Sauditimesonline

kmcc alpy
തണലറ്റ കുടുംബത്തിന് സ്‌നേഹത്തണലായി കെഎംസിസി: ശ്രീകുമാറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ 10 ലക്ഷത്തിന്റെ കരുതല്‍
Damam, gulf, Jeddah, Riyad

ടി ആര്‍ സുബ്രഹ്മണ്യന് കേളി യാത്രയയപ്പ്

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി രക്ഷാധികാരി സമിതി അംഗം ടി ആര്‍ സുബ്രഹ്മണ്യന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. മലാസ് ചെറീസ് റെസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. തൃശൂര്‍ സ്വദേശിയായ ടി ആര്‍ സുബ്രഹ്മണ്യന്റെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷമുള്ള പ്രവര്‍ത്തന മണ്ഡലം കോഴിക്കോടായിരുന്നു. കോഴിക്കോട് പ്രൈവറ്റ് കോളേജില്‍ ഉപരി പഠനം പൂര്‍ത്തിയാക്കിയ സുബ്രഹ്മണ്യന്‍ ജോലിയുമായി ബന്ധപ്പെട്ട് 1990 മുതല്‍ ഗള്‍ഫ് പ്രവാസം തിരഞ്ഞെടുക്കകയായിരുന്നു. എസ്എഫ്‌ഐ യിലൂടെ സംഘടനാ പ്രവര്‍ത്തനം […]

Damam, gulf, Jeddah, Riyad

ജോലിയ്ക്കിടെ അപകടം; എസ്എംഎസ് സഹായ ഹസ്തം

റിയാദ്: ഇരുമ്പ് ഗോഡൗണിലെ ജോലിക്കിടെ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ മലയാളിയ്ക്ക് ഷിഫാ മലയാളി സമാജ(എസ്എംഎസ്)ത്തിന്റെ സഹായ ഹസ്തം. 30 വര്‍ഷം ഷിഫയില്‍ ജോലി ചെയ്തിരുന്ന തിരുവനന്തപുരം വിതുര സ്വദേശി അബ്ദുല്‍ അസീസ് ആണ് സഹായം. പരിക്കേറ്റ് ജോലി ചെയ്യാന്‍ കഴിയാതെ വന്നതോടെ തൊഴിലുടമ ചികിത്സാ ചെലവും ഇതര ആനുകൂല്യങ്ങളും നല്‍കാതെ ഫൈനല്‍ എക്‌സിറ്റ് നല്‍കി വെറും കയ്യോടെ മടക്കി. ഇതോടെയാം് എസ്എംഎസ് ടിക്കറ്റും ചികിത്സാ സഹായവും നല്‍കിയത്. എസ്എംഎസ് അംഗമായ അബ്ദുല്‍ അസീസിന് സംഘടന ആവിഷ്‌കരിച്ച പെന്‍ഷന്‍

Damam, gulf, Jeddah, Riyad

അറബ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്; മൂന്ന് മെഡല്‍ നേടി മലയാളി താരം ഖദീജ

റിയാദ്: മലയാളി താരത്തിന്റെ കരുത്തില്‍ രാജ്യാന്തര ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ സൗദി അറേബ്യയ്ക്ക് നേട്ടം. 15 രാജ്യങ്ങള്‍ പങ്കെടുത്ത അറബ് ജൂനിയര്‍ ആന്റ് സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ സൗദി അറേബ്യയെ പ്രതിനിധീകരിച്ച ഖദീജ നിസ മൂന്ന് മെഡലുകള്‍ സ്വന്തമാക്കി. അണ്ടര്‍ 19 മിക്‌സഡ് ഡബിള്‍സില്‍ സ്വര്‍ണം, ഗേള്‍സ് ഡബിള്‍സില്‍ വെളളി, ഗേള്‍സ് സിംഗിള്‍സില്‍ വെങ്കലം എന്നിങ്ങനെയാണ് ഖദീജ മെഡല്‍ നേടിയത്. സൗദി ദേശീയ ഗെയിംസില്‍ രണ്ട് തവണ സ്വര്‍ണംനേടിയ ഖദീജ നിസ സൗദി അറേബ്യക്ക് വേണ്ടി കഴിഞ്ഞ വര്‍ഷം എട്ടിലധികം

Damam, gulf, Jeddah, Riyad

റിയാദ് ഡിഫന്‍സ് എക്‌സ്‌പോയില്‍ ‘ഇന്റര്‍നാഷണല്‍ വിമന്‍ ഇന്‍ ഡിഫന്‍സ്’ പ്രത്യേക പരിപാടി

റിയാദ്: രണ്ടാമത് അന്താരാഷ്ട്ര ഡിഫന്‍സ് എക്‌സ്‌പോ ഫെബ്രുവരി 4 മുതല്‍ 8 വരെ റിയാദില്‍ അരങ്ങേറും. സൈനിക പ്രതിരോധ രംഗത്തെ അത്യാധുനിക ആയുധങ്ങളും ഉപകരണങ്ങളും പ്രദര്‍ശിപ്പിക്കും. പ്രതിരോധ മേഖലകളിലെ അഞ്ച് സാങ്കേതിക വിദ്യകളാണ് ഡിഫന്‍സ് എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുക. എഴുപത്തിയഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള 700റിലധികം പേര്‍ പങ്കെടുക്കും. ജനറല്‍ അതോറിറ്റി ഫോര്‍ മിലിട്ടറി ഇന്‍ഡസ്ട്രീസിന്റെ നേതൃത്വത്തിലാണ് പരിപാടി. 500 പ്രതിനിധി സംഘങ്ങള്‍, ഒരു ലക്ഷം സന്ദര്‍ശകര്‍ എന്നിവരെ സ്വീകരിക്കാനുളള ഒരുക്കത്തിലാണ് സംഘാടകര്‍. ഏറ്റവും പുതിയ സൈനിക ജെറ്റുകള്‍, ഡ്രോണുകള്‍

Damam, gulf, Jeddah, Riyad

ഹജ്ജ് യാത്രാ നിരക്ക്; തീര്‍ത്ഥാടകരോടുള്ള വെല്ലുവിളി

റിയാദ്: ഹജ്ജ് യാത്രക്ക് ഇരട്ടി നിരക്ക് ഈടാക്കി കരിപ്പൂര്‍ വഴി സഞ്ചരിക്കുന്ന തീര്‍ത്ഥാടകരോട് കാട്ടുന്ന കൊടും ക്രൂരത വിശ്വാസി സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി. ഈ വര്‍ഷം കേരളത്തില്‍ നിന്ന് ഹജ്ജിന് അവസരം ലഭിച്ചവരില്‍ പകുതിയിലധികവും കോഴിക്കോട് വിമാനത്താവളം വഴിയാണ് യാത്ര ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ അടിയന്തര ഇടപെടലുകള്‍ ആവശ്യമാണ്. തീര്‍ത്ഥാടകരെ സഹായിക്കുന്നതിന് പകരം കേന്ദ്ര സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ നിരുത്തരവാദപരമായ പ്രസ്താവനകള്‍ ഇറക്കി അവഹേളിക്കുകയാണ്. പരിഹാരം കാണാത്ത പക്ഷം മാതൃസംഘടനയായ മുസ്ലിംലീഗ് ഇക്കാര്യത്തില്‍

Damam, gulf, Jeddah, Riyad

സിഎച്ച് മെമ്മോറിയല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് സമാപനം

റിയാദ് കെ.എം.സി.സി കുന്ദമംഗലം മണ്ഡലം കമ്മിറ്റി സി.എച്ച് മുഹമ്മദ് കോയ സ്മാരക ദ്വിദിന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് പ്രൗഢ സമാപനം. റിയാദ്, ജിദ്ദ, ദമ്മാം, ജുബൈല്‍, അല്‍ ഹസ്സ, ഖസീം തുടങ്ങി സൗദിയിലെ വിവിധ പ്രവിശ്യകളില്‍ നിന്നായി ഇന്ത്യ, ഫിലിപ്പിന്‍സ്, ശ്രീലങ്ക, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുളളവര്‍ മല്‍സരത്തില്‍ മാറ്റുരച്ചു. പ്രീമിയര്‍ പുരുഷന്‍മാരുടെ ഡബിസ് ഫൈനലില്‍ ബെന്‍സണ്‍ കെ. ആന്റണിയും, നവനീത് രമേഷും, പുരുഷന്‍മാരുടെ ചാമ്പ്യന്‍ഷിപ്പ് ഡബിള്‍സ് ഫൈനലില്‍ ആമിര്‍ ആസിം, ഫിദാന്‍ സാജിദും, സ്ത്രീകളുടെ ഡബിള്‍സ് ഫൈനലില്‍

Damam, gulf, Jeddah, Riyad

പ്രവാസികള്‍ സ്വജീവിതം ആസ്വദിക്കാന്‍ സമയം കണ്ടെത്തണം : പി. എം. എ. ഗഫൂര്‍

റിയാദ്: മറ്റുള്ളവര്‍ക്ക് സാന്ത്വനം നല്‍കുന്നതോടൊപ്പം സ്വജീവിതം ആസ്വദിക്കാന്‍ പ്രവാസികള്‍ സമയം കണ്ടെത്തണമെന്ന് വാഗ്മിയും എഴുത്തുകാരനുമായ പിഎംഎ ഗഫൂര്‍. സ്വന്തക്കാര്‍ക്ക് വേണ്ടി തിരക്കുപിടിച്ച ഓട്ടത്തിനിടയില്‍ പ്രവാസികള്‍ സ്വന്തം ജീവിതം മറക്കുകയാണ്. നന്മ കരുനാഗപ്പള്ളി കൂട്ടായ്മ ‘നന്മോത്സവം-2024’ വാര്‍ഷികാഘോഷത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അല്‍ജാബിര്‍ റോഡിലെ സമര്‍ ആഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഡോ. കെ ആര്‍ ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ ഐ കരുനാഗപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ജീവകാരുണ്യ സാംസ്‌കാരിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്ക് നല്‍കുന്ന നന്മ

Damam, gulf, Jeddah, Riyad

ഉനൈസയിൽ ‘മെഡിക്കോൺ’

ഉനൈസ: ഇന്ത്യൻ കൾച്ചറൽ ഫൌണ്ടേഷൻ (ഐ.സി.എഫ് ) ‘ഹെൽത്തോറിയം’ ആരോഗ്യ ബോധവൽക്കരണ കാമ്പയിനിന്റെ ഭാഗമായി അൽ ഖസീം സെൻട്രലിനു കീഴിലുള്ള ഉനൈസ സെക്ടർ കമ്മിറ്റി “മെഡികോൺ” സംഘടിപ്പിച്ചു. ഉനൈസ അൽമിശ്കാത് ഓഡിറ്റോറിയത്തിൽ അൽ ഖസീം യൂണിവേഴ്സിറ്റി ഹെൽത്ത് കോളേജ് ഡിപ്പാർട്മെന്റ് ഹെഡ് മഹ്മൂദ് മൂത്തേടം “പ്രമേഹവും വൃക്കരോഗങ്ങളും” എന്ന വിഷയo അവതരിപ്പിച്ചു. യൂണിവേഴ്സിറ്റി ആസിസ്റ്റന്റ് പ്രൊഫസ്സർ ഡോ. ശങ്കർ, ക്ലിനിക്കൽ നുട്രിഷ്യൻ ഡോ. മുഹമ്മദ് ഇദ്രീസ് തുടങ്ങിയവർ വിവിധ സെഷനുകൾ അവതരിപ്പിച്ചു. സെമിനാർ സെൻട്രൽ ദഅവ സെക്രട്ടറി

Damam, gulf, Jeddah, Riyad

ഡിഎഫ്‌സി അക്കാദമി സ്‌പോര്‍ട്‌സ് കിറ്റ് വിതരണം

ദമാം: ഫുട്‌ബോബോള്‍ രംഗത്ത് കുട്ടികളെ വളര്‍ത്തി കൊണ്ടുവരുന്നതിന്റെ ഭാഗമായി ദല്ല ഫുട്ബാള്‍ ക്ലബ്ബിന്റെ കീഴില്‍ നടന്നു വരുന്ന ഡി എഫ് സി സോക്കര്‍ അക്കാദമി വിദ്യാര്‍ത്ഥികള്‍ക്ക് കിറ്റ് വിതരണം ചെയ്തു. ഫൈസലിയയിലെ ലാ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ യൂണിഗാര്‍ബ് മാനേജിങ് ഡയറക്ടര്‍ റാഫി പുത്തന്‍ചിറ കിറ്റ് ലോഞ്ചിങ് നടത്തി. ചടങ്ങില്‍ ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രസിഡന്റ് (ഡിഫ) പ്രസിഡന്റ് മുജീബ് കളത്തില്‍, റഫീഖ് കൂട്ടിലങ്ങാടി, റബ്ബ മുഹമ്മദ്, ഷൗക്കത്ത് പാലൂര്‍, സണ്‍ഫീര്‍ കല്ലിങ്ങല്‍ എന്നിവര്‍ പങ്കടുത്തു. ഡി

Damam, gulf, Jeddah, Riyad

വേള്‍ഡ് മലയാളി കൗണ്‍സില്‍ വുമണ്‍സ് ഫോറം ‘വിന്റര്‍ ബാഷ്’

ദമാം: വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍ഖോബാര്‍ പ്രൊവിന്‍സ് വുമണ്‍സ് ഫോറം വിന്റര്‍ ബാഷ് എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചു. ദമ്മാം ഹോളിഡെയ്‌സ് റെസ്റ്റാറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പ്രസിഡന്റ് ഷംല നജീബ് അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ വുമണ്‍സ് ഫോറം ജോയിന്റ് സെക്രട്ടറി സോഫിയ താജു ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി വിവിധ തരം മത്സരങ്ങളും കലാപരിപാടികളും അരങ്ങേറി. സംഘടനയിലേക്ക് പുതുതായി വന്ന അംഗങ്ങളെ പരിചയപ്പെടുന്നതിനും അംഗങ്ങള്‍ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും പരിപാടി സഹായിച്ചെന്ന് വുമണ്‍സ് ഫോറം ഭാരവാഹികള്‍

Damam, gulf, Jeddah, Riyad

ഹായില്‍ ഓറഞ്ച് മഹോത്സവം

റിയാദ്: ഹായില്‍ ഓറഞ്ച് മഹോത്സവത്തിന് ഇന്ന് കൊടി ഉയരും. ഓറഞ്ച് വിളവെടുപ്പിന്റെ ഭാഗമായി സര്‍ക്കാര്‍-സ്വകാര്യ ഏജന്‍സികളുടെ സഹകരണത്തോടെയാണ് വിപണനോത്സവം. ഗവര്‍ണര്‍ പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സഅ്ദ് ബിന്‍ അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്യും. ഹായില്‍ കാര്‍ഷിക സഹകരണ സമിതിയുടെ നേതൃത്വത്തിലാണ് അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ഓറഞ്ച് ഉത്സവം. ഹായിലില്‍ ഇരുനൂറിലധികം ഓറഞ്ച് തോട്ടങ്ങളാണുളളത്. ഇവിടങ്ങളില്‍ വിളവെടുക്കുന്ന വിവിധയിനം ഓറഞ്ച്, ചെറുനാരങ്ങ, കറിനാരങ്ങ എന്നിവയ്ക്കു പുറമെ ഇവിടെ വിളയുന്ന ഫല വര്‍ഗങ്ങളും പ്രദര്‍ശനത്തിനൊരുക്കും. ഇടനിലക്കാരില്ലാതെ കര്‍ഷകര്‍ക്ക് നേരിട്ട്

Damam, gulf, Jeddah, Riyad

ലീഡര്‍, പിടി അനുസ്മരണം ഡിസം. 22ന്

റിയാദ്: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാക്കളായിരുന്ന കെ കരുണാകരന്‍, അഡ്വ. പി ടി തോമസ് എന്നിവരുടെ അനുസ്മരണത്തിന്റെ ഭാഗമായി ഒഐസിസി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഒഐസിസി തൃശൂര്‍ ജില്ലാ കമ്മറ്റി രാവിലെ 8.30ന് ശുമേസി കിംഗ് സൗദ് യൂനിവേഴ്‌സിറ്റി ആശുപത്രിയില്‍ രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കും. വൈകുന്നേരം 6.00ന് ബത്ഹ അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തില്‍ കെ കരുണാകരന്‍ അനുസ്മരണം നടക്കുമെന്ന് തൃശൂര്‍ ഒഐസിസി ജില്ലാ പ്രസിഡന്റ് നാസര്‍ വലപ്പാടും ജന സെക്രട്ടറി സോണി പാറക്കലും അറിയിച്ചു. എറണാകുളം

Damam, gulf, Jeddah, Riyad

സംഘ് പരിവാറിനെതിരെ വിശാല രാഷ്ട്രീയ ചേരി വേണം: പ്രവാസി വെല്‍ഫയര്‍

റിയാദ്: മൃദുഹിന്ദുത്വ സമീപനം സ്വീകരിച്ച് സംഘ് പരിവാറിനെ പരാജയപ്പെടുത്താനാവില്ലെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഒരിക്കല്‍ കൂടി വ്യക്തമാക്കിയെന്ന് പ്രവാസി വെല്‍ഫയര്‍. കേവല തെരഞ്ഞെടുപ്പ് സംഘാടനം കൊണ്ടു മാത്രം സംഘ് പരിവാറിനെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന ഉപരിപ്ലവ രാഷ്ട്രീയ സമീപനം വിജയിക്കില്ല. സമൂഹത്തില്‍ സംഘ് പരിവാര്‍ സ്ഥാപിച്ചെടുത്ത വംശീയതയില്‍ അധിഷ്ഠിതമായ സാമൂഹിക ഘടനയെ പ്രതിരോധിക്കാനുള്ള ആലോചനയാണ് ഉയര്‍ന്നു വരേണ്ടത്. അതിന് സാമൂഹിക ഘടനയെ മാറ്റിപ്പണിയുന്ന പരിശ്രമം അനിവാര്യമാണ്. മൃദുഹിന്ദുത്വം ഉപേക്ഷിച്ച് കൃത്യമായ രാഷ്ട്രീയ പ്രതിരോധം സൃഷ്ടിച്ചപ്പോഴാണ് വിജയിക്കാനായതെന്ന കര്‍ണാടക നല്‍കിയ പാഠം

Damam, gulf, Jeddah, Riyad

‘വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം’; മുജാഹിദ് സമ്മേളനം കരിപ്പൂരില്‍

റിയാദ്: ‘വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം’ എന്ന പ്രമേയത്തില്‍ മുജാഹിദ് സംസ്ഥാന സമ്മേളനം കരിപ്പൂരില്‍ നടക്കും. ജനുവരി 25 മുതല്‍ 28 വരെ കരിപ്പൂര്‍ ഹജ്ജ് ഹൗസിനടുത്ത് പ്രത്യേകം സജജമാക്കുന്ന വെളിച്ചം നഗറിലാണ് സമ്മേളനം. ഒരു ലക്ഷം സ്ഥിരം പ്രതിനിധികള്‍ ഉള്‍പ്പെ ൈഅഞ്ച് ലക്ഷം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. എഴുത്തുകാരും ചിന്തകരും സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കുമെന്ന് സംഘാടകര്‍ റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സമ്മേളനത്തിന്റെ മുന്നോടിയായി പത്ത് ദിവസം നീണ്ടു നില്കുന്ന ദി മെസേജ് സയന്‍സ് എക്‌സിബിഷന്‍ നടക്കും.

Scroll to Top