ബഖാലകള്‍ക്ക് പുതിയ വ്യവസ്ഥകള്‍; നിയമ ലംഘനം കണ്ടെത്തിയാല്‍ പിഴ
റിയാദ്: സൗദി അറേബ്യയില്‍ ഗ്രോസറി ഷോപ്പുകള്‍ക്ക് (ബഖാല) ഏര്‍പ്പെടുത്തിയ പുതിയ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നു മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രാലയം. ഉടമകള്‍ക്ക് സാവകാശം നല്‍കി രണ്ടു ഘട്ടങ്ങളിലായാണ് പുതിയ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നത്. ഗ്രോസറി ഷോപ്പുകള്‍ക്കുളള മാര്‍ഗ നിര്‍ദേശങ്ങള്‍ മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രാലയം നേരത്തെ പുറപ്പെടുവിച്ചിരുന്നു. ഇത് നടപ്പിലാക്കുന്നതിനുളള ഒന്നാം ഘട്ട സമയ പരിധി ഇന്നലെ അവസാനിച്ചു. ഇതു പ്രകാരം ഉല്‍പ്പന്നങ്ങളില്‍ വില രേഖപ്പെടുത്തണം. ഇലക്‌ട്രോണിക് പേയ്‌മെന്റ് സിസ്റ്റവും ആവശ്യമാണ്. സ്‌റ്റോറുകളില്‍ നിരീക്ഷണ കാമറ സ്ഥാപിക്കുക, ജീവനക്കാര്‍ക്ക് ഹെല്‍ത് […]














