സുബൈര്‍ അരിമ്പ്ര നാട്ടിലേക്ക്; റിയാദ് കെ.എം.സി.സി യാത്രയയപ്പ്
റിയാദ്: കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് സെക്രട്ടറിയുമായ സുബൈര്‍ അരിമ്പ്ര പ്രവാസത്തിന് വിരാമമിടുന്നു. ബാ അബ്ദുറഹീം അല്‍ അമൂദി കമ്പനിയിയില്‍ 27 വര്‍ഷത്തെ സേവനം. കീ അക്കൗണ്ടന്റായാണ് വിരമിക്കുന്നത്. യാത്രയയപ്പ് സംഗമം സൗദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡണ്ട് അഷ് റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.പി.മുസ്തഫ അധ്യക്ഷത വഹിച്ചു. നാഷണല്‍ കമ്മിറ്റിയുടെ ഉപഹാരം അഷ്‌റഫ് വേങ്ങാട്ടും സെന്‍ട്രല്‍ കമ്മിറ്റിയുടെ ഉപഹാരം സി.പി.മുസ്തഫയും സമ്മാനിച്ചു. ആലപ്പുഴ ജില്ലാ കെ.എം.സി.സിക്കുവേണ്ടി താജ് തവക്കല്‍, കണ്ണൂര്‍ ജില്ലാ […]














