Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം
Damam, gulf, Jeddah, Riyad

‘ഓണം പൊന്നോണം’; ആഘോഷത്തിനൊരുങ്ങി അല്‍ മൂസ ജീവനക്കാര്‍

അല്‍ ഹസ: അല്‍ മൂസ ഹോസ്പ്പിറ്റല്‍ മലയാളീസ് അസോസിയേഷന്‍ അണിയിച്ചൊരുക്കുന്ന ‘ഓണം പൊന്നോണം-2023’ ഓഗസ്റ്റ് 18ന് അരങ്ങേറും. മലയാളികളുടെ ദേശീയ ആഘോഷം പ്രവാസ മണ്ണിലും തനിമ ചോരാതെ ആഘോഷിക്കുന്നതിനാണ് ജീവനക്കാര്‍ അവസരം വരുക്കുന്നത്. വിവിധ രാജ്യക്കാരായ സഹപ്രവര്‍ത്തകര്‍ക്ക് പുതുമകള്‍ സമ്മാനിക്കുക എന്നതും ലക്ഷ്യമാണ്. അംഗങ്ങളുടെ വിവിധ കലാപരിപാടികളോടെ രാവിലെ മുതല്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. ഗള്‍ഫ് സാഹചര്യത്തില്‍ ഓണമെത്തുന്നതിന് മുമ്പ് തന്നെ ഓണാഘോഷിക്കുന്നതിന്റെ ആവേശത്തിലാണ് അംഗങ്ങളെന്ന് ഭാരവാഹികള്‍ പറഞ്ഞു. വിഭവ സമൃദ്ധമായ ഓണ സദ്യയുടെ രുചി നുകരാന്‍ സ്വദേശികളും […]

Damam, gulf, Jeddah, Riyad

ഉക്രെയ്ന്‍ പ്രതിസന്ധി: 40 രാജ്യങ്ങള്‍ പങ്കെടുത്ത സമാധാന ചര്‍ച്ച ജിദ്ദയില്‍ സമാപിച്ചു

റിയാദ്: ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് സമാധാന ഉച്ചകോടി സംഘടിപ്പിക്കണമെന്ന് ഉക്രെയ്ന്‍ നിര്‍ദ്ദേശിച്ചു. ഉക്രെയ്ന്‍ പ്രതിസന്ധി പരിഹരിക്കാന്‍ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ജിദ്ദയില്‍ ചേര്‍ന്ന പ്രത്യേക സമ്മേളനത്തിലാണ് ഉക്രെയിന്‍ നിര്‍ദേശം സമര്‍പ്പിച്ചത്. ഉക്രെയ്‌ന്റെ പ്രാദേശിക സമഗ്രത പൂര്‍ണ്ണമായി പുനഃസ്ഥാപിക്കണം, റഷ്യന്‍ സേനയുടെ പൂര്‍ണ്ണമായി പിന്‍മാറണം, ഭക്ഷ്യ-ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കണം, ആണവ സുരക്ഷ ഉറപ്പുവരുണം, മുഴുവ തടവുകാരെയും മോചിപ്പിക്കണം. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഒത്തുതീര്‍പ്പു ശ്രമങ്ങളെ പിന്തുണയ്ക്കുമെന്നും ഉക്രൈന്‍ വ്യക്തമാക്കി. പ്രതിസന്ധി പരിഹരിക്കുന്നതിനുദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ ഉള്‍പ്പെടെ നാല്പതിലധികം രാജ്യങ്ങളിലെ നയതന്ത്ര

Damam, gulf, Jeddah, Riyad

ഐസിഎഫ് മക്കാ ‘ജംഗ്ഷന്‍’ സമാപിച്ചു

മക്ക: ഐ സി എഫ് മക്കാ പ്രൊവിന്‍സ് വാര്‍ഷിക കൗണ്‍സില്‍ സമാപിച്ചു. ഐ സിഎഫ് യൂനിറ്റ് തലം മുതല്‍ ‘ജന്‍ങ്ഷന്‍ 23’ എന്ന പേരില്‍ നടത്തിവന്ന വാര്‍ഷിക കൗണ്‍സില്‍ കാമ്പയിനാണ് സമാപിച്ചത്. ‘സ്‌നേഹ കേരളം പ്രവാസത്തിന്റെ കരുതല്‍’ എന്ന പേരില്‍ ഐസിഎഫ് നടത്തിയ ജനസമ്പര്‍ക്ക പരിപാടിയിലൂടെ പ്രാവാസ ലോകത്തെ മലയാളികളെ നേരില്‍ കണ്ടും കേട്ടും പരസ്പരം സ്‌നേഹം പങ്കുവെച്ചും ഐസിഎഫ് സേവന പ്രവര്‍ത്തനങ്ങള്‍ ബോധ്യപ്പെടുത്താന്‍ കാമ്പയിന് കഴിഞ്ഞു. അതിനു ശേഷമാണ് ഐസിഎഫ് വാര്‍ഷിക കൗണ്‍സില്‍ ചേര്‍ന്നത്. മക്ക

Damam, gulf, Jeddah, Riyad

സൗദിയില്‍ കാര്‍ മിറഞ്ഞ് മലയാളി യുവവ് മരിച്ചു

റിയാദ്: ഹോത്ത ബനീ തമീമില്‍ കാര്‍ മിറഞ്ഞ് മലയാളി യുവാവ് മരിച്ചു. കൊല്ലം ശാസ്താംകോട്ട കുമരംചിറ കോട്ടക്കാട്ടുമുക്ക് വലിയ വീട്ടില്‍ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ മുഹമ്മദ് റാശിദ് (27) ആണ് മരിച്ചത്. കാറില്‍ ഉണ്ടായിരുന്ന സുഹൃത്ത് പെരുവയല്‍ നാസിം പരിക്കുകളോടെ ബനീ തമീം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. റിയാദ് പ്രവിശ്യയില്‍പെട്ട ഹോത്ത ബനീ തമീമില്‍ ശനിയാഴ്ച രാത്രി ഒമ്പതിനാണ് നിയന്ത്രണം വിട്ട കാര്‍ മിറഞ്ഞത്. ഹരീഖില്‍ നിന്ന് അല്‍ ഹയിറിലേക്ക് പുറപ്പെട്ട ഇവര്‍ 50 കിലോ മീറ്റര്‍

Damam, gulf, Jeddah, Riyad

വക്കം പുരുഷോത്തമന്‍ അപൂര്‍വ്വ വ്യക്തിത്വം: ഒഐസിസി

റിയാദ്: ഓ ഐ സി സി തിരുവനന്തപുരം ജില്ലാ കമ്മിറ്റി വക്കം പുരുഷോത്തമന്‍ അനുശോചനം സംഘടിപ്പിച്ചു. ഭരണ രംഗത്ത് വിവിധ പദവികള്‍ വഹിച്ച അദ്ദേഹം മികച്ച ഭരണാധികാരിയും കോണ്‍ഗ്രസ് പ്രസ്ഥാനത്തിലെ അപൂര്‍വ്വ വ്യക്തിത്വമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സജീര്‍ പൂന്തുറ അദ്ധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി എം കുഞ്ഞി കുമ്പള, സലീം കളക്കര, നിഷാദ് ആലംകോട്, റഫീഖ് വെമ്പായം, നാസര്‍ കല്ലറ, വി.ജെ നസ്‌റുദീന്‍, റസാക്ക് പൂക്കോട്ടുപാടം, നൗഫല്‍ പാലക്കാടന്‍,

Damam, gulf, Jeddah, Riyad

ഉമ്മന്‍ ചാണ്ടിയും ശിഹാബ് തങ്ങളും ജനങ്ങളെ ഹൃദയത്തോട് ചേര്‍ത്ത നേതാക്കള്‍

റിയാദ്: സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പാതയില്‍ കേരള ജനതയെ ഹൃദയത്തോട് ചേര്‍ത്ത നേതാക്കളായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമെന്ന് റിയാദ് കെഎംസിസി അനുസ്മരണ യോഗം. മുസ്ലിം ലീഗ് നേതാക്കളായിരുന്ന സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍, ചെര്‍ക്കളം അബ്ദുല്ല, എം.ഐ തങ്ങള്‍ എന്നിവരെയും അനുസ്മരിച്ചു. പൊതു പ്രവര്‍ത്തന രംഗത്ത് പുലര്‍ത്തിയ കളങ്കരഹിതമായ ജീവിതമാണ് മരണ ശേഷവും അവര്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയെന്നും പങ്കെടുത്തവര്‍ പറഞ്ഞു. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി അപ്പോളൊ ഡിമോറയില്‍ സംഘടിപ്പിച്ച

Damam, gulf, Jeddah, Riyad

ഈത്തപ്പഴപ്പെരുമ: മധുനുകരുന്ന മഹാ മേള റിയാദില്‍

നൗഫല്‍ പാലക്കാടന്‍ റിയാദ്: മധുരം കിനിയുന്ന അറേബ്യന്‍ ഈത്തപ്പഴങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയുമായി റിയാദില്‍ ഈത്തപ്പഴ മേളക്ക് തുടക്കം. ബത്ഹ നഗരത്തില്‍ നിന്ന് 10 കിലോമീറ്റര്‍ അകെ അതീഖയിലാണ് രണ്ടാമത് റിയാദ് ഈത്തപ്പഴ മേള. അതീഖ ചന്തയോട് ചേര്‍ന്നുള്ള മൈതാനിയില്‍ പ്രതേകം സജ്ജമാക്കിയ വേദിയിലാണ് മേള ഒരുക്കിയിട്ടുളളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഈത്തപ്പഴ കച്ചവടക്കാരും കര്‍ഷകരും വിവിധയിനം ഈത്തപ്പഴങ്ങളും മൂല്യ വര്‍ധിത ഉത്പ്പന്നങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വിത്പ്പനക്കും പവലിയനില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. മേളയിലെത്തുന്ന സന്ദര്‍ശകരെ അറബ് ആതിഥേയ ശൈലിയിലാണ്

Damam, gulf, Jeddah, Riyad

ജിസിസി രാജ്യങ്ങളില്‍ ലീഗല്‍ കണ്‍സള്‍ട്ടന്റ്; നോര്‍ക്ക റൂട്‌സ് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സൗദി അറേബ്യ ഉള്‍പ്പെടെ പ്രവാസി മലയാളികള്‍ കൂടുതലുളള രാജ്യങ്ങളില്‍ നോര്‍ക്ക റൂട്‌സ് ലീഗല്‍ കണ്‍സള്‍ട്ടന്റുമാരെ നിയമിക്കുന്നു. വിദേശ രാജ്യങ്ങളില്‍ മലയാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് നിയമ സഹായം നല്‍കുന്നതിന് മലയാളികളായ അഭിഭാഷകരുടെ സൗജന്യ സേവനം ലഭ്യമാക്കുന്നതിനാണ് കണ്‍സള്‍ട്ടന്റുമാരെ നിയമിക്കുന്നത്. സൗദിയിലെ റിയാദ്, ദമാം, ജിദ്ദ എന്നിവിടങ്ങളില്‍ ഒരാളെ വീതം നിയമിക്കും. വിദേശ രാജ്യങ്ങളിലെ നിയമത്തെക്കുറിച്ചുള്ള അജ്ഞത, ചെറിയ കുറ്റകൃത്യങ്ങള്‍ എന്നിവയെ തുടര്‍ന്ന് തടവില്‍ കഴിയുന്നവര്‍, തന്റെതല്ലാത്ത കാരണത്താല്‍ നിയമ നടപടി നേരിടുന്നവര്‍ എന്നിവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക

Damam, gulf, Jeddah, Riyad

സമകാലിക ഇന്ത്യയുടെ നേര്‍ ചിത്രം ചര്‍ച്ച ചെയ്ത് ‘ചില്ല’

റിയാദ്: സമകാലീന ഇന്ത്യ കടന്നു പോകുന്ന ചരിത്ര സന്ധികളുടെ നേര്‍ചിത്രവും ഉള്ളറിവും ചര്‍ച്ച ചെയ്ത് ‘ചില്ല’. ജൂലൈ മാസത്തെ ‘എന്റെ വായന’ പരിപാടിയിലാണ് ചരിത്രവും വര്‍ത്തമാനവും വിശകലനം ചെയ്തത്. രേവതി ലോളിന്റെ ‘ദ അനാട്ടമി ഓഫ് ഹേറ്റ്’ എന്ന കൃതിയുടെ ശ്രീജിത് ദിവാകരന്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ ‘വെറുപ്പിന്റെ ശരീര ശാസ്ത്രം’ എന്ന പുസ്തകം ഷഹീബ വി. കെ. അവതരിപ്പിച്ചു. മതത്തിന്റെ പേരില്‍ ഒരു സമൂഹത്തിനെതിരെ ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ ആക്രമണം 2002ലെ ഗുജറാത്ത് കലാപം

Damam, gulf, Jeddah

മാധ്യമ സഹകരണത്തിനൊരുങ്ങി ഇന്ത്യയും സൗദിയും

റിയാദ്: ഇന്ത്യ-സൗദി മാധ്യമ സഹകരണം ശക്തമാക്കാന്‍ ധാരണ. ഇതുസംബന്ധിച്ച് സൗദി റേഡിയോ ആന്‍ഡ് ടെലിവിഷന്‍ അതോറിറ്റി സി.ഇ.ഒ മുഹമ്മദ് ബിന്‍ ഫഹദ് അല്‍ഹാരിതിയും ഇന്ത്യന്‍ അംബാസഡര്‍ സുഹെല്‍ അജാസ് ഖാനും കൂടിക്കാഴ്ച നടത്തി. നേരത്തെ ഇരു രാജ്യങ്ങളും ഒപ്പുവെച്ച ഉഭയകക്ഷി ധാരണാപത്രങ്ങളുടെ അടിസ്ഥാനത്തില്‍ സാധ്യമായ മേഖലകളില്‍ മാധ്യമ രംഗത്തു സഹകരിക്കും. മാധ്യമ രംഗത്തെ വളര്‍ച്ചയും വികാസവും ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ഇന്ത്യന്‍ അംബാസഡര്‍ വിശദീകരിച്ചു. ഇരുരാഷ്ട്രങ്ങള്‍ക്കും പ്രയോജനകരമായ അനുഭവങ്ങളുടെ കൈമാറ്റത്തിനു സഹകരണം സഹായിക്കുമെന്ന് അല്‍ഹാരിതി പറഞ്ഞു.  

Damam, gulf, Jeddah, Riyad

എബിസി കാര്‍ഗോ-കെഎംസിസി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സെമി ഫൈനല്‍ ആഗസ്ത് 4ന്

റിയാദ്: എബിസി കാര്‍ഗോ കപ്പ്-കെഎംസിസി മണ്ഡല തല ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സെമി ഫൈനല്‍ ആഗസ്ത് 4 (വെളളി) വൈകീട്ട് 7.30ന് അരങ്ങേറും. സെമി ഫൈനലില്‍ യോഗ്യത നേടിയ നിലമ്പൂര്‍, തിരുരങ്ങാടി, ഷോര്‍ണൂര്‍, ചേലക്കര മണ്ഡലങ്ങള്‍ മത്സരിക്കും. ഫൈനല്‍ മത്സരം ആഗസ്ത് 11ന് നടക്കും. ബഗ്‌ളഫ് കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തിന് സമീപം അല്‍ ഖാബൂസ് ഫ്‌ളഡ് ലിറ്റ് സ്‌റ്റേഡിയത്തിലാണ് സെമി, ഫൈനല്‍ മത്സരങ്ങള്‍ അരങ്ങേറുക. (Location: https://www.google.com/maps?q=24.807931900024414,46.838287353515625&z=17&hl=en ) സൗദിയിലെ പ്രഗത്ഭരായ ഫുട്‌ബോള്‍ താരങ്ങള്‍ സെമി, ഫൈനല്‍

Damam, gulf, Jeddah, Riyad

അനശ്വര ഗായകന്റെ ഓര്‍മ ദിനം ആചരിച്ച് റഫി ഫൗണ്ടേഷന്‍

റിയാദ്: അനശ്വര ഗായകന്‍ മുഹമ്മദ് റഫിയുടെ 43-ാം ചരമ ദിനം ആചരിച്ച് സൗദിയിലെ റഫി ഫൗണ്ടേഷന്‍. ഗള്‍ഫ് മലയാളി ഫൗണ്ടേഷനുമായി സഹകരിച്ച് നടത്തിയ പരിപാടിയില്‍ ‘റഫി നൈറ്റ്’ എന്ന പേരില്‍ സംഗീത വിരുന്നും അരങ്ങേറി. മുഹമ്മദ് റഫി ആലപിച്ച അനശ്വര ഗാനങ്ങള്‍ ആലപിച്ചാണ് ഓര്‍മ ദിനം ആചരിച്ചത്. റഫി ഗാനങ്ങളിലൂടെ ശ്രദ്ധേയനായ മുഹമ്മദ് അസ്‌ലം സംഗീത വിരുന്നിന് നേതൃത്വം നല്‍കി. ഗായകരായ സുമി അരവിന്ദ്, പ്രിയ ബൈജു എന്നിവരും ഗാനങ്ങള്‍ ആലപിച്ചു. റിയാദ് ശിഫ റാമിസ് ഓഡിറ്റോറിയത്തില്‍

Damam, gulf, Jeddah, Riyad

ഉംറ തീര്‍ഥാടകര്‍ക്ക് ഒരു ലക്ഷം റിയാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ

റിയാദ്: വിദേശ ഉംറ തീര്‍ഥാടകരുടെ വിമാനം റദ്ദാക്കിയാല്‍ നഷ്ട പരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് സൗദി ഹജ്, ഉംറ മന്ത്രാലയം. ഉംറ വിസ ഫീസ് നിരക്കില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്‍പ്പെടുമെന്നും മന്ത്രാലയം വ്യക്തമാക്കി. സൗദി അറേബ്യ സന്ദര്‍ശിക്കുന്ന വിദേശ ഉംറ തീര്‍ഥാടകരില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനമാണുളളത്. കഴിഞ്ഞ വര്‍ഷം 2.36 ലക്ഷം തീര്‍ഥാടകരാണ് ഉംറ നിര്‍വഹിക്കാന്‍ ഇന്ത്യയില്‍ നിന്ന് എത്തിയത്. അതുകൊണ്ടുതന്നെ ഉംറ വിസയോടൊപ്പം ലഭിക്കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുന്നവരില്‍ ഇന്ത്യക്കാരും ഉള്‍പ്പെടും. ഒരു ലക്ഷം റിയാല്‍

Damam, gulf, Jeddah, Riyad

ഹിജ്‌റ പാലായനം പുനസ്ഷ്ടിച്ച് ‘പ്രവാചകന്റെ കാല്‍പാടുകള്‍’

നസ്‌റുദ്ദീന്‍ വി ജെ ഇസ്‌ലാമിക ചരിത്രത്തില്‍ സുപ്രധാന അധ്യായമാണ് ഹിജ്‌റ. 1400 വര്‍ഷം മുമ്പ് മലകളും കുന്നുകളും താഴ്‌വരകളും താണ്ടി ദുര്‍ഘടമായ പാതയിലൂടെ മക്കയില്‍ നിന്ന് മദീനയിലേക്ക് പ്രവാചകനും സംഘവും സഞ്ചരിച്ചു. ഹിജ്‌റ കലണ്ടറിന്റെ ആരംഭവും ഈ സംഭവമാണ്. ഇത് പുനരാവിഷ്‌കരിച്ച് തയ്യാറാക്കിയ ഹിജ്‌റ എക്‌സിബഷന്‍ സന്ദര്‍ശകര്‍ക്ക് കൗതുക കാഴ്ചയാകുന്നു. പ്രവാചകന്‍ മുഹമ്മദ് നബി (സ) ശത്രുക്കളില്‍ നിന്ന് രക്ഷ നേടുന്നതിനാണ് മക്കയില്‍ നിന്ന് മദീനയിലേക്ക് പാലായനം ചെയ്തത്. ചരിത്രത്തില്‍ രേഖപ്പെടുത്തിയ പാലായനം പ്രമേയമാക്കി ‘പ്രവാചകന്റെ കാല്‍പാടുകള്‍’

Scroll to Top