Sauditimesonline

kmcc alpy
തണലറ്റ കുടുംബത്തിന് സ്‌നേഹത്തണലായി കെഎംസിസി: ശ്രീകുമാറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ 10 ലക്ഷത്തിന്റെ കരുതല്‍
Damam, gulf, Jeddah, Riyad

റിയാദ് ഹെല്‍പ് ഡസ്‌കിന് പുരസ്‌കാരം സമ്മാനിച്ചു

റിയാദ്: ഡോ എ.പി.ജെ അബ്ദുല്‍ കലാം സ്മാരക സന്നദ്ധ സേവാ പുരസ്‌കാരം റിയാദ് ഹെല്‍പ് ഡസ്‌കിന് സമ്മാനിച്ചു. കൊവിഡ് കാലത്തെ മികച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം. ഗള്‍ഫ് മലയാളി ഫെഡറേഷനാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. കൊവിഡ് കാലത്ത് ഇരുപത്തിനാലു മണിക്കൂറും പ്രവാസി സമൂഹത്തിന് സേവനം അനുഷ്ടിച്ചതിനുളള അംഗീകാരമാണിത്. വൈറസ് ബാധിതരെ ആശുപത്രികളിലെത്തിക്കുകയും ഭക്ഷണവും മരുന്നും അവിശ്യകാര്‍ക്ക് വീടുകളിലെത്തിക്കുന്നതിനും ഹെല്‍പ് ഡസ്‌ക് മാതൃകാ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. ജിഎംഎഫ് നേതാക്കളായ അബ്ദുല്‍ അസീസ് പവിത്രം, റാഫി പാങ്ങോട്, ജയന്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ […]

Damam, gulf, Jeddah, Riyad

നബീല്‍ പാഴൂരിന് യാത്രയയപ്പ്

റിയാദ്: കാല്‍പ്പന്തു കാളി ക്കാരുടെ കൂട്ടായ്മ റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (റിഫ) ട്രഷറര്‍ നബീല്‍ പാഴൂരിന് യാത്രയയപ്പ് നല്‍കി. റിഫ ക്ലബ് അംഗങ്ങളും സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിച്ചു. അസല്‍ ഹിന്ദ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ റിഫ പ്രസിഡന്റ്് ബഷീര്‍ ചേലേമ്പ്ര അധ്യക്ഷത വഹിച്ചു. ശാമില്‍ പാഴൂര്‍, സൈഫു കരുളായി, അബ്ദുല്ല വല്ലാഞ്ചിറ, മുജീബ് ഉപ്പട, ബഷീര്‍ കാരന്തൂര്‍, മുസ്തഫ കവ്വായി, ശരീഫ് കാളികാവ്, ഷറഫു ചെറുവാടി, ശകീല്‍ തിരൂര്‍ക്കാട്, നൗഷാദ് ചക്കാല, ജുനൈസ്

Damam, gulf, Jeddah, Riyad

‘അലിവി’ന്റെ കനിവ് നാളെ നാടിന് സമര്‍പ്പിക്കും

റിയാദ്: അലിവ് ചാരിറ്റി സെല്‍ റിയാദ് ചാപ്റ്റര്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഫിസിയോ തെറാപ്പി ആന്റ് റിഹാബിലിറ്റേഷന്‍ സെന്റര്‍ സെപ്തംബര്‍ 12ന് നാടിനു സമര്‍പ്പിക്കും. മലപ്പുറം വേങ്ങര ചേറ്റിപ്പുറമാടിയിലാണ് അത്യാധുനിക സൗകര്യമുളള മള്‍ട്ടി സ്‌പെഷ്യാലിറ്റി സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ രാവിലെ 9.30ന് ഉദ്ഘാടനം നിര്‍വ്വഹിക്കും. പി കെ കുഞ്ഞാലിക്കുട്ടി എം പി മുഖ്യാതിഥിയായിരിക്കും. അലിവ് പ്രസിഡന്റ് സയ്യിദ് മുനവറലി തങ്ങള്‍ മധ്യക്ഷത വഹിക്കും. എം എല്‍ എ അഡ്വ.

Damam, gulf, Jeddah, Riyad

‘ഓറ ആര്‍ട്ടി ക്രാഫ്റ്റ്‌സ്’ അധ്യാപകദിനം ആഘോഷിച്ചു

റിയാദ്: വനിതാ കൂട്ടായ്മ ഓറ ആര്‍ട്ടി ക്രാഫ്റ്റ്‌സ് അധ്യാപക ദിനം ആഘോഷിച്ചു. ഓണ്‍ലൈനില്‍ നടന്ന പരിപാടി ജസ്റ്റിസ് കെമാല്‍ പാഷ ഉദ്ഘാടനം ചെയ്തു. സമഗ്രമായ വ്യക്തിത്വ വികസനമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഭാവി തലമുറയെ സൃഷ്ടിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയുന്നത് അധ്യാപകര്‍ക്കാണ്. അതുകൊണ്ടുതന്നെ അധ്യാപക വിദ്യാര്‍ത്ഥി ബന്ധം ഊഷ്മളമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചെന്നിത്തല ജവഹര്‍ നവോദയ വിദ്യാലയം ചിത്രകലാ അധ്യാപകന്‍ സജി കുമാര്‍ ചിത്രകല, കരകൗശല വിദ്യ എന്നിവ പരിചയപ്പെടുത്തി. ജൈവകൃഷി സംരക്ഷണ സമിതി സംസ്ഥാന

Damam, gulf, Jeddah, Riyad

‘അറിവിന്റെ ജാലകം തുറന്ന് ഇവ’ വിജയികള്‍ക്ക് ഉപഹാരം സമ്മാനിച്ചു

റിയാദ്: ആലപ്പുഴക്കാരുടെ കൂട്ടായ്മ ഈസ്റ്റ് വെനീസ് (ഇവ) അസോസിയേഷന്‍ ഓണ്‍ലൈന്‍ ക്വിസ് മത്സര വിജയികള്‍ക്കുള്ള ഉപഹാരം വിതരണം ചെയ്തു. കൊവിഡ് കാലത്ത് ആരംഭിച്ച മത്സരത്തിന്റെ രണ്ടാം ഘട്ട വിജയികള്‍ക്കാണ് ഉപഹാരം വിതരണം ചെയ്തത്. വിവിധ ക്ലാസുകളില്‍ ഉന്നത വിജയം കൈവരിച്ച ഇവ അംഗങ്ങളുടെ മക്കള്‍ക്ക് പ്രശംസാ ഫലകം സമ്മാനിച്ചു. അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപകരായ ഇവ അംഗങ്ങളെ ആദരിക്കുകയും ചെയ്തു. പരിപാടി നസ്‌റുദ്ദീന്‍ വി ജെ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശരത് സ്വാമിനാഥന്‍ അധ്യക്ഷത വഹിച്ചു. ധന്യ ശരത്

Damam, gulf, Jeddah, Riyad

സൗദി സമ്പദ് ഘടന കരുത്താര്‍ജ്ജിക്കുന്നു

റിയാദ്: കൊവിഡ് രോഗബാധിതരുടെ എണ്ണം ഗണ്യമായി കുറയുകയും നിയന്ത്രണ വിധേയമാവുകയും ചെയ്തതോടെ സൗദി സമ്പദ് ഘടന ശക്തിപ്രാപിക്കുന്നു. നിക്ഷേപം, ധനകാര്യം എന്നീ മന്ത്രിമാരാണ് സമ്പദ് ഘടന കരുത്താര്‍ജ്ജിക്കുന്നതായി അറിയിച്ചത്. കൊവിഡിന് മുമ്പുളള സ്ഥിതിയിലേക്ക് രാജ്യത്തെ സമ്പദ് ഘടന കടക്കുകയാണെന്നും മന്ത്രിമാര്‍ അറിയിച്ചു. ഈ വര്‍ഷം ജൂണ്‍ വരെ അഞ്ഞൂറിലധികം പുതിയ സംരഭങ്ങള്‍ക്കുളള ലൈസന്‍സുകള്‍ വിതരണം ചെയ്തതായും മന്ത്രാലയം അറിയിച്ചു. റിയാദ്: കൊവിഡ് രോഗബാധിതരുടെ എണ്ണം ഗണ്യമായി കുറയുകയും നിയന്ത്രണ വിധേയമാവുകയും ചെയ്തതോടെ സൗദി സമ്പദ് ഘടന ശക്തിപ്രാപിക്കുന്നു.

Damam, gulf, Jeddah, Riyad

ആരോഗ്യ മേഖലയില്‍ തൊഴില്‍ കരാര്‍ പുതുക്കുന്നതില്‍ നിയന്ത്രണം

റിയാദ്: പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ വിദേശികളായ ആരോഗ്യ പ്രവര്‍ത്തകരുടെ തൊഴില്‍ കരാര്‍ പുതുക്കുന്നതിന് സൗദിയില്‍ നിയന്ത്രണം. പുതിയ തീരുമാനം ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുളളവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ ഇടവരുത്തും. അതേസമയം, സ്‌പെഷ്യലൈസേഷന്‍ കേഡറിലുള്ളവരുടെ കരാറുകള്‍ പുതുക്കി നല്‍കും. സ്‌പെഷ്യലൈസേഷന്‍ വിഭാഗത്തിലുളളവരുടെ സേവനം അത്യാവശ്യമാണെങ്കില്‍ മാത്രമാണ് കരാര്‍ പുതുക്കാന്‍ അനുമതിയുളളത്. ഇവരുടെ കരാര്‍ പുതുക്കുന്നതിന് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ എച് ആര്‍ വിഭാഗമായിരുന്നു എന്നാല്‍ ഇനിമുതല്‍ അതിന് അനുമതി ഉണ്ടാവില്ല. റീജിയനല്‍ ഹെല്‍ത് ഡയറക്ടര്‍ക്കാണ് ഇനിമുതല്‍

Damam, gulf, Jeddah, Riyad

സൗദിയില്‍ വാട്‌സ്ആപിന് ബദല്‍ വരുന്നു

റിയാദ്: വാട്‌സ്ആപിന് ബദലായി സൗദി അറേബ്യ സ്വന്തം ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നു. വിവരങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് പുതിയ ആപ്ലിക്കേഷന്‍. ഹ്രസ്വ സന്ദേശം കൈമാറുന്നതിനു ഉപയോഗിക്കുന്ന വാട്‌സ്ആപ്, വിചാറ്റ് എന്നിവക്ക് ബദലായി ഉപയോഗിക്കാന്‍ കഴിയുന്ന ആപ്ലിക്കേഷനാണ് വികസിപ്പിക്കുന്നത്. കിംഗ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ എഞ്ചിനീയര്‍മാരുടെ നേതൃത്വത്തിലാണ് പദ്ധതി പുരോഗമിക്കുന്നത്. സന്ദേശങ്ങള്‍ കൈമാറുന്നതിന് വിദേശ കമ്പനികളെ ആശ്രയിക്കുന്നത് പരിമിതപ്പെടുത്തുകയാണ് ലക്ഷ്യം. രഹസ്യ സ്വഭാവമുളളതും തന്ത്രപ്രധാനവുമായ വിവരങ്ങള്‍ പ്രാദേശിക സെര്‍വറുകളില്‍ സൂക്ഷിക്കുന്നതാണ് സുരക്ഷിതത്വം. ഇതിനാണ് തദ്ദേശീയമായി ആപ്ലിക്കേഷന്‍

Damam, gulf, Jeddah, Riyad

ഖസര്‍ ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു

റിയാദ്: ഖസര്‍ ഹൈപ്പര്‍മാര്‍ക്കറ്റ് റിയാദില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബത്ഹ ഫിലിപ്പീനോ മാര്‍ക്കറ്റില്‍ മനില പ്ലാസയിലാണ് ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. ഷസര്‍ അല്‍ ഹസാസ് കമ്പനിയുടെ പ്രഥമ ഹൈപ്പര്‍മാര്‍ക്കള്‍് പൗരപ്രമുഖനും വ്യവസായിയുമായ ഉമര്‍ സലിം ആയിള് അല്‍ ഉതൈബി ഉദ്ഘാടനം നിര്‍വഹിച്ചു. സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരിുട സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. ഉദ്ഘാടനത്തോടനുബന്ധിച്ച് രണ്ടാഴ്ച പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സന്ദര്‍കര്‍ക്ക് സര്‍പ്രൈസ് സമ്മാനവും വിതരണം ചെയ്യും. ഇരുപത് ഡിപ്പാര്‍ട്ടുമെന്റുകളിലായി അമ്പതിനായിരത്തിലധികം ഉപ്പന്നങ്ങളാണ് ഹൈപ്പറില്‍ ഒരുക്കിയിട്ടുളളതന്ന് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ജാഫര്‍ പട്ടാമ്പി

Damam, gulf, Jeddah, Riyad

പിഒഎസ് മെഷീനുകളുടെ ഉപയോഗത്തില്‍ വര്‍ധനവ്

റിയാദ്: സൗദി അറേബ്യയിലെ വ്യാപാര മേഖലയില്‍ ഇ പേയ്‌മെന്റ് ഇടപാടുകള്‍ വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ജൂലൈ മാസം 33.9 ശതമാനം വളര്‍ച്ച കൈവരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ വ്യാപാര സ്ഥാപനങ്ങളില്‍ ഘട്ടം ഘട്ടമായി ഇ പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കി വരുകയാണ്. ബിനാമി സംരംഭങ്ങളെ നിയന്ത്രിക്കുന്നതിന് ഇത് സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ചെറുകിടം ഇടത്തരം വ്യാപാര സ്ഥാപനങ്ങളില്‍ പൊയിന്റ് ഓഫ് സെയില്‍സ് മെഷീന്‍ നിര്‍ബന്ധമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ

Damam, gulf, Jeddah, Riyad

ഓണമധുരം; സിറ്റി ഫ്‌ളവര്‍ പായസ മത്സരം

ജുബൈല്‍: വിഭവ സമൃദമായ ഊണും നാലുതരം പായസവുമൊരുക്കി സിറ്റി ഫ്‌ളവര്‍ ഓണാഘോഷം. തിരുവോണ ദിനത്തില്‍ നടത്തിയ പായസമത്സരത്തില്‍ നിരവധി വീട്ടമ്മമാരും പങ്കെടുത്തു. മത്തങ്ങ, ബീറ്റ്‌റൂട്ട്, കാരറ്റ്, അരി, പാലട, സേമിയം, ഗോതമ്പ്, പരിപ്പ്, അട പായസമടക്കം മലയാളികളുടെ പായസപ്പെരുമയുടെ രുചിഭേദമാണ് പ്രവാസി വീട്ടമ്മമാര്‍ ഒരുക്കിയത്. പരിപാടിയില്‍ സൗദി പൗരപ്രമുഷന്‍ സുല്‍ത്താന്‍ യുസഫ് അല്‍ അഹമ്മദ് മുഖ്യാതിഥിയായിരുന്നു. പായസ മത്സരത്തില്‍ ഒന്നാം സ്ഥാനം റയിസയും രണ്ടാം സ്ഥാനം ഷമീമയും മൂന്നാം സ്ഥാനം ഫസീല ഷിഹാബുദ്ധീനും നേടി. മത്സരത്തില്‍ പങ്കെടുത്ത

Damam, gulf, Jeddah, Riyad

ഖസര്‍ ഹൈപ്പര്‍ സെപ്തംബര്‍ 3ന് ഉദ്ഘാടനം

റിയാദ്: ഷോപ്പിംഗ് അനുഭവമാക്കാന്‍ സമ്പൂര്‍ണ ഇടം ഒരുങ്ങിക്കഴിഞ്ഞു. ഖസര്‍ ഹൈപ്പര്‍മാര്‍ക്കറ്റ് സെപ്തംബര്‍ 3ന് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 4.30ന് പൗരപ്രമുഖനും വ്യവസായിയുമായ ഉമര്‍ സലിം ആയിള് അല്‍ ഉതൈബി ഉദ്ഘാടനം നിര്‍വഹിക്കും. റിയാദ് ബത്ഹ ഫിലിപ്പീനോ മാര്‍ക്കറ്റില്‍ മനില പ്ലാസയിലാണ് വിശാലമായ ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇരുപത് ഡിപ്പാര്‍ട്ട്‌മെന്റുകളിലായി നൂറിലധികം രാജ്യങ്ങളിലെ അന്‍പതിനായിരത്തിലധികം ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശ്രേണി ഒരുക്കിയിട്ടുണ്ട്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആവശ്യമായതെല്ലാം ഒരു കുടക്കീഴില്‍ തയ്യാറാക്കിയാണ് ഹൈപ്പര്‍മാര്‍ക്കറ്റ് സജ്ജീകരിച്ചിട്ടുളളത്. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും ഉദ്ഘാടന പരിപാടികള്‍.

Damam, gulf, Jeddah, Riyad

വിര്‍ച്വല്‍ ഓണം ആഘോഷിച്ച് റിയാദിലെ പ്രവാസി കൂട്ടായ്മകള്‍

റിയാദ്: വിവിധ പ്രവാസി കൂട്ടായ്മകള്‍ ഓണം ആഘോഷിച്ചു. ഗൃഹാതുര സ്മരണകള്‍ പങ്കുവെച്ചും കലാപരിപാടികള്‍ അവതരിപ്പിച്ചും ഓണ്‍ലൈനിലാണ് ഓണം ആഘോഷിച്ചത്. സുബൈര്‍ കുഞ്ഞു ഫൗണ്ടേഷന്‍ ഫാമിലി ഫോറം റിയാദില്‍ സംഘടിപ്പിച്ച ഓണാഘോഷം ഡോ. എം കെ മുനീര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ഡോ. എസ് അബ്ദുള്‍ അസീസ് അധ്യക്ഷത വഹിച്ചു. ഡോ. തമ്പി വേലപ്പന്‍, ഡോ. എ വി ഭരതന്‍, രാജു വര്‍ഗീസ് ജയന്‍ കൊടുങ്ങല്ലൂര്‍, ഷക്കീബ് കൊളക്കടന്‍, ഷംനാദ് കരുനാഗപ്പള്ളി, ഇബ്രാഹിം സുബഹാന്‍,

Damam, gulf, Jeddah, Riyad

കിരീടാവകാശിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് സൗദി ജനത

റിയാദ്: സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന് മുപ്പത്തിയഞ്ചാം ജന്മദിനം. ഔദ്യോഗിക ആഘോഷങ്ങളില്ലെങ്കിലും സൗദിയിലെ ജനങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നേതാവിന് ആശംസകള്‍ നേര്‍ന്നു. രാജ്യത്ത് വിപ്ലവകരമായ പരിവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കിയ യുവ ഭരണാധികാരി എന്ന നിലയിലാണ് പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധനേടുന്നത്. രാജ്യത്തിന്റെ ഭാവിയെ ലക്ഷ്യമാക്കി പ്രഖ്യാപിച്ച വിഷന്‍ 2030ന് വന്‍ സ്വീകാര്യതയാണ് ദേശീയ അന്തര്‍ദേശീയ രംഗത്ത് ലഭിച്ചത്. സമഗ്ര വികസനവും എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുകയുമാണ് പദ്ധതി ലക്ഷ്യം

Scroll to Top