Sauditimesonline

kmcc alpy
തണലറ്റ കുടുംബത്തിന് സ്‌നേഹത്തണലായി കെഎംസിസി: ശ്രീകുമാറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ 10 ലക്ഷത്തിന്റെ കരുതല്‍
Damam, gulf, Jeddah, Riyad

സൗദിയില്‍ സൗജന്യ ഇന്റര്‍നെറ്റ്; 60,000 വൈഫൈ കേന്ദ്രങ്ങള്‍ വരുന്നു

റിയാദ്: സൗദി അറേബ്യയില്‍ സൗജന്യ വൈഫൈ ഇന്റര്‍നെറ്റ് സേവനം നല്‍കുന്നതിന് പദ്ധതി ആരംഭിച്ചു. രാജ്യത്തെ 13 പ്രവിശ്യകളിലായി അറുപതിനായിരം വൈഫൈ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതാണ് പദ്ധതി. ഇന്റര്‍നെറ്റ് സൗകര്യം രാജ്യത്തെ മഴുവന്‍ ജനങ്ങള്‍ക്കും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് സൗജന്യ വൈഫൈ സേവനം ആരംഭിക്കുന്നത്. വിമാനത്താവളങ്ങള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍ തുടങ്ങിയ പൊതുയിടങ്ങിളില്‍ നിലവില്‍ വൈഫൈ സേവനം ലഭ്യമാണ്. എന്നാല്‍ രാജ്യത്തെ മുഴുവന്‍ പ്രവിശ്യകളിലും ഇന്റര്‍നെറ്റ് ലഭ്യമാക്കാനാണ് നടപടി. പദ്ധതി പൂര്‍ത്തിയാകുന്നതോടെ പൂണ്യ നഗരങ്ങളായ മക്കയിലും മദീനയിലും തീര്‍ത്ഥാടകര്‍ക്കു ഇന്റര്‍നെറ്റ് സേവനം സൗജന്യമായി […]

Damam, gulf, Jeddah, Riyad

മനുഷ്യക്കടത്ത് ഇരകളായ ഡോക്ടര്‍മാര്‍ക്ക് വര്‍ക് പെര്‍മിറ്റ്

റിയാദ്: മനുഷ്യക്കടത്ത് ഇരകളായി സൗദിയിലെത്തുന്ന വിദേശികള്‍ക്ക് താല്‍ക്കാലിക വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം. വിസ തട്ടിപ്പു കേസുകളില്‍ ഉള്‍പ്പെടുന്ന ഡോക്ടര്‍മാര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കുമാണ് ജോലി ചെയ്യാന്‍ അവസരം ലഭിക്കുന്നത്. വിസ തട്ടിപ്പു കേസുകളിലെ ഇരകള്‍ക്ക് താമസാനുമതി രേഖയായ ഇഖാമയും വര്‍ക്ക് പെര്‍മിറ്റും അനുവദിക്കില്ല. അതുകൊണ്ടുതന്നെ ഇത്തരക്കാര്‍ ജോലി ചെയ്യാന്‍ കഴിയാതെ ദുരിതത്തിലാവുക പതിവാണ്. ഇതു ഒഴിവാക്കുന്നതിനാണ് മാനുഷിക പരിഗണന നല്‍കി മനുഷ്യക്കടത്ത് ഇരകള്‍ക്ക് താല്‍ക്കാലിക വര്‍ക് പെര്‍മിറ്റ് അനുവദിക്കുന്നത്. ഇതുസംബന്ധിച്ച് ലേബര്‍ ഓഫീസ് ഡയറക്ടര്‍മാര്‍ക്ക്

Damam, gulf, Jeddah, Riyad

കെഎംസിസി സാമൂഹിക സുരക്ഷ പദ്ധതി കാമ്പയിന്‍

റിയാദ്: കെഎംസിസി ദേശീയ സമിതി സാമൂഹിക സുരക്ഷ പദ്ധതി പ്രചാരണവും അംഗത്വ വിതരണ ക്യാമ്പയിനും നടന്നു. ഇതിന്റെ ഭാസമായി റിയാദ് തരൂര്‍ മണ്ഡലം കമ്മിറ്റി ബത്ഹ അപ്പൊളോ ഡിമോറ ഹോട്ടലില്‍ കണ്‍വെന്‍ഷന്‍ നടന്നു. പ്രവാസ ലോകത്ത് അപ്രതീക്ഷിതമായി സംഭവിക്കുന്ന മരണങ്ങള്‍, രോഗങ്ങള്‍ എന്നിവയെ തുടര്‍ന്ന് കുടുംബത്തിന് ഉണ്ടാകുന്ന പ്രതിസന്ധിക്കു സഹായകമാണ് സുരക്ഷാ പദ്ധതി. ഏഴു വര്‍ഷമായി വിജയകരമായി നാഷണല്‍ കമ്മിറ്റിക്ക് കീഴില്‍ പദ്ധതി നടപ്പിലാക്കുന്നുണ്ട്. കാമ്പയിന്റെ ഉദ്ഘടനം പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് മുത്തുകുട്ടി തരൂര്‍, മണ്ഡലം

Damam, gulf, Jeddah, Riyad

റിയാദില്‍ മലയാളം മിഷന്‍ പ്രവേശനോത്സവം 30ന്

റിയാദ്: പ്രവേശനോത്സവത്തിനൊരുങ്ങി റിയാദ് മലയാളം മിഷന്‍. ഈ മാസം 30ന് വെളളി 3.30ന് ഓണ്‍ലൈനില്‍ പരിപാടി ആരംഭിക്കും. കവി കെ സച്ചിദാനന്ദന്‍ ഉദ്ഘാടനം നിര്‍വഹിക്കും. മലയാളം മിഷന്‍ ഡയറക്ടര്‍ സുജ സൂസന്‍ ജോര്‍ജ് പ്രസംഗിക്കും. റിയാദ് മേഖലയിലെ വിവിധ പഠന കേന്ദ്രങ്ങളിലെ കുട്ടികളും രക്ഷിതാക്കളും ഭാഷാ സ്‌നേഹികളും പങ്കെടുക്കും. വിനോദ, വിജ്ഞാന, സാംസ്‌കാരിക പരിപാടികളും അരങ്ങേറും. ഓണ്‍ലൈനില്‍ നടന്ന മലയാളം മിഷന്‍ മേഖലാ യോഗം പ്രവേശനോത്സവം വിജയിപ്പിക്കുന്നതിന് ആവശ്യമായ രൂപരേഖ തയ്യാറാക്കി. നൗഷാദ് കൊര്‍മത്ത്, സീബ കൂവോട്,

Damam, gulf, Jeddah, Riyad

കൊച്ചി, മുംബൈ, ദല്‍ഹി: സൗദിയ സര്‍വീസ് അടുത്ത മാസം

ഇന്ത്യയില്‍ നിന്നു യാത്രക്കാരെ മടക്കികൊണ്ടുവരുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല റിയാദ്: കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. അടുത്ത മാസം കൊച്ചി, മുംബൈ, ദല്‍ഹി ഉള്‍പ്പെടെ 33 വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് സൗദി എയര്‍ലൈന്‍സ് അറിയിച്ചു. മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ പ്രധാന വിമാനത്താവളങ്ങളിലേക്കാണ് സര്‍വീസ്. അബുദബി, അമ്മാന്‍, ബഹ്‌റൈന്‍, ബെയ്‌റൂത്, ദുബായ്, കുവൈത്, ആംസ്റ്റര്‍ഡാം, ഫ്രാങ്ക്ഫ്രൂട്, ഇസ്താന്‍ബുള്‍, ലണ്ടന്‍, മാഡ്രിഡ്, മിലാന്‍, പാരിസ്, വാഷിംഗ്ടണ്‍, ഇസ്‌ലാമാബാദ്, മനില, പെഷവാര്‍, ധാക്ക, ജക്കാര്‍ത്ത,

Damam, gulf, Jeddah, Riyad

നാടുകടത്തല്‍ കേന്ദ്രം വഴി 362 ഇന്ത്യക്കാര്‍ മടങ്ങി

റിയാദ്: നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്ന ഇന്ത്യക്കാര്‍ ദല്‍ഹിയിലെത്തി. സൗദി എയര്‍ലൈന്‍സിന്റെ പ്രത്യേക വിമാനത്തിലായിരുന്നു സൗജന്യ യാത്ര ഒരുക്കിയത്. റിയാദ്, ജിദ്ദ എന്നിവിടങ്ങളിലെ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്ന മലയാളികള്‍ ഉള്‍പ്പെടെയുളളവരെയാണ് ദല്‍ഹിയിലെത്തിച്ചത്. ജിദ്ദയില്‍ നിന്നു 151ഉം റിയാദില്‍ നിന്നു 211 പേരും ഉള്‍പ്പെട്ട സംഘമാണ് ദല്‍ഹിയിലെത്തിയത്. നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്ന 1,583 ഇന്ത്യക്കാരെ നാലു വിമാനങ്ങളിലായി നേരത്തെ ദല്‍ഹി, ലഖ്‌നോ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെത്തിച്ചിരുന്നു. ഇന്നലെ മടങ്ങിയവര്‍ ഉള്‍പ്പെടെ 1,945 ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞതായി ഇന്ത്യന്‍ എംബസി അറിയിച്ചു.

Damam, gulf, Jeddah, Riyad

സംഘ്പരിവാര്‍ വിഭാവന ചെയ്യുന്ന ഇന്ത്യയാണ് യു.പില്‍ കാണുന്നത്: പ്രവാസി പ്രതിഷേധ സദസ്സ്

റിയാദ്: ഹഥ്‌റാസിലെ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കുറ്റവാളികളെ സംരക്ഷിക്കാന്‍ യോഗി ആദിത്യനാഥും യുപി പോലീസും ഒത്തുകളിക്കുകയാണെന്ന് പ്രവാസി സാംസ്‌കാരിക വേദി കോഴിക്കോട് ജില്ലാ കമ്മിറ്റി. അതുകൊണ്ടാണ് രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളെ രാജ്യദ്രോഹക്കുറ്റമാക്കി മാറ്റാന്‍ ശ്രമിക്കുന്നത്. യു.പി.യില്‍ ദലിത് പീഡനങ്ങളും ബലാല്‍സംഗക്കൊലകളും വര്‍ധിക്കുകയാണ്. ഇത് സംഘ് പരിവാര്‍ വിഭാവന ചെയ്യുന്ന ഹിന്ദുത്വ ഇന്ത്യയുടെ നേര്‍ ചിത്രമാണ് വ്യക്തമാക്കുന്നത്. യുപിയില്‍ സവര്‍ണ്ണ ജാതിയില്‍ ഉള്‍പ്പെടാത്ത മനുഷ്യരുടെ ജീവിതം ദുരിതപര്‍വ്വമാണ്. കഴിഞ്ഞ 14ന് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതികള്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകരാണ്.

Damam, gulf, Jeddah, Riyad

പത്മശ്രീ അഡ്വ. സി കെ മേനോന്‍ അനുസ്മരണം

റിയാദ്: തൃശൂര്‍ ജില്ല സൗഹൃദവേദി മുഖ്യ രക്ഷാധികാരിയായിരുന്ന പത്മശ്രീ സി. കെ മേനോന്‍ അനുസ്മരണം നടത്തി. തൃശൂര്‍ ജില്ല സൗഹൃദവേദി സൗദി ഘടകം വിര്‍ച്വല്‍ മീറ്റിംഗിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രസിഡന്റ് ധനഞ്ജയ കുമാര്‍ അധ്യക്ഷത വഹിച്ചു. യോഗം ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. ജാതി, മത, രാഷ്ട്രീയ പരിഗണനകള്‍ക്കതീതമായി ജീവകാരുണ്ണ്യ രംഗത്തെ നിറ സാന്നിധ്യമായിരുന്നു സി.കെ. മേനോന്‍ എന്ന് അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയില്‍ കൊലക്കയര്‍ കാത്തുകഴിഞ്ഞ നാല് മനുഷ്യരെ ദിയാ ധനം നല്‍കി ജീവിതത്തിലേക്ക് തിരിച്ചു

Damam, gulf, Jeddah

യമനില്‍ കൊവിഡ് പ്രതിരോധത്തിന് സൗദി സഹായം

റിയാദ്: യമനില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സൗദി അറേബ്യയുടെ സഹായം. ഇതിന്റെ ഭാഗമായി പി സി ആര്‍ പരിശോധനക്കുളള ഉപകരണങ്ങള്‍ യമന്‍ ആരോഗ്യ മന്ത്രാലയത്തിന് നല്‍കി. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ യമനില്‍ റിയാദ് കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റര്‍ അഞ്ച് പിസിആര്‍ ഉപകരണങ്ങള്‍ കൈമാറി. യമന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ദേശീയ ആരോഗ്യ പരിചരണ പദ്ധതിക്കാണ് ഉപകരണം വിതരണം ചെയ്തതെന്ന് റിലീഫ് സെന്റര്‍ അറിയിച്ചു. യമനിലെ മാരിബ്, അല്‍മഹ്‌റ, ഷബ്‌വ, സൊകോത്ര, അല്‍വാദിയ ഗവര്‍ണറേറ്റുകളില്‍

Damam, gulf, Jeddah, Riyad

രാഹുലിന്റെ അറസ്റ്റില്‍ പ്രതിഷേധം

റിയാദ്: കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധിയെയും ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെയും യു.പി.യിലെ യോഗി ആദിത്യനാഥിന്റെ പോലീസ് അകാരണമായി അറസ്റ്റ് ചെയ്തതില്‍ ഓ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രതിഷേധിച്ചു. യുപിയില്‍ സ്ത്രീ പീഡനം പതിവായിരിക്കുന്നു. പിന്നോക്കകാര്‍ക്കെതിരെയുള്ള അധിക്രമങ്ങള്‍ വര്‍ധിക്കുകയും ചെയ്തു. ഹാത്രയില്‍ പത്തൊമ്പതുകാരി ക്രൂരമായി കൊല ചെയ്യപ്പെട്ടു. പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ പാര്‍ട്ടി പ്രവര്‍ത്തക്കര്‍ക്കൊപ്പം സമാധാനപരമായി പുറപ്പെട്ട നേതാക്കളെയാണ് അറസ്റ്റ് ചെയ്തത്. മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കുന്നതിനുളള പോരട്ടത്തിലാണ് രാജ്യത്തെ ജനാധിപത്യത്തില്‍ വിശ്വസികള്‍. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക്

Damam, gulf, Jeddah, Riyad

ലെവിയും വാറ്റും തുടരും: ധനമന്ത്രാലയം

റിയാദ്: വിദേശ തൊഴിലാളികള്‍ക്കേര്‍പ്പെടുത്തിയ ലെവി തുടരുമെന്ന് ധന മന്ത്രാലയം. വര്‍ധിപ്പിച്ച മൂല്യ വര്‍ധിത നികുതി നിലവിലെ സാഹചര്യത്തില്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് അഞ്ച് ശതമാനമായിരുന്ന നികുതി 15 ശതമാനമായി ഉയര്‍ത്തിയത്. ബജറ്റ് കമ്മി വലിയ തോതില്‍ ഉയന്നന്ന സാഹചര്യത്തില്‍ ലെവിയും വാറ്റും തുടരും. ക്രൂഡ് ഓയില്‍ വില കുറയുകയും കയറ്റുമതി ഇടിയുകയും ചെയ്തത് സമ്പദ് ഘടനയെ ബാധിച്ചിട്ടുണ്ട്. 2021ലെ ബജറ്റ് തയ്യാറാക്കുന്ന ഒരുക്കത്തിലാണ് സൗദി അറേബ്യ. പൊതു വരുമാനം കുറയുകയും ചെലവ് ഗണ്യമായി

Damam, gulf, Jeddah, Riyad

സൗദിയില്‍ കൊവിഡ് കാലത്ത് 2.84 ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടം

റിയാദ്: സൗദി അറേബ്യയില്‍ 2.84 ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി സ്വദേശികള്‍ക്കും തൊഴില്‍ നഷ്ടപ്പെടുത്തിയെന്ന് അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡിനെ തുടര്‍ന്ന് വിപണിയിലുണ്ടായ മാന്ദ്യമാണ് തൊഴില്‍ നഷ്ടപ്പെടാന്‍ കാരണം. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ നാലു ലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. ഇതില്‍ 50,000 പേര്‍ ജോലി ഉപേക്ഷിച്ചവരാണ്. അതേസമയം, വന്‍കിട കമ്പനികളുടെ സഹായത്തോടെ തൊഴില്‍ വിപണിയിലുണ്ടായ മാന്ദ്യം മറികടക്കാനുളള ശ്രമത്തിലാണ് തൊഴില്‍, സാമൂഹിക വികസന കാര്യ മന്ത്രാലയം. ഇതിന്റെ

Damam, gulf, Jeddah, Riyad

ബാബരി കോടതി വിധി നിരാശാബനകം

റിയാദ്: ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രത്യേക സിബിഐ കോടതി വിധി അത്യന്തം നിരാശാജനകമാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് ഘടകം. നീതിന്യായ വ്യവസ്ഥക്കേറ്റ കനത്ത പ്രഹരമാണ് വിധി. ജുഡീഷ്യറി സംഘപരിവാരത്തിന്റെ ചട്ടുകമായി മാറിയെന്നതിന്റെ തെളിവാണ് വ്യക്തമാക്കുന്നതെന്നും സോഷ്യല്‍ ഫോറം കുറ്റപ്പെടുത്തി. ജസ്റ്റിസ് ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ വിമുഖത കാട്ടിയ കോണ്‍ഗ്രസ് അടക്കമുള്ള മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ നിസ്സംഗതയാണ് പ്രതികള്‍ രക്ഷപ്പെടാന്‍ വഴിയൊരുക്കിയത്. പരസ്യമായി പളളി തകര്‍ത്തതിന് തെളിവില്ലെന്ന വാദം ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ ജുഡീഷ്യറിയെ നാണം

Damam, gulf, Jeddah, Riyad

ബിപിഎല്‍ കാര്‍ഗോ ശിഫയില്‍ ഉദ്ഘാടനം ഒക്‌ടോബര്‍ 2ന്

റിയാദ്: പ്രമുഖ കാര്‍ഗോ സര്‍വീസ് സ്ഥാപനമായ ബി പി എല്‍ റിയാദിലെ ശിഫ സനഇയ്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. പുതിയ ശാഖയുടെ ഉദ്ഘാടനം ഒക്‌ടോബര്‍ 2ന്വൈ (വെളളി) കുന്നേരം 4.30ന് വ്യവസായ പ്രമുഖന്‍ അബ്ദുല്‍ ഹമീദ് അല്‍ മുബാറഖ് നിര്‍വഹിക്കും. ശിഫ മെയിന്‍ റോഡില്‍ മിന ഹൈപ്പറിന് സമീപമാണ് ബിപിഎല്‍ കാര്‍ഗോ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പുതിയ ശാഖയുടെ ഉദ്ഘാടനം പ്രമാണിച്ച് പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു. തെരഞ്ഞെടുക്കുന്നവര്‍ക്ക് 100 മൊബൈല്‍ ഫോണ്‍ ഉപഹാരമായി സമ്മാനിക്കും. ഇതിന് പുറമെ നിരക്കിളവും പ്രഖ്യാപിച്ചു.

Scroll to Top