സൗദിയില്‍ പൊന്നാനി കൂട്ടായ്മ രൂപീകരിച്ചു
റിയാദ്: പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ (പി സി ഡബ്ലിയു എഫ്) സൗദി നാഷണല്‍ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. നാട്ടിലും ഗള്‍ഫ് രാജ്യങ്ങളിലുമായി നാലായിരത്തിലധികം അംഗങ്ങളുള്ള കൂട്ടായ്മയുടെ ഘടകമാണ് രൂപീകരിച്ചത്. സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ രംഗത്ത് പൊന്നാനിയുടെ ജനകീയ കൂട്ടായ്മയാണിത്. താലൂക്ക് പരിധിയില്‍ നിന്നു സൗദിയില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് അംഗത്വം. പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ ആഭിമുഖ്യത്തില്‍ പൊന്നാനി ഇന്‍ സൗദി ഓണ്‍ലൈന്‍ മീറ്റും സംഘടിപ്പിച്ചു. ഗ്ലോബല്‍ കമ്മിറ്റി പ്രസിഡന്റ് സി എസ് പൊന്നാനി അധ്യക്ഷത വഹിച്ചു. […]














