2023’ ഓഗസ്റ്റ് 18ന് അരങ്ങേറും. മലയാളികളുടെ ദേശീയ ആഘോഷം പ്രവാസ മണ്ണിലും തനിമ ചോരാതെ ആഘോഷിക്കുന്നതിനാണ് ജീവനക്കാര്‍ അവസരം വരുക്കുന്നത്. വിവിധ രാജ്യക്കാരായ സഹപ്രവര്‍ത്തകര്‍ക്ക് പുതുമകള്‍ സമ്മാനിക്കുക എന്നതും ലക്ഷ്യമാണ്. അംഗങ്ങളുടെ വിവിധ കലാപരിപാടികളോടെ രാവിലെ മുതല്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. ഗള്‍ഫ് സാഹചര്യത്തില്‍ ഓണമെത്തുന്നതിന് മുമ്പ് തന്നെ ഓണാഘോഷിക്കുന്നതിന്റെ ആവേശത്തിലാണ് അംഗങ്ങളെന്ന് ഭാരവാഹികള്‍ പറഞ്ഞു. വിഭവ സമൃദ്ധമായ ഓണ സദ്യയുടെ രുചി നുകരാന്‍ സ്വദേശികളും

Damam, gulf, Jeddah, Riyad

ഉക്രെയ്ന്‍ പ്രതിസന്ധി: 40 രാജ്യങ്ങള്‍ പങ്കെടുത്ത സമാധാന ചര്‍ച്ച ജിദ്ദയില്‍ സമാപിച്ചു

റിയാദ്: ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് സമാധാന ഉച്ചകോടി സംഘടിപ്പിക്കണമെന്ന് ഉക്രെയ്ന്‍ നിര്‍ദ്ദേശിച്ചു. ഉക്രെയ്ന്‍ പ്രതിസന്ധി പരിഹരിക്കാന്‍ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ജിദ്ദയില്‍ ചേര്‍ന്ന പ്രത്യേക സമ്മേളനത്തിലാണ് ഉക്രെയിന്‍ നിര്‍ദേശം സമര്‍പ്പിച്ചത്. ഉക്രെയ്‌ന്റെ പ്രാദേശിക സമഗ്രത പൂര്‍ണ്ണമായി പുനഃസ്ഥാപിക്കണം, റഷ്യന്‍ സേനയുടെ പൂര്‍ണ്ണമായി പിന്‍മാറണം, ഭക്ഷ്യ-ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കണം, ആണവ സുരക്ഷ ഉറപ്പുവരുണം, മുഴുവ തടവുകാരെയും മോചിപ്പിക്കണം. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഒത്തുതീര്‍പ്പു ശ്രമങ്ങളെ പിന്തുണയ്ക്കുമെന്നും ഉക്രൈന്‍ വ്യക്തമാക്കി. പ്രതിസന്ധി പരിഹരിക്കുന്നതിനുദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ ഉള്‍പ്പെടെ നാല്പതിലധികം രാജ്യങ്ങളിലെ നയതന്ത്ര

Damam, gulf, Jeddah, Riyad

ഐസിഎഫ് മക്കാ ‘ജംഗ്ഷന്‍’ സമാപിച്ചു

മക്ക: ഐ സി എഫ് മക്കാ പ്രൊവിന്‍സ് വാര്‍ഷിക കൗണ്‍സില്‍ സമാപിച്ചു. ഐ സിഎഫ് യൂനിറ്റ് തലം മുതല്‍ ‘ജന്‍ങ്ഷന്‍ 23’ എന്ന പേരില്‍ നടത്തിവന്ന വാര്‍ഷിക കൗണ്‍സില്‍ കാമ്പയിനാണ് സമാപിച്ചത്. ‘സ്‌നേഹ കേരളം പ്രവാസത്തിന്റെ കരുതല്‍’ എന്ന പേരില്‍ ഐസിഎഫ് നടത്തിയ ജനസമ്പര്‍ക്ക പരിപാടിയിലൂടെ പ്രാവാസ ലോകത്തെ മലയാളികളെ നേരില്‍ കണ്ടും കേട്ടും പരസ്പരം സ്‌നേഹം പങ്കുവെച്ചും ഐസിഎഫ് സേവന പ്രവര്‍ത്തനങ്ങള്‍ ബോധ്യപ്പെടുത്താന്‍ കാമ്പയിന് കഴിഞ്ഞു. അതിനു ശേഷമാണ് ഐസിഎഫ് വാര്‍ഷിക കൗണ്‍സില്‍ ചേര്‍ന്നത്. മക്ക

Damam, gulf, Jeddah, Riyad

സൗദിയില്‍ കാര്‍ മിറഞ്ഞ് മലയാളി യുവവ് മരിച്ചു

റിയാദ്: ഹോത്ത ബനീ തമീമില്‍ കാര്‍ മിറഞ്ഞ് മലയാളി യുവാവ് മരിച്ചു. കൊല്ലം ശാസ്താംകോട്ട കുമരംചിറ കോട്ടക്കാട്ടുമുക്ക് വലിയ വീട്ടില്‍ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ മുഹമ്മദ് റാശിദ് (27) ആണ് മരിച്ചത്. കാറില്‍ ഉണ്ടായിരുന്ന സുഹൃത്ത് പെരുവയല്‍ നാസിം പരിക്കുകളോടെ ബനീ തമീം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. റിയാദ് പ്രവിശ്യയില്‍പെട്ട ഹോത്ത ബനീ തമീമില്‍ ശനിയാഴ്ച രാത്രി ഒമ്പതിനാണ് നിയന്ത്രണം വിട്ട കാര്‍ മിറഞ്ഞത്. ഹരീഖില്‍ നിന്ന് അല്‍ ഹയിറിലേക്ക് പുറപ്പെട്ട ഇവര്‍ 50 കിലോ മീറ്റര്‍

Scroll to Top